ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഇന്ന് ലക്ഷാർച്ചന നടക്കും. ഉഷപൂജയ്ക്ക് ശേഷമായിരിക്കും ലക്ഷാർച്ചന ആരംഭിക്കുക. ചിങ്ങമാസപൂജകൾക്കായി കഴിഞ്ഞ 16ന് വൈകുന്നേരം 5.30നാണ് ശബരിമല നടതുറന്നത്. പൂജകൾ പൂർത്തിയാക്കി നാളെ രാത്രി പത്ത് മണിക്ക് നടയടക്കും. പതിവുപൂജകൾക്ക് പുറമേ ക്ഷേത്രത്തിൽ നടക്കുന്ന സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ എന്നിവ കണ്ട് തൊഴാൻ വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.