- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനപരിശോധനാ ഹർജിയിലോ സാവകാശ ഹർജിയിലോ തീരുമാനം ആകുന്നത് വരെ യുവതീ പ്രവേശനം വേണ്ടെന്ന് പ്രഖ്യാപിക്കണം; സുകുമാരൻ നായരെ പോയി കണ്ട് ചർച്ച നടത്തിയ ശേഷം ശബരിമലയിലെ സർവ്വ കക്ഷികളുമായും ചർച്ച വേണം; സംഘപരിവാറിന്റെ ആശങ്കകൾ പരിഹരിക്കണം; ബാരിക്കേഡുകൾ അഴിച്ചു മാറ്റി നിരോധനാജ്ഞയിൽ ഇളവ് വരുത്തണം; നാമജപം കുറ്റമായി കരുതി അറസ്റ്റ് അരുത്; പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കാണും
ശബരിമല: ശബരിമലയിൽ വിശ്വാസികളുടെ എണ്ണം വളരെ കുറവാണ്. അപ്പം നിർമ്മാണം നിർത്തിയതും അരവണ ഉൽപാദനം കുറച്ചും ദേവസ്വം ബോർഡിന് ഇടപെടൽ നടത്തേണ്ടി വരുന്നു. ഇങ്ങനെ ആളുകുറഞ്ഞാൽ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പള-പെൻഷൻ വിരണമെല്ലാം കുളമാകും. ഇത് തിരുവിതാംകൂർ ദേവസം ബോർഡ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കാൻ ബന്ധപ്പെട്ടവരുമായി സർക്കാർ ചർച്ച നടത്തണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ രംഗത്ത് വരികയാണ്. യുവതീപ്രവേശത്തിനെതിരെ നടന്ന അക്രമങ്ങളും നിരോധനാജ്ഞയും ശരണംവിളിച്ചതിന്റെ പേരിലുള്ള അറസ്റ്റും ഭക്തരെ അകറ്റുന്നു എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഉഭയകക്ഷി ചർച്ചയ്ക്കു മുൻകൈയെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ നിരോധനാജ്ഞ നീട്ടുന്നതിനോടു യോജിക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്. യുവത
ശബരിമല: ശബരിമലയിൽ വിശ്വാസികളുടെ എണ്ണം വളരെ കുറവാണ്. അപ്പം നിർമ്മാണം നിർത്തിയതും അരവണ ഉൽപാദനം കുറച്ചും ദേവസ്വം ബോർഡിന് ഇടപെടൽ നടത്തേണ്ടി വരുന്നു. ഇങ്ങനെ ആളുകുറഞ്ഞാൽ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പള-പെൻഷൻ വിരണമെല്ലാം കുളമാകും. ഇത് തിരുവിതാംകൂർ ദേവസം ബോർഡ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കാൻ ബന്ധപ്പെട്ടവരുമായി സർക്കാർ ചർച്ച നടത്തണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ രംഗത്ത് വരികയാണ്.
യുവതീപ്രവേശത്തിനെതിരെ നടന്ന അക്രമങ്ങളും നിരോധനാജ്ഞയും ശരണംവിളിച്ചതിന്റെ പേരിലുള്ള അറസ്റ്റും ഭക്തരെ അകറ്റുന്നു എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഉഭയകക്ഷി ചർച്ചയ്ക്കു മുൻകൈയെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ നിരോധനാജ്ഞ നീട്ടുന്നതിനോടു യോജിക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി ചർച്ച നടത്തി ധാരണയിൽ എത്തിയ ശേഷം സമുദായ സംഘടനകളുടെ യോഗം വിളിക്കണമെന്നാണ് പത്മകുമാറിന്റെ ആവശ്യം. ഡിസംബർ 1ന് സർക്കാർ വിളിക്കാൻ ഉദ്ദേശിക്കുന്ന സമുദായ സംഘടനാ യോഗത്തിൽ എൻ എസ് എസിനേയും വിളിക്കണമെന്നാണ് ആവശ്യം. പുനഃപരിശോധനാ ഹർജികളിലും ദേവസ്വത്തിന്റെ സാവകാശ ഹർജിയിലും വിധി വരുന്നതു വരെ യുവതീപ്രവേശം വേണ്ടെന്നതാണ് പത്മകുമാറിന്റെ നിലപാട്. യുവതികളെ കയറ്റുന്നത് വലിയ പ്രശ്‌നത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നും പത്മകുമാർ തിരിച്ചറിയുന്നുണ്ട്.
സമരത്തിനു നേതൃത്വം നൽകുന്ന ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചർച്ച വേണം. അതിനുള്ള സാഹചര്യം ഉഭയകക്ഷി ചർച്ചകളിലൂടെ ഉണ്ടാകണമെന്നും സർക്കാരിനോടും സിപിഎമ്മിനോടും ആവശ്യപ്പെടും. പരിവാറുകാരും ശബരിമല വിഷയത്തിൽ നിർണ്ണായകമാണ്. അവരേയും വിശ്വാസത്തിലെടുക്കണമെന്നാണ് പത്മകുമാറിന്റെ ആവശ്യം. എൻ എസ് എസിനേയും ആർ എസ് എസിനേയും മാറ്റി നിർത്തിയൊരു ഒത്തുതീർപ്പിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്നാണ് പത്മകുമാറിന്റെ നിരീക്ഷണം. സന്നിധാനത്ത് വാവരുനട മുതൽ വടക്കേനട വരെ ബാരിക്കേഡ് കെട്ടി അടച്ചതിനാൽ തീർത്ഥാടകർ മഹാകാണിക്ക അർപ്പിക്കുന്നതിനും അപ്പം അരവണ പ്രസാദം വാങ്ങാൻ പോകുന്നതിനും മടിക്കുന്നു. ഇതു വരുമാനത്തെ ബാധിച്ചതിനാൽ ബാരിക്കേഡുകൾ കുറയ്ക്കണം.
ഈ മണ്ഡല തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കുണ്ടായത് ഇന്നലെയാണ്. 44,702 പേരാണ് ഇന്നലെ വൈകിട്ട് 6 വരെ എത്തിയത്. പമ്പയിലെ പൊലീസ് മെറ്റൽ ഡിറ്റക്ടറിൽ നിന്നുള്ള കണക്കാണ് ഇത്. കഴിഞ്ഞ വെള്ളിയാണ് ഇതിനു മുൻപ് കൂടുതൽ ആളെത്തിയത്. അന്ന് 41,595 പേരായിരുന്നു. ഇന്നലെ വൈകിട്ട് 6 വരെ നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് കെഎസ്ആർടിസി ചെയിൻ സർവീസ് 643 ഷെഡ്യൂളുകൾ നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച 24 മണിക്കൂറിൽ 647 ചെയിൻ ഷെഡ്യൂളുകളാണു കെഎസ്ആർടിസി നടത്തിയത്. തിരിക്ക് കൂടുന്നുണ്ടെങ്കിലും സാധാരണ തീർത്ഥാടനത്തിന്റെ പകുതി പോലും ആളുകളെത്തുന്നില്ല. മുൻ വർഷങ്ങളിൽ രണ്ടു ലക്ഷത്തിൽ അധികം പേരാണ് ഓരോ ദിവസവും എത്തിയിരുന്നത്. ശനിയും ഞായറും ആറു മണിക്കൂറിൽ കൂടുതൽ ക്യൂ നിന്നാലേ പതിനെട്ടാംപടി കയറാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് വലിയ നടപ്പന്തലിൽ ക്യൂവെന്നും ദൃശ്യമല്ല. ഇത് വലിയ പ്രതിസന്ധിയാകുമെന്ന് ദേവസ്വം ബോർഡിന് അറിയാം. അതുകൊണ്ടാണ് അനുരജ്ഞനം വേണമെന്ന് അവർ വശ്യപ്പെടുന്നത്.
പൊലീസിന്റെ നിയന്ത്രണങ്ങൾ ശബരിമല തീർത്ഥാടനത്തെ ബാധിച്ചതായി പത്മകുമാർ പറയുന്നു. ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഭക്തരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ സാഹചര്യത്തിലാണ് പത്മകുമാറിന്റെ ഇടപെടൽ. അതേസമയം രണ്ട് ദിവസം യുവതീ പ്രവേശനമാകാമെന്ന സർക്കാർ നിലപാടിൽ എല്ലാവരുമായും ചർച്ച നടത്തിയേ ദേവസ്വം ബോർഡ് തീരുമാനമെടുക്കൂയെന്നും പത്മകുമാർ വിശദീകരിച്ചിട്ടുണ്ട്. ശബരിമലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിലെ നിയമവ്യക്തതയ്ക്കായി സർക്കാർ സുപ്രീം കോടതി അഭിഭാഷകരുടെ ഉപദേശം തേടിയിട്ടുണ്ട്. വിധി നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങൾ വ്യക്തമാക്കി 2 ദിവസത്തിനകം കോടതിയെ സമീപിക്കാനാണ് ആലോചന. ഈ സാഹചര്യത്തിലാണ് പത്മകുമാറിന്റെ ഇടപെടൽ.
സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ ജനുവരി 22നു പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനം. അതുവരെ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള മാർഗനിർദ്ദേശം സുപ്രീം കോടതിയിൽ നിന്നുണ്ടാവണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. സുപ്രീം കോടതി വിധിക്കുശേഷം ഹൈക്കോടതിയിൽ മാത്രം 47 ഹർജികളെങ്കിലും ഫയൽ ചെയ്യപ്പെട്ടു. ഓരോ സ്വകാര്യ ഹർജിയിലും ഹൈക്കോടതിയിൽ നിന്നു വരുന്ന വാക്കാൽ പരാമർശവും ഉത്തരവുകളും സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസ്സമാകുന്നുവെന്നാണു പൊലീസ് സർക്കാരിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ റിവ്യൂ ഹർജി നൽകാതെ തന്നെ കോടതി വിധിയിലെ പോരായ്മകളും ബുദ്ധിമുട്ടുകളും സുപ്രീം കോടതിയെ അറിയിക്കാനാണ് ശ്രമം.
അതിനിടെ ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ചെന്നൈ സ്വദേശി ടി.ആർ. രമേഷ് ഉൾപ്പെടെ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്നു സർക്കാരിന്റെ വാദം കേൾക്കും. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജിയും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. നിരോധനാജ്ഞയുടെ പേരിൽ കേന്ദ്രമന്ത്രി, ഹൈക്കോടതി ജഡ്ജി എന്നിവരെ തടയുന്ന സാഹചര്യം പോലുമുണ്ടായതായി ഹർജിക്കാർ കുറ്റപ്പെടുത്തി. ശരണം വിളി തടയുന്ന പൊലീസിന്റെ നടപടി ശബരിമലയിലെ ഭക്തിയുടെ അന്തരീക്ഷം തകർക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ ഭക്തർക്കു ബാധകമല്ലെന്നാണു സർക്കാർ പറയുന്നത്. ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസ് തിരിച്ചറിയുന്നത് എങ്ങനെയാണ്?. കേന്ദ്രമന്ത്രിയെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ സർക്കാരിന്റെ നയ തീരുമാനം മന്ത്രിയോടു പരസ്യമായി ചർച്ച ചെയ്തതു പെരുമാറ്റ ദൂഷ്യത്തിന്റെ പരിധിയിൽ വരുമെന്നും ഹർജിക്കാർ വാദിക്കുന്നു.
ഇതിനിടെയിലും ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇലവുങ്കലിലും നിരോധനാജ്ഞ 30 വരെ നീട്ടി. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടാൻ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ തീരുമാനം. കഴിഞ്ഞ 16ന് നട തുറന്നതിന് മുന്നോടിയായി 15ന് അർധരാത്രി മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് മൂന്ന് ദിവസം കൂടി നീട്ടി. കഴിഞ്ഞദിവസം സന്നിധാനത്ത് നാമജപം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്തതു കൂടി പരിഗണിച്ചാണ് പൊലീസ് റിപ്പോർട്ട്. മണ്ഡലകാലം തീരുന്നതു വരെ നിരോധനാജ്ഞ വേണമെന്നാണ് പൊലീസ് ആവശ്യം.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 92 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിച്ച എട്ടു ബിജെപി നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടുന്നത്.