- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ഫോട്ടോ ഷൂട്ട്: അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകനെ ജാമ്യത്തിൽ വിട്ടു; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടയാളും അറസ്റ്റിൽ; നൂറിലറെ വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് ഗ്രൂപ്പുകളും നിരീക്ഷണത്തിൽ; ശബരിമലയിൽ വ്യാജ പ്രചാരണക്കാരെ തേടി പൊലീസ്
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുന്നു വെബ് സൈറ്റുകൾക്കും വാട്സാപ്പുഗ്രൂപ്പുകൾക്കും തടയിടാനായി ശക്തമായ നടപടികളുമായി പൊലീസ്. ഹീനമായ കുപ്രചാരണങ്ങൾ നടത്തിയ നൂറിലറെ വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് ഗ്രൂപ്പുകളും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ അഡ്‌മിന്മാർക്കെതിരെ നടപടിയുണ്ടാവും. ശബരിമലയിലെ പൊലീസ് അതിക്രമമെന്ന പേരിൽ ഫോട്ടോഷൂട്ട് നടത്തി പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകനെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയിൽ രാജേഷ് ആർ.കുറുപ്പിനെയാണ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടത്.ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നിൽക്കുന്ന രാജേഷിന്റെ നെഞ്ചിൽ കാക്കി പാന്റസും ബൂട്ടും ധരിച്ച കാൽ ചവിട്ടുന്ന ചിത്രവും ഇതേ വേഷത്തിൽ നിൽക്കുന്ന രാജേഷിന്റെ കഴുത്തിനു നേരെ അരിവാൾ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് ഫേസ്‌ബുക്കിൽ പ്
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുന്നു വെബ് സൈറ്റുകൾക്കും വാട്സാപ്പുഗ്രൂപ്പുകൾക്കും തടയിടാനായി ശക്തമായ നടപടികളുമായി പൊലീസ്. ഹീനമായ കുപ്രചാരണങ്ങൾ നടത്തിയ നൂറിലറെ വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് ഗ്രൂപ്പുകളും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ അഡ്‌മിന്മാർക്കെതിരെ നടപടിയുണ്ടാവും.
ശബരിമലയിലെ പൊലീസ് അതിക്രമമെന്ന പേരിൽ ഫോട്ടോഷൂട്ട് നടത്തി പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകനെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയിൽ രാജേഷ് ആർ.കുറുപ്പിനെയാണ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടത്.ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നിൽക്കുന്ന രാജേഷിന്റെ നെഞ്ചിൽ കാക്കി പാന്റസും ബൂട്ടും ധരിച്ച കാൽ ചവിട്ടുന്ന ചിത്രവും ഇതേ വേഷത്തിൽ നിൽക്കുന്ന രാജേഷിന്റെ കഴുത്തിനു നേരെ അരിവാൾ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചത്.
സംഭവം വിവാദമായതോടെ ഫേസ്‌ബുക്കിൽനിന്നു ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. ശബരിമലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിക്കാൻ ഇങ്ങനെ ചിത്രമെടുത്തു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണെന്നും വിവാദമായപ്പോൾ പിൻവലിച്ചെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു.രാജേഷിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറി. കേരള പൊലീസ് ആക്ട്, അപകീർത്തിപ്പെടുത്തൽ, സമുദായ സംഘർഷം സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
്ഇത് ഫോട്ടോയ്ക്ക് വേണ്ടി വേഷമിട്ട് ചിത്രീകരിച്ചതാണെന്ന് ഫോട്ടോഗ്രാഫർ മിഥുൻ കൃഷ്ണൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒറ്റനോട്ടത്തിൽ തന്നെ വേഷമിട്ട് ചിത്രീകരിച്ചതെന്ന് മനസിലാകുന്ന ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ സംഘപരിവാർ നുണയെ പരിഹസിച്ച് നിരവധിപേർ ഫേസ്‌ബുക്കിൽ രംഗത്തെത്തി. നിരവധി ട്രോളുകൾക്കും ഇത് വിഷയമായി. ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ വിമത എംഎൽഎ കപിൽ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയവർ രംഗത്തെത്തിയതോടെ പ്രശ്നം ദേശീയ തലത്തിലും എത്തിയിരുന്നു.
ഈ ചിത്രങ്ങളിൽ അയ്യപ്പ ഭക്തനായി അഭിനയിച്ച രാജേഷ് കുറുപ്പിന് സംഘപരിവാർ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് തന്നെ വ്യക്തമാണ്. ഇയാൾ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയ്‌ക്കൊപ്പവും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികലയ്‌ക്കൊപ്പവും നിൽക്കുന്ന ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പ്രചാരണം നടത്തിയ യുവാവിനെ കോട്ടയം പള്ളിക്കത്തോട് പൊലീസ് അറസ്റ്റുചെയ്തു.വാഴുർ സ്വദേശി വിഷ്ണുരാജ് (24) ആണ് അറസ്റ്റിലായത്.ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ശബരിമല സമരത്തിന്റെപേരിൽ കഴിഞ്ഞകുറേ ദിവസമായി പ്രക്ഷുബ്ധമാണ് സോഷ്യൽ മീഡിയ.എന്നാൽ ഇപ്പോൾ എല്ലാവിധ സീമകളും ലംഘിച്ചു്െകാണ്ട് അവ പരസ്യമായ കൊലവിളിയിലേക്ക് നീങ്ങുകയാണ്.
മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി ബിജെപി പ്രവർത്തകൻ രംഗത്തെത്തിയിരുക്കുന്നത്. ഭാരതീയ ജനതാ പാർട്ടി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് രതീഷ് കൊല്ലം എന്നയാൾ പരസ്യമായി കൊലവിളി നടത്തിയിരിക്കുന്നത്. 'ഒരു മുഖ്യമന്ത്രിയെ കഴുത്തറുത്തുകൊന്നാൽ കിട്ടാവുന്ന പരമാവധി ശിക്ഷ എന്താണ്, ജീവപര്യന്തമോ തൂക്കുകയറോ?' എന്നാണ് ഇയാൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.