- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്ന് മന്ത്രി സുധാകരൻ; തന്ത്രി വെറും ജീവനക്കാരനെന്ന് ദേവസ്വം മന്ത്രിയും; കടകംപള്ളിക്കും മന്ത്രിമാർക്കും മുന്നറിയിപ്പുമായി പ്രകോപിതനായ ശബരിമല മേൽശാന്തി; നിയമസഭയിലടക്കം അപമാനിക്കുന്ന സ്ഥിതിയാണ്; ഇത് വേദനയുണ്ടാക്കുന്നു; അപമാനം തുടർന്നാൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും മേൽശാന്തി വാസുദേവൻ നമ്പൂതിരി; ശബരിമല വിവാദത്തിൽ സർക്കാരിനെതിരെ ഉയർത്തുന്നത് കടുത്ത വിമർശനം
സന്നിധാനം: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി. തന്ത്രിക്കെതിരായ ദേവസ്വംമന്ത്രിയുടെ തുടർച്ചയായ പ്രസ്താവനയാണ് മേൽശാന്തിയെ പ്രകോപിപ്പിച്ചത്. മന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് മേൽശാന്തി മുന്നറിയിപ്പ് നൽകി. ശബരിമലയിലെ വിഷയങ്ങളിൽ പൂജാരിമാർ എല്ലാം ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുന്നതാണ് സംഭവം. ആചാര ലംഘനത്തിന് കൂട്ടുനിൽക്കില്ലെന്ന സൂചനയാണ് മേൽശാന്തിയും നൽകുന്നത്. ഇതോടെ യുവതി പ്രവേശനത്തിൽ സർക്കാർ ശ്രമം നടത്തിയാൽ നട അടയ്ക്കാനുള്ള സാധ്യതയാണ് ശക്തമാകുന്നത്. ശബരിമല നട അടച്ചിട്ടുമെന്ന് പ്രസ്താവന നടത്തിയ തന്ത്രിയിൽ നിന്ന് വിശദീകരണം തേടിയ സംഭവത്തിൽ സർക്കാർ നിലപാട് വിശദീകരിക്കവേ ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശബരിമല മേൽശാന്തി പ്രതികരിച്ചത്. മനോരമ ന്യൂസിനോടാണ് മേൽശാന്തിയുടെ നിലപാട് വിശദീകരിക്കൽ. തന്ത്രിയെ ദേവസ്വം ബോർഡിന്റെ ജീവനക്കാരനാണെന്നും മറ്റും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതാണ് മേൽശാന്ത
സന്നിധാനം: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി. തന്ത്രിക്കെതിരായ ദേവസ്വംമന്ത്രിയുടെ തുടർച്ചയായ പ്രസ്താവനയാണ് മേൽശാന്തിയെ പ്രകോപിപ്പിച്ചത്. മന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് മേൽശാന്തി മുന്നറിയിപ്പ് നൽകി. ശബരിമലയിലെ വിഷയങ്ങളിൽ പൂജാരിമാർ എല്ലാം ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുന്നതാണ് സംഭവം. ആചാര ലംഘനത്തിന് കൂട്ടുനിൽക്കില്ലെന്ന സൂചനയാണ് മേൽശാന്തിയും നൽകുന്നത്. ഇതോടെ യുവതി പ്രവേശനത്തിൽ സർക്കാർ ശ്രമം നടത്തിയാൽ നട അടയ്ക്കാനുള്ള സാധ്യതയാണ് ശക്തമാകുന്നത്.
ശബരിമല നട അടച്ചിട്ടുമെന്ന് പ്രസ്താവന നടത്തിയ തന്ത്രിയിൽ നിന്ന് വിശദീകരണം തേടിയ സംഭവത്തിൽ സർക്കാർ നിലപാട് വിശദീകരിക്കവേ ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശബരിമല മേൽശാന്തി പ്രതികരിച്ചത്. മനോരമ ന്യൂസിനോടാണ് മേൽശാന്തിയുടെ നിലപാട് വിശദീകരിക്കൽ. തന്ത്രിയെ ദേവസ്വം ബോർഡിന്റെ ജീവനക്കാരനാണെന്നും മറ്റും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതാണ് മേൽശാന്തിയുടെ വിമർശനത്തിന് കാരണം. നിയമസഭയിലടക്കം അപമാനിക്കുന്ന സ്ഥിതിയാണ്. ഇത് വേദനയുണ്ടാക്കുന്നു. അപമാനം തുടർന്നാൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും മേൽശാന്തി പറഞ്ഞു വയ്ക്കുന്നു. ഇതോടെ ശബരിമലയിലെ വിവാദങ്ങളിൽ സർക്കാരുമായി ഏറ്റുമുട്ടലിന് മേൽശാന്തിമാർ തയ്യാറാണെന്ന സൂചനയാണ് ഉയരുന്നത്.
പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമായ വാസുദേവൻ നമ്പൂതിരി നിലവിൽ ബെംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാരുമായി അദ്ദേഹത്തിന് നേരിട്ട് ഒരു ബന്ധവുമില്ല. ഒരു വർഷത്തേക്ക് പുറപ്പെടാശാന്തിയായിട്ടാണ് ഇത്തവണ തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ സർക്കാരിനെ ചോദ്യം ചെയ്യാൻ വാസുദേവൻ നമ്പൂതിരിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് പൂജാരിമാരുടെ പ്രതിനിധിയായി ദേവസ്വം മന്ത്രിക്കെതിരെ മേൽശാന്തി വിമർശനം ഉയർത്തുന്നത്. തന്ത്രിയും മേൽശാന്തിയും ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച നടത്തിയെന്നും ഇതോടെ വ്യക്തമാവുകയാണ്.
ഒരു ക്ഷേത്രം തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോർഡോ, സംസ്ഥാന സർക്കാരോ, നിയമസഭയോ ഒന്നുമല്ല. തന്ത്രി എന്നത് ഒരു ഹെറിഡിറ്ററി പദവിയാണ്. മുന്നൂറ്ററുപത്തഞ്ചു ദിവസവും ക്ഷേത്രത്തിലെത്തി ആചാരാനുഷ്ഠാനങ്ങൾ നിഷ്‌കർഷിക്കുന്ന മേലാള പ്രതിനിധിയുമല്ല തന്ത്രി. പ്രതിഷ്ഠാദി സങ്കീർണ്ണ താന്ത്രിക ക്രിയകൾ യഥാസമയം വിധിയാം വണ്ണം നടത്തുകയും, തന്റെ മുന്നിലെത്തുന്ന വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുകയോ, തീരുമാനം എടുക്കുകയോ ചെയ്യുന്ന, കേരളീയ ക്ഷേത്ര സമ്പ്രദായത്തിന്റെ പരമാചാര്യനാണ് ഓരോ ക്ഷേത്രം തന്ത്രിമാരും. അമ്പലം പണി മുതൽ പ്രതിഷ്ഠവരെയുള്ള ക്രിയകൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്നു. ഇദ്ദേഹത്തിനു ശേഷം ആ ക്ഷേത്രത്തിലെ നിത്യനിദാനങ്ങൾ നിർവ്വഹിക്കുന്നതിന് തന്ത്രിയുടെ പകരക്കാരനായി മേൽശാന്തിമാരെ ഓരോ ക്ഷേത്രങ്ങളിലും നിയമിക്കുന്നതാണ് പണ്ടു മുതലെയുള്ള പതിവെന്നാണ് വിശ്വാസം. ഇതാണ് കടകംപള്ളി നിയമസഭയിൽ തള്ളിപ്പറഞ്ഞത്. ഇതാണ് മേൽശാന്തിയുടേയും മറ്റും പ്രതികരണത്തിന് കാരണം.
ശബരിമല തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനാണെന്നും അവർക്കെതിരെ നടപടി എടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. തന്ത്രിമാർക്ക് ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല. ദേവസ്വം ബോർഡിന്റെ 6000 ജീവനക്കാരിൽ ഒരാൾ മാത്രമാണ് തന്ത്രി. ശാന്തിക്കാരുടേത് പോലെ ഉത്തരവാദിത്തം നിറവേറ്റേണ്ടവരാണ് അവരും. തന്ത്രിയോട് വിശദീകരണം ചോദിക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ട്. അതനുസരിച്ചാണ് വിശദീകരണം ചോദിച്ചത്. തന്ത്രിയുടെ വിശദീകരണം ബോർഡ് പരിശോധിച്ച് വരികയാണെന്നും കടകംപള്ളി പറഞ്ഞു. ബോർഡിലെ ഏതൊരു ജീവനക്കാരനേയും പോലെ തന്ത്രിയും അച്ചടക്ക നടപടിക്ക് വിധേയരായിരിക്കുമെന്നായിരുന്നു കടകംപള്ളിയുടെ നിലപാട്. ഇതിനൊപ്പം ജി സുധാകരനും തന്ത്രിയെ വിമർശിച്ചിരുന്നു
തന്ത്രിമാരുടെ ചൈതന്യം നിർണ്ണയിക്കാനുള്ള ചുമതല മന്ത്രി സുധാകരനെ ഏൽപ്പിച്ച വിവരം അറിഞ്ഞില്ലെന്ന് അഖില കേരള തന്ത്രി സമാജം വിർശിച്ചിരുന്നു. തന്ത്രിമാർക്കെതിരെ സുധാകരൻ നടത്തിയ പ്രസ്താവന വഹിക്കുന്ന പദവിക്ക് ചേരാത്തതാണെന്നും സമാജം ചൂണ്ടിക്കാട്ടി. ക്ഷേത്രാചാരങ്ങളെയും,സംസ്‌ക്കാരത്തെയും ബോധപൂർവ്വം തകർക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്നും സമാജം ഭാരവാഹികൾ പറഞ്ഞു. ശബരിമലയിലെ കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്നും, ഇത് ഭക്തജനങ്ങൾ ചർച്ച ചെയ്യണമെന്നും സുധാകരൻ പറഞ്ഞിരുന്നു.