- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം അറിയിച്ചത് കോടതി വിധി നടപ്പാക്കാൻ കേരളം തീരുമാനിച്ചതിനാൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാൻ വരും എന്നും പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും മാത്രം; വ്യാഖ്യാനിച്ചത് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശിച്ചുവെന്നും; പിണറായിയും കോടിയേരിയും പറഞ്ഞത് പച്ചക്കളം; ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഉത്തരവിന്റെ പൂർണ്ണ രൂപം
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ സുരക്ഷയൊരുക്കാൻ കേരളത്തോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെന്ന വാദം പച്ചക്കളം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വിശദീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കൻ കേരളത്തോട് കേന്ദ്രം നിർദ്ദേശിച്ചുവെന്നും പൊലീസ് സുരക്ഷ ഒരുക്കേണ്ടി വരുന്നത് അതുകൊണ്ടാണെന്നും വിശദീകരിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേയും സിപിഎം സെക്രട്ടറി കോടിയേരിയുടേയും നിലപാട് വിശദീകരണം. എന്നാൽ കേന്ദ്ര സർക്കാർ അയച്ച കത്തിൽ പറയുന്നത് മറ്റ് കാര്യങ്ങളാണെന്നതാണ് വസ്തുത. ഇന്റലിൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ 'ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും' ശബരിമല കയറാൻ വരും എന്നും പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം എന്നും ആവശ്യമായ സുരക്ഷ ഒരുക്കണം എന്നും ക്രമസമാധാനം പാലിക്കണമെന്നും കേന്ദ്ര നിർദ്ദേശം. ഈ വാർത്ത മാധ്യമങ്ങളിൽ എത്തിയപ്പോൾ ''സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശം'' എന്നായി.
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ സുരക്ഷയൊരുക്കാൻ കേരളത്തോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെന്ന വാദം പച്ചക്കളം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വിശദീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കൻ കേരളത്തോട് കേന്ദ്രം നിർദ്ദേശിച്ചുവെന്നും പൊലീസ് സുരക്ഷ ഒരുക്കേണ്ടി വരുന്നത് അതുകൊണ്ടാണെന്നും വിശദീകരിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേയും സിപിഎം സെക്രട്ടറി കോടിയേരിയുടേയും നിലപാട് വിശദീകരണം. എന്നാൽ കേന്ദ്ര സർക്കാർ അയച്ച കത്തിൽ പറയുന്നത് മറ്റ് കാര്യങ്ങളാണെന്നതാണ് വസ്തുത.
ഇന്റലിൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ 'ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും' ശബരിമല കയറാൻ വരും എന്നും പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം എന്നും ആവശ്യമായ സുരക്ഷ ഒരുക്കണം എന്നും ക്രമസമാധാനം പാലിക്കണമെന്നും കേന്ദ്ര നിർദ്ദേശം. ഈ വാർത്ത മാധ്യമങ്ങളിൽ എത്തിയപ്പോൾ ''സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശം'' എന്നായി. ഇതാണ് മുഖ്യമന്ത്രിയും കോടിയേരിയും അടക്കമുള്ളവർ വാർത്താ സമ്മേളനങ്ങളിലും മറ്റും ഉയർത്തിക്കാട്ടിയത്. രഹസ്യ സ്വഭാവമുള്ള കത്ത് ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ് കേരളത്തിലേക്ക് അയച്ചത്. സമാന കത്ത് തമിഴ്‌നാടിലും ആന്ധ്രയ്ക്കും കർണ്ണാടകയ്ക്കും അയക്കുകയും ചെയ്തു. എന്താണ് തുലമാസ നട തുറക്കുമ്പോൾ സംഭവിക്കുകയെന്നും പൊലീസിനെ അറിയിക്കുകയായിരുന്നു കേന്ദ്ര സർക്കാർ കത്തിലൂടെ ഉദ്ദേശിച്ചത്.
നാല് പാരഗ്രാഫുകളാണ് കത്തുള്ളത്. ഇതിൽ ആദ്യ ഭാഗത്തിലാണ് സുരക്ഷ വേണമെന്ന് വിശദീകരിക്കുന്നത്. സുപ്രീംകോടതി വിധി കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണം ശക്തമാക്കണമെന്നാണ് ആവശ്യം. ഇത് വാക്കുകളിൽ തന്നെ വ്യക്തമാണ്. ഇതിനെയാണ് സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രം നിർദ്ദേശിച്ചുവെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടത്. കേരള സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കത്ത് കേന്ദ്രം എഴുതിയതെന്ന വരികൾ മറച്ചു വച്ചാണ് കേന്ദ്ര സർക്കാരിന്റെ കത്ത് ആയുധമാക്കി പ്രചരണം നടത്തുന്നത്.
രണ്ടാമത്തെ പാരയിൽ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ വിശദീകരിക്കുന്നു. ആക്ടിവിസ്റ്റുകളും ഇടത് സംഘടനകളും സ്ത്രീകളെ ശബരിമലയിലേക്ക് പോകാനായി നിർബന്ധിക്കുന്നുണ്ട്. ഇതിനെ വിശ്വാസികൾ എതിർക്കും. നിലയ്ക്കലിൽ ഹിന്ദു സംഘടനകൾ പ്രതിഷേധത്തിന് ശ്രമിക്കും. അതുകൊണ്ട് നിലയ്ക്കലിലും എരുമേലിയിലും സുരക്ഷ കർശനമാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേരളത്തിലുട നീളം കോടതി വിധിക്കെതിരെ പ്രതിഷേഘം നടക്കും. ഇതിൽ ആയിരങ്ങൾ അണിനിരക്കും. ഈ സാഹചര്യത്തിൽ വേണ്ടത്ര കരുതലെടുക്കണം. തമിഴ്‌നാട്ടിലും കർണ്ണാടകയിലും സുരക്ഷ വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ശബരിമല വിഷയത്തിൽ സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ആവശ്യമെങ്കിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചും ക്രമസമാധാനം പാലിക്കണമെന്നും കേന്ദ്ര സർക്കാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രപ്രവേശനത്തിന് കർശനമായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര സർക്കാരാണു കത്ത് മുഖേന സംസ്ഥാന സർക്കാരിനെ അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സംഘർഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കിൽ യുക്തമായ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശവും കത്തിലുണ്ടെന്നും വിശദീകരിച്ചിരുന്നു. എന്നാൽ സ്ത്രീകൾ എത്തിയാൽ ഉണ്ടായ പ്രശ്‌നങ്ങളെ മറികടക്കാൻ ക്ഷേത്രത്തിന് സുരക്ഷ നൽകണമെന്നായിരുന്നു കേന്ദ്രത്തിന്റെ കത്ത്. ആക്ടിവിസ്റ്റുകളും ഇടത് ആശയമുള്ളവരും പ്രശ്‌നമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കത്തിലൂടെ സംസ്ഥാനത്തെ അറിയിച്ചുവെന്നാതാണ് യാഥാർത്ഥ്യം.
ഈ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനത്തിനായി എത്തിച്ചേരുന്ന എല്ലാവർക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പൊലീസ് നടപടിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്നതു വ്യക്തമാണെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സർക്കാർ ഏറെ ബഹുമാനിക്കുന്നു. അതുകൊണ്ടു തന്നെ ശബരിമലയെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നായിരുന്നു പിണറായി പറഞ്ഞു വച്ചത്. ഇത് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത്. കേന്ദ്രം സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ പറയുമ്പോൾ കേരളത്തിൽ ബിജെപി സമരം നടത്തുന്നുവെന്നായിരുന്നു കോടിയേരിയുടെ വാർത്താ സമ്മേളനം.