- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളായി പലവട്ടം ഉയർന്ന ചോദ്യത്തിന് ഹർജിയുടെ രൂപം നൽകിയത് ഇന്ത്യൻ യങ് ലോയേഴ്സ് അസോയിയേഷൻ; ദേശീയ വിവാദമാക്കിയത് ആക്റ്റിവിസ്റ്റ് തൃപ്തി ദേശായിയും കൂട്ടരും; ഹാപ്പി ടു ബ്ലീഡ് ഹാപ്പി ടു വെയ്റ്റ് ക്യാമ്പെയിനുകളുടെ പോരാട്ടം; പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന വ്യത്യസ്ത നിലപാട് സ്വീകരിച്ച് ആർഎസ്എസ്; വിഷയത്തിന്റെ വിവിധ വശങ്ങളിലേക്ക് നോട്ടം നയിച്ച് അമിക്കസ് ക്യൂറികളും വിവിധ കക്ഷികളും; സുപ്രീം കോടതി വിധിയോടെ തീർപ്പാവുന്നത് രാജ്യം തന്നെ ഉറ്റുനോക്കിയ തർക്കത്തിന്
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കാമോ എന്ന ചോദ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും എല്ലാ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന അഭിഭാഷക സംഘടന ഇന്ത്യൻ യെങ് ലോയേഴ്സ് അസോയിയേഷന്റെ ഹർജിയാണ് വിഷയങ്ങൾ സുപ്രീം കോടതിയിൽ എത്തിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂർത്തിയെയും ആണ് അമിക്കസ് ക്യൂറിയായി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിയോഗിച്ചത്. ആദ്യം ശബരിമലയിൽ സ്ത്രീ പ്രവേശനം വേണ്ട എന്ന മുൻ യുഡിഎഫ് സർക്കാറിന്റെ നിലപാട് തുടർന്ന സംസ്ഥാന സർക്കാർ പിന്നീട് നിലപാട് മാറ്റി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നാണ് സംസ്ഥാന സർക്കാർ ഏറ്റവും ഒടുവിൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റവും സുപ്രീം കോടതിയിൽ വിമർശനത്തിന് വിധേയമായി. ഒരിടയ്ക്ക് ഏറെ വിവാദമായ വിഷയം ആയിരുന്നു ശബരിമലയിലെ
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കാമോ എന്ന ചോദ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും എല്ലാ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന അഭിഭാഷക സംഘടന ഇന്ത്യൻ യെങ് ലോയേഴ്സ് അസോയിയേഷന്റെ ഹർജിയാണ് വിഷയങ്ങൾ സുപ്രീം കോടതിയിൽ എത്തിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിർന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂർത്തിയെയും ആണ് അമിക്കസ് ക്യൂറിയായി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിയോഗിച്ചത്.
ആദ്യം ശബരിമലയിൽ സ്ത്രീ പ്രവേശനം വേണ്ട എന്ന മുൻ യുഡിഎഫ് സർക്കാറിന്റെ നിലപാട് തുടർന്ന സംസ്ഥാന സർക്കാർ പിന്നീട് നിലപാട് മാറ്റി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നാണ് സംസ്ഥാന സർക്കാർ ഏറ്റവും ഒടുവിൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റവും സുപ്രീം കോടതിയിൽ വിമർശനത്തിന് വിധേയമായി. ഒരിടയ്ക്ക് ഏറെ വിവാദമായ വിഷയം ആയിരുന്നു ശബരിമലയിലെ സ്ത്രീ പ്രവേശനം. സംഘപരിവാർ അനുകൂല സംഘടനകൾ ഇതിനെതിരെ അതിശക്തമായി രംഗത്ത് വന്നിരുന്നു.
ഹാപ്പി ടു ബ്ലീഡ് ഹാപ്പി ടു വെയ്റ്റ് കാമ്പയിൻ
ഹാപ്പി ടു ബ്ലീഡ്, ഹാപ്പി ടു വെയ്റ്റ് എന്ന കൂട്ടായ്മയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി വലിയ കാമ്പയിനുകൾക്ക് തുടക്കം കുറിച്ചത്. ഇതിനെതിരെ ഹാപ്പി ടു വെയ്റ്റ് എന്ന ഹാഷ്ടാഗിലും കാമ്പയിനുകൾ നടന്നിരുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കുന്നതാണ് സ്ത്രീ പ്രവേശനം എന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട് .ശബരിമലയിൽ പൂജ ചെയ്യുവാനുള്ള അവകാശത്തിന് വേണ്ടിയല്ല, പ്രാർത്ഥന നടത്താനുള്ള അവകാശത്തിന് വേണ്ടിയാണ് തങ്ങൾ കോടതിയെ സമീപിച്ചത് എന്നാണ് ഹാപ്പി ടു ബ്ലീഡ് പ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ളത്.
ആർത്തവത്തിന്റെ പേരിലാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് എന്നും ഇവർ വ്യക്തമാക്കി. ആർത്തവത്തിന്റെ പേരിലുള്ള ക്ഷേത്ര വിലക്ക് തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ഹാപ്പി ടു ബ്ലീഡ് വാദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇവർ വലിയ കാമ്പയിന് തന്നെ നേരത്തെ തുടക്കമിട്ടിരുന്നു. ഇത് ഏറെ ചർച്ചകൾക്ക് വഴി വയ്ക്കുകയുംചെയ്തു.
ആർത്തവത്തിന്റെ പേരിലാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് എന്നും ഇവർ വ്യക്തമാക്കി. ആർത്തവത്തിന്റെ പേരിലുള്ള ക്ഷേത്ര വിലക്ക് തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ഹാപ്പി ടു ബ്ലീഡ് വാദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇവർ വലിയ കാമ്പയിന് തന്നെ നേരത്തെ തുടക്കമിട്ടിരുന്നു. ഇത് ഏറെ ചർച്ചകൾക്ക് വഴി വയ്ക്കുകയുംചെയ്തു.
ദേശീയ വിവാദമാക്കി തൃപ്തി ദേശായിയും കൂട്ടരും
ശബരിമലയിലേതടക്കമുള്ള മിക്ക വിഷയങ്ങളിലെയും ലിംഗനീതി ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നത് ആക്റ്റിവിസ്്റ്റായ തൃപ്തി ദേശായിയാണ്. ലിംഗസമത്വത്തിനായി പോരാടുന്ന ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയുമാണ് തൃപ്തി ദേശായി.സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത മഹാരാഷ്ട്രയിലെ ശനിശിംഘ്‌നാപൂർ ക്ഷേത്രത്തിൽ പ്രവേശിച്ചുകൊണ്ടാണ് തൃപ്തി വാർത്തകളിൽ ഇടം നേടിയത്. ഇതിനുപിന്നാലെയാണ് ് തൃപ്തി ശബരിമല പ്രവേശനമെന്ന വെല്ലുവിളിയും ഏറ്റെടുത്തത്. തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ് അഹമ്മദ് നഗറിലെ ശനി ശിംഘ്‌നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചത്. അതൊടൊപ്പം നാസിക്കിലെ ത്രയംബകേശ്വർ ജ്യോതിർലിംഗക്ഷേത്രവും സ്ത്രീകൾക്കുള്ള വിലക്കുനീക്കി.
തൃപ്തി ദേശായി ശബരിമലയിൽ വേഷം മാറി എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ പൊലീസ് ഇവിടെ സുരക്ഷ ശക്താമക്കിയിരുന്നു .മകരവിളക്കിനോടനുബന്ധിച്ചുണ്ടാവുന്ന തിരക്കിൽ തൃപ്തി സന്നിധാനത്ത് പ്രവേശിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായതിനെ തുടർന്ന് കാനന പാതയിലും പുൽമേട്ടിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണി ഉണ്ടെങ്കിലും ലക്ഷ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി വ്യക്തമാക്കിയിരുന്നു. ലക്ഷ്യം നിറവേറ്റാനായി സർക്കാരിന്റെ പിന്തുണ തേടുമെന്നും തൃപ്തി അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് മെയ് മാസത്തിൽ തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ നീക്കത്തിൽനിന്ന് അവർ പിന്മാറിയതായി പിന്നീട് പ്രചാരണമുണ്ടായി. ശബരിമലയിലുടെ വിഷയം ഉപേക്ഷിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി
ഭഗവാന് ആൺ-പെൺ വ്യത്യാസമില്ലെന്ന് സുപ്രീം കോടതി
കേസ് പരിഗണിക്കവെ ഭഗവാന് ആൺ, പെൺ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയത് നിർണ്ണായകമായിരുന്നു. ആത്മീയത പുരുഷന് മാത്രമുള്ളതല്ല, സ്ത്രീകളുടെ പ്രവേശ വിഷയത്തിൽ ആത്മീയവും ഭരണഘടനാപരവുമായ വശങ്ങൾ പരിശോധിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശബരിമല ഒരു പൊതു ക്ഷേത്രമാണെങ്കിൽ, അവിടെ ആരാധനയ്ക്കും തുല്യ അവകാശം ആണ് ഉള്ളത് എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തെ നിരീക്ഷിച്ചത്. തുല്യാവകാശം തടയാൻ നിയമം അനുവദിക്കുന്നില്ലെന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്. സ്ത്രീകളുടെ ക്ഷേത്ര പ്രവേശന അവകാശം തടയുന്നത് ഭരണഘടന വിരുദ്ധം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ക്ഷേത്രം പൊതുജനങ്ങൾക്കുള്ളതാണെങ്കിൽ അവിടെ പ്രവേശിക്കാൻ ആർക്കും സാധ്യമാകണം എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്
പൊതുക്ഷേത്രങ്ങൾ പൊതുവായ ആരാധനയ്ക്കുള്ളതാണെന്നും സ്വകാര്യക്ഷേത്രമെന്ന സങ്കൽപ്പം ഇല്ലെന്നും ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ആരാധിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശമുണ്ട്. സ്ത്രീകളുടെ അവകാശത്തിനായി പ്രത്യേക നിയമം വേണ്ട. പുരുഷന്മാർക്കുള്ള നിയന്ത്രണങ്ങളേ സ്ത്രീകൾക്കും പാടുള്ളൂ. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നത് ഏകപക്ഷീയമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അതേ നിലപാട് തന്നെ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഉള്ളത് എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സ്വരേന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ശക്തമായ നിലപാടായിരുന്നു പല ഹിന്ദു സംഘടനകളും സ്വീകരിച്ചിരുന്നത്. ഇപ്പോൾ സംസ്ഥാന സർക്കാരും ഇതിൽ അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ വിവാദം കൂടുതൽ കത്തുമെന്ന് ഉറപ്പാണ്.
ശ്രദ്ധേയമായി അഡ്വ ബിജുവിന്റെ വാദങ്ങൾ
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ കേസിൽ കക്ഷിചേർന്ന താഴമൺ തന്ത്രികുടുംബാംഗമായ രാഹുൽ ഈശ്വറിന്റെ വക്കാലത്ത് ഒഴിഞ്ഞ അഡ്വ ബിജുവിന്റെ സ്വന്തം നിലയിലുള്ള വാദം കോടതി കേട്ടിരുന്നു. സ്വാമി അയ്യപ്പന് നിയമപരമായ അധികാരങ്ങൾ ഉണ്ടെന്ന് വാദിച്ച അഡ്വ ബിജു സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കി. അതേസമയം ആരാധനാ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. കേസിൽ കക്ഷിചേർന്ന രാഹുൽ ഈശ്വർ കോടതിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതോടെ സ്വന്തം നിലയിൽ വിശ്വാസികൾക്കായി വാദിക്കുകയാണെന്ന് അഡ്വ ബിജു കോടതിയെ അറിയിച്ചു. അയ്യപ്പന് നിയപരമായ അധികാരമുണ്ട്. തിരുപ്പതി ക്ഷേത്രത്തിലും ശ്രീപത്മനാഭ ക്ഷേത്രത്തിലും വിഷ്ണുവാണ് പ്രതിഷ്ഠ എങ്കിലും രണ്ടിടത്തേയും ആചാരങ്ങൾ വ്യത്യസ്തമാണ്. അതേപോലെ തന്നെയാണ് ശബരിമലയിലെ സാഹചര്യവും. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതിനാൽ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം പാടില്ല. നാളെ മുസ്ലിം സ്ത്രീകൾക്ക് ഇമാം ആകണമെന്നോ സുവർണ ക്ഷേത്രത്തിൽ സിഖ് സ്ത്രീകൾക്ക് സേവ നടത്തണമെന്നോ ക്രൈസ്തവ വിശ്വാസികളായ സ്ത്രീകൾ പുരോഹിതരാകണമെന്നോ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചാൽ കോടതി അനുകൂല നിലപാട് എടുക്കുമോയെന്നും ബിജു കോടതിയിൽ ചോദിച്ചു
ആറ്റുകാൽ പൊങ്കാലയ്ക്ക് പുരുഷന്മാർക്കും അനുമതി വേണമെന്ന ഹരജി ഹൈക്കോടതി തള്ളിയിരുന്നു. കാരണം വിശ്വാസങ്ങളേയും ആചാരങ്ങളേയും ചോദ്യം ചെയ്യുന്നു എന്നുള്ളതുകൊണ്ടാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് നമ്മുടെ നാട് വളർന്നില്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. വിശ്വാസത്തെ തള്ളിക്കൊണ്ടുള്ള ഹർജികൾ നിയമത്തിനുപരിയായി പരിഗണിച്ചില്ലേങ്കിൽ അത് പിന്നീട് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടനൽകും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംസ്ഥാന സർക്കാർ ആദ്യം സ്വീകരിച്ച നിലപാടല്ല ഇപ്പോൾ കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാറിന് ഇക്കാര്യത്തിൽ വ്യക്തത ഇല്ല. വ്യക്തത ഇല്ലാത്ത കാര്യത്തിലാണ് സർക്കാർ വാശി കാണിക്കുന്നതെന്നും ബിജു കോടതിയിൽ വാദിച്ചു. അതേസമയം വിഷയത്തിൽ കോടതി അനുകൂല തീരുമാനമെടുത്താൽ അത് ഹിന്ദുവിശ്വാസികളെ മാത്രമല്ല എല്ലാ മതസ്ഥരേയും ബാധിക്കുമെന്നും അഡ്വ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വാദിച്ചു.
അതേസമയം ആരാധനാ സ്വാതന്ത്ര്യത്തിൽ എല്ലാവർക്കും ഒരുപോലെ അവകാശമുണ്ടെന്നും ചരിത്രത്തിന്റെ കെട്ടുപാടുകൾ ഭരണഘടനയ്ക്ക് ബാധകമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായി സ്ത്രീകൾ പ്രത്യേക വിഭാഗമാണെന്നും അതേസമയം നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾ എന്ന ഉപവർഗീകരണം എങ്ങനെയാണ് വരുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർത്ത് അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ രംഗത്തെത്തി. ആചാരങ്ങളേയും, വിശ്വാസങ്ങളേയും കോടതി മാനിക്കുകയാണ് വേണ്ടത്. അത്തരം കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും അമിക്കസ് ക്യൂറി കോടതിയിൽ പറഞ്ഞു.
സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ആർഎസ്എസ്
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാണ് ആർഎസ്എസ് നിലപാട്. സംഘടനയുടെ കേന്ദ്രനേതൃത്വം നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കിൽ ശബരിമലയുടെ കാര്യത്തിൽ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആർഎസ്എസ് കേന്ദ്രനേതൃത്വത്തിലെ രണ്ടാമനും സർകാര്യവാഹുമായ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ് ആർ.എസ്.എസിന്റെ പൊതുവായ നിലപാട്- ഒരു ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒരു ആചാരം തെറ്റാണെന്നു തോന്നിയാൽ അത് ഉപേക്ഷിക്കണം. നൂറുകണക്കിനു വർഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് ആ ആചാരം ഇനിയും തുടരണം എന്ന നിലപാട് ആർ.എസ്.എസിന് സ്വീകാര്യമല്ലെന്ന് ഭയ്യാജി ജോഷി വ്യക്തമാക്കി. രാജ്യം മുഴുവനെടുത്താൽ ചില ക്ഷേത്രങ്ങളിൽ മാത്രമേ സ്ത്രീകൾക്ക് വിലക്കുള്ളൂ. അതും പാടില്ലെന്നാണ് ആർഎസ്എസ്സിന്റെ നിലപാട്. ശബരിമലയിൽ പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങൾ പരിശോധിക്കപ്പെടണം.
പ്രായം തീരുമാനിച്ച കാലത്ത് അതിനെന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കാം. ആ കാരണങ്ങൾ വെളിച്ചത്തുവരട്ടെ. അത് ഇപ്പോഴും ആവശ്യമെന്നു തോന്നുകയാണെങ്കിൽ ചർച്ചയാവാം. അല്ലാതെ പണ്ടുമുതൽ നടന്നുവന്നിരുന്നതുകൊണ്ടുമാത്രം ഇനിയും തുടരണമെന്ന നിലപാട് അനുചിതമാണെന്ന് ഭയ്യാജി ജോഷി പറഞ്ഞു.
എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന് മാസങ്ങൾക്കുമുമ്പ് നടന്ന ആർഎസ്എസ്സിന്റെ അഖില ഭാരതീയ പ്രതിനിധിസഭയിൽ അഭിപ്രായമുയർന്നിരുന്നു.അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുന്നത് നല്ല കീഴ്‌വഴക്കമാണെന്ന് ടെലിവിഷൻ അഭിമുഖത്തിൽ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. പവിത്രത മനസ്സിനും ശരീരത്തിനുമുണ്ടെങ്കിൽ പൂജ ചെയ്യാം. അതിനു ജാതിയുമായി ഒരു ബന്ധവുമില്ല-അദ്ദേഹം പറഞ്ഞു.