- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനിതിക്കാർ ജീവനും കൊണ്ട് ഓടിയൊളിച്ചത് ഗാർഡ് റൂമിൽ; പമ്പയിൽ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് പ്രകോപനമായി; കമാണ്ടോ കാവലിൽ സന്നിധാനത്തേക്ക് തിരിച്ച മനിതിക്കാരെ ഓടിച്ച് വിട്ട് ഭക്തരുടെ ശരണം വിളി പ്രതിഷേധം; മേൽനോട്ട സമിതി കൈവിട്ടതോടെ സുപ്രീംകോടതി വിധി നടപ്പാക്കാനുറച്ച് സർക്കാർ എടുത്ത നീക്കങ്ങൾ പാളി; മനിതി സംഘത്തെ ഭീതിപ്പെടുത്തിയത് നീലിമലയിലെ സംഭവങ്ങൾ; നാടകീയതകൾക്ക് അവസാനമായത് ഒൻപത് മണിക്കൂർ സംഘർഷത്തിന് ശേഷം
പമ്പ: യുവതി പ്രവേശനം നടപ്പാക്കനെത്തിയ മനിതി സംഘാഗങ്ങൾ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ഓടി ഗാർഡ് റൂമിലേക്ക് ഒളിച്ചു. പൊലീസ് വലിയ സുരക്ഷയാണ് യുവതികൾക്കൊരുക്കുന്നത്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി മനിതിക്കാരെ മല ചവിട്ടാൻ അവസരമൊരുക്കാനായിരുന്നു പൊലീസ് നീക്കം. ഇതോടെ മല ചവിട്ടാനായി മനിതിക്കാരും പോയി. ഇതോടെയാണ് പ്രതിഷേധക്കാർ ആക്രമാസക്തമായി ഓടിയടുത്തത്. ഇതോടെ യുവതികൾ ജീവനും കൊണ്ട് തിരിച്ചോടി. ഭയപ്പാടിന്റെ മുഖവുമായി അവർ ഗാർഡ് റൂമിലുമത്തി. ഇതോടെ സുരക്ഷാ പ്രശ്നങ്ങൾ മനിതിക്കും ബോധ്യപ്പെടുകയാണ്. വിശ്വാസങ്ങളേയും ആചാരങ്ങളേയും കാക്കാൻ ഏതറ്റം വരേയും പോകാനായിരുന്നു ഭക്തരുടേയും തീരുമാനം. ഇത് പൊലീസിനേയും വെട്ടിലാക്കി യുവതികളെ മല കയറ്റാൻ വേണ്ടി പമ്പയിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് ശേഷം യുവതികൾ മല കയറാൻ മുന്നോട്ട് നീങ്ങി. ഇവരെ സുരക്ഷിതമായി എത്തിക്കാൻ അയ്യപ്പ ഭക്തരെ സ്വാമി അയ്യപ്പൻ റോഡിലും മറ്റും പൊലീസ് തടഞ്ഞ് നിർത്തിയിരുന്നു. എല്ലാവരും അയ്യപ്പഭക്തരായിരുന്നു. യുവതികൾ മല കയറിയെത്
പമ്പ: യുവതി പ്രവേശനം നടപ്പാക്കനെത്തിയ മനിതി സംഘാഗങ്ങൾ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ഓടി ഗാർഡ് റൂമിലേക്ക് ഒളിച്ചു. പൊലീസ് വലിയ സുരക്ഷയാണ് യുവതികൾക്കൊരുക്കുന്നത്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി മനിതിക്കാരെ മല ചവിട്ടാൻ അവസരമൊരുക്കാനായിരുന്നു പൊലീസ് നീക്കം. ഇതോടെ മല ചവിട്ടാനായി മനിതിക്കാരും പോയി. ഇതോടെയാണ് പ്രതിഷേധക്കാർ ആക്രമാസക്തമായി ഓടിയടുത്തത്. ഇതോടെ യുവതികൾ ജീവനും കൊണ്ട് തിരിച്ചോടി. ഭയപ്പാടിന്റെ മുഖവുമായി അവർ ഗാർഡ് റൂമിലുമത്തി. ഇതോടെ സുരക്ഷാ പ്രശ്നങ്ങൾ മനിതിക്കും ബോധ്യപ്പെടുകയാണ്. വിശ്വാസങ്ങളേയും ആചാരങ്ങളേയും കാക്കാൻ ഏതറ്റം വരേയും പോകാനായിരുന്നു ഭക്തരുടേയും തീരുമാനം. ഇത് പൊലീസിനേയും വെട്ടിലാക്കി
യുവതികളെ മല കയറ്റാൻ വേണ്ടി പമ്പയിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് ശേഷം യുവതികൾ മല കയറാൻ മുന്നോട്ട് നീങ്ങി. ഇവരെ സുരക്ഷിതമായി എത്തിക്കാൻ അയ്യപ്പ ഭക്തരെ സ്വാമി അയ്യപ്പൻ റോഡിലും മറ്റും പൊലീസ് തടഞ്ഞ് നിർത്തിയിരുന്നു. എല്ലാവരും അയ്യപ്പഭക്തരായിരുന്നു. യുവതികൾ മല കയറിയെത്തുന്നത് കണ്ടതോടെ ഈ അയ്യപ്പന്മാർ യുവതികളുടെ അടുത്തേക്ക് ഓടിയടുത്തു. ആയിരക്കണക്കിന് അയ്യപ്പന്മാരെ തടയാൻ പൊലീസിനും കഴിഞ്ഞില്ല. ഭീതിയുണ്ടാക്കുന്ന തരത്തിലായിരുന്നു വിശ്വാസികൾ പ്രകോപനത്തോടെ എത്തിയത്. ഇതോടെ യുവതികൾ ഭയന്നു. മല കയറിയവർ ജീവനും കൊണ്ട് തിരിച്ചോടി. അതിവേഗം പമ്പാ ഗണപതി കോവിലിന് അടുത്തുള്ള ഗാർഡ് റൂമിൽ ഓടികയറി. പൊലീസിന് അവിടേയും സുരക്ഷയൊരുക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെ പൊലീസ് മനിതിക്കാരെ പമ്പയിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പൊലീസ് തിരിച്ചയച്ചു.
രാവിലെ അഞ്ച് മണി മുതൽ യുവതികൾ മലകയറാൻ ശ്രമം തുടങ്ങിയതാണ്. വലിയൊരു ആൾക്കൂട്ടം തന്നെ നാമജപവുമായി ഇവരെ തടഞ്ഞു നിന്നു. ഉച്ചയായതോടെ വിശ്വാസകളുടെ എണ്ണം കുറഞ്ഞു. ഇതോടെയാണ് യുവതികളുമായി മുന്നോട്ട് പോകാൻ പൊലീസ് തീരുമാനിച്ചത്. ചെറിയ സഖ്യയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പതിനഞ്ചോളം പേർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇവരെ മാറ്റിയതോടെ യുവതികളുമായി മുന്നോട്ട് പോയി. ഇതിനിടെ അഞ്ചോളം പേർ പ്രതിഷേധവുമായെത്തി. നീലിമലയുടെ അടുത്ത് മലയിറങ്ങുന്നവരെ തടഞ്ഞു വച്ചു. എന്നാൽ യുവതികൾ വരുന്നത് കണ്ട് അയ്യപ്പന്മാർ വലയം ഭേദിച്ച് പാഞ്ഞടുത്തു. ഇതോടെ സ്ത്രീകൾ ഭയന്നു വിറച്ചു. അവരും കുത്തനെയുള്ള മലയിറക്കത്തിലൂടെ ഓടി ഗാർഡ് റൂമിലെത്തി. തുടർന്ന് പൊലീസ് വാഹനത്തിൽ പമ്പയ്ക്ക് ഇക്കരെയുള്ള കൺട്രോൾ റൂമിലെത്തിച്ചു. ഇവരോട് മടങ്ങി പോകാൻ ആവശ്യപ്പെട്ടു. സംഘർഷത്തിന്റെ ചൂട് മനസ്സിലാക്കിയ സംഘം അതിന് സമ്മതിക്കുകയായിരുന്നു
കൂടുതൽ പൊലീസുകാർ എത്തിയാണ് നാമജപ പ്രതിഷേധക്കാരെ പതിനൊന്നരയോടെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വനിതാ പൊലീസുകാരുടെ അകമ്പടിയോടെ മനിതി പ്രവർത്തകർ സന്നിധാനത്തേക്ക് തിരിച്ചു. അപ്പോഴാണ് ദർശനം കഴിഞ്ഞ് ഇറങ്ങിവരുന്നവരും പ്രതിഷേധക്കാരോടൊപ്പം ചേർന്നത്. മുതിർന്ന സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധക്കാരുടെ മുന്നിൽ സ്ഥാനം പിടിച്ചു. ഇവരെ കണ്ട് ഭയന്നാണ് മനിതി സംഘം ഓടിയത്. നേരത്തെ മനിതി സംഘം ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്രതിഷേധിക്കുന്നവർ പിരിഞ്ഞുപോകണമെന്ന് മെഗാഫോണിൽ കൂടി ആവർത്തിച്ച് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചും പ്രതിഷേധം തുടങ്ങി. ഇതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്.
പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ പമ്പയിൽ നിലനിൽക്കുന്നതിനാൽ കൂട്ടം കൂടാൻ പാടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ശബരിമല ദർശനത്തിന് എത്തിയ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് മനിതി സംഘം പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പോല്ീസ് ഓപ്പറേഷൻ തുടങ്ങിയത്. അത് നെട്ടോട്ടത്തിനും വഴി വച്ചു. ആചാര ലംഘനമുണ്ടായാൽ തുടർ നടപടി ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസഡന്റ് എ പത്മകുമാർ നേരത്തെ പറഞ്ഞികുന്നു. ആചാര ലംഘനമുണ്ടായാൽ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യം തൽകാലം ഒഴിവായി.
നേരത്തെ തമിഴ്‌നാട്ടിൽനിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പാറക്കടവിൽ വെച്ച് തടയാൻ ശ്രമം നടന്നിരുന്നു. എന്നാൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് ഇവർ പൊലീസ് അകമ്പടിയോടെ കട്ടപ്പന കടന്നു. നാല് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവർ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികൾ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കുമളി ചെക്ക് പോസ്റ്റിലും ഇവരെ തടയാൻ ബിജെപി പ്രവർത്തകർ സംഘടിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് യുവതികൾ പമ്പയിലെത്തിയത്. ഇതുവരെ സുരക്ഷ നൽകിയ പൊലീസിന് ആയിരക്കണക്കിന് വരുന്ന ഭക്തർക്ക് മുന്നിൽ അതിന് കഴിയാതെ പോയി.