- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ യുവതികൾ കയറണോ എന്ന് മനോരമ റിപ്പേർട്ടറുടെ ചോദ്യം; വേണ്ട.. എന്ന് ആവർത്തിച്ച് വ്യക്തമാക്കി സ്ത്രീകൾ; സിപിഎമ്മിന്റെ വനിതാ അവകാശ സംരക്ഷണ സമരത്തിൽ പങ്കെടുത്ത സ്ത്രീകളും സുപ്രീംകോടതി വിധിയെ എതിർത്ത് രംഗത്ത്; ശ്രീമതി ടീച്ചർ സർക്കാർ നിലപാട് വിശദീകരിച്ച് കത്തിക്കയറുമ്പോഴും വനിതാ സഖാക്കളുടെ നിലപാട് മറ്റൊന്ന്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് വിധി നടപ്പിലാക്കുമെന്ന് തന്നെയാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഈ വിഷയം കൊണ്ട് പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന് രാഷ്ട്രീയ നഷ്ടം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇത് വ്യക്തമാക്കുന്നതായിരുന്നു പത്തനംതിട്ടയിൽ സിപിഎം സംഘടിപ്പിച്ച വനിതാ അവകാശ സംരക്ഷണ സമരത്തിൽ നിന്നും പുറത്തുവന്ന പ്രതികരണങ്ങൾ. സമരത്തിൽ പങ്കെടുത്ത സ്ത്രീകളും ശബരിമലയിൽ യുവതികൾ കയറേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. അങ്ങനൊണ് നിലപാടെങ്കിൽ പിന്നെ എന്തിനാണ് സമരത്തിന് എത്തിയതെന്ന ചോദ്യത്തിന് മാത്രം അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. പി കെ ശ്രീമതി ടീച്ചർ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സർക്കാറിന്റെ നടപടികൾ വിശദീകരുക്കുമ്പോഴായിരുന്നു സമരത്തിനെത്തിയ സ്ത്രീകളും ശബരിമലയിൽ യുവതികൾ കയറേണ്ട എന്ന നിലപാട് കൈക്കൊണ്ടത്. മനോരമ ചാനലിന്റെ റിപ്പോർട്ടറാണ് ഈ വിഷയത്തിൽ ഉത്തരം തേടി സമരപന്തലിൽ എത്തിയത്. ആദ്യം റിപ്പോർട്ടർ ചോദിച്ചത് ശബരിമലയിൽ യുവതികൾ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് വിധി നടപ്പിലാക്കുമെന്ന് തന്നെയാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഈ വിഷയം കൊണ്ട് പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന് രാഷ്ട്രീയ നഷ്ടം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇത് വ്യക്തമാക്കുന്നതായിരുന്നു പത്തനംതിട്ടയിൽ സിപിഎം സംഘടിപ്പിച്ച വനിതാ അവകാശ സംരക്ഷണ സമരത്തിൽ നിന്നും പുറത്തുവന്ന പ്രതികരണങ്ങൾ.
സമരത്തിൽ പങ്കെടുത്ത സ്ത്രീകളും ശബരിമലയിൽ യുവതികൾ കയറേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. അങ്ങനൊണ് നിലപാടെങ്കിൽ പിന്നെ എന്തിനാണ് സമരത്തിന് എത്തിയതെന്ന ചോദ്യത്തിന് മാത്രം അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. പി കെ ശ്രീമതി ടീച്ചർ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സർക്കാറിന്റെ നടപടികൾ വിശദീകരുക്കുമ്പോഴായിരുന്നു സമരത്തിനെത്തിയ സ്ത്രീകളും ശബരിമലയിൽ യുവതികൾ കയറേണ്ട എന്ന നിലപാട് കൈക്കൊണ്ടത്.
മനോരമ ചാനലിന്റെ റിപ്പോർട്ടറാണ് ഈ വിഷയത്തിൽ ഉത്തരം തേടി സമരപന്തലിൽ എത്തിയത്. ആദ്യം റിപ്പോർട്ടർ ചോദിച്ചത് ശബരിമലയിൽ യുവതികൾ കയറണോ എന്നതായിരുന്നു. എന്നാൽ, വേണ്ട എന്ന് ആവർത്തിച്ച് ഒരു യുവതി വ്യക്തമാക്കി. പിന്നീട് സമരത്തിൽ പങ്കെടുത്ത മറ്റു സ്ത്രീകളോടും ഇതേ ചോദ്യം ഉന്നയിച്ചു. അപ്പോഴും മറുപടി ലഭിച്ചത് യുവതികൾ കയറേണ്ട എന്നായിരുന്നു.
വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ഇടതുമുന്നണി എന്ത് വിലയും കൊടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പത്തനംതിട്ടയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വനിതാ അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി. സത്രീകളെ മുൻ നിർത്തിയുള്ള സിപിഎമ്മിന്റെ പ്രതിരോധ പ്രതിഷേധത്തിനും തുടക്കമായിരുന്നു ഇത്.
ഹിന്ദുസംഘടനകളുടെ സമരങ്ങളിൽ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് സിപിഎം പ്രതിരോധ സമരവുമായെത്തിയത്. എന്തു വില കൊടുത്തും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ശ്രീമതി പറഞ്ഞു. വരും ദിവസങ്ങളിലും സമരം തുടരാനാണ് തീരുമാനം. പ്രതിഷേധ പരിപാടിയിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ബ്രാഞ്ച് തലത്തിൽ പരമാവധി വനിതകള പങ്കെടുപ്പിക്കാനാണ് ജില്ലാ നേതൃത്വം ലോക്കൽ കമ്മറ്റികളോട് ആവശ്യപ്പെട്ടത്. എന്നാൽ, സ്ത്രീകൾ ഏറിയ പങ്കും വിശ്വാസികൾ ആയതിനാൽ ലിംഗസമത്വ സംഗമത്തിന് അവർ എത്തില്ലെന്ന് ഉറപ്പയാതോടെ തൊഴിലുറപ്പ് തൊഴിലാളികളെയാണ് സമരത്തിന വിളിച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. നാമ ജപ ഘോഷയാത്രയെല്ലാം സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെയാണ്. ഇതിൽ പാർട്ടിക്കാരും അണിനിരക്കുന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തിയത്. നാമജപത്തിന് തടയിട്ടില്ലെങ്കിൽ പാർട്ടിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്.