- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ കൊടിമരം നശിപ്പിച്ച സംഭവത്തിൽ അഞ്ച് ആന്ധ്രാ സ്വദേശികൾ കസ്റ്റഡിയിൽ; കൂട്ടത്തിലൊരാൾ കഴിഞ്ഞ ദിവസം കൊടിമരത്തിൽ കയറാൻ ശ്രമിച്ചിട്ടുണ്ടെന്ന് ദൃക്‌സാക്ഷി മൊഴികൾ; പിടിയിലായവരിൽ നിന്നും ദ്രാവകവും കണ്ടെടുത്തു; തങ്ങൾ തന്നെയാണ് ദ്രാവകം ഒഴിച്ചതെനന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു; നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്ന് മൊഴി
പമ്പ: ശബരിമലയിലെ കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ രാസദ്രാവകം ഒഴിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയിലെ വിജയവാഡയിൽ നിന്നുള്ള അഞ്ചംഗ സംഘത്തിൽപ്പെട്ടവരയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ മൂന്ന് പേരെയാണ് പൊലീസിന് സംശയമുള്ള്ളത്. പമ്പ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരെ പമ്പ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. തങ്ങൾ തന്നെയാണ് സ്വർണ്ണക്കൊടി മരത്തിൽ ദ്രാവകം ഒഴിച്ചതെന്ന് മൂന്നു പേർ സമ്മതിച്ചിട്ടുണ്ട്. ആചാരത്തിന്റെ ഭാഗമായാണ് ദ്രാവകമൊഴിച്ചതെന്നും നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്നുമാണ് മൊഴി. ഇവരിൽ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ് ഇവർ. ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ പഞ്ചവർഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. ഒഴിച്ചത് മെർക്കുറി(രസം) ആണെന്നാണ് പ്രാഥമിക നിഗമനം.60നും 65നും മധ്യേ പ്രായമുള്ള ഒരാൾ കുപ്പി തുറന്ന് എന്തോ ഒരു ദ്രാ
പമ്പ: ശബരിമലയിലെ കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ രാസദ്രാവകം ഒഴിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയിലെ വിജയവാഡയിൽ നിന്നുള്ള അഞ്ചംഗ സംഘത്തിൽപ്പെട്ടവരയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ മൂന്ന് പേരെയാണ് പൊലീസിന് സംശയമുള്ള്ളത്. പമ്പ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരെ പമ്പ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.
തങ്ങൾ തന്നെയാണ് സ്വർണ്ണക്കൊടി മരത്തിൽ ദ്രാവകം ഒഴിച്ചതെന്ന് മൂന്നു പേർ സമ്മതിച്ചിട്ടുണ്ട്. ആചാരത്തിന്റെ ഭാഗമായാണ് ദ്രാവകമൊഴിച്ചതെന്നും നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്നുമാണ് മൊഴി. ഇവരിൽ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ് ഇവർ.
ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ പഞ്ചവർഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. ഒഴിച്ചത് മെർക്കുറി(രസം) ആണെന്നാണ് പ്രാഥമിക നിഗമനം.60നും 65നും മധ്യേ പ്രായമുള്ള ഒരാൾ കുപ്പി തുറന്ന് എന്തോ ഒരു ദ്രാവകം സ്‌പ്രേ ചെയ്യുന്നത് സിസിടി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയമുള്ള മൂന്ന് പേരെ പൊലീസ് പിടികൂടിയത്.
പമ്പ കെഎസ്ആർടിസി സ്റ്റാന്റിലെത്തിയ മൂന്ന് പേരിൽ സംശയം തോന്നിയ ഗാർഡുമാരാണ് ദേവസ്വം ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഈ കൂട്ടത്തിലൊരാൾ കഴിഞ്ഞ ദിവസം കൊടിമരത്തിൽ കയറാൻ ശ്രമിച്ചിട്ടുണ്ടെന്ന ദൃക്‌സാക്ഷി മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ സ്ഥിരീകരിച്ചാൽ പൊതുമുതൽ നശിപ്പിച്ചതിനും മതസ്പർധ വളർത്താൻ ശ്രമിച്ചതിനുമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്. ഈ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേർ തറയിലേക്ക് എന്തോ ഇടുന്നതായോ ഒഴിക്കുന്നതായോ കണ്ടെത്തി. സന്നിധാനത്തെ തത്വമസി എന്നെഴുതിയിടത്തെ ക്യാമറ പരിശോധിച്ചപ്പോളാണ് ഇത് കണ്ടത്. എന്നാൽ ഇവരുടെ മുഖം വ്യക്തമല്ല. എന്നാൽ ഇത് മെർക്കുറി ഒഴിച്ചതാണോ എന്ന് വ്യക്തമല്ലെന്നും രണ്ടു പേർ എന്തോ സ്‌പ്രേ ചെയ്യുന്നതായും ഒരാൾ കുപ്പി അടയ്ക്കുന്നതായുമാണ് കണ്ടെത്തിയതും.
ഭക്തർക്ക് ഇന്ന് കൊടിമരത്തിൽ സ്വർണം അർപ്പിക്കാനും അവസരമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് കൊടിമരത്തിൽ ദ്രാവകം ഒഴിച്ചതെന്നാണ് അറിയുന്നത്. 15 സ്വർണ പറകളാണ് കൊടിമരത്തിനുള്ളത്. മൂന്നുകോടി 20 ലക്ഷം രൂപയാണ് സ്വർണക്കൊടിമരത്തിന് ചെലവായത്. ഹൈദരാബാദിലെ ഫീനിക്സ് ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിനുള്ള പണം വഴിപാടായി നൽകിയത്.
10 കിലോ സ്വർണം, 17 കിലോ വെള്ളി, 250 കിലോ ചെമ്പ് എന്നിവയാണ് കൊടിമരത്തിന് ഉപയോഗിച്ചത്. 1957-58 കാലഘട്ടത്തിൽ നിർമ്മിച്ചതാണ് ശബരിമലയിലെ കൊടിമരം. ദേവപ്രശ്‌നത്തിൽ കേടുപാടുകളുണ്ടെന്നു കണ്ടതിനെത്തുടർന്നാണ്, തടിയിൽ കൊടിമരം നിർമ്മിച്ചു സ്വർണം പൊതിയാൻ തീരുമാനിച്ചത്.