- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലേക്കുള്ള പരമ്പരാഗത പാത തുറന്നു; സന്നിധാനത്ത് തിരക്കേറി
പത്തനംതിട്ട: നീലിമല, ശരംകുത്തി വഴിയുള്ള ശബരിമലയിലെ പരമ്പരാഗത പാത തുറന്നു. ഞായറാഴ്ച പുലർച്ചെ രണ്ടു മുതൽ തീർത്ഥാടകരെ പ്രവേശിപ്പിച്ചു. ഇതോടെ, ശൂന്യമായിരുന്ന ശരംകുത്തിയിൽ കന്നി അയ്യപ്പന്മാരുടെ ശരങ്ങൾ നിറഞ്ഞു തുടങ്ങി. ഈ വഴി വന്നാലേ തൃപ്തിയുള്ളൂവെന്ന് തീർത്ഥാടകർ പറയുന്നു. അവധി ദിവസമായതോടെ ഞായറാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പമ്പാ സ്‌നാനം ശനിയാഴ്ച തുടങ്ങിയിരുന്നു. നാലു കടവുകളാണ് ഒരുക്കിയിട്ടുള്ളത്. പമ്പയിലെ ബലിതർപ്പണത്തിനും അനുമതിയായി. സന്നിധാനത്ത് മുറികളും ഭക്തർക്ക് നൽകി തുടങ്ങി. 12 മണിക്കൂറേ സന്നിധാനത്ത് തങ്ങാൻ അനുവദിക്കൂ. രാത്രിയിൽ വിരിവയ്ക്കാൻ ഭക്തർക്ക് അനുമതിയില്ല. അതേസമയം, ജീവനക്കാരുടെ കുറവ് അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനത്തെയടക്കം ബാധിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story