- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്ത്രീപ്രവേശനം: ആർഎസ്എസിന്റെ നിലപാട് മാറ്റം തുറന്നുപ്രഖ്യാപിച്ച് മോഹൻ ഭാഗവത്; നൂറ്റാണ്ടുകളായുള്ള ആചാരം മാറ്റുമ്പോൾ അഭിപ്രായസമന്വയം ആവശ്യം; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്നും ആർഎസ്എസ് മേധാവി
നാഗ്പുർ: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകള പ്രവേശിപ്പിക്കുന്ന വിഷയത്തിലെ ആർഎസ്എസിന്റെ നിലപാട് മാറ്റം തുറന്ന് പ്രഖ്യാപിച്ച് മേധാവി മോഹൻ ഭാഗവത്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. നൂറ്റാണ്ടുകളായുള്ള ആചാരത്തെ മാറ്റുമ്പോൾ ചർച്ചകൾ അനിവര്യമായിരുന്നു. ആചാര്യ ശ്രേഷ്ഠന്മാരുമായി ചർച്ച വേണം. പെറ്റീഷൻ നൽകിയവർ ക്ഷേത്രത്തിൽ പോകുന്നവരല്ല എന്നും മോഹൻ ഭാഗവത് പറഞ്ഞു. അഭിപ്രായ സമന്വയം ഉണ്ടാകണമെന്നും കലുഷിതമായ സാഹചര്യത്തിലല്ല വിധി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രായഭേദമെന്യേ എല്ലാ ക്ഷേത്രങ്ങളിലും സത്രീകൾക്ക് സ്ത്രീപ്രവേശനം ആകാമെന്ന നിലപാടായിരുന്നു രാഷ്ട്രീയ സ്വയം സേവക സംഘം സ്വീകരിച്ചത്. അതേസമയം, അയോധ്യയിലെ രാമക്ഷേത്രനിർമ്മാണം സാധ്യമാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആത്മാഭിമാനത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ക്ഷേത്ര നിർമ്മാണം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയദശമി ആഘോഷങ്ങളോടനുബന്ധ
നാഗ്പുർ: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകള പ്രവേശിപ്പിക്കുന്ന വിഷയത്തിലെ ആർഎസ്എസിന്റെ നിലപാട് മാറ്റം തുറന്ന് പ്രഖ്യാപിച്ച് മേധാവി മോഹൻ ഭാഗവത്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. നൂറ്റാണ്ടുകളായുള്ള ആചാരത്തെ മാറ്റുമ്പോൾ ചർച്ചകൾ അനിവര്യമായിരുന്നു. ആചാര്യ ശ്രേഷ്ഠന്മാരുമായി ചർച്ച വേണം. പെറ്റീഷൻ നൽകിയവർ ക്ഷേത്രത്തിൽ പോകുന്നവരല്ല എന്നും മോഹൻ ഭാഗവത് പറഞ്ഞു. അഭിപ്രായ സമന്വയം ഉണ്ടാകണമെന്നും കലുഷിതമായ സാഹചര്യത്തിലല്ല വിധി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രായഭേദമെന്യേ എല്ലാ ക്ഷേത്രങ്ങളിലും സത്രീകൾക്ക് സ്ത്രീപ്രവേശനം ആകാമെന്ന നിലപാടായിരുന്നു രാഷ്ട്രീയ സ്വയം സേവക സംഘം സ്വീകരിച്ചത്.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രനിർമ്മാണം സാധ്യമാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആത്മാഭിമാനത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ക്ഷേത്ര നിർമ്മാണം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പൊതുപരിപാടിയിൽ സംസാരിക്കവേയാണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ ആവശ്യകതയെക്കുറിച്ച് മോഹൻ ഭാഗവത് ആവർത്തിച്ചത്. ഏകത്വത്തിന്റെയും നന്മയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ ക്ഷേത്രനിർമ്മാണം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാമക്ഷേത്രം വേണമെന്ന രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരം ആർഎസ്എസ് മനസ്സിലാക്കുന്നു. രാമജന്മഭൂമിയിൽ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് എല്ലാവിധ സ്ഥിരീകരണവും ലഭിച്ചതാണ്. ദേശീയതാല്പര്യമുള്ള ഈ കാര്യത്തിൽ സ്വാർഥതാല്പര്യങ്ങൾക്ക് വേണ്ടി ചില മൗലികവാദികളും ശക്തികളും സാമുദായികരാഷ്ട്രീയം കളിക്കുകയാണ്. അതാണ് കാര്യങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത്. കേന്ദ്രസർക്കാർ ആവശ്യമായ നിയമങ്ങളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ മറികടക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.