സന്നിധാനം: പ്രതിഷ്ഠാ വാർഷിക ദിനപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.

കോവിഡ് - 19 ലോക് ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം ഇല്ല. നട തുറന്ന ദിവസം പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.നാളെ.(23.05.20 21 ) ന് ആണ് പ്രതിഷ്ഠാദിനം. പതിവ് പൂജകളും 25 കലശാഭിഷേകവും നാളെ നടക്കും. രാത്രി 8 മണിക്ക് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.