- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തകാവകാശം കിട്ടിയിട്ടും മുൻ വർഷത്തേക്കാൾ കെ എസ് ആർ ടി സിക്ക് വരുമാനം കുറഞ്ഞു; നട വരവിലും തീർത്ഥാടകരുടെ എണ്ണത്തിലും പാതിയിൽ അധികം കുറവ്; പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സ്വകാര്യ ടാക്സികൾ പാടെ നിലച്ചു; വിവേകാനന്ദാ ട്രാവൽ പോലെ നൂറ് കണക്കിന് വാഹനങ്ങൾ എത്തിച്ചിരുന്ന കമ്പനികൾ പിൻവലിഞ്ഞു; ശബരിമലയിലേക്ക് ഭക്തപ്രവാഹം നിലച്ചതോടെ ദർശനത്തിന് ഒരു സമയത്തും ക്യൂവില്ല; ഭക്തർ പേടിച്ച് പിൻവലിഞ്ഞതോടെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ പൊലീസും
സന്നിധാനം: ശബരിമലയിൽ എല്ലാവരും പ്രതിസന്ധിയിലാണ്. കെ എസ് ആർ ടി സിയും ദേവസ്വം ബോർഡും പൊലീസും പിന്നെ സർക്കാരും. മണ്ഡല തീർത്ഥാടനത്തിന് ഭക്തരെത്താത്തതാണ് ഇതിന് കാരണം. ആളൊഴിഞ്ഞ പതിനെട്ടാം പടിയും തിരിക്കൊഴിഞ്ഞ ക്യൂ കോപ്ലക്‌സുമെല്ലാം ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. അപ്പം അരവണ വിൽപ്പനയും കുറഞ്ഞു. ശബരിമല സീസണിൽ പ്രതീക്ഷ അർപ്പിക്കുന്ന ചെറുകിട കച്ചവടക്കാരും ടാക്‌സി തൊഴിലാളികളും വമ്പൻ ട്രാവൽസുമെല്ലാം ശബരിമലയിലെ മോഹങ്ങൾ തൽകാലം ഉപേക്ഷിക്കുകയാണ്. പ്രത്യേക സുരക്ഷാ മേഖലയും നിരോധനാജ്ഞാ മേഖലയുമായ പൂങ്കാവനത്തേക്ക് എത്താൻ ഭക്തർക്ക് ഏറെ മടി. ഇതോടെ ശബരിമല തീർത്ഥാടനം തന്നെ താറുമാറുകയാണ്. ഇത് മനസ്സിലാക്കിയാണ് നിയന്ത്രണങ്ങളിൽ പൊലീസ് ഇളവ് കൊണ്ടു വരുന്നത്. അപ്പോഴും ഭക്തരുടെ മനസിൽ എന്താകും ചിന്തയെന്ന് ഒരു എത്തും പിടിയുമില്ല. ഇന്നും ഭക്തരുടെ എണ്ണത്തിൽ വലിയ കുറവാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും അനുഭവപ്പെടുന്നത്. യുവതി പ്രവേശത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നൽകിയ സാവകാശ ഹർജിയിൽ നാളെ ഡയറി നമ്
സന്നിധാനം: ശബരിമലയിൽ എല്ലാവരും പ്രതിസന്ധിയിലാണ്. കെ എസ് ആർ ടി സിയും ദേവസ്വം ബോർഡും പൊലീസും പിന്നെ സർക്കാരും. മണ്ഡല തീർത്ഥാടനത്തിന് ഭക്തരെത്താത്തതാണ് ഇതിന് കാരണം. ആളൊഴിഞ്ഞ പതിനെട്ടാം പടിയും തിരിക്കൊഴിഞ്ഞ ക്യൂ കോപ്ലക്‌സുമെല്ലാം ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. അപ്പം അരവണ വിൽപ്പനയും കുറഞ്ഞു. ശബരിമല സീസണിൽ പ്രതീക്ഷ അർപ്പിക്കുന്ന ചെറുകിട കച്ചവടക്കാരും ടാക്‌സി തൊഴിലാളികളും വമ്പൻ ട്രാവൽസുമെല്ലാം ശബരിമലയിലെ മോഹങ്ങൾ തൽകാലം ഉപേക്ഷിക്കുകയാണ്. പ്രത്യേക സുരക്ഷാ മേഖലയും നിരോധനാജ്ഞാ മേഖലയുമായ പൂങ്കാവനത്തേക്ക് എത്താൻ ഭക്തർക്ക് ഏറെ മടി. ഇതോടെ ശബരിമല തീർത്ഥാടനം തന്നെ താറുമാറുകയാണ്. ഇത് മനസ്സിലാക്കിയാണ് നിയന്ത്രണങ്ങളിൽ പൊലീസ് ഇളവ് കൊണ്ടു വരുന്നത്. അപ്പോഴും ഭക്തരുടെ മനസിൽ എന്താകും ചിന്തയെന്ന് ഒരു എത്തും പിടിയുമില്ല. ഇന്നും ഭക്തരുടെ എണ്ണത്തിൽ വലിയ കുറവാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും അനുഭവപ്പെടുന്നത്.
യുവതി പ്രവേശത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നൽകിയ സാവകാശ ഹർജിയിൽ നാളെ ഡയറി നമ്പർ ലഭിച്ചേക്കും. എങ്കിലും ഹർജി പരാമർശിച്ച്, വേഗത്തിൽ പരിഗണന വേണമെന്ന് ആവശ്യപ്പെടാൻ ബോർഡ് താൽപര്യപ്പെടുന്നില്ലെന്നാണു സൂചന. വനഭൂമി വിട്ടുനൽകാൻ കോടതി നിർദ്ദേശിച്ചാൽ, അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി യുവതീപ്രവേശം സാധ്യമാക്കാമെന്നാണു ബോർഡിന്റെ നിലപാട്. ഈ ഹർജിയിൽ അനുകൂല തീർപ്പുണ്ടായാൽ ശബരിമലയിലെ സംഘർഷങ്ങൾക്ക് അയവ് വരും. എന്നാൽ കോടതി കേസ് തള്ളിയാൽ യുവതികളെ പ്രവേശിപ്പിക്കേണ്ടിയും വരും. ഇത് വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കും. അങ്ങനെ ഈ സീസണിലെ തീർത്ഥാടനത്തിൽ ആർക്കും ഒരു വ്യക്തതയും ഇല്ല. എതായാലും സാവാകശ ഹർജി സുപ്രീംകോടതി പരിഗണിക്കും വരെ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ പൊലീസ് മുതിരില്ലെന്നാണ് സൂചന.
പൊലീസിന്റെ നിയന്ത്രണങ്ങളും സംഘർഷഭീതിയും മൂലം ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും നടവരവിലും ഗണ്യമായ കുറവുണ്ട്. ഇന്നലെ അവധി ദിവസമായിട്ടും തിരക്കു കുറവായിരുന്നു. നിലയ്ക്കലിൽനിന്നു പമ്പയിലേക്കു നിയന്ത്രിച്ചു മാത്രം ബസുകൾ വിട്ടതിനാൽ പതിനെട്ടാംപടി കയറാൻ ഒരു സമയത്തും ക്യൂ ഉണ്ടായില്ല. നട തുറന്ന് ആദ്യ 4 ദിവസങ്ങളിൽ ദർശനം നടത്തിയത് 75,000 പേരാണെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞവർഷം ഇതേസമയം 2 ലക്ഷത്തിലേറെപ്പേർ എത്തിയിരുന്നു. 4 ദിവസത്തെ ദേവസ്വം ബോർഡിന്റെ വരുമാനം 10 കോടി രൂപ തികഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ഇതു 15.91 കോടിയായിരുന്നു. കെഎസ്ആർടിസിയുടെ കണക്കു പ്രകാരം ഇന്നലെ 24,220 തീർത്ഥാടകരാണ് എത്തിയത്. നിയന്ത്രണം കാരണം കെഎസ്ആർടിസിയുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്.
ഇത്തവണ നിലയ്ക്കലിൽ നിന്ന് പമ്പ വരെ കെ എസ് ആർ ടി സി മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ. അതുകൊണ്ട് തന്നെ വൻ കളക്ഷനാണ് കെ എസ് ആർ ടി സി പ്രതീക്ഷിച്ചത്. എല്ലാം വിഫലമാക്കുന്ന തരത്തിലാണ് ആളുകൾ സന്നിധാനത്ത് നിന്ന് മാറി നിൽക്കുന്നത്. നടയടച്ച ശേഷം പമ്പയിൽനിന്നു സന്നിധാനത്തേക്കു മലകയറുന്നതിനുള്ള നിയന്ത്രണം ഇന്നലെയും തുടർന്നു. മുംബൈ കല്യാണിൽ നിന്നുള്ള 110 അംഗ തീർത്ഥാടക സംഘം സമയ നിയന്ത്രണത്തിലുള്ള ആശങ്ക മൂലം ദർശനം നടത്താതെ മടങ്ങി. ഇതെല്ലാം തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് മാറുന്നു. ഭക്തർക്ക് ആശ്വാസമാകുന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
പത്തനംതിട്ട ഡിപ്പോയുടെ വരുമാനത്തിൽ മാത്രം മുൻ വർഷത്തെക്കാൾ ഒരു ലക്ഷത്തിലേറെ രൂപയുടെ കുറവുണ്ട്. പമ്പയ്ക്കു സർവീസ് ആരംഭിച്ച ഈ മാസം 12 മുതൽ 19 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 5.85 ലക്ഷം രൂപ വരുമാനം ലഭിച്ച സ്ഥാനത്ത് ഇത്തവണ 4.72 ലക്ഷം മാത്രം. തിരക്കു കുറഞ്ഞതിനാൽ 50 ബസുകൾ മറ്റു ഡിപ്പോകളിലേക്കു മാറ്റി. ചെങ്ങന്നൂരിലും കോട്ടയത്തും പത്തനംതിട്ടയിലും ടാക്‌സി വാഹനങ്ങൾക്കും കാര്യമായ ഓട്ടമില്ലാതായി. ശബരിമലയിലേക്ക് മലബാറിൽ നിന്ന് ഭക്തരെ എത്തിച്ച് വലിയ നേട്ടമുണ്ടാക്കുന്നത് വിവേകാന്ദാ ട്രാവൽസാണ്. അവരും പഴയ ഇടപെടൽ നടത്തുന്നില്ല. പമ്പ വരെ ഭക്തരുമായി പോകാനാവാത്തതാണ് ഇതിന് കാരണം. അങ്ങനെ തീർത്ഥാടനത്തെ ആശ്രയിക്കുന്നവരെല്ലാം വലിയ പ്രതിസന്ധിയിലാണ്.
തീർത്ഥാടനകാലത്തെ ആശ്രയിച്ചു ജീവിക്കുന്ന ട്രാക്ടർ, ഡോളി തൊഴിലാളികൾക്കും ചുമട്ടുകാർക്കും കാര്യമായ പണിയില്ല. കച്ചവടക്കാരുടെ വരുമാനത്തിലും ഗണ്യമായ ഇടിവുണ്ട്. വൻതുകയ്ക്കു കടകൾ ലേലത്തിൽ പിടിച്ചവർ ഇന്നലെ പമ്പയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുമായും യുഡിഎഫ് സംഘവുമായും ആശങ്ക പങ്കുവച്ചു. തിരക്കു വർധിച്ചതായാണു ദേവസ്വം ബോർഡിന്റെ അവകാശവാദം. 19, 20 തീയതികളിൽ പതിനായിരങ്ങളെത്തിയെന്നു പറയുന്ന വാർത്തക്കുറിപ്പിൽ കൃത്യമായ കണക്കില്ല. ഇത് കള്ളത്തരവുമാണ്. സാധാരണ മണ്ഡലകാലത്ത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ക്യൂ നിന്നാലേ പതിനെട്ടാം പടി ചവിട്ടാനാകൂ. ഇത്തവണ ആർക്കും എപ്പോൾ വേണമെങ്കിലും പതിനെട്ടാംപടി കയറാം. അത്രയും തിരിക്ക് കുറവാണ് സന്നിധാനത്ത്. പൊലീസ് നിയന്ത്രണങ്ങളാണ് എല്ലാത്തിനും കാരണമെന്ന് പരിവാറുകാർ പറയുന്നു.
ശബരിമലയിൽ സന്നിധാനം ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ കടകളും സ്റ്റാളുകളും ലേലം ചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ നടപടി നീളുകയാണ്. നട തുറന്നിട്ടും കട അനുവദിക്കുന്നതിലുള്ള കാലതാമസം ബോർഡിന്റെ നഷ്ടം വർധിപ്പിച്ചേക്കും. അടുത്ത യോഗത്തിൽ അന്തിമതീരുമാനം എടുക്കുമെന്നു ബോർഡ് അംഗം കെ.പി. ശങ്കരദാസ് പറഞ്ഞു. നേരത്തെ ലേലത്തുകയുടെ 35% വരെ ഇളവു നൽകിയിട്ടും ആരും ലേലത്തിനെത്തിയില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാനാണു സാധ്യത. സന്നിധാനം മുതൽ ഇലവുങ്കൽ വരെ 220 കടമുറികളും സ്റ്റാളുകളുമാണു ലേലത്തിനുള്ളത്. പകുതിപോലും പോയിട്ടില്ല. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ലേലം പിടിച്ച ചുരുക്കം വ്യാപാരികൾ തുക തിരികെ ആവശ്യപ്പെടാനും തുടങ്ങി.
നിയന്ത്രണങ്ങൾക്ക് ഇടയിലും തുടർച്ചയായ മൂന്നാം ദിവസവും സന്നിധാനത്ത് നാമജപ പ്രതിഷേധം നടന്നു. ശരണം വിളിക്കുന്നവരുടെ പേരിൽ പൊലീസ് കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി നിരോധനാജ്ഞ ലംഘിച്ച് രണ്ടിടത്തു നാമ ജപ പ്രതിഷേധം തുടങ്ങിയത്. വി.മുരളീധരൻ എംപിയുടെ നേതൃത്വത്തിൽ വടക്കേ നടയിലും മറ്റൊരു സംഘം മാളികപ്പുറം താഴെ തിരുമുറ്റത്തുമാണ് ശരണം വിളിച്ചത്. രണ്ടിടത്തും ഇവരെ വളഞ്ഞ് പൊലീസ് ഉണ്ടായിരുന്നു. ഹരിവരാസനം പാടി നട അടച്ചതോടെ നാമജപം അവസാനിപ്പിച്ച് സംഘങ്ങൾ പിരിഞ്ഞുപോയി. മുൻ ദിവസങ്ങളിൽ ഇങ്ങനെ പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും തടയുകയുമെല്ലാം ചെയ്തത് ആൾ തിരക്ക് കുറയ്ക്കാൻ കാരണമായി. ഇത് മനസ്സിലാക്കിയാണ് വിട്ടുവീഴ്ചയ്ക്ക് പൊലീസ് തയ്യാറാകുന്നത്.
സന്നിധാനത്തെ വലിയ നടപ്പന്തലിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പതിയെ പിൻവലിച്ചു. രാത്രിയോടെ വലിയ നടപ്പന്തലിൽ വിരിവച്ചവരെ സ്ഥലത്ത് നിന്നിറക്കിവിട്ടുവെങ്കിലും വിശ്രമിക്കാൻ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഐ.ജി വിജയ് സാഖറെ നേരിട്ടെത്തിയാണ് തീർത്ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാൻ അവരോട് പറയുകയും ചെയ്തത്. കഴിഞ്ഞ നാലു ദിവസവും വലിയ നടപ്പന്തലിൽ വിരിവെക്കാൻ തീർത്ഥാടകരെ പൊലീസ് അനുവദിച്ചിരുന്നില്ല. എന്നാൽ അയ്യപ്പന്മാരിൽ നിന്നും പ്രതിഷേധമുയരുകയും,ഹൈക്കോടതി നിർദ്ദേശം വരുകയും ചെയ്തതോടെ പൊലീസ് നിലപാട് മാറ്റി.വലിയ നടപ്പന്തലിൽ വിരിവെക്കാൻ ഭക്തരെ എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം എം പിമാരായ വി മുരളീധരൻ,നളീൻ കുമാർ കട്ടീൽ എന്നിവർ സന്നിധാനത്ത് എത്തിയപ്പോൾ നിയന്ത്രണങ്ങൾ നീക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു.
്അതിനിടെ ശബരിമല വിഷയത്തിൽ നടത്തുന്ന സമരം യുവതീപ്രവേശനത്തിനെതിരല്ലെന്ന രീതിയിൽ ഒരു സ്വകാര്യ ചാനൽ തന്റെ പ്രസ്താവന പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻ കുട്ടി മാസ്റ്റർ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ഉണ്ടായത് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല. ക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തന്മാർക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയിൽ പൊലീസും സർക്കാറും നിബന്ധനകൾ അടിച്ചേൽപിച്ചതിന്റെ ഭാഗമായുണ്ടായ പ്രശ്നങ്ങളാണ്. നാമജപം പോലും സന്നിധാനത്ത് നിഷേധിക്കപ്പെട്ടു. മഴ പെയ്തപ്പോൾ നടപ്പന്തലിൽ കയറിനിൽക്കാൻ പോലും അനുവദിച്ചില്ല. വിരിവെയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് സന്നിധാനത്ത് വലിയ നടപ്പന്തലിൽ വെള്ളം നനച്ചു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറെ അഞ്ച് മണിക്കൂറോളം തടഞ്ഞുവെച്ച് പിന്നീട് ഇരുമുടിക്കെട്ടോടുകൂടി ജയിലിലടച്ചു. ഇത്തരം വിഷയങ്ങൾ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടതല്ല. ശബരിമല തകർക്കാനുള്ള കമ്മ്യൂണിസ്റ്റ് ഗൂഢശ്രമമാണ് ഇതിന് പിന്നിൽ. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകളുടെ ഗൂഢപ്രവർത്തനത്തിനെതിരെയുള്ള സമരമാണ് ഇപ്പോൾ നടക്കുന്നത്. ഈ വിശദീകരണത്തെയാണ് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. ഇത്തരം മാധ്യമരീതികൾ ശരിയല്ല, അദ്ദേഹം പറഞ്ഞു.