- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ കൂടുതൽ ഇളവുകൾ വേണം; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നൽകി ദേവസ്വം ബോർഡ്
സന്നിധാനം: ശബരിമലയിൽ വെർച്വൽ ക്യൂ മുഖേനെയുള്ള ദർശന നിയന്ത്രണവും, മുറികളിൽ താമസിക്കുന്നതിനുള്ള തടസവും നീക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 5 ഇളവുകൾ ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നൽകി. രണ്ട് ഡോസ് വാക്‌സിനോ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ പരിശോധന നടത്തിയ സർട്ടിഫിക്കറ്റോ ഉള്ളവർക്കു ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് കൂടി ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.
ശബരിമലയിൽ 12 മണിക്കൂർ തങ്ങാൻ അനുവദിക്കണം. നെയ്യഭിഷേകം പഴയരീതിയിൽ പുനഃസ്ഥാപിക്കണം, പമ്പാസ്‌നാനവും അനുവദിക്കണം. നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കണമെന്നും ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ
Next Story