- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ പുതിയ മേൽശാന്തി മുൻ എസ്എഫ്‌ഐ നേതാവ്; എസ് ഇ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നിയമനം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി സൈബർ സഖാക്കൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണം കൊഴുക്കുന്ന സമയമാണ് ഇപ്പോൾ. മത-സമുദായങ്ങളെ ഒപ്പം നിർത്താൻ വേണ്ടി സിപിഎമ്മും കോൺഗ്രസും മറ്റു കക്ഷികളുമെല്ലാം മത്സരിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ശബരിമല മേൽശാന്തിയുടെ നിയമന വാർത്തയും ഇന്നലെ പുറത്തുവന്നത്. സാധാരണ ഗതിയിൽ ഇത്തരം നിയമനങ്ങൾ ആഘോഷമാക്കുന്നത് ഹിന്ദുമത തൽപ്പരരായ ആളുക
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണം കൊഴുക്കുന്ന സമയമാണ് ഇപ്പോൾ. മത-സമുദായങ്ങളെ ഒപ്പം നിർത്താൻ വേണ്ടി സിപിഎമ്മും കോൺഗ്രസും മറ്റു കക്ഷികളുമെല്ലാം മത്സരിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ശബരിമല മേൽശാന്തിയുടെ നിയമന വാർത്തയും ഇന്നലെ പുറത്തുവന്നത്. സാധാരണ ഗതിയിൽ ഇത്തരം നിയമനങ്ങൾ ആഘോഷമാക്കുന്നത് ഹിന്ദുമത തൽപ്പരരായ ആളുകളാണ്. എന്നാൽ, ഇന്നലെ ശബരിമല മേൽശാന്തിയായി എസ് ഇ ശങ്കരൻ നമ്പൂതിരിപ്പാട് നിയമിതാനായതോടെ ഇത് ,സൈബർ ലോകത്ത് ആഘോഷമാക്കിയത് സിപിഐ(എം) സൈബർ സഖാക്കളായിരുന്നു. ഇതിന് കാരം മുൻ എസ്എഫ്‌ഐ നേതാവായിരുന്നു എസ് ഇ ശങ്കരൻ നമ്പൂതിരി എന്നതായിരുന്നു.
മതപരമായ ആഘോഷങ്ങളിൽ നിന്നും മറിനിൽക്കരുതെന്ന് അണികൾക്ക് നിർദ്ദേശം നൽകിയ പാർട്ടി കൂടുതൽ ജനകീയമാകാനുള്ള അവസരം എന്ന നിലയിലാണോ എന്നറിയില്ല. എന്തായാലും ശബരിമല മേൽശാന്തി എസ്എഫ്‌ഐക്കാരനായിരുന്നു എന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ചിത്രവും വാർത്തയും അതിവേഗമാണ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെട്ടത്. പെരുന്ന എൻഎസ്എസ് കോളെജിൽ 1991-92 കാലയളവിൽ എസ്എഫ്‌ഐ പാനലിൽ മാഗസിൻ എഡിറ്ററായി മത്സരിച്ച് വിജയിച്ച വ്യക്തമായാണ് ശങ്കരൻ നമ്പൂതിരി. ഇദ്ദേഹം പിന്നീട് 1992-93 കാലയളവിൽ ക്യാംപസിൽ നിന്നും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായും മത്സരിച്ച് വിജയിച്ചിരുന്നു.
ഇന്നലെയാണ് നറുക്കെടുപ്പിലൂടെ ശങ്കരൻ നമ്പുതിരി മേൽശാന്തി പദവിക്ക് അർഹനായത്. തിരുവല്ല കാവുംഭാഗം പെരിഞ്ഞോൾ കാരയ്ക്കാട്ട് ഇല്ലത്ത് കെ.എസ്. ഈശ്വരൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനാണ് എസ്.ഇ.ശങ്കരൻ നമ്പൂതിരി. ബാംഗ്ലൂർ ജലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. മുൻപും പലതവണ നിയമനത്തിന് അർഹത നേടിയിരുന്നെങ്കിലും ഇപ്പോൾ നടന്ന എട്ടാമത്തെ നറുക്കെടുപ്പിലാണ് ശങ്കരൻ നമ്പൂതിരി മേൽശാന്തിയായി ശബരിമല കയറാൻ ഒരുങ്ങുന്നത്.
രണ്ടാം ശബരിമല എന്നറിയപ്പെടുന്ന ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ മേൽശാന്തി കൂടിയാണ് എംഎ മലയാളം ബിരുദധാരിയായ അദ്ദേഹം. 2009-12 വരെ ജാലഹള്ളി മേൽശാന്തിയായിരുന്ന അദ്ദേഹം തുടർന്ന് ഗുജറാത്ത് വൽസാട് അയ്യപ്പ ക്ഷേത്രത്തിലും സേവനമനുഷ്ഠിച്ചിരുന്നു. അദ്ധ്യാപകന്റെ കുപ്പായമഴിച്ചുവച്ചാണ് ശങ്കരൻ നമ്പൂതിരി പൂജാവിധിയിലേക്ക് തിരിഞ്ഞത്.
ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിലെ പഠനത്തിനു ശേഷം കോട്ടയം ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിൽ 1989 മുതൽ 93 വരെ മലയാളം അദ്ധ്യാപകനായി ജോലി നോക്കി. തുടർന്ന് റാന്നി അത്തിക്കയം മഹാദേവ ക്ഷേത്രം, കോട്ടയം തിരുവഞ്ചൂർ സുബ്രഹ്മണ്യ ക്ഷേത്രം, വെള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി. ശ്രീലത അന്തർജനമാണ് ഭാര്യ. മക്കൾ: പ്രശോഭ്, പ്രണവ്.