- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാരം സംരക്ഷിക്കാനിറങ്ങിയതിന്റെ പ്രതികാരം; അയ്യപ്പന് വേണ്ടി ആയുസ് മുഴുവൻ ജയിലിൽ കിടക്കാനും സന്തോഷമെന്ന് പ്രതികരിച്ച് ബിജെപി നേതാവ്; ജയിലിലും ഇരുമുടി കെട്ട് സൂക്ഷിക്കാൻ അനുവദിച്ച് മജിസ്‌ട്രേട്ട്; ദിവസവും രണ്ട് നേരം പൂജയ്ക്കും അവസരമൊരുക്കാൻ നിർദ്ദേശം; ജാമ്യമില്ലാ വകുപ്പ് ചുമത്താൻ എന്ത് കുറ്റമാണ് ചെയ്തതെന്നും ചോദിച്ച് സുരേന്ദ്രൻ; ജാമ്യം കിട്ടിയാൽ യാത്ര ശബരിമലയിലേക്ക് എന്ന് പറയാതെ പറഞ്ഞ് ജയിലിലേക്ക്; കെ സുരേന്ദ്രന്റെ റിമാൻഡ് ആയുധമാക്കാൻ ഉറച്ച് ബിജെപി
പത്തനംതിട്ട; കൊട്ടാരക്കര സബ് ജയിലിലും ഇരുമുടി കെട്ട് സൂക്ഷിക്കാൻ ബിജെപി നേതാവ് കെ സുരേന്ദ്രനെ അനുവദിച്ച് പത്തനംതിട്ട മജിസ്‌ട്രേട്ട്. ദിവസവും രണ്ട് നേരം പാർത്ഥനയക്കും അവസരം നൽകി. ഇതിൽ തന്നെ വലിയ സന്തോഷമുണ്ടെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് നിലപാട് വിശദീകരിച്ചാണ് ജയിലേക്ക് പോയത്. ശബരിമല ദർശനത്തിന് കെട്ടുമുറുക്കിയതിനാൽ ഇരുമുടി കെട്ടുമായാണ് ജയിലിലേക്ക് സുരേന്ദ്രൻ പോയത്. ജയിലിലും പ്രാർത്ഥനയും വൃതവും തടരുമെന്നാണ് സുരേന്ദ്രൻ നൽകുന്ന സൂചന. ജാമ്യം കിട്ടിയാൽ സുരേന്ദ്രന്റെ യാത്ര ശബരിമലയിലേക്ക് തന്നെയാകും. അയ്യപ്പന് വേണ്ടി ആയുസ് മുഴുവൻ ജയിലിൽ കിടക്കാൻ സന്തോഷം. ആചാരം സംരക്ഷക്കുന്നതിനായി ജയിലിൽ കിടക്കാൻ യാതൊരു മടിയുമില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ജാമ്യമില്ലാ കേസ് എടുക്കാൻ എന്ത് കുറ്റമാണ് താൻ ചെയ്തത്. പൊലീസിനോട് ഒന്നും പറഞ്ഞില്ല. അറസ്റ്റ് ചെയ്തുകൊണ്ടു പോയത് കരുതൽ തടങ്കൽ എന്ന് പറഞ്ഞാണ്. രാവിലെ 3 മണിക്ക് തന്നെ വലിച്ചിഴച്ച് പൊലീസ് പിടിച്
പത്തനംതിട്ട; കൊട്ടാരക്കര സബ് ജയിലിലും ഇരുമുടി കെട്ട് സൂക്ഷിക്കാൻ ബിജെപി നേതാവ് കെ സുരേന്ദ്രനെ അനുവദിച്ച് പത്തനംതിട്ട മജിസ്‌ട്രേട്ട്. ദിവസവും രണ്ട് നേരം പാർത്ഥനയക്കും അവസരം നൽകി. ഇതിൽ തന്നെ വലിയ സന്തോഷമുണ്ടെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് നിലപാട് വിശദീകരിച്ചാണ് ജയിലേക്ക് പോയത്. ശബരിമല ദർശനത്തിന് കെട്ടുമുറുക്കിയതിനാൽ ഇരുമുടി കെട്ടുമായാണ് ജയിലിലേക്ക് സുരേന്ദ്രൻ പോയത്. ജയിലിലും പ്രാർത്ഥനയും വൃതവും തടരുമെന്നാണ് സുരേന്ദ്രൻ നൽകുന്ന സൂചന. ജാമ്യം കിട്ടിയാൽ സുരേന്ദ്രന്റെ യാത്ര ശബരിമലയിലേക്ക് തന്നെയാകും.
അയ്യപ്പന് വേണ്ടി ആയുസ് മുഴുവൻ ജയിലിൽ കിടക്കാൻ സന്തോഷം. ആചാരം സംരക്ഷക്കുന്നതിനായി ജയിലിൽ കിടക്കാൻ യാതൊരു മടിയുമില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ജാമ്യമില്ലാ കേസ് എടുക്കാൻ എന്ത് കുറ്റമാണ് താൻ ചെയ്തത്. പൊലീസിനോട് ഒന്നും പറഞ്ഞില്ല. അറസ്റ്റ് ചെയ്തുകൊണ്ടു പോയത് കരുതൽ തടങ്കൽ എന്ന് പറഞ്ഞാണ്. രാവിലെ 3 മണിക്ക് തന്നെ വലിച്ചിഴച്ച് പൊലീസ് പിടിച്ചു കൊണ്ടു വന്നു. പിടികിട്ടാപുള്ളിയെ പോലെയാണ് പെരുമാറി വാഹനത്തിൽ കയറ്റിയത്. ഇതിന് താൻ എന്ത് കുറ്റമാണ് ചെയ്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും നിയമ പോരാട്ടം തുടരുമെന്നും സുരേന്ദ്രൻ വിശദീകരിച്ചാണ് ജയിലിലേക്ക് പോയത്.
സുരേന്ദ്രന് വേണ്ടി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ജല പീരേങ്കി അടക്കമുള്ളവയുടെ അകമ്പടിയിലാണ് സുരേന്ദ്രനെ കൊണ്ടു പോയത്. ആചാര ലംഘനത്തിന് എതിരെ നടപടിയെടുത്തതിന്റെ പ്രതികാരമാണ് ഇതെന്ന് സുരേന്ദ്രൻ പറഞ്ഞത്. പൊലീസിനെ വാക്ക് കൊണ്ട് പോലും എതിരിട്ടില്ലെന്നും സുരേന്ദ്രൻ വിശദീകരിക്കുന്നു. ഇരുമുടി കെട്ട് ജയിലിൽ സൂക്ഷിക്കാനും പ്രാർത്ഥന നടത്താനും അനുമതി കിട്ടി. അത് തന്നെ വലിയൊരു കാര്യമാണെന്നും സുരേന്ദ്രൻ പറയുന്നു. തുലാ മാസ പൂജയിൽ സുരേന്ദ്രൻ സന്നിധാനത്ത് എത്തിയിരുന്നു. അന്ന് സുരേന്ദ്രന്റെ നേതൃത്വത്തിൽ സന്നിധാനത്ത് പ്രതിഷേധമുണ്ടായി. ഇതാണ് റിമാൻഡ് ചെയ്യാനുള്ള കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
ശനിയാഴ്ച രാത്രിയാണ് നിലയ്ക്കലിൽനിന്ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിലാണ് നിലയ്ക്കൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി 7.30-ന് സുരേന്ദ്രനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റു ചെയ്തത്. സംഘം ചേരൽ, പൊലീസിന്റെ കൃത്യനിർഹണം തടസ്സപ്പെടുത്തൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായത്. ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പുലർച്ചെ 3.30 ഓടെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വൈദ്യപരിശോധന നടത്തിയ ശേഷം ഏഴുമണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. ചിറ്റാർ പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധവും നടന്നു.
നേരം പുലരുന്നതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തി ആറ് മണിയോടെ തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാൻ തീരുമാനിച്ചത്. കെ.സുരേന്ദ്രനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി. പ്രവർത്തകർ ശനിയാഴ്ച രാത്രി സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തിയ പ്രകടനം സംഘർഷത്തിലാണ് അവസാനിച്ചത്. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ച സുരേന്ദ്രൻ തന്നെ പൊലീസ് മർദിച്ചുവെന്നും മരുന്നു കഴിക്കാൻ അനുവദിച്ചില്ലെന്നും പറഞ്ഞിരുന്നു. വെള്ളം കുടിക്കാൻ അനുവദിച്ചില്ല. ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടി തുടങ്ങിയ പരാതിയും സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുമ്പാകെ പറഞ്ഞു. കൊടുംകുറ്റവാളിയോട് ചെയ്യുന്നത് പോലെയാണ് പൊലീസ് പെരുമാറിയതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
ഏതായാലും സുരേന്ദ്രൻ അറസ്റ്റ് കേരളത്തിലുട നീളം ചർച്ചയാക്കാനാണ് ബിജെപി തീരുമാനം. യുവതി പ്രവേശനത്തിന് ശബരിമലയിൽ സാഹചര്യമൊരുക്കാനാണ് സുരേന്ദ്രനെ പോലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്നാണ് ഉയരുന്ന ആരോപണം. കേരളത്തിൽ ഉടനീളം പ്രതിഷേധം ശക്തമാക്കും. അയ്യപ്പഭക്തന്മാരെ ബുദ്ധിമുട്ടുണ്ടാകാതെയാകും പ്രതിഷേധങ്ങൾ. ജാമ്യമില്ലാകുറ്റം ചുമത്തിയാണ് പൊലീസ് സുരേന്ദ്രനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഔദ്യോഗിക കൃത്യ നിർവ്വണം തടസപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയായിരുന്നു അറസ്റ്റ്. ആദ്യം കരുതൽ തടങ്കൽ എന്നു പറഞ്ഞാണ് അറസ്റ്റ് ചെയ്യൽ തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുകയായിരുന്നു.