- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവപ്രശ്നകാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വിമുഖത; ആവശ്യം വന്നാൽ അപ്പോൾ ആലോചിക്കാമെന്നു ബോർഡ് പ്രസിഡന്റ് പത്മകുമാർ; ആന ഇടഞ്ഞപ്പോൾ ദേവപ്രശ്നം നടത്തിയ പത്മകുമാറിന് ആചാരം മാറ്റുന്ന പ്രശ്നത്തിൽ ദേവപ്രശ്നം നടത്താൻ ആരെങ്കിലും പറഞ്ഞു കൊടുക്കണോ എന്ന് പന്തളം കൊട്ടാരം; ശബരിമല വിഷയത്തിൽ പോംവഴിയായി ആർഎസ്എസ് മുന്നോട്ടുവെച്ച ദേവപ്രശ്നത്തിലും വിവാദം പുകയുന്നു
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പരിഹാരമാർഗമായി ആർഎസ്എസ് മുന്നോട്ടു വെച്ച ദേവപ്രശ്നകാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വിമുഖത. 'യുവതീ പ്രവേശന വിഷയത്തിൽ ദേവന്റെ ഹിതം അറിഞ്ഞു തീരുമാനമാകാമെന്ന ഒരു നിർദ്ദേശം ഇതുവരെ ബോർഡിന് മുന്നിൽ വന്നിട്ടില്ല. അങ്ങിനെ ഒരു നിർദ്ദേശം മുന്നോട്ടു വരട്ടെ. അപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം'-തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഇങ്ങിനെ ഒരു നിർദ്ദേശം വന്നാൽ ബോർഡ് തീരുമാനം എന്തായിരിക്കും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഒരു ആവശ്യം വന്നാൽ അപ്പോൾ ദേവസ്വം ബോർഡ് ഈ കാര്യത്തിൽ തീരുമാനം കൈക്കൊള്ളും-പത്മകുമാർ പറയുന്നു. പക്ഷെ പത്മകുമാറിന്റെ അഭിപ്രായത്തെ തള്ളി പന്തളം കൊട്ടാരം ശക്തമായി രംഗത്തുണ്ട്. 'എഴുന്നള്ളത്തിനു ശബരിമലയിൽ ആന ഇടഞ്ഞപ്പോൾ ആരുടേയും അഭിപ്രായത്തിനു കാക്കാതെയാണ് പത്മകുമാർ ദേവപ്രശ്നം വെച്ചത്. ആ പത്മകുമാറിന് ആചാരം മാറ്റുന്നത് പോലുള്ള പ്രശ്നത്തിന്, ശബരിമലയിൽ യുവതീ പ്രവേശനം നടത്തുന്ന കാര്യത്തിൽ ദേവപ്രശ്നം നടത്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പരിഹാരമാർഗമായി ആർഎസ്എസ് മുന്നോട്ടു വെച്ച ദേവപ്രശ്നകാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വിമുഖത. 'യുവതീ പ്രവേശന വിഷയത്തിൽ ദേവന്റെ ഹിതം അറിഞ്ഞു തീരുമാനമാകാമെന്ന ഒരു നിർദ്ദേശം ഇതുവരെ ബോർഡിന് മുന്നിൽ വന്നിട്ടില്ല. അങ്ങിനെ ഒരു നിർദ്ദേശം മുന്നോട്ടു വരട്ടെ. അപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാം'-തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഇങ്ങിനെ ഒരു നിർദ്ദേശം വന്നാൽ ബോർഡ് തീരുമാനം എന്തായിരിക്കും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.
ഒരു ആവശ്യം വന്നാൽ അപ്പോൾ ദേവസ്വം ബോർഡ് ഈ കാര്യത്തിൽ തീരുമാനം കൈക്കൊള്ളും-പത്മകുമാർ പറയുന്നു. പക്ഷെ പത്മകുമാറിന്റെ അഭിപ്രായത്തെ തള്ളി പന്തളം കൊട്ടാരം ശക്തമായി രംഗത്തുണ്ട്. 'എഴുന്നള്ളത്തിനു ശബരിമലയിൽ ആന ഇടഞ്ഞപ്പോൾ ആരുടേയും അഭിപ്രായത്തിനു കാക്കാതെയാണ് പത്മകുമാർ ദേവപ്രശ്നം വെച്ചത്. ആ പത്മകുമാറിന് ആചാരം മാറ്റുന്നത് പോലുള്ള പ്രശ്നത്തിന്, ശബരിമലയിൽ യുവതീ പ്രവേശനം നടത്തുന്ന കാര്യത്തിൽ ദേവപ്രശ്നം നടത്താൻ ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടോ?'-പന്തളം രാജകൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ മറുനാടനോട് പറഞ്ഞു.
ശബരിമല സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ദേവപ്രശ്‌നം നടത്തണം. ദേവന്റെ ഹിതം അറിയാനുള്ള രീതി ദേവപ്രശ്നമാണ്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവപ്രശ്നം നടത്തണം. പത്മകുമാറിന്റെ അഭിപ്രായത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി ശശികുമാർ വർമ്മ പറഞ്ഞു. ഇത് ക്ഷേത്രവും ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടുള്ള പതിവ് രീതിയാണ്. ആചാരം മാറ്റുമ്പോൾ, അനിഷ്ടം വരുമ്പോൾ എല്ലാം ദേവപ്രശ്നം വയ്ക്കും. ഇത് പണ്ട് മുതലേയുള്ള രീതിയാണ്. ഇവിടെ ആചാരമാറ്റ പ്രശ്നം വരുന്നുണ്ട്. അപ്പോൾ ദേവന്റെ ഹിതം അറിയാൻ ദേവപ്രശ്നം വയ്ക്കണം. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി വന്നപ്പോൾ ശബരിമലയിൽ എഴുന്നള്ളത്തിനു ആന ഇടഞ്ഞപ്പോൾ ദേവന്റെ ഹിതം അറിയാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ പത്മകുമാർ ദേവപ്രശ്‌നം വെച്ചു. അപ്പോൾ പത്മകുമാറിന് അറിയാം.
ദേവന്റെ ഹിതം അറിയാൻ ദേവപ്രശ്നമാണ് പരിഹാരമെന്ന്. ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നപ്പോൾ ദേവപ്രശ്‌നം നടത്തി ഈ കാര്യത്തിൽ ദേവന്റെ ഹിതം അറിയാമെന്നു ആരും പത്മകുമാറിന് ഉപദേശം നൽകേണ്ട കാര്യമില്ല. ശബരിമലയിൽ എഴുന്നള്ളത്തിനു ആന ഇടഞ്ഞപ്പോൾ ദേവന്റെ ഹിതം അറിയണമെന്ന് ആരെങ്കിലും പത്മകുമാറിനെ ഉപദേശിച്ചിരുന്നോ? പത്മകുമാർ ആലോചിച്ച് ചെയ്തതാണ്. ആ ദേവപ്രശ്നം. പ്രശ്നങ്ങൾ വരുമ്പോൾ ആചാരമാറ്റം വരുമ്പോൾ ദേവന്റെ ഹിതം അറിയുക എന്നതാണ് ക്ഷേത്രങ്ങളിൽ പണ്ട് മുതലേയുള്ള രീതി. അതിനാണ് ദേവപ്രശ്നം. ഇവിടെ സുപ്രീംകോടതി വിധി വന്നപ്പോൾ ദേവന്റെ ഹിതത്തെക്കുറിച്ച് എല്ലാവരും മറന്നുപോയി. ആചാരം മാറ്റുമ്പോൾ ദേവപ്രശ്നമാണ് ഏറ്റവും അത്യാവശ്യകാര്യം- ശശികുമാർ വർമ്മ പറഞ്ഞു.
. എഴുന്നള്ളത്തിനു ആന ഓടിയപ്പോൾ തിടമ്പ് താഴെ വീണു. അപ്പോൾ ദേവന് അനിഷ്ടം എന്ന് ഇവർക്ക് തോന്നി. ദേവപ്രശ്നം വെച്ചു. ദേവന്റെ ഹിതം അറിയാനാണ് ഈ ദേവപ്രശ്നം. പത്മകുമാർ വന്ന ശേഷമാണ് സന്നിധാനത്ത് പതിനെട്ടാം പടിയിൽ മുകളിലുള്ള മേൽക്കൂര മാറ്റിയത്. ദേവന്റെ ഹിതത്തിനു എതിരാണെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്. ശ്രീകോവിലിനു മുകളിലുള്ള ദേവന് മുകളിലുള്ള ഒരു പാത പൊളിച്ചു കളയണമെന്നു ആവശ്യം വന്നിട്ടുണ്ട്. ദേവപ്രശ്നം ഒന്നും വെയ്ക്കാതെ തന്നെ ഒരു പാത വേറെയും പണിയുന്നുണ്ട്. ദേവന്റെ ഹിതത്തെക്കാളേറെ നമുക്ക് ഹിതമെങ്കിൽ നടപ്പിലാക്കാം എന്നാണ് ഇപ്പോഴത്തെ രീതി. ഇപ്പോൾ ഭക്തന്മാർക്ക് പ്രാർത്ഥനയാണോ ഉള്ളത്. പ്രാക്ക് ആണ് ഉള്ളത്. ഭക്തന്മാർ അധികാരത്തിൽ ഉള്ളവരെ പ്രാകുകയാണ് ചെയ്യുന്നത്.
ഇത് അവർ ഗതികേട് കൊണ്ട് ചെയ്യുന്നതല്ല. ശബരിമലയിലെ ഇപ്പോഴുള്ള സ്ഥിതി വിശേഷം അങ്ങിനെയാണ്. ഭക്തന്മാർ ശബരിമലയിൽ തിരസ്‌ക്കരിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. ഈ അവസ്ഥയിൽ ദേവപ്രശ്നം തന്നെയാണ് ഹിതകരമായ കാര്യം. സന്നിധാനത്ത് വരുമെന്ന് പറയുന്ന ഭക്തിയില്ലാത്തവരെ കാത്തിരിക്കുകയാണ്. സർക്കാർ ഇപ്പോൾ. അല്ലാതെ ഭക്തരുടെ കാര്യം സർക്കാർ ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. ഇപ്പോൾ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എല്ലാ കാര്യങ്ങളും വീക്ഷിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒരു പ്രൊപ്പോസൽ ഞങ്ങൾ മുന്നോട്ട് വയ്ക്കുകയുള്ളൂ. ശബരിമല ദേവപ്രശ്‌നം അവർക്ക് നടത്താവുന്നതാണ്. ആചാരാനുഷ്ഠാനങ്ങൾ തട്ടിപ്പ് ആണെന്നു പറയുമ്പോൾ ദേവപ്രശ്നത്തിനു പ്രസക്തിയുണ്ടോ എന്നും ആലോചിക്കേണ്ടതുണ്ട്-ശശികുമാർ വർമ്മ പറയുന്നു.
അതേ സമയം ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്ത് സംഘർഷം തുടരവേ പരിഹാരമാർഗം നിർദ്ദേശിച്ച് ആർഎസ് എഎസ് ഇന്നലെ രംഗത്ത് വന്നിരുന്നു. ശബരിമല പ്രശ്നത്തിൽ ദൈവഹിതം അറിയണമെന്ന് ആർഎസ്എസ് ഇന്നലെ മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ദേവന്റെ ഹിതം അറിയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണം. ദേവന്റെ ഇഷ്ടവും അനിഷ്ടവും അറിയാൻ ആദ്യം തയ്യാറാകണം, ദൈവ ഹിതം അറിയണമെങ്കിൽ ദേവപ്രശ്‌നം വയ്ക്കണം. പ്രശ്ന പരിഹാരത്തിന് ദേവപ്രശ്നമാണ് പരിഹാരാമർഗം-ആർഎസ്എസ് ആർഎസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർ ഇങ്ങനെയാണ് പ്രതികരിച്ചത്. ദൈവഹിതം അറിയണമെങ്കിൽ ദൈവജ്ഞന്മാരെ വിളിച്ചു കൂട്ടണം. ചർച്ച ചെയ്യണം. തന്ത്രി വേണം, ആചാര്യന്മാർ വേണം, ഹിന്ദു സംഘടനാ പ്രതിനിധികൾ വേണം. ഇവരടങ്ങിയ ഒരു ചർച്ച മാത്രം മതി. അങ്ങിനെയുള്ള ഒരു ദൈവഹിതത്തിനു പ്രശ്ന പരിഹാരം നിർദ്ദേശിക്കാൻ കഴിയും. ശബരിമല പ്രശ്ന പരിഹാരത്തിനു ആകെ പത്തു നിമിഷം മതി.
ഈ പത്തു നിമിഷ പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ല. അതാണ് ശബരിമല പ്രശ്ന പരിഹാരം വൈകുന്നത്. പതിനെട്ടാം പടി സ്വർണം പൊതിയാൻ നിശ്ചയിച്ചു. അത് വെറുതെ പൊതിഞ്ഞതല്ല. ദേവഹിതം നോക്കി പൊതിഞ്ഞതാണ്. എല്ലാ മാസവും ശബരിമല നട തുറക്കാറില്ല. അതും പിന്നെ ദേവഹിതം നോക്കി തുറന്നതാണ്. അതിനു ബന്ധപ്പെട്ട ആളുകൾ ഒത്തുചേർന്നു തീരുമാനിച്ചതാണ്. ഇങ്ങിനെ തീരുമാനിച്ചാൽ പിന്നെ ഭക്തജനങ്ങൾക്ക് പിന്നെ ഈ കാര്യം നോക്കേണ്ട കാര്യമില്ല. അവരുടെ മനസിലെ പേടിയും അപ്രത്യക്ഷമാകും.- ഗോപാലൻകുട്ടി മാസ്റ്റർ വ്യക്തമാക്കി.