- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്യാസിമാരും എൺപത് ഹൈന്ദവ സംഘടനകളും പ്രക്ഷോഭത്തിലേക്ക്; ഇന്നലെ കോട്ടയത്ത് വിളിച്ചു ചേർത്ത ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം ഒറ്റക്കെട്ടായി അയ്യപ്പന് വേണ്ടി രംഗത്ത്; ഇന്ന് നാമജപ യാത്ര സെക്രട്ടേറിയറ്റ് പടിക്കൽ; പ്രക്ഷോഭവുമായി അയ്യപ്പ ഭക്തർ മുൻപോട്ട്
കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങൾ വിപുലമാക്കി ഹിന്ദു സംഘടനകളും പന്തളം രാജകൊട്ടാരവും. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് വിവിധ ഹിന്ദു സംഘടനകളുടെ തീരുമാനം. സന്യാസിമാരും എൺപത് ഹൈന്ദവ സംഘടനകളുമാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇന്നലെ കോട്ടയത്ത് വിളിച്ചു ചേർത്ത ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം ഒറ്റക്കെട്ടായി അയ്യപ്പന് വേണ്ടി രംഗത്ത് ഇറങ്ങാൻ ഒരുങ്ങുകയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അതു പോലെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ കേരളത്തിലെ ഹിന്ദുക്കളെ ഒന്നടങ്കം തെരുവിലിറക്കാനാണ് നീക്കം. അതേസമയം പന്തളം രാജകൊട്ടാരവും പ്രക്ഷോഭവുമായി മുന്നോട്ട് പോകും. വിവിധ ഹൈന്ദവ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കോട്ടയത്തുചേർന്ന ഹൈന്ദവ നേതൃസമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ശബരിമല കർമസമിതി തിരുനക്കര സ്വാമിയാർമഠം ഹാളിൽ നടത്തിയ സമ്മേളനത്തിൽ 80 ഹൈന്ദവസംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. 10 ആശ്രമങ്ങളുടെ ആചാര്യന്മാർ, തന്ത്രിമാർ, ശബരിമല കർമസമിതിയുടെ 15 പ്രതിനിധികൾ, അയ്യപ്പധർമ സം
കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങൾ വിപുലമാക്കി ഹിന്ദു സംഘടനകളും പന്തളം രാജകൊട്ടാരവും. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് വിവിധ ഹിന്ദു സംഘടനകളുടെ തീരുമാനം. സന്യാസിമാരും എൺപത് ഹൈന്ദവ സംഘടനകളുമാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇന്നലെ കോട്ടയത്ത് വിളിച്ചു ചേർത്ത ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം ഒറ്റക്കെട്ടായി അയ്യപ്പന് വേണ്ടി രംഗത്ത് ഇറങ്ങാൻ ഒരുങ്ങുകയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അതു പോലെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ കേരളത്തിലെ ഹിന്ദുക്കളെ ഒന്നടങ്കം തെരുവിലിറക്കാനാണ് നീക്കം. അതേസമയം പന്തളം രാജകൊട്ടാരവും പ്രക്ഷോഭവുമായി മുന്നോട്ട് പോകും.
വിവിധ ഹൈന്ദവ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കോട്ടയത്തുചേർന്ന ഹൈന്ദവ നേതൃസമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ശബരിമല കർമസമിതി തിരുനക്കര സ്വാമിയാർമഠം ഹാളിൽ നടത്തിയ സമ്മേളനത്തിൽ 80 ഹൈന്ദവസംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. 10 ആശ്രമങ്ങളുടെ ആചാര്യന്മാർ, തന്ത്രിമാർ, ശബരിമല കർമസമിതിയുടെ 15 പ്രതിനിധികൾ, അയ്യപ്പധർമ സംഘടനാപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. ശബരിമല കർമസമിതിയുടെ പ്രവർത്തനം വിവിധ സംഘടനകളുടെ പ്രതിനിധികളെകൂടി ഉൾപ്പെടുത്തി വിപുലമാക്കാനും സമ്മേളനം തീരുമാനിച്ചു.
അതേസമയം പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ ഏകദിന നാമജപയജ്ഞം നടത്തുന്നുണ്ട്. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം ആറുവരെയാണ് നാമജപയജ്ഞമെന്ന് പന്തളം രാജകൊട്ടാരം അയ്യപ്പധർമ സംരക്ഷണസമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ, കൊട്ടാരം നിർവാഹകസമിതി വൈസ് പ്രസിഡന്റ് രവിവർമ രാജ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് പന്തളം രാജകൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ നാമജപ യജ്ഞത്തിൽ പങ്കെടുക്കുന്നത്.
അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ, തിരുവാഭരണവാഹക സ്വാമിമാർ, പല്ലക്ക് വാഹകസ്വാമിമാർ, പടക്കുറുപ്പുമാർ, നായാട്ടുവിള സ്വാമിമാർ, ഗുരുതിപൂജ സ്വാമിമാർ, ക്ഷേത്ര ഉപദേശകസമിതികൾ, ക്ഷേത്രഭരണസമിതികൾ, മുന്മേൽശാന്തിമാർ, തന്ത്രിമാർ, അയ്യപ്പസേവാസമാജം, വിവിധ ഹിന്ദുസംഘടനകൾ, സമുദായസംഘടനകൾ, അയ്യപ്പഭക്തർ എന്നിവർ പങ്കെടുക്കും. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ ഉദ്ഘാടനംചെയ്യും.
പുനഃപരിശോധനാ ഹർജികളിൽ വിധി വരുന്നതുവരെ ശബരിമലയിലെ യുവതീ പ്രവേശനമുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ നടപടി കൈക്കൊള്ളരുത്. സർക്കാരുമായി മുൻവിധി കൂടാതെയുള്ള ചർച്ചയ്ക്ക് പന്തളം രാജകുടുംബവും തന്ത്രികുടുംബവും തയ്യാറാണ്. വ്യത്യസ്തങ്ങളായ താന്ത്രികാചാരങ്ങളാണ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളത്. സർക്കാർ കോടതിയിൽ നൽകിയ പ്രസ്താവനയിൽ ആചാര്യർ, പണ്ഡിതർ, രാജകുടുംബം, തന്ത്രികുടുംബം ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതി ഇത് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ക്ഷേത്രസംരക്ഷകൻ എന്നനിലയിൽ ദേവസ്വം ബോർഡ് പുനഃപരിശോധനാഹർജി നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ നാമജപമുന്നേറ്റം കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനോ ദേവസ്വംബോർഡിനോ കഴിയില്ല. വിധി ഏകപക്ഷീയമായി നടപ്പാക്കുന്നതിൽനിന്ന് പിന്മാറി സർക്കാർ വിശ്വാസിസമൂഹവുമായി ചർച്ചയ്ക്ക് തയ്യാറാകണം. നിയമം കൈയിലെടുക്കുന്ന നടപടി വിശ്വാസിസമൂഹത്തിൽനിന്ന് ഉണ്ടാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
കോട്ടയത്ത് നടന്ന വിവിധ ഹിന്ദു സംഘടനകളുടെയും മാർഗദർശക മണ്ഡലത്തിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിനു സ്വാമി അഭയാനന്ദ തീർത്ഥപാദർ ദീപം തെളിച്ചു. മാർഗ നിർദ്ദേശക മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു.
ശബരി മല അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ചർച്ച നയിച്ചു.
സ്വാമി ഗൗരീശാനന്ദതീർത്ഥപാദർ (ശ്രീവിദ്യാധിരാജ തീർത്ഥപാദാശ്രമം), ഗരുഡധ്വജാനന്ദ തീർത്ഥപാദർ (വാഴൂർ തീർത്ഥപാദാശ്രമം), ദർശനാനന്ദ സരസ്വതി (വേദർഷി ആശ്രമം), സത്യാനന്ദസരസ്വതി (ഗൗരിശങ്കരപീഠം), സ്വാമി സനാതനാനന്ദപുരി (ശ്രീരാമകൃഷ്ണപുരജ്ഞാനാശ്രമം), സ്വാമി ശിവബോധാനന്ദ (ശ്രീനാരായണ വിശ്വകർമമഠം), ബ്രഹ്മകുമാരീസ് പങ്കജം ബഹൻജി, കരിമ്പുഴ രാമൻ (ബ്രാഹ്മണസഭ), ബ്രഹ്മചാരി സുധീർ ചൈതന്യ (ചിന്മയമിഷൻ), പുതുമന മനു നമ്പൂതിരി (മാളികപ്പുറം മുൻ മേൽശാന്തി), മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, രാമൻ നമ്പൂതിരി (മണ്ണാറശാല ക്ഷേത്രം), സ്വാമി ആനന്ദതീർത്ഥ (വേദഗിരി ആശ്രമം), വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരി (അഖിലകേരള തന്ത്രി സമാജം പ്രസിഡന്റ്), മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി (വർക്കിങ് പ്രസിഡന്റ് തന്ത്രവിദ്യാപീഠം, ആലുവ), എസ്. സുബ്രഹ്മണ്യ മൂസത് (ഓൾ കേരള ബ്രാഹ്മണ ഫെഡറേഷൻ ചെയർമാൻ), പി.വി. ശിവദാസ് (യോഗക്ഷേമ സഭ മധ്യമേഖല പ്രസിഡന്റ്), എം.എസ്. സുബ്രഹ്മണ്യൻ നമ്പൂതിരി (മണ്ണാറശാല ഇല്ലം തന്ത്രപീഠം പ്രിൻസിപ്പൽ), ബേബി പ്രസാദ് (അഖിലകേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി), ടി. കെ. രാജൻ (കേരള ഹിന്ദു പരവർ ആൻഡ് ഭരതർ സർവീസ് സൊസൈറ്റി ചെയർമാൻ), പി.വി. നാരായണശർമ (മലയാള ബ്രാഹ്മണ സമാജം സംസ്ഥാന സെക്രട്ടറി), എസ്. മണി തിരുവല്ല (ഓൾ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷൻ സെക്രട്ടറി).
പി.കെ. ഭാസ്‌കരൻ (മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ്), കെ.വി. ശിവൻ (ഓൾ ഇന്ത്യ വീരശൈവ മഹാസഭ, ജന. സെക്രട്ടറി), വി.എൽ. അനിൽകുമാർ (പണ്ഡിതർ വിളക്കിത്തല നായർ സഭ, ജന. സെക്രട്ടറി) പി.എസ്. പ്രസാദ് (എകെസി എച്ച് എംഎസ് സംസ്ഥാന പ്രസിഡന്റ്), പി.ആർ. ശിവരാജൻ (ഭാരതീയ വേലൻ സൊസൈറ്റി), എൽ.പി. രാധാകൃഷ്ണൻ (ഭാരതീയ മത്സ്യപ്രവർത്തക സംഘം), സതീഷ് പത്മനാഭൻ (കേരള വിശ്വകർമസഭ ഉപാധ്യക്ഷൻ), എൻ.പി കൃഷ്ണകുമാര് (ദേവസ്വം എംപ്ലോയീസ് സംഘ്), മുരളി തകടി യേൽ (കേരള വിശ്വകർമ സഭ), എൻ. ശി വകുമാർ (ശൈവ വെള്ളാള സഭ, പ്രസിഡന്റ്), ശ്രിയാസ് എസ്. നമ്പൂതിരി (അഖിലകേരള ജ്യോതിശാസ്ത്രമണ്ഡലം), കെ. തങ്കപ്പൻ (അഖിലേന്ത്യാ നാടാർ അസോസിയേഷൻ), കെ. ഗോപാലകൃഷ്ണൻ (വിശ്വബ്രാഹ്മണ ഏകോപനസമിതി), എസ്.എൻ. പണിക്കർ (എൻഎസ്എസ് പ്രതിനിധിസഭാംഗം), കെ.എസ്. നാരായണൻ, പി.എൻ. ബാലകൃഷ്ണൻ (ക്ഷേത്ര സംരക്ഷണസമിതി), ആർ. രവി മനോഹർ, ഇ.എം. കൃഷ്ണൻകുട്ടി (അയ്യപ്പ സേവാ സമാജം), എസ്. ശങ്കർ (ശബരി ധർമസഭ), എച്ച് രാമനാഥൻ (ബ്രാഹ്മണസമൂഹമഠം), വി. മോഹനൻ, വി.ആർ. രാജശേഖരൻ, വി.ജി. രാമചന്ദ്രൻ, വി. മോഹനൻ (വിശ്വഹിന്ദുപരിഷത്ത്, കെ.ആർ. മനോഷ് (ആർഷവിദ്യാസമാജം), കെ.എൻ. സജികുമാർ (ബാലഗോകുലം), സുധീർ (കേരള കുടുംബി ഫെഡറേഷൻ) ജി. രാമൻ നായർ, തുടങ്ങിയവർ പ്രതിനിധികളായി പങ്കെടുത്തു.