- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പിടിവാശി ഉപേക്ഷിച്ചത് കോടതിയുടെ തുടർച്ചയായ വിമർശനവും വരുമാനത്തിലെ ഗണ്യമായ ഇടിവും തുടർന്നതോടെ; നാമം ജപിക്കുന്നതും ശരണം വിളിക്കുന്നതും ഒരുമിച്ച് കൂടുന്നതും വിരി വയ്ക്കുന്നതും കുറ്റമല്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ശബരിമല സംഘർഷ രഹിതമായേക്കും; പിണറായിയുടെ വൈകി ഉദിച്ച വിവേകം സർക്കാരിന് നഷ്ടപ്പെടുത്തിയത് കോടികൾ; നാളെ പുതിയ ഓഫീസർമാർ ചുമതല ഏൽക്കുന്നതും സംഘർഷം ഉള്ളിടത്ത് മാത്രം ഇടപെടൽ മതിയെന്ന കർശന നിർദ്ദേശത്തോടെ
തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കുകയാണ്. അനാവശ്യ സുരക്ഷയൊരുക്കി ഭക്തരെ പീഡിപ്പിക്കുന്നതിന് അവസാനം. പ്രതിഷേധവുമായെത്തുന്ന നാമജപക്കാരെ തടയാനാണ് നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചത്. എന്നാൽ ഈ സുരക്ഷയും മറികടന്ന് പരിവാറുകാർ എന്നും എത്തുന്നു. എല്ലാ ദിവസവും നാമജപവും സംഘടിപ്പിക്കുന്നു. രണ്ടും മൂന്നും സംഘങ്ങളായി പരിവാറുകാർ സന്നിധാനത്ത് എത്തുമ്പോൾ സുരക്ഷയിൽ വലയുന്ന സാധാരണക്കാർ വിട്ടുനിന്നു. പതിനെട്ടാംപടി ചവിട്ടാൻ ക്യൂവില്ലാത്ത മണ്ഡലകാലവും അങ്ങനെ സംഭവിച്ചു. കേന്ദ്രമന്ത്രിയേയും ജഡ്ജിയേയും തടയുന്ന പൊലീസിന് ഏറെ പഴിയും കേട്ടു. ഒടുവിൽ എല്ലാം നിരീക്ഷിക്കാൻ ഹൈക്കോടതി പ്രത്യേക സംഘത്തേയും നിയോഗിച്ചു. ഇതോടെയാണ് പഴുതടച്ച സുരക്ഷ ഒരുക്കിയും പ്രതിഷേധക്കാരെ കർശനമായി നിയന്ത്രിച്ചും ഇടയ്ക്കു കരഞ്ഞും മാപ്പപേക്ഷിച്ചും മുന്നോട്ട് പോയ പൊലീസ് പിഴവുകൾ തിരിച്ചറിയുന്നതും. ഇനി മാറ്റത്തിന്റെ കാലമാണ്. എന്നാൽ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി മാത്രം നടപ്പിലായില്ല. പൊലീസ് വെർച്വൽ ക്യൂവിൽ മുൻകൂട്ടി ബുക്ക്
തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കുകയാണ്. അനാവശ്യ സുരക്ഷയൊരുക്കി ഭക്തരെ പീഡിപ്പിക്കുന്നതിന് അവസാനം. പ്രതിഷേധവുമായെത്തുന്ന നാമജപക്കാരെ തടയാനാണ് നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചത്. എന്നാൽ ഈ സുരക്ഷയും മറികടന്ന് പരിവാറുകാർ എന്നും എത്തുന്നു. എല്ലാ ദിവസവും നാമജപവും സംഘടിപ്പിക്കുന്നു. രണ്ടും മൂന്നും സംഘങ്ങളായി പരിവാറുകാർ സന്നിധാനത്ത് എത്തുമ്പോൾ സുരക്ഷയിൽ വലയുന്ന സാധാരണക്കാർ വിട്ടുനിന്നു. പതിനെട്ടാംപടി ചവിട്ടാൻ ക്യൂവില്ലാത്ത മണ്ഡലകാലവും അങ്ങനെ സംഭവിച്ചു. കേന്ദ്രമന്ത്രിയേയും ജഡ്ജിയേയും തടയുന്ന പൊലീസിന് ഏറെ പഴിയും കേട്ടു. ഒടുവിൽ എല്ലാം നിരീക്ഷിക്കാൻ ഹൈക്കോടതി പ്രത്യേക സംഘത്തേയും നിയോഗിച്ചു. ഇതോടെയാണ് പഴുതടച്ച സുരക്ഷ ഒരുക്കിയും പ്രതിഷേധക്കാരെ കർശനമായി നിയന്ത്രിച്ചും ഇടയ്ക്കു കരഞ്ഞും മാപ്പപേക്ഷിച്ചും മുന്നോട്ട് പോയ പൊലീസ് പിഴവുകൾ തിരിച്ചറിയുന്നതും. ഇനി മാറ്റത്തിന്റെ കാലമാണ്.
എന്നാൽ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി മാത്രം നടപ്പിലായില്ല. പൊലീസ് വെർച്വൽ ക്യൂവിൽ മുൻകൂട്ടി ബുക്ക് ചെയ്ത എണ്ണൂറിലേറെ യുവതികൾ പോലും പ്രതിഷേധം ഭയന്നു ദർശനത്തിനെത്തിയില്ല. ഇങ്ങനെ എന്തിന് വേണ്ടിയാണോ സുരക്ഷയൊരുക്കിയത് അത് നടന്നുമില്ല. ശബരിമലയിലെ നടവരവ് ഇടിഞ്ഞത് മാത്രമാണ് ബുദ്ധി. ഇതോടെ സർക്കാരിനോട് പരാതി പറയാൻ തിരുവിതാംകൂർ ദേവസ്വംബോർഡുമെത്തി. ഇനിയും ഇങ്ങനെ പോയാൽ ശബരിമല തീർത്ഥാടനം തന്നെ അട്ടിമറിക്കപ്പെടുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെ നാമം ജപിക്കുന്നതും ശരണം വിളിക്കുന്നതും ഒരുമിച്ച് കൂടുന്നതും വിരി വയ്ക്കുന്നതും കുറ്റമല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. സന്നിധാനത്ത് ജില്ലാ കളക്ടറുടെ അറിയിപ്പ് ഔദ്യോഗികമായി അനൗൺസ് ചെയ്തു. ഇതിൽ ആശയക്കുഴപ്പം ഇപ്പോഴുമുണ്ടെങ്കിലും എല്ലാം ഉടൻ നേരെയാകും. ഹൈക്കോടതിയുടെ നിരീക്ഷകർ എത്തുമ്പോൾ സന്നിധാനം സാധാരണ നിലയിലാകും. അവർ ഇന്ന് സന്നിധാനത്ത് എത്തുന്നുമുണ്ട്.
നിയമസഭ ചേരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാരിന്റെ നിലപാട് മാറ്റം. നിരോധനാജ്ഞയും പതിയെ മാറ്റിയേക്കും. യുവതി പ്രവേശനത്തിന് സർക്കാരിന് അമിത താൽപ്പര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് കളക്ടറുടെ നിയന്ത്രണങ്ങളിലെ ഇളവും എത്തിയത്. ഇത് വൈകി ഉദിച്ച മുഖ്യമന്ത്രിയുടെ വിവേകമാണ്. നേരത്തെ ഇത്തരത്തിൽ ഇടപെടലിന് ശ്രമിച്ചിരുന്നുവെങ്കിൽ തീർത്ഥാടനം സുഗമമാകുമായിരുന്നു. സന്നിധാനത്തെ അറസ്റ്റും ഒഴിവാക്കാമായിരുന്നു. സന്നിധാനത്തു നിലനിൽക്കുന്ന നിരോധനാജ്ഞ തീർത്ഥാടകരുടെ സുഖദർശനത്തിന് തടസ്സമല്ലെന്ന് ജില്ലാ കലക്ടർ പി.ബി.നൂഹ് അറിയിച്ചത് ഇന്നലെ രാത്രിയാണ്. ഒറ്റയ്ക്കും കൂട്ടായും സന്നിധാനത്ത് വരുന്നതിനു നിയന്ത്രണമില്ല. ശരണം വിളിക്കുന്നതിനും നാമജപത്തിലും വിലക്കില്ല. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർക്ക് രാത്രിയും പകലും വലിയ നടപ്പന്തലിൽ വിരിവയ്ക്കുന്നതിനു തടസ്സമില്ല.
ഹൈക്കോടതി നിർദ്ദേശപ്രകാരം ചൊവ്വാഴ്ച രാത്രി തന്നെ ഇവിടെ വിരിവയ്ക്കാൻ അനുമതി നൽകിയിരുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. സന്നിധാനത്തു കൂട്ടം ചേർന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം മാത്രമാണ് പൊലീസ് തടയുന്നതെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതായും കലക്ടർ പറഞ്ഞു. അങ്ങനെ നിയന്ത്രണങ്ങൾ ഓരോന്നായി പിൻവലിക്കുകയാണ് കളക്ടർ. അടുത്ത തവണ നിരോധനാജ്ഞയും പിൻവലിക്കാനാണ് സാധ്യത. ഇതോടെ ശബരിമലയിലെ സർക്കാർ നിയന്ത്രണങ്ങൾ പൂർണ്ണമായും അവസാനിക്കും. പിറവം പള്ളിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും സർക്കാരിന് തലവേദനയായിരുന്നു. ഹിന്ദു വികാരം ആളിക്കത്തിക്കുന്ന പരാമർസമാണ് കോടതി നടത്തിയത്. അതുകൊണ്ട് കൂടിയാണ് അതിവേഗം നിയന്ത്രണങ്ങൾ ശബരിമലയിൽ നിന്ന് മാറ്റുന്നതും.
തീർത്ഥാടനം തുടങ്ങി 11 ദിവസത്തെ വരുമാനത്തിൽ 25.46 കോടി രൂപയുടെ കുറവാണുണ്ടായത്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന അരവണ വിൽപനയിൽ 11.99 കോടിയുടെ കുറവുണ്ട്. കാണിക്ക ഇനത്തിൽ 6.85 കോടിയുടെയും അപ്പം വിറ്റുവരവിൽ 2.45 കോടിയുടെയും മുറിവാടകയിൽ 50.62 ലക്ഷത്തിന്റെയും കുറവാണുള്ളത്. ബുക്ക്സ്റ്റാളിലെ വിൽപ്പനയിൽ മാത്രം ഇത്തവണ 4.37 ലക്ഷത്തിന്റെ വർധന ഉണ്ട്. ഇന്നലെ പന്ത്രണ്ട് വിളക്കായിരുന്നു. സാധാരണ ഏറ്റവും തിരക്കുള്ള ദിവസം. പന്ത്രണ്ട് വിളക്ക് തൊഴാൻ പോലും വലിയ തോതിൽ ആളെത്തിയില്ലെന്നതാണ് വസ്തുത. വരുമാനത്തിൽ വലിയ കുറവുള്ളതിനാൽ പരസ്യപ്പെടുത്തരുതെന്നാണ് ദേവസ്വം ബോർഡിനു സർക്കാർ നൽകിയ കർശന നിർദ്ദേശം. എന്നിട്ടും വിവരങ്ങൾ പുറത്തു വരികയാണ്.
പൊലീസ് ഇടപെടൽ സംഘർഷമുണ്ടായാൽ മാത്രം
സന്നിധാനത്ത് വിരി വയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങൾ നീക്കി. രാത്രി സമയത്തും പകലും വലിയ നടപ്പന്തലിൽ ഇനി വിരി വയ്ക്കാം. നാമജപത്തിനായി കൂട്ടംകൂടുന്നതിനും വിലക്കില്ല. സംഘർഷാവസ്ഥ ഉണ്ടായാൽ മാത്രമേ പൊലീസ് ഇടപെടൂവെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ദേശീയ ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ഡോ.ധനി റാം, ഡോ.ആർ.വി.ആനന്ദ് എന്നിവർ ശബരിമലയിൽ എത്തി. ബുധനാഴ്ച പുലർച്ചെ പമ്പയിൽ എത്തിയ സംഘം ശബരിമലയിൽ ദർശനം നടത്തി. ഇരുവരും പമ്പ സർക്കാർ ആശുപത്രി സന്ദർശിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രിയിൽ നിന്നു നീക്കാൻ നിർദ്ദേശം നൽകി. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ഓക്‌സിജൻ പാർലറുകളിലും പരിശോധന നടത്തി. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് അനേകം പരാതികൾ ലഭിച്ച സാഹചര്യത്തിലാണു ശബരിമലയിൽ സന്ദർശനം നടത്തുന്നതെന്നു ഡോ.ആർ.വി.ആനന്ദ് പറഞ്ഞു.
സന്നിധാനത്ത് പ്രതിഷേധ പ്രകടനം അനുവദിക്കില്ലെന്ന് ഹൈക്കോടതി. ശബരിമലയിൽ ഭക്തർക്ക് നാമജപം നടത്താം. പൊലീസിന് മാന്യമായി പരിശോധന നടത്തുന്നതിന് തടസമില്ല. സെക്ഷൻ 144 പ്രകാരമുള്ള വിലക്കുകൾ നിലനിൽക്കും. മറ്റ് വിലക്കുകൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. അന്നദാനവും പ്രസാദവിതരണവും നേരത്തെ അവസാനിപ്പിക്കാൻ പാടില്ല. ശബരിമലയിൽ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതിന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശങ്ങൾ എത്തിയത് ഇത് ഒടുവിൽ സർക്കാർ ശബരിമലയിൽ യാഥാർത്ഥ്യമാക്കുകയാണ്.
ഇനി പുതിയ പൊലീസ്
രണ്ട് ഐജിമാരുടെ നേതൃത്വത്തിലുള്ള പുതിയ സംഘം ഇന്നു രാവിലെ സുരക്ഷാ ചുമതല ഏറ്റെടുക്കും. ശബരിമല പൊലീസ് ജോയിന്റ് ചീഫ് കോ ഓർഡിനേറ്റർ ഐജി മനോജ് ഏബ്രഹാമിന്റെയും ഐജി വിജയ് സാക്കറെയുടെയും നേതൃത്വത്തിലായിരുന്നു ആദ്യ 15 ദിവസത്തെ സുരക്ഷ. വനിതകളടക്കം അയ്യായിരത്തിനു മേൽ പൊലീസുകാരെയും വിന്യസിച്ചിരുന്നു. നിലയ്ക്കലിൽ ചുമതലയുണ്ടായിരുന്ന എസ്‌പി യതീഷ് ചന്ദ്രയായിരുന്നു ആദ്യഘട്ടത്തിലെ വിവാദ താരം.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സംസ്ഥാന ഹർത്താൽ, ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റ്, വീണ്ടുമെത്തിയ ശശികലയ്ക്കു ബസിൽ കയറി നോട്ടിസ്, യുഡിഎഫ് നേതാക്കളുടെ പ്രതിഷേധത്തിനു മുൻപിൽ ചിരിച്ചുകൊണ്ടു ബോധവൽക്കരണം, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി പരസ്യസംവാദം, അവസാനം ഹൈക്കോടതി ജഡ്ജിയുടെ കാർ തടഞ്ഞതിനു കരഞ്ഞു മാപ്പപേക്ഷ-
നാളെ ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ പമ്പയുടെയും സന്നിധാനത്തിന്റെയും ചുമതല പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപിനും നിലയ്ക്കൽ, വടശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ ചുമതല ഇന്റലിജൻസ് ഐജി അശോക് യാദവിനുമാണ്. പൊലീസ് ജോയിന്റ്് ചീഫ്് കോ-ഓർഡിനേറ്റർ ആയി മനോജ് ഏബ്രഹാം തുടരും. 5000 പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകും. പൊലീസ് കൺട്രോളർമാരായി സന്നിധാനത്ത് വയനാട് എസ്‌പി കറുപ്പസാമിയെയും വിജിലൻസ് എസ്‌പി കെ.ഇ. ബൈജുവിനെയും നിയോഗിച്ചു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ, തൃശൂർ റൂറൽ എസ്‌പി എം.കെ.പുഷ്‌കരൻ എന്നിവർ പമ്പയിലും ടെലികമ്യൂണിക്കേഷൻ എസ്‌പി എച്ച്.മഞ്ജുനാഥ്, സ്‌പെഷൽ സെൽ എസ്‌പി വി.അജിത് എന്നിവർ നിലയ്ക്കലും കൺട്രോളർമാർ ആയിരിക്കും. മരക്കൂട്ടത്ത്് എസ്‌പി കെ.കെ.അജി, വടശ്ശേരിക്കരയിൽ കെഎപി ഒന്നാം ബറ്റാലിയൻ കമൻഡാന്റ് പി.വി.വിൽസൻ, എരുമേലിയിൽ എസ്‌പി വി.ജി വിനോദ്കുമാർ എന്നിവരെയും നിയോഗിച്ചു.
കാണിക്ക വരുമാനവും കുറഞ്ഞു
ശബരിമലയിലെ ഈ സീസണിലെ കാണിക്ക വരുമാനം മാത്രം ആറ് കോടി 85 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും അരവണ നിർമ്മാണത്തിൽ 11 കോടി 99 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും, ദേവസ്വം ബോർഡ് പുറത്തുവിട്ട കണക്കിൽ പറയുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 11 ദിവസം 41 കോടിയായിരുന്നു വരുമാനം. ഇത്തവണ അതേ സ്ഥാനത്ത് 16 കോടി രൂപമാത്രമാണ് വരുമാനമായി ലഭിച്ചത്. അപ്പം വിൽപ്പന കഴിഞ്ഞകൊല്ലം മൂന്ന് കോടി രൂപയായിരുന്നു എന്നാൽ ഇപ്പോൾ അത് അറുപത് ലക്ഷമാണെന്നും കണക്കുകൾ പറയുന്നു.
മുറിവാടക ഇനത്തിലും കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയോളമാണ് വരുമാനത്തിൽ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഒരു കോടി രൂപ ലഭിച്ചപ്പോൾ ഈ വർഷം അത് 56 ലക്ഷം മാത്രമാണ്. ആദ്യ പതിനൊന്ന് ദിനവസത്തെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ 25 കോടിയാണ് കുറവ്. ശബരിമല തീർത്ഥാടനം സുരക്ഷിതമാണെന്ന് അയൽ സംസ്ഥാനങ്ങളിൽ പത്രമാധ്യമങ്ങൾ വഴി പിആർഡി പ്രചാരണം നടത്തുന്നുണ്ട്. ഇത് ഫലം കാണുമെന്നും ഭക്തർ എത്തുമെന്നും വരുമാനം വർദ്ധിക്കുമെന്നും തന്നെയാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.
ഭീതി വേണ്ടെന്ന് ദേവസ്വം ബോർഡ്
ഭീതിജനകമായ അന്തരീക്ഷം ശബരിമലയിൽ ഇല്ലെന്ന് ദേവസ്വം കമ്മീഷണർ എൻ.വാസു പറഞ്ഞു. ദേവസ്വം ബോർഡിന്റെ അന്നദാനഫണ്ടിൽ രണ്ട് കോടി രൂപയിൽ താഴെ മാത്രമാണ് ഉള്ളത്. ഇതു കൊണ്ട് മകരവിളക്ക് വരെ അന്നദാനം നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ ബോർഡ് നടത്തുന്ന അന്നദാനത്തിൽ മറ്റൊരു സംഘടയെ പങ്കാളിയാക്കാൻ തീരുമാനിച്ചത്. അന്നദാനം ബോർഡ് തന്നെയാണ് നടത്തുന്നത്. അന്നദാനം സ്വകാര്യ വ്യക്തികൾക്ക് നല്കിയെന്ന പ്രചാരണം തെറ്റാണെന്നും കമ്മീഷണർ പറഞ്ഞു.
പമ്പയിൽ സ്വകാര്യ സംഘടന എത്തിക്കുന്ന സാധനങ്ങൾ ബോർഡിന്റെ ചുമതലയിലാണ് സന്നിധാനത്തുകൊണ്ടുവരുന്നത്. നിലയ്ക്കൽ ബേസ് ക്യാമ്പിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കി. ഇപ്പോൾ സാമ്പത്തീക പ്രതി സന്ധിയില്ല. മുൻ കാലത്തും തീർ ത്ഥാടകരുടെ വരവ് കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് ഇക്കുറി കുറഞ്ഞു. വിരിപ്പന്തലുകളിൽസൗകര്യമുണ്ടെന്നും കമീഷണർ പറഞ്ഞു.