സന്നിധാനം: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

നാളെ ( 3.11.20 21 ) പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യദർശനവും പതിവ് അഭിഷേകവും നടക്കും.ശേഷം മഹാഗണപതി ഹോമം .ഉദയാസ്തമന പൂജ,, കലശാഭിഷേകം, കളഭാഭിഷേകം തുടങ്ങിയവയും നാളെ ഉണ്ടാകും.പുലർച്ചെ മുതൽ ഭക്തരെ ദർശനത്തിനായി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. ഉച്ചക്ക് 1 മണിക്ക് നട അടയ്ക്കും.വൈകിട്ട് 5ന് നട തുറക്കൽ. 6.30ന് ദീപാരാധന.7 മണിക്ക് പടിപൂജ. രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡലം -മകരവിളക്ക് ഉൽസവത്തിനായി നവംബർ 15ന് വൈകുന്നേരം നട തുറക്കും.