തിരുവനന്തപുരം: തിരുവനന്തപുരം: മണ്ഡലകാലം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ശബരിമലയിൽ ഒരേ സമയം നാല് എസ്‌പിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഒരുക്കും. മണ്ഡല- മകര വിളക്കു കാലത്തു നാലു ഘട്ടമായാണു പൊലീസ് ക്രമീകരണം.

ദക്ഷിണ മേഖലാ ഐജിയും റേഞ്ച് ഡിഐജിയും മേൽനോട്ടം വഹിക്കും. കോവിഡ് കാലത്തു കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ശബരിമല ദർശന ക്രമീകരണം ഒരുക്കുക. ഞായറാഴ്ച മുതൽ നവംബർ 30 വരെയുള്ള ആദ്യ ഘട്ടത്തിൽ എസ്‌പിമാരായ ആർ. സുകേശൻ, ബി. കൃഷ്ണകുമാർ എന്നിവർക്കാണ് സന്നിധാനത്തു ചുമതല. കെ.എം. സാബുമാത്യു, കെ.എൽ. ജോൺകുട്ടി എന്നിവർക്കു പന്പയുടെ ചുമതല നൽകി.

ഡിസംബർ ഒന്നു മുതൽ 15 വരെയുള്ള രണ്ടാംഘട്ടത്തിൽ ബി.കെ. പ്രശാന്തൻ കാണി, കെ.എസ്. സുദർശനൻ എന്നിവർക്കു സന്നിധാനത്തിന്റെയും കെ.കെ. അജി, എ. ഷാനവാസ് എന്നിവർക്കു പമ്പയുടെയും ചുമതലയുണ്ടാകും. ഡിസംബർ 16 മുതൽ 31 വരെയുള്ള മൂന്നാഘട്ടത്തിൽ എ.എസ്. രാജു, കെ.വി. സന്തോഷ് എന്നിവർക്കു സന്നിധനത്തിന്റെയും എം.സി. ദേവസ്യ, എസ്. ദേവമനോഹർ എന്നിവർക്കു പന്പയുടെയും ചുമതലയുണ്ടാകും. അവസാന ഘട്ടത്തിൽ എസ്. നവനീത് ശർമ, ഇ.എസ്. ബി

ശബരിമല പൂങ്കാവന പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചു

ശബരിമല പൂങ്കാവന പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ച് ഉത്തരവായി . പെരുനാട്, കൊല്ലമുള വില്ലേജ് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നവംബർ 12 മുതൽ 2021 ജനുവരി 20 വരെയാണ് മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ താൽക്കാലിക എക്സൈസ് റേഞ്ച് ഓഫീസുകൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ഓഫീസുകളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി പമ്പയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അസി. എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു. ഉത്സവത്തിന് മുന്നോടിയായി ളാഹ മുതൽ സന്നിധാനം വരെ വിവിധ ഭാഷകളിലുള്ള മദ്യനിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. റാന്നി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.

റാന്നി, പമ്പ, നിലയ്ക്കൽ, അട്ടത്തോട്, സന്നിധാനം എന്നിവിടങ്ങളിലെ വനമേഖലകളിലും, മറ്റ് സ്ഥലങ്ങളിലും ഉത്സവത്തിന് മുന്നോടിയായി സംയുക്ത റെയ്ഡുകൾ നടത്തി. ഉത്സവത്തോട് അനുബന്ധിച്ച് മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള റോഡിൽ 24 മണിക്കൂറും എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്‌ക്വാഡ് പട്രോളിങ് നടത്തിവരുന്നു.

നിലയ്ക്കൽ, അട്ടത്തോട്, ചാലക്കയം, പമ്പ ഭാഗങ്ങളിൽ ബൈക്ക് പട്രോളിംഗും, വാഹനപരിശോധനയും നടത്തിവരുന്നു. കോവിഡ്-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിലയ്ക്കൽ ആരോഗ്യവകുപ്പുമായി ചേർന്ന് ഉദ്യോഗസ്ഥർക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസ്‌ക്, സാനിറ്റൈസർ, കൈയുറ, ഫേസ് ഷീൽഡ് എന്നിവയും വിതരണം നടത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.