- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിഞ്ഞു കിടക്കുന്ന പതിനെട്ടാംപടി; ബാരിക്കേഡ് കെട്ടി ആളുകളെ വലിയ കാണിക്ക ഇടുന്നതിൽ നിന്ന് പോലും തടയുന്ന നിയന്ത്രണം; മാളികപ്പുറത്ത് ബൂട്ടിട്ട് പൊലീസും; നെയ്യഭിഷേകത്തിനും വിലക്കുകൾ ഏറെ; കാര്യങ്ങളെല്ലാം പൊലീസ് നിശ്ചയിക്കുമ്പോൾ മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ചയായിട്ടും നിലയ്ക്കൽ പോലും കാലി; നടവരുമാനം കുറയുമെന്ന തിരിച്ചറിവിൽ ഭയന്ന് ദേവസ്വം ബോർഡ്; ശബരിമല നേരിടുന്നത് വലിയ പ്രതിസന്ധി
ശബരിമല: വൃശ്ചിക മാസത്തിന് നട തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ച. സാധാരണ മുൻകാലങ്ങളിൽ പത്തും പന്ത്രണും മണിക്കൂർ ക്യൂ നിന്നാൽ മാത്രമേ പതിനെട്ടാം പടി ചവിട്ടാൻ ഭക്തർക്ക് ഇന്ന് കഴിയൂ. എന്നാൽ യുവതി പ്രവേശനം വിവാദത്തിലാക്കിയ ശേഷമുള്ള മണ്ഡലകാലത്ത് സന്നിധാനത്തെ കാഴ്ച മറ്റൊരു തരത്തിലാണ്. പതിനെട്ടാം പടി കയറാൻ ഒരു തിരക്കുമില്ല. പൊലീസിന്റെ കർശന നിർദ്ദേശങ്ങളാണ് ഇതിന് കാരണം. സന്നിധാനത്തേക്ക് തിരിക്കുന്ന ഭക്തരെ സംശയം തോന്നിയാൽ പൊലീസ് അറസ്റ്റ് ചെയ്യും. മല കയറ്റാതെ തിരിച്ചയക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ നെയ്യഭിഷേകം നടത്തുന്നതിൽ ഏറെ പ്രശ്‌നമുള്ളതും തീർത്ഥാടനത്തെ ബാധിക്കുന്നുണ്ട്. രാവിലെ എത്തിയാലും ശബരിമലയിലേക്ക് എത്തി നെയ്യഭിഷേകം നടത്താനാകില്ല. ഇതും ഭക്തരുടെ വരവിനെ ബാധിച്ചിട്ടുണ്ട്. ബേസ് ക്യാമ്പായ നിലയ്ക്കലിൽ പോലും ആളൊഴിഞ്ഞ അവസ്ഥയാണ് ഉള്ളത്. ശബരിമല തീർത്ഥാടനകാലത്തെ ഏറ്റവും മോശം അവസ്ഥയാണ് ഇത്. അതിനിടെ മാളികപ്പുറത്തു ബൂട്ടിട്ടു പൊലീസ് കയറി ആചാരവും വിശ്വാസവും ലംഘിച്ചതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ ആരോപിച്ച
ശബരിമല: വൃശ്ചിക മാസത്തിന് നട തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ച. സാധാരണ മുൻകാലങ്ങളിൽ പത്തും പന്ത്രണും മണിക്കൂർ ക്യൂ നിന്നാൽ മാത്രമേ പതിനെട്ടാം പടി ചവിട്ടാൻ ഭക്തർക്ക് ഇന്ന് കഴിയൂ. എന്നാൽ യുവതി പ്രവേശനം വിവാദത്തിലാക്കിയ ശേഷമുള്ള മണ്ഡലകാലത്ത് സന്നിധാനത്തെ കാഴ്ച മറ്റൊരു തരത്തിലാണ്. പതിനെട്ടാം പടി കയറാൻ ഒരു തിരക്കുമില്ല. പൊലീസിന്റെ കർശന നിർദ്ദേശങ്ങളാണ് ഇതിന് കാരണം. സന്നിധാനത്തേക്ക് തിരിക്കുന്ന ഭക്തരെ സംശയം തോന്നിയാൽ പൊലീസ് അറസ്റ്റ് ചെയ്യും. മല കയറ്റാതെ തിരിച്ചയക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ നെയ്യഭിഷേകം നടത്തുന്നതിൽ ഏറെ പ്രശ്‌നമുള്ളതും തീർത്ഥാടനത്തെ ബാധിക്കുന്നുണ്ട്. രാവിലെ എത്തിയാലും ശബരിമലയിലേക്ക് എത്തി നെയ്യഭിഷേകം നടത്താനാകില്ല. ഇതും ഭക്തരുടെ വരവിനെ ബാധിച്ചിട്ടുണ്ട്. ബേസ് ക്യാമ്പായ നിലയ്ക്കലിൽ പോലും ആളൊഴിഞ്ഞ അവസ്ഥയാണ് ഉള്ളത്. ശബരിമല തീർത്ഥാടനകാലത്തെ ഏറ്റവും മോശം അവസ്ഥയാണ് ഇത്.
അതിനിടെ മാളികപ്പുറത്തു ബൂട്ടിട്ടു പൊലീസ് കയറി ആചാരവും വിശ്വാസവും ലംഘിച്ചതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ ആരോപിച്ചു. ശ്രീകോവിലും തിരുമുറ്റവും ഒഴികെ എല്ലായിടത്തും ലാത്തിയും തൊപ്പിയും ബൂട്ടും ഉൾപ്പെടെ പൂർണ യൂണിഫോം വേണമെന്നാണ് എഡിജിപി പൊലീസുകാർക്കു നൽകിയിരിക്കുന്ന നിർദ്ദേശം. ഇതനുസരിച്ചു ഡ്യൂട്ടിക്കു നിന്നവരാണ് ഇന്നലെ ഉച്ചയോടെ ബൂട്ടിട്ടു കയറിയത്. മാളികപ്പുറം മേൽപ്പാലം വഴി ക്ഷേത്രത്തിനടുത്തുവരെയെത്തി. അയ്യപ്പന്മാർ പരാതി പറഞ്ഞതോടെ പൊലീസ് അവിടെ നിന്നുമാറി. ഇതെല്ലം വലിയ വിവാദങ്ങൾക്ക് കാരണമാകുന്നുണ്ട്. പലസമയത്ത് പല നിയമം. നട തുറക്കുന്ന ദിവസം ദർശനം തേടി ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 15, 16 തീയതികളിൽ പെരുവഴിയിലായി. 16ന് നിലയ്ക്കൽ എത്തിയവർ പാർക്കിങ് ഗ്രൗണ്ടിൽ കാത്തിരുന്നത് മണിക്കൂറുകൾ. ഇതിനെല്ലാം കാരണം പൊലീസിന്റെ നിയന്ത്രണങ്ങളാണ്.
വിശ്രമിക്കാനും നെയ്യഭിഷേകത്തിന് കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തുനിന്ന് ഭക്തരെ പൊലീസ് നിർബന്ധപൂർവം മടക്കി അയക്കുന്നത് തുടരുകയാണ്. കാണിക്ക അർപ്പിക്കാനും നിയന്ത്രണമുണ്ട്. പ്രതിഷേധക്കാരെ നേരിടാൻ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഭക്തരും വലയുകയാണ്. ഇതോടെ മലയാളികളായ ഭക്തരെല്ലാം ശബരിമല ദർശനം ഒഴിവാക്കുകയാണ്. വെള്ളിയാഴ്ച രാത്രി നടയടച്ചശേഷം സന്നിധാനത്ത് വിരിവെച്ച കുട്ടികൾ ഉൾപ്പെടെയുള്ളവരെ പമ്പയിലേക്ക് പൊലീസ് മടക്കിയയച്ചിരുന്നു. ഉറങ്ങിക്കിടന്നവരെ ലാത്തികൊണ്ട് തട്ടി ഉണർത്തിയാണ് മടങ്ങിപ്പോകാനാവശ്യപ്പെട്ടത്. ഇത്തരം വാർത്തകളും തിരക്കിനെ കുറിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ അറസ്റ്റും സംഘർഷവുമെല്ലാം ഇതിന് കാരണമായി. പതിനെട്ടാം പടിയിൽ എല്ലാ സമയത്തും വലിയ തിരക്കാണ് തീർത്ഥാടനകാലത്ത് ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്പോൾ സ്ഥിതി അങ്ങനെ അല്ല. മണിക്കൂറുകളുടെ ക്യൂവൊന്നുമില്ലാതെ തന്നെ പതിനെട്ടാംപടി ചവിട്ടാം.
താഴെതിരുമുറ്റത്ത് നിൽക്കാനും അനുവാദമില്ല. മടങ്ങിപ്പോകുന്നവരെ വലിയനടപ്പന്തലിനരികിലെ മേൽപ്പാലം വഴിയാണ് വിടുന്നത്. സാധാരണ തിരക്കേറിയ സമയത്തുമാത്രമാണ് ഈ വഴി ഉപയോഗിക്കുക. ആയിരക്കണക്കിന് ഭക്തർ വിരിവെക്കുന്ന വലിയനടപ്പന്തലിൽ ഇപ്പോൾ പൊലീസ് മാത്രമാണുള്ളത്. സന്നിധാനത്ത് എത്തണമെങ്കിൽ പമ്പയിൽ നിന്ന് നാല് കിലോമീറ്റർ നടക്കണം. രണ്ട മണിക്കൂർ വേണ്ടി വരും മലകയറ്റത്തിന്. അതുകൊണ്ട് തന്നെ സന്നിധാനത്ത് എത്തി വിശ്രമിച്ചാണ് ഭക്തർ സാധാരണ മടങ്ങാറ്. ഇത് നടക്കാതെ വന്നതോടെ സ്ത്രീകളും കുട്ടികളും ശബരിമലയിലേക്കുള്ള വരവ് കുറച്ചു. ഇതാണ് ഞായറാഴ്ചയും തിരക്കില്ലാത്ത അവസ്ഥ സന്നിധാനത്തുണ്ടാക്കിയത്. താഴെ തിരുമുറ്റത്തെ വലിയമരങ്ങളുടെ തണലിൽ ഭക്തർ വിശ്രമിക്കാറുള്ളതാണ്. എന്നാൽ, ഇവിടെ ബാരിക്കേഡുകൾവെച്ച് അടച്ചു.
വാവർ നടയിലേക്ക് പോകുന്നതിനും ഇത് തടസ്സമായി. ഇതുകടന്നുവേണം അപ്പം, അരവണ കൗണ്ടറിലേക്ക് പോകാൻ. വാവരുനടയിലെ വരുമാനത്തിൽ മൂന്നിലൊന്ന് കുറവു വന്നതായി വാവരുടെ പ്രതിനിധി പറഞ്ഞു. തിരക്കില്ലാതിരുന്നിട്ടും ശനിയാഴ്ച പകലും ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിച്ചില്ല. വാവരു നടയിലെ വരവും കുറഞ്ഞിട്ടുണ്ട്. മലയിറങ്ങുന്ന ഭക്തർ പതിനെട്ടാംപടിയുടെ വലതുവശത്ത് നാളികേരമുടച്ച് തൊട്ടടുത്തുള്ള കൗണ്ടറിൽ മഹാകാണിക്ക അർപ്പിക്കാറുണ്ട്. ഇവിടേക്ക് കടക്കാനുള്ള ഭാഗം വടംകെട്ടി പൊലീസ് കാവലിലാണ്. അതുകൊണ്ട് തന്നെ ഭക്തർക്ക് വലിയ കാണിക്കയും ഇടാനുമാകുന്നില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തർ ഈഭാഗത്തേക്ക് പോകുന്നില്ല. ഇത് ദേവസ്വം ബോർഡിന്റെ വരുമാനത്തേയും ബാധിക്കും.
പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളിൽ കടുത്ത പ്രതിഷേധത്തിലാണ് ദേവസ്വംബോർഡ്. വരുമാനത്തിൽ വൻകുറവ് ഉണ്ടായതായി അധികൃതർ പറയുന്നു. മഹാകാണിക്കയ്ക്കുസമീപമുള്ള അന്നദാന സംഭാവന കൗണ്ടറിൽ സാധാരണ മണ്ഡലകാലത്ത് ഒരു ദിവസം അഞ്ചുലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. ഇത്തവണ ഒന്നും കിട്ടുന്നില്ല. നിയന്ത്രണം കാരണം അയ്യപ്പന്മാർക്ക് പല കൗണ്ടറുകളിലും എത്താൻ കഴിയുന്നില്ലെന്ന് അവലോകന യോഗത്തിൽ പരാതിയുയർന്നു. ആഴിക്ക് സമീപമുള്ള അപ്പം, അരവണ കൗണ്ടറുകളിൽ വിൽപ്പന വളരെ കുറവാണ്. കാര്യമായ നിയന്ത്രണമില്ലാത്ത മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കൗണ്ടറിൽ നല്ല വിൽപ്പനയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രാത്രി 11നു നടയടച്ച ശേഷം പമ്പയിൽനിന്ന് ആരെയും സന്നിധാനത്തേക്കു കയറ്റിവിടുന്നില്ല. നിലയ്ക്കലിൽ നിന്നു പമ്പയിലേക്കു രാത്രി 9.30നും 12നുമിടയ്ക്കു ബസുകൾ വിടേണ്ടെന്നാണു കെഎസ്ആർടിസിക്കു പൊലീസിന്റെ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നാണു വിശദീകരണം. തീവ്രവാദ സ്വഭാവമുള്ളവർ നുഴഞ്ഞുകയറി ആക്രമണം നടത്തിയേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനാണു ബെഹ്‌റ ഉന്നത ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദ്ദേശം.
സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നക്കാരെന്നു കരുതുന്നവരെ മുൻകരുതലായി കസ്റ്റഡിയിലെടുക്കാനും നിർദ്ദേശമുണ്ട്. നെയ്യഭിഷേകത്തിനു ഭക്തർ സന്നിധാനത്തു വിശ്രമിക്കുന്നതിനു കുഴപ്പമില്ലെന്നും എന്നാൽ പ്രതിഷേധം ലക്ഷ്യമിട്ടെത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സന്നിധാനത്തെ കടകളും അപ്പം, അരവണ കൗണ്ടറുകളും രാത്രി അടയ്ക്കണമെന്ന നിർദ്ദേശം കഴിഞ്ഞദിവസം മന്ത്രിയുടെ ഇടപെടലിനെത്തുടർന്നു പിൻവലിച്ചിരുന്നു. പമ്പ മുതൽ പ്രാഥമികാവശ്യങ്ങൾക്കു സൗകര്യമില്ലെന്നതും തീർത്ഥാടകരെ വലയ്ക്കുന്നു. ഉള്ള ശുചിമുറികളിൽ വെള്ളമില്ല.
രാത്രി 11നു നടയടച്ച ശേഷം പമ്പയിൽനിന്ന് ആരെയും സന്നിധാനത്തേക്കു കയറ്റിവിടുന്നില്ല. നിലയ്ക്കലിൽ നിന്നു പമ്പയിലേക്കു രാത്രി 9.30നും 12നുമിടയ്ക്കു ബസുകൾ വിടേണ്ടെന്നാണു കെഎസ്ആർടിസിക്കു പൊലീസിന്റെ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നാണു വിശദീകരണം. തീവ്രവാദ സ്വഭാവമുള്ളവർ നുഴഞ്ഞുകയറി ആക്രമണം നടത്തിയേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനാണു ബെഹ്‌റ ഉന്നത ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദ്ദേശം. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നക്കാരെന്നു കരുതുന്നവരെ മുൻകരുതലായി കസ്റ്റഡിയിലെടുക്കാനും നിർദ്ദേശമുണ്ട്. നെയ്യഭിഷേകത്തിനു ഭക്തർ സന്നിധാനത്തു വിശ്രമിക്കുന്നതിനു കുഴപ്പമില്ലെന്നും എന്നാൽ പ്രതിഷേധം ലക്ഷ്യമിട്ടെത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സന്നിധാനത്തെ കടകളും അപ്പം, അരവണ കൗണ്ടറുകളും രാത്രി അടയ്ക്കണമെന്ന നിർദ്ദേശം കഴിഞ്ഞദിവസം മന്ത്രിയുടെ ഇടപെടലിനെത്തുടർന്നു പിൻവലിച്ചിരുന്നു. പമ്പ മുതൽ പ്രാഥമികാവശ്യങ്ങൾക്കു സൗകര്യമില്ലെന്നതും തീർത്ഥാടകരെ വലയ്ക്കുന്നു. ഉള്ള ശുചിമുറികളിൽ വെള്ളമില്ല.
പോാലീസ് പറയുമ്പോൾ മാത്രം കെഎസ്ആർടിസി ബസുകൾ ചലിക്കുന്നു. ചിലപ്പോൾ സർവീസ് നിർത്തിവയ്ക്കാൻ നിർദ്ദേശം ഉയരും. ഇതര ജില്ലകളിൽ നിന്നെത്തിയ കെഎസ്ആർടിസി പമ്പ ബസുകൾ നിലയ്ക്കൽ റോഡിൽ മണിക്കൂറുകളോളം കാത്തുകിടന്നു. വിരിവയ്ക്കാൻ ഇടമില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സ്ഥലമില്ല. ഉള്ള ശുചിമുറുകളിൽ വെള്ളമില്ല. നെയ്യഭിഷേകം രാവിലെ 3.30നു മാത്രമേ തുടങ്ങുവെന്നും രാത്രി സന്നിധാനം വിട്ടാൽ ഭക്തർക്ക് നെയ്യഭിഷേക ചടങ്ങ് നടത്താൻ കഴിയില്ലെന്നും ദേവസ്വം ബോർഡ് പൊലീസിനെ അറിയിച്ചപ്പോൾ തീർത്ഥാടകർ നെയ്യഭിഷേകം കഴിഞ്ഞ് ഇറങ്ങിയാൽ മതിയെന്ന ഉത്തരവ് രാത്രി 8 ന് എത്തി. തിരുമുറ്റത്തും താഴെ തിരുമുറ്റത്തും വിരിവച്ചു കിടന്നവരെ പക്ഷേ, രാത്രി 11 ന് പൊലീസ് പുറത്താക്കി. നടപ്പന്തലിനു പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടു. മാളികപ്പുറം ഭാഗത്ത് വിരിവച്ച് ഉറങ്ങിയ കുട്ടികളെ സഹിതമാണ് എഴുന്നേൽപ്പിച്ചു വിട്ടത്. ഇതര സംസ്ഥാനക്കാർ ആയതിനാൽ ചോദ്യം ചെയ്യാതെ തീർത്ഥാടകർ അനുസരിച്ചു.