- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതി പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി; ജനുവരി 22 വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്; അതുവരെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളൊന്നും കേൾക്കില്ല; മണ്ഡലകാലത്തെ യുവതി പ്രവേശനത്തിൽ നിയമോപദേശം തേടാൻ ദേവസ്വം ബോർഡും
തിരുവനന്തപുരം/ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിലെ പുനപരിശോധന ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തതയില്ലെന്നും ജനുവരി 22 വരെ യുവതീ പ്രവേശനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് മാത്യൂ നെടുമ്പാറയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ജനുവരി 22ന് മുമ്പ് വാദം കേൾക്കാനാകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഹർജി തള്ളുകയായിരുന്നു. തന്റെ വാദങ്ങൾ കേൾക്കാൻ രണ്ട് മിനിറ്റ് സമയമെങ്കിലും അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ചെവിക്കൊണ്ടില്ല. നിലവിലെ സാഹചര്യത്തിൽ ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കി മുന്നോട്ട് പോകുന്നതിന് യോജിപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റും വ്യക്തമാക്കി. പുനപരിശോധനാ ഹർജി തുറന്ന കോടതിയിൽ പരിഗണിക്കാനിരിക്കെ ശബരിമലയിലെ യുവതി പ്രവേശനം
തിരുവനന്തപുരം/ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിലെ പുനപരിശോധന ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തതയില്ലെന്നും ജനുവരി 22 വരെ യുവതീ പ്രവേശനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് മാത്യൂ നെടുമ്പാറയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ജനുവരി 22ന് മുമ്പ് വാദം കേൾക്കാനാകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഹർജി തള്ളുകയായിരുന്നു.
തന്റെ വാദങ്ങൾ കേൾക്കാൻ രണ്ട് മിനിറ്റ് സമയമെങ്കിലും അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ചെവിക്കൊണ്ടില്ല. നിലവിലെ സാഹചര്യത്തിൽ ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കി മുന്നോട്ട് പോകുന്നതിന് യോജിപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റും വ്യക്തമാക്കി.
പുനപരിശോധനാ ഹർജി തുറന്ന കോടതിയിൽ പരിഗണിക്കാനിരിക്കെ ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് നിയമോപദേശം തേടിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ ഇക്കാര്യം പറഞ്ഞത്. അതേസമയം മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരവും തന്ത്രികുടുംബവും വ്യക്തമാക്കി. ശബരിമല പ്രശ്‌നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കാനിരിക്കെ തന്ത്രിമാരുടെ നിലപാട് യോഗത്തിൽ വ്യക്തമാക്കുമെന്ന് കണ്ഠര് മോഹനര് വ്യക്തമാക്കി.
അതേസമയം തുലാമാസ പൂജയ്ക്കിടെയും ചിത്തിര ആട്ടവിശേഷത്തിനിടെയും ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലകാലത്ത് സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാനാണ് സർക്കാർ നീക്കം നടക്കുന്ന്ത. നാളെ ചേരുന്ന സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാകും ശബരിലമലയിൽ മണ്ഡലകാലത്തെ കാര്യങ്ങൾ തീരുമാനിക്കുക. നേരത്തെ സർക്കാർ ക്ഷണിച്ച ചർച്ചകളിൽ നിന്നും വിട്ടുനിന്ന പന്തളം രാജകുടുംബവും തന്ത്രി കുടുംബവും ഇത്തവണ സർവകക്ഷി യോഗത്തിന് എത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. മണ്ഡലകാലത്ത് ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്നാകും ഇവർ ആവശ്യപ്പെടുക.
എന്നാൽ സർവകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം എൻ.ഡി.എ യോഗത്തിൽ ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. വിശ്വാസികൾക്ക് അർഹതപ്പെട്ട നീതി നൽകാൻ തയ്യാറല്ലെന്നാണ് സർക്കാരിന്റെ നിലപാട്. വിശ്വാസികളുടെ വിശ്വാസം ആർജിക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും പിള്ള കുറ്റപ്പെടുത്തി. അതേസമയം, കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും തിരക്കിട്ട് യുവതികളെ പ്രവേശിപ്പിക്കരുതെന്നും കോൺഗ്രസ് അടക്കമുള്ള സംഘടനകളും യോഗത്തിൽ ആവശ്യപ്പെടുമെന്നാണ് വിവരം.
അതേസമയം, സർവകക്ഷി യോഗത്തിൽ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിയമസഭയിൽ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികളെയും പ്രമുഖ സമുദായ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം.