- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് നടന്നു നീങ്ങുന്നത് ആയിരത്തിൽ അധികം അയ്യപ്പഭക്തർ; നാമജപവുമായി വിശ്വാസികൾ നടന്നു നീങ്ങുന്നു; കെ എസ് ആർ ടി സി ബസിൽ തൊഗാഡിയയുടെ അനുയായി പ്രതീഷ് വിശ്വാഥും അനുയായികളും പമ്പയിലേക്ക്; പ്രതിഷേധമുയർത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന നിലപാടിൽ ഉറച്ച് പൊലീസും; എരുമേലിയിലും വടശ്ശേരിക്കരയിലും പ്രതിഷേധം ശക്തം; ശബരിമലയിൽ സംഘർഷത്തിന് അയവില്ല
പമ്പ: ശബരിമല ദർശനത്തിനെത്തിയ ഭക്തരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് നടന്നു പോകാൻ പൊലീസ് അനുവദിച്ചു. റോഡിലൂടെ ഭക്തർ നിരന്നാണ് നടക്കുന്നത്. പൊലീസ് വാഹനത്തിനു പോലും കടന്നുപോകാൻ സാധിക്കാത്തതിനാൽ ഗതാഗതം മുടങ്ങി. ഇത് പൊലീസിനെ വെട്ടിലാക്കി. കെ എസ് ആർ ടി സി ബസുകൾ ഉച്ചയോടെയേ പുറപ്പെടുകയുള്ളു. ബസുകൾക്ക് കാത്തുനിൽക്കുന്നില്ലെന്നും നടന്നു പോകാൻ തയ്യാറാണെന്നും ഭക്തർ അറിയിക്കുകയായിരുന്നു. തുടർന്നാണ് നടന്നുപോകാൻ ഭക്തർക്ക് പൊലീസ് അനുമതി നൽകിയത്. എന്നാൽ ഇത്രയധികം ഭക്തർ നടന്നു പോകുമെന്ന് പൊലീസും കരുതിയില്ല. ചിത്തിര ആട്ട വിശേഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരപ്രദേശത്തും പൊലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്ന്. ആറുമേഖലകളിലായി മൂവായിരം പൊലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്.സന്നിധാനത്ത് 15 വനിതാ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അമ്പതുവയസ്സിനു മുകളിലുള്ളവരാണ് ഇവർ. അതിനിടെ പ്രവീൺ തൊഗാഡിയയുടെ അനുയായിയായ പ്രതീഷ് വിശ്വനാഥൻ പമ്പയിലേക്ക് പോയിട്ടുണ്ട്. ക
പമ്പ: ശബരിമല ദർശനത്തിനെത്തിയ ഭക്തരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് നടന്നു പോകാൻ പൊലീസ് അനുവദിച്ചു. റോഡിലൂടെ ഭക്തർ നിരന്നാണ് നടക്കുന്നത്. പൊലീസ് വാഹനത്തിനു പോലും കടന്നുപോകാൻ സാധിക്കാത്തതിനാൽ ഗതാഗതം മുടങ്ങി. ഇത് പൊലീസിനെ വെട്ടിലാക്കി. കെ എസ് ആർ ടി സി ബസുകൾ ഉച്ചയോടെയേ പുറപ്പെടുകയുള്ളു. ബസുകൾക്ക് കാത്തുനിൽക്കുന്നില്ലെന്നും നടന്നു പോകാൻ തയ്യാറാണെന്നും ഭക്തർ അറിയിക്കുകയായിരുന്നു.
തുടർന്നാണ് നടന്നുപോകാൻ ഭക്തർക്ക് പൊലീസ് അനുമതി നൽകിയത്. എന്നാൽ ഇത്രയധികം ഭക്തർ നടന്നു പോകുമെന്ന് പൊലീസും കരുതിയില്ല. ചിത്തിര ആട്ട വിശേഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരപ്രദേശത്തും പൊലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്ന്. ആറുമേഖലകളിലായി മൂവായിരം പൊലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്.സന്നിധാനത്ത് 15 വനിതാ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അമ്പതുവയസ്സിനു മുകളിലുള്ളവരാണ് ഇവർ. അതിനിടെ പ്രവീൺ തൊഗാഡിയയുടെ അനുയായിയായ പ്രതീഷ് വിശ്വനാഥൻ പമ്പയിലേക്ക് പോയിട്ടുണ്ട്. കെ എസ് ആർ ടി സിയുടെ നിലയ്ക്കലിൽ നിന്നുള്ള ആദ്യ ബസിലാണ് പ്രതീഷിന്റെ യാത്ര.
തുലാമാസ പൂജയ്ക്കിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതീഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലാണ് പ്രതീഷ്. എല്ലാ ആഴ്ചയും പമ്പ സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന് കോടതി വിധിയുണ്ട്. ഇതിന് പോലും കഴിഞ്ഞ ദിവസം പ്രതീഷിനെ പൊലീസ് അനുദിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഭക്തനെ പോലെ കെ എസ് ആർ ടി സി ബസിൽ പമ്പയിലേക്ക് പോയി. സ്ത്രീകളെത്തിയാൽ തടയാനാണ് പ്രതീഷിന്റെ തീരുമാനം.
ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് ശബരിമലയിലേക്ക് എത്തിയ തീർത്ഥാടകരെ കടത്തിവിടാത്തതിൽ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങൾ വീതം കടത്തിവിടാനും പൊലീസ് തീരുമാനിച്ചു. നിശ്ചിത ഇടവേളകളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയാണു കടത്തിവിടുകയെന്നു പൊലീസ് അറിയിച്ചു. നിലയ്ക്കൽ വരെയാകും വാഹങ്ങൾ വിടുന്നത്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് തീർത്ഥാടകരെ തടഞ്ഞത്.
എരുമേലിയിൽ ഇന്നലെ മുതൽ എത്തിയവരാണു കുടുങ്ങിയിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങൾ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് നിലപാടുമാറ്റി. നിലവിൽ ഉച്ചയോടെ മാത്രമേ എരുമേലിയിൽനിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എരുമേലിയിൽ പാർക്കിങ് മൈതാനത്തും ഇ.എസ്.കവലയിലും ശബരിമല തീർത്ഥാടകകരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞിരുന്നു. മേലധികാരികളിൽനിന്ന് അറിയിപ്പ് ലഭിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളുവെന്നാണ് പൊലീസ് നിലപാട് എടുത്തത്. സുരക്ഷാ കാരണങ്ങളെ തുടർന്ന് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ഭക്തർ പ്രതിഷേധിക്കുകയായിരുന്നു. വാഹനങ്ങൾ കടത്തിവിടാത്ത പക്ഷം കെ എസ് ആർ ടി സി സ്റ്റാൻഡ് ഉപരോധിക്കുമെന്ന് ഭക്തർ വ്യക്തമാക്കി. ഇതോടെയാണ് ബസ് വിടാൻ തീരുമാനമായത്.
അതിനിടെ ശബരിമല വിഷയത്തിൽ ബിജെപി സഹനസമരത്തിനാണ് മുൻഗണന കൊടുക്കുന്നതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പ്രതികരിച്ചു. പാർട്ടി കോൺഗ്രസിൽ പാസ്സാക്കിയ തെറ്റുതിരുത്തൽ പ്രമേയം അനുസരിച്ചാണോ സിപിഎം പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ബി വാജ്പേയിയുടെ കാരുണ്യത്തിൽ ദേശീയ പാർട്ടി സ്ഥാനം കിട്ടിയ ഒരു പാർട്ടി നാമാവശേഷമാകാൻ പോകുകയാണെന്നും സിപിഎമ്മിനെ പരാമർശിച്ച് ശ്രീധരൻപിള്ള പറഞ്ഞു. അയ്യപ്പനെ തൊട്ടുകളിച്ചതിനുള്ള ശിക്ഷ അതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റുതിരുത്തൽ പ്രമേയത്തിൽ പറഞ്ഞ കാര്യങ്ങൾ സിപിഎം പ്രവർത്തകർക്ക് ബാധകമാണോ എന്ന് പാർട്ടി വ്യക്തമാക്കണം. ശബരിമല വിഷയത്തിൽ പ്രശ്നം പരിഹരിക്കുന്നത് വരെ ബിജെപി സമരം തുടരുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.