- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഡോസ് വാക്സിനോ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മതിയാകും; ശബരിമല തീർത്ഥാടകർക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ്
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദർശനത്തിനായെത്തുന്ന അയ്യപ്പഭക്തർക്ക് കോവിഡ് പ്രതിരോധ വാക്‌സീൻ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മതിയാകുമെന്ന ഇളവാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.
നേരത്തെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഭക്തർക്ക് ഇത് രണ്ടും വേണമെന്നായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story