- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാര ലംഘനം വേണ്ടെന്ന് തീരുമാനിച്ച് കേരളാ പൊലീസ്; മല ചവിട്ടിയെത്തുന്ന മാളികപ്പുറങ്ങളെ സഹായിക്കാൻ നിയോഗിക്കുക 50 കഴിഞ്ഞ പൊലീസുകാരെ മാത്രം; വനിതാ പൊലീസിന്റെ പട്ടിക തയ്യാറാക്കുക സമ്മതപത്രം വാങ്ങി മാത്രം; വിശ്വാസമല്ല ഡ്യൂട്ടിയാണ് പ്രധാനമെന്ന് പറഞ്ഞ ഡിജിപി ബെഹ്റ മലക്കം മറിഞ്ഞു; വിവാദമൊഴിവാക്കാൻ തന്ത്രപരമായി നീങ്ങി പൊലീസ് നേതൃത്വം
തിരുവനന്തപുരം : വിശ്വാസത്തിനൊപ്പം മല ചവിട്ടാൻ ഉറച്ച് കേരളാ പൊലീസ് സുപ്രീം കോടതിവിധി ഉറപ്പാക്കുന്നതിനൊപ്പം വിശ്വാസവും കേരളാ പൊലീസ് സംരക്ഷിക്കും. ശബരിമല ഡ്യൂട്ടിക്ക് 50 വയസ്സിന് താഴെയുള്ള പൊലീസുകാരെ നിയോഗിക്കേണ്ടതില്ലെന്ന് കേരളാ പൊലീസിന് സർക്കാരും നിർദ്ദേശം നൽകി. ഇതോടെ മല ചവിട്ടി സ്ത്രീകളെത്തിയാൽ സഹായിക്കാനായി അമ്പത് വയസു കഴിഞ്ഞ സ്ത്രീകളെ ശബരിമലയിൽ എത്തിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. ശബരിമലയിലേക്കു നിയോഗിക്കാനായി 50 വയസ് തികഞ്ഞ വനിതാ പൊലീസുകാരുടെ പട്ടിക തയാറാക്കാനാണ് ആലോചന. പ്രായം കുറഞ്ഞ പൊലീസുകാരികളും ശബരിമലയിലേക്ക് പോകാൻ വിസമ്മതം അറിയിച്ചു. ഇതോടെ വിശ്വാസമല്ല ഡ്യൂട്ടിയാണ് വലുതെന്ന് നിലപാട് ഡിജിപി തന്നെ തുറന്നു പറഞ്ഞു. ഡ്യൂട്ടിയിട്ടാൽ ആരായാലും പോകണമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ 30 പേരുടെ പട്ടികയും തയ്യാറാക്കി. ഇവരെ രഹസ്യമായി സന്നിധാനത്ത് എത്തിക്കാനും ശ്രമിച്ചു. ഇത് തിരിച്ചറിഞ്ഞതോടെ ഹിന്ദു സംഘടനകൾ നിലയ്ക്കലിൽ പന്തൽകെട്ടി സമരം തുടങ്ങി. ഇതോടെ സ്ത്രീകളെ ടെമ്പോ ട്രാവവലറിൽ
തിരുവനന്തപുരം : വിശ്വാസത്തിനൊപ്പം മല ചവിട്ടാൻ ഉറച്ച് കേരളാ പൊലീസ് സുപ്രീം കോടതിവിധി ഉറപ്പാക്കുന്നതിനൊപ്പം വിശ്വാസവും കേരളാ പൊലീസ് സംരക്ഷിക്കും. ശബരിമല ഡ്യൂട്ടിക്ക് 50 വയസ്സിന് താഴെയുള്ള പൊലീസുകാരെ നിയോഗിക്കേണ്ടതില്ലെന്ന് കേരളാ പൊലീസിന് സർക്കാരും നിർദ്ദേശം നൽകി. ഇതോടെ മല ചവിട്ടി സ്ത്രീകളെത്തിയാൽ സഹായിക്കാനായി അമ്പത് വയസു കഴിഞ്ഞ സ്ത്രീകളെ ശബരിമലയിൽ എത്തിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം.
ശബരിമലയിലേക്കു നിയോഗിക്കാനായി 50 വയസ് തികഞ്ഞ വനിതാ പൊലീസുകാരുടെ പട്ടിക തയാറാക്കാനാണ് ആലോചന. പ്രായം കുറഞ്ഞ പൊലീസുകാരികളും ശബരിമലയിലേക്ക് പോകാൻ വിസമ്മതം അറിയിച്ചു. ഇതോടെ വിശ്വാസമല്ല ഡ്യൂട്ടിയാണ് വലുതെന്ന് നിലപാട് ഡിജിപി തന്നെ തുറന്നു പറഞ്ഞു. ഡ്യൂട്ടിയിട്ടാൽ ആരായാലും പോകണമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ 30 പേരുടെ പട്ടികയും തയ്യാറാക്കി. ഇവരെ രഹസ്യമായി സന്നിധാനത്ത് എത്തിക്കാനും ശ്രമിച്ചു. ഇത് തിരിച്ചറിഞ്ഞതോടെ ഹിന്ദു സംഘടനകൾ നിലയ്ക്കലിൽ പന്തൽകെട്ടി സമരം തുടങ്ങി. ഇതോടെ സ്ത്രീകളെ ടെമ്പോ ട്രാവവലറിൽ പോലും കൊണ്ടു പോകാനാകില്ലെന്നും വ്യക്തമായി. ഇതിനിടെയാണ് 50 വയസ്സുകഴിഞ്ഞ പൊലീസുകാരെ നിയോഗിച്ചാൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന ആശയം പൊലീസിന് കിട്ടിയത്. ഇത് നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്യും.
സുപ്രീംകോടതി വിധിയിൽ സ്‌റ്റേ വന്നാൽ പോലും 50 വയസ്സുള്ള പൊലീസുകാരികളെ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് പൊലീസ് തീരുമാനം. ഇതിൽ വിശ്വാസപരമായ പ്രശ്‌നമൊന്നുമില്ല. വളരെ മുമ്പ് തന്നെ ഇത്തരത്തിൽ പൊലീസുകാരികളെ ഡ്യൂട്ടിക്ക് നിയോഗിക്കാമായിരുന്നു എന്ന വിലയിരുത്തലാണ് പൊലീസിലുള്ളത്. 50 വയസ്സുള്ള പൊലീസുകാരികളെ നിയോഗിക്കുന്നതിലൂടെ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിവിധി നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്നും സർക്കാർ ആചാരലംഘനം നടത്തുന്നെന്നും വിശദീകരിച്ചു കൈകഴുകാം.
ശബരിമല സുരക്ഷയ്ക്കു പുരുഷപൊലീസുകാരെ മാത്രമാകും നിയോഗിക്കുക. ദർശനത്തിനെത്തുന്ന സ്ത്രീകളെ നിയന്ത്രിക്കുക, സഹായിക്കുക, അവർക്കു സുരക്ഷാ പ്രശ്നങ്ങളുണ്ടായാൽ ഇടപെടുക എന്നിവയാകും വനിതാ പൊലീസിന്റെ ചുമതല. ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനു മുമ്പ് ഇവരിൽനിന്നു സമ്മതപത്രം വാങ്ങും. പതിനെട്ടാംപടിക്കു താഴെയാകും വിന്യസിക്കുക. ആവശ്യമുള്ള അവസരങ്ങളിൽ മാത്രമേ പതിനെട്ടാംപടിക്കു മുകളിലും സോപാനത്തിനടുത്തും ഇവരുടെ സേവനം ഉപയോഗിക്കൂ. സോപാനത്തും 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ പ്രവേശിക്കാറുണ്ട്. ഇതിൽ ആചാരപരമായ പ്രശ്‌നൊന്നുമില്ല. അതുകൊണ്ട് തന്നെ അതും വിവാദമാകില്ല.
ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച് കോടതിവിധി വന്നെങ്കിലും ദർശനത്തിനു പോകുന്ന കാര്യത്തിൽ സ്ത്രീകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായക്കാരുണ്ട്. ഡ്യൂട്ടിയുടെ ഭാഗമായാണെങ്കിൽക്കൂടിയും ആചാരം ലംഘിക്കുന്നതിൽ ആശങ്കയുള്ള വനിതാ പൊലീസുകാരുമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് 50 കഴിഞ്ഞവരെ തെരഞ്ഞെടുത്തു നിയോഗിക്കാൻ ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നു വനിതാ പൊലീസിനെ വിളിക്കേണ്ടിവന്നാലും പ്രായക്കാര്യം അനൗദ്യോഗികമായി സൂചിപ്പിക്കും. അതായത് 50 വയസ്സിന് മുകളിലുള്ളവരെ മാത്രമേ പൊലീസ് സന്നിധാനത്തേക്ക് നിയോഗിക്കൂ. 50 വയസ്സുകഴിഞ്ഞ പൊലീസുകാർക്കും ശബരിമലയിൽ ഡ്യൂട്ടി ചെയ്യാൻ താൽപ്പര്യമുണ്ടെന്നാണ് സൂചന.
സ്ത്രീ പ്രവേശന വിഷയം ചർച്ച ചെയ്യാൻ ഇന്നലെ പൊലീസ് ആസ്ഥാനത്തുചേർന്ന ഉന്നതതല യോഗത്തിൽ ഔദ്യോഗിക തിരക്കൂമൂലം ഡി.ജി.പി. ലോക്നാഥ് ബെഹ്റ പങ്കെടുത്തില്ല. ദക്ഷിണ മേഖല എ.ഡി.ജി.പി. അനിൽകാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.ജി. മനോജ് ഏബ്രഹാം, കോട്ടയം എസ്‌പി. ഹരിശങ്കർ, ഇടുക്കി എസ്‌പി: കെ.ബി. വേണുഗോപാൽ, പത്തനംതിട്ട എസ്‌പി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.