- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് വലയത്തിൽ പതിനെട്ടാം പടിവരെ എത്തിയ രഹ്നാ ഫാത്തിമയ്ക്ക് മുൻപോട്ട് പോകാനാവാതായത് നട അടയ്ക്കാനുള്ള പന്തളം കുടുംബത്തിന്റെ നിർദ്ദേശവും പരികർമ്മികളുടെ കുത്തിയിരിപ്പ് സമരവും; മന്ത്രിയുടെ നിർദ്ദേശം എന്ന പേരിൽ മുഖം രക്ഷിച്ചത് മാനക്കേട് ഒഴിവാക്കാൻ; തന്ത്രി വിധിച്ചാൽ നട തുറപ്പിക്കാൻ സർക്കാരിന് പോലും ആവില്ലെന്ന തിരിച്ചറിവ് എല്ലാം വേഗത്തിൽ പരിഹരിക്കാൻ കാരണമായി
ശബരിമല: കനത്ത പൊലീസ് സുരക്ഷയിൽ പതിനെട്ടാം പടിവരെ എത്തിയ രഹ്നാ ഫാത്തിമയ്ക്ക് മുൻപോട്ട് പോകാൻ കഴിയാതിരുന്നത് പന്തളം രാജ കുടുംബത്തിന്റെയും പരികർമ്മികളുടെയും തക്ക സമയത്തെ ഇടപെടൽ. ശബരിമലയിലെ ആചാര വിരുദ്ധമായി യുവതികൾ പതിനെട്ടാം പടി ചവിട്ടിയാൽ നട അടച്ച് താക്കോൽ എടുക്കാൻ തന്ത്രിക്ക് പന്തളം കൊട്ടാരം നിർദ്ദേശം നൽകിയിരുന്നു. ഇതിന് പുറമേ പരികർമ്മികൾ പൂജ നിർത്തിവെച്ച് പതിനെട്ടാം പടിക്ക് താഴെ കുത്തിയിരിന്ന്‌ന പ്രതിഷേധിച്ചതുമാണ് രഹ്നാ ഫാത്തിമയുടെ അതിമോഹത്തിന് അക്ഷരാർത്ഥത്തിൽ തടസ്സമായത്. എന്നാൽ പ്രതിഷേധം ശക്തമാവുകയും ജനവികാരം എതിരാകുകയും ചെയ്തതോടെ മന്ത്രിയുടെ നിർദ്ദേശം എന്ന പേരിൽ മുഖം രക്ഷിച്ച് മാനക്കേട് ഒഴിവാക്കാനാണ് സർക്കാർ ശ്രമിച്ചത്. രഹ്നാ ഫാത്തിമ സന്നിധാനത്തിന് അടുത്തെത്തിയതോടെ ആക്ടിവിസ്റ്റുകൾക്ക് കയറി ഇറങ്ങാനുള്ള സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് രഹ്നാ ഫാത്തിമയ്ക്ക് മുൻപോട്ട് പോകാൻ കഴിയാതായതെന്നായിരുന്നു മാനം രക്ഷിക്കുന്നതിനു വേണ്ടി സർക്കാർ പറഞ്ഞിരുന്ന
ശബരിമല: കനത്ത പൊലീസ് സുരക്ഷയിൽ പതിനെട്ടാം പടിവരെ എത്തിയ രഹ്നാ ഫാത്തിമയ്ക്ക് മുൻപോട്ട് പോകാൻ കഴിയാതിരുന്നത് പന്തളം രാജ കുടുംബത്തിന്റെയും പരികർമ്മികളുടെയും തക്ക സമയത്തെ ഇടപെടൽ. ശബരിമലയിലെ ആചാര വിരുദ്ധമായി യുവതികൾ പതിനെട്ടാം പടി ചവിട്ടിയാൽ നട അടച്ച് താക്കോൽ എടുക്കാൻ തന്ത്രിക്ക് പന്തളം കൊട്ടാരം നിർദ്ദേശം നൽകിയിരുന്നു. ഇതിന് പുറമേ പരികർമ്മികൾ പൂജ നിർത്തിവെച്ച് പതിനെട്ടാം പടിക്ക് താഴെ കുത്തിയിരിന്ന്‌ന പ്രതിഷേധിച്ചതുമാണ് രഹ്നാ ഫാത്തിമയുടെ അതിമോഹത്തിന് അക്ഷരാർത്ഥത്തിൽ തടസ്സമായത്.
എന്നാൽ പ്രതിഷേധം ശക്തമാവുകയും ജനവികാരം എതിരാകുകയും ചെയ്തതോടെ മന്ത്രിയുടെ നിർദ്ദേശം എന്ന പേരിൽ മുഖം രക്ഷിച്ച് മാനക്കേട് ഒഴിവാക്കാനാണ് സർക്കാർ ശ്രമിച്ചത്. രഹ്നാ ഫാത്തിമ സന്നിധാനത്തിന് അടുത്തെത്തിയതോടെ ആക്ടിവിസ്റ്റുകൾക്ക് കയറി ഇറങ്ങാനുള്ള സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് രഹ്നാ ഫാത്തിമയ്ക്ക് മുൻപോട്ട് പോകാൻ കഴിയാതായതെന്നായിരുന്നു മാനം രക്ഷിക്കുന്നതിനു വേണ്ടി സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇത് അക്ഷരാർത്ഥത്തിൽ പച്ചക്കള്ളം തന്നെയാണ്. പന്തളം കൊട്ടാരവും പരികർമ്മികളുടെ ഇടപെടലുമായിരുന്നു രഹ്നാ ഫാത്തിമയ്ക്ക് തടസ്സമായത്.
രഹ്നാ ഫാത്തിമ എത്തിയതിന് പിന്നാലെ ആചാര വിരുദ്ധ നടപടികൾ ഉണ്ടായാൽ അപ്പോൾ തന്നെ നടയടച്ച് താന്ത്രിക വിധിപ്രകാരമുള്ള ശുദ്ധിക്രിയകൾ നടത്തണമെന്നു നിർദ്ദേശിച്ചു പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി.എൻ.നാരായണ വർമ തന്ത്രിക്കും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർക്കും കത്തുനൽകി. ഇതാണ് ഇന്നലെ യുവതീപ്രവേശം തടയുന്നതിൽ നിർണായകമായത്. പന്തളം വലിയകോയിക്കൽ സമിതി പ്രസിഡന്റ് ജി.പൃഥിപാലിനെ പ്രത്യേക ദൂതനാക്കിയാണു തന്ത്രി കണ്ഠര് രാജീവർക്കു നിർദ്ദേശം കൈമാറിയത്.
തുടർന്നു തന്ത്രി താഴമൺ മഠത്തിൽ ബന്ധപ്പെട്ട് കണ്ഠര് മോഹനരുടെ അഭിപ്രായം തേടി. പൊലീസിന്റെ നേതൃത്വത്തിൽ യുവതികളെ കയറ്റി അശുദ്ധി ഉണ്ടാക്കിയാൽ ക്ഷേത്രം അടയ്ക്കാനായിരുന്നു നിർദ്ദേശം. ഇക്കാര്യം നിർദ്ദേശിച്ചു പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ എന്നിവർക്കു ഇമെയിൽ സന്ദേശം നൽകുകയും ചെയ്തു.
പിന്നാലെ തന്ത്രിയുടെയും മേൽശാന്തിയുടെയും കീഴ്ശാന്തിയുടെയും പരികർമികൾ പതിനെട്ടാംപടിക്കൽ ശരണംവിളികളുമായി പ്രതിഷേധം തീർത്തു. അയ്യപ്പന്മാർക്ക് പടി കയറുന്നതിനോ ദർശനത്തിനോ തടസം ഉണ്ടായില്ല. പൂജകൾക്ക് തടസ്സം ഉണ്ടായില്ല. അൽപ്പം വൈകിയെന്നു മാത്രം.