- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹാസിനി രാജിനെ തടഞ്ഞതൊഴിച്ചാൽ ശബരിമലയിൽ വ്യാഴാഴ്ച തീർത്ഥാടനം സുഗമം; നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘർഷങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്തത് 16 കേസുകൾ; നിരോധനാജ്ഞ ലംഘിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം; സുരക്ഷ കൂട്ടാൻ കൂടുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു; ഐജി വിജയ് സാഖറെയ്ക്ക് നിലയ്ക്കലിന്റെയും കോട്ടയത്തിന്റെയും ചുമതല; ഐജി ശ്രീജിത്തിനും എസ്‌പി ദേബേഷ് കുമാർ ബെഹ്റയ്ക്കും പമ്പയുടെ ചുമതല
പമ്പ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകാമെന്ന നിലപാടിലേക്ക് ദേവസ്വം ബോർഡ് എത്തിയതോടെ സംഘർഷാന്തരീക്ഷത്തിൽ അയവുവരുമെന്ന പ്രതീക്ഷ ഉണർന്നിട്ടുണ്ട്. അതേസമയം, ഇന്ന് രാവിലെ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞതൊഴിച്ചാൽ, തീർത്ഥാടനം സുഗമമായി നടന്നു. നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും ഇന്നലെയും ഇന്നുമായി ഉണ്ടായ സംഘർഷങ്ങളിൽ പൊലീസ് 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 15 കേസുകൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്. 45 പേരെ ഇതുവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിൽ പ്രകടനം നടത്തിയ യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം മാത്രമാണ് കേസുകളെടുത്തിരിക്കുന്നത്. മതസ്പർധ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ കൈമാറിയവർക്കെതിരെയും മ്യൂസിയം പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമത്തിൽ ഏർപ്
പമ്പ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകാമെന്ന നിലപാടിലേക്ക് ദേവസ്വം ബോർഡ് എത്തിയതോടെ സംഘർഷാന്തരീക്ഷത്തിൽ അയവുവരുമെന്ന പ്രതീക്ഷ ഉണർന്നിട്ടുണ്ട്. അതേസമയം, ഇന്ന് രാവിലെ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞതൊഴിച്ചാൽ, തീർത്ഥാടനം സുഗമമായി നടന്നു. നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും ഇന്നലെയും ഇന്നുമായി ഉണ്ടായ സംഘർഷങ്ങളിൽ പൊലീസ് 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 15 കേസുകൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്. 45 പേരെ ഇതുവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിൽ പ്രകടനം നടത്തിയ യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം മാത്രമാണ് കേസുകളെടുത്തിരിക്കുന്നത്.
മതസ്പർധ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ കൈമാറിയവർക്കെതിരെയും മ്യൂസിയം പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലും സന്ദേശങ്ങൾ കൈമാറുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് കേരളാ പൊലീസ് വ്യക്തമാക്കിയിരുന്നു. ഔദ്യോഗികഫേസ്‌ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.
നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അത് ലംഘിക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തതോടെയാണ് യുവമോർച്ച പ്രവർത്തകർ ഇന്ന് പമ്പയിലേക്ക് എത്തിത്തുടങ്ങിയത്. ഇത്തരത്തിൽ നിയമം ലംഘിച്ച ഏഴുയുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം കിട്ടുന്ന വകുപ്പുകളനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പമ്പയിലും നിലയ്ക്കലിലും ക്രമസമാധാനം ഉറപ്പാക്കാൻ കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചു. പമ്പയിൽ ചേർന്ന ഉന്നത ഉദ്യോഗസഥരുടെ അവലോകന യോഗത്തിലാണ് തീരുമാനം. ഐജിമാരായ വിജയ.എസ്.സാഖറെ ഐജി ശ്രീജിത്ത്, പാലക്കാട് എസ്‌പി ദേബേഷ് കുമാർ ബെഹ്‌റ എന്നിവരെയാണ്് ക്രമസമാധാന പാലനത്തിന് നിയോഗിച്ചത്. വിജയ് സാഖറെയ്ക്ക് നിലയ്ക്കലിന്റെയും കോട്ടയത്തിന്റെയും ചുമതല നൽകി. ശ്രീജിത്തിനെയും, ദേബേഷ് കുമാർ ബെഹ്‌റയെയും പമ്പയുടെ സുരക്ഷാചുമതല ഏൽപിച്ചു.
നീലിമല, അപ്പാച്ചിമേട് ഭാഗത്ത് പ്രതിഷേധക്കാരുണ്ടെന്നു സംശയം ഉയർന്നതിനെത്തുടർന്നു പൊലീസ് അങ്ങോട്ടു തിരിച്ചിട്ടുണ്ട്. പ്രശ്‌നക്കാരായ 50 പേർ മലമുകളിൽ ഉണ്ടെന്നാണു വിവരം. ഇവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. നിലയ്ക്കലിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇതിനിടെ ശബരിമല സംബന്ധിച്ച വ്യാജപ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടിയെന്നു ഡിജിപി വ്യക്തമാക്കി, മതസ്പർധ വളർത്തുന്ന സന്ദേശങ്ങൾ നിരീക്ഷണത്തിലാണ്. വാട്‌സപ്പിലടക്കം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ഏഴുയുവമോർച്ച പ്രവർത്തകർ അറസ്റ്റിലിലായെങ്കിലും, നിയമലംഘന സമരം ആവർത്തിക്കുമെന്ന് ബിജെപിയും യുവമോർച്ചയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ന്യൂയോർക്ക് ടൈംസിന്റെ ലേഖിക സുഹാസിനി രാജിനെ തടഞ്ഞുവച്ച 200 ഓളം പേർക്കെതിരെ കേസെടുത്തു. തന്നെ ആക്രമിച്ചെന്ന് സുഹാസിനി രാജ് മൊഴി നൽകി. ഒരുകൂട്ടം ആളുകൾ ചേർന്നാണ് തന്നെ ആക്രമിച്ചതെന്നും അവർ പൊലീസിന് മൊഴി നൽകി.
സുപ്രീ കോടതി വിധി വന്നതിന് ശേഷം ആദ്യമായി മല കയറുന്ന യുവതി എന്ന ഖ്യാതിയിലേക്കുള്ള ദൂരം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിന് രാജിന് മരക്കൂട്ടത്ത് അവസാനിപ്പിക്കേണ്ടി വന്നു. ഒരു യുവതി മല കയറുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ശബരിമലയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്രയിലായുന്ന അയ്യപ്പന്മാരും ഇവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും അവർക്ക് മല കയറാൻ കഴിഞ്ഞില്ല. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്ര മധ്യേ മരക്കൂട്ടത്ത് വിശ്രമിക്കുന്നതിനിടയിലാണ് പ്രതിഷേധക്കാർ എത്തിയത്. ഇതേ തുടർന്ന് മല കയറണ്ട എന്നും പ്രശ്നങ്ങൾ ഉണ്ടാക്കി അങ്ങോട്ട് പോകേണ്ടതില്ലെന്നും അവർ തീരുമാനിക്കുകയായിരുന്നു.
പുലർച്ചെ പ്രതിഷേധക്കാരില്ലാത്ത സമയം നോക്കിയാണ് ശബരിമല നട തുറന്ന് രണ്ടാം ദിവസം യുപി സ്വദേശിനിയും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറുമായ സുഹാസിനി രാജും സഹപ്രവർത്തകനായ ഒരു വിദേശ യുവാവും സന്നിധാനത്തേക്ക് പോകാൻ കാനന പാതയിലെത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് ഇവർ മല കയറിയത്. എന്നാൽ മല കയറി തുടങ്ങി മരങ്ങൂട്ടത്ത് എത്താനായപ്പോൾ പ്രതിഷേധക്കാർ വലിയ തോതിൽ ഇരച്ചെത്തുകയും പ്രതിഷേധം തുടങ്ങുകയും ചെയ്തതോടെ സുഹാസിനി തന്നെ യാത്ര അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
ആൾക്കൂട്ട അക്രമം ശക്തമാകുമെന്നും അത് തടയാൻ പൊലീസിന് പോലും കഴിയില്ല എന്നും ജീവൻ പോലും നഷ്ടപ്പെട്ടേക്കും എന്ന ഘട്ടത്തിലാണ് അവർ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മരക്കൂട്ടത്തിനടുത്ത് വലിയ പ്രതിഷേധമാണ് അവർ ഉപയോഗിച്ചത്. എന്നാൽ മുകളിലേക്ക് പോകുന്ന വഴി മുഴുവൻ ഭക്തർ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നുണ്ടായിരുന്നു. നിങ്ങൾ തയ്യാറാണെങ്കിൽ ഞങ്ങൾ എത്തിക്കും എന്ന നിലപാടിലായിരുന്നു പൊലീസ്.
സുഹാസിനി പമ്പയിൽ നിന്നുള്ള പ്രവേശന കവാടം കടന്ന് മുന്നോട്ട് പോകും വരെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. അതുകഴിഞ്ഞ് പരമ്പരാഗത കാനനപാത പിന്നിട്ട് മുകളിലേക്ക് കയറിയതോടെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കിയ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റാണ് സുഹാസിനി.
ആരെയും വെറുതെ വിടില്ല !
അതിനിടെ, ട്രാക്ടറിന്റെ കാബിനിൽ കയറി നിന്ന് 4 പൊലീസുകാർ സന്നിധാനത്തേക്കു നീങ്ങിയത് ആചാര സംരക്ഷകരായ നാമജപക്കാരെ പ്രകോപ്പിച്ചു. പൊലീസ് സംരക്ഷണത്തിൽ യുവതിയെ സന്നിധാനത്തേക്കു ട്രാക്ടറിൽ കൊണ്ടു പോകുകയാണെന്നു പറഞ്ഞ് അവർ വാഹനം തടഞ്ഞു. ട്രാക്ടറിൽ യുവതി ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് നാമജപക്കാർ മടങ്ങിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ പമ്പാ ചെളിക്കുഴിയിലാണ് സംഭവം. പന്തളം രാജപ്രതിനിധി മണ്ഡപത്തിനു സമീപത്ത് ഇരുന്ന് നാമം ജപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ട്രാക്ടറിൽ പൊലീസുകാർ പോയത്. ഇതിനെ പിന്നാലെയാണ് ഇവർ ട്രാക്ടറിന് പിന്നാലെ കൂടിയത്.
എല്ലാം ഉറ്റുനോക്കി മാധ്യമപ്പട
അന്താരാഷ്ട മാധ്യമങ്ങൾ ഉൾപ്പടെ നിലയ്ക്കലിൽ വൻ മാധ്യമപ്പടയണ് എത്തിയിരിക്കുന്നത്. ബിബിസി അടക്കം വൻ സംഘമാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. ദേശീയ ദൃശ്യ പത്ര മാധ്യമങ്ങളെല്ലാം സ്ഥലത്തുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ചാനലുകളും സംഭവം ചൂടോടെ പ്രേക്ഷകരിൽ എത്തിക്കുന്നു.
വിദേശത്തു നിന്നുള്ള ലേഖകർ ഉൾപ്പടെ ബിബിസിക്കു വേണ്ടി സ്ഥലത്തുണ്ട്. ഉച്ചയായതോടെ നിലയ്ക്കൽ റോഡ് പൂർണമായും പ്രതിഷേധക്കാരുടെ കൈകളിലായി. ചാനലുകൾ തൽസമയം വിവരങ്ങൾ എത്തിക്കാൻ വലിയ ഡിഎസ്എൻജി വാഹനങ്ങളും തയാറാക്കി നിർത്തിയിട്ടുണ്ട്. ചാനലുകളിലെ വാർത്തകൾ മാറി മറിയുന്നത് അനുസരിച്ചു മാധ്യമപ്രവർത്തകർക്കു നേരെ പ്രതിഷേധക്കാരുടെ രോഷപ്രകടനവും ഉണ്ടായി. അക്രമത്തിൽ റിപ്പബ്ലിക് ടിവി സംഘം സഞ്ചരിച്ച വാഹനം പൂർണമായും തകർന്നു.
ആശങ്കയോടെ തന്ത്രി
ശബരിമലയിലേത് അപകടകരമായ അവസ്ഥയാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞപ. സുപ്രീംകോടതി വിധിയിൽ വിശ്വാസികളിൽ ഭൂരിഭാഗവും അസ്വസ്ഥരാണ്. ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങൾ തുടർന്നു പോകണമെന്നാണ് തന്റെ അഭ്യർത്ഥന. കലാപത്തോട് യോജിക്കുന്നില്ല. വിശ്വാസികളാരും ഇത്തരത്തിൽ പ്രതികരിക്കില്ല. പുറത്തുനിന്നുള്ളവരാകും ഇതിനു പിന്നിൽ. സുപ്രീംകോടതി നിയമത്തെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്. പാരമ്പര്യത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ ചിന്തിക്കാറില്ല. വിശ്വാസികളിൽ കൂടുതൽ പേരും പഴയ ആചാരങ്ങൾ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും രാജീവര് പറഞ്ഞു.