- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നേക്ക് പതിമൂന്നാം നാൾ സന്നിധാനത്ത് വനിതകളെത്തും; ശബരിമലയിൽ തുലാം മാസത്തിൽ സ്ത്രീകൾ എത്തുമെന്ന് കേരളാ പൊലീസ് ഉറപ്പിക്കും; വിശ്വാസവും ജോലിയും രണ്ടാണെന്നും സേനയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും വിശദീകരിച്ച് ഡിജിപി ബെഹ്‌റ; വിധി വന്ന് ഒക്ടോബർ 18 ആകുമ്പോൾ 41 വൃത ദിവസം തികയില്ലെന്ന വിശ്വാസം ചർച്ചയാക്കി ഹിന്ദു സംഘടനകൾ ഹൈക്കോടതിയിലേക്ക്; പൊലീസുകാരികളെ പമ്പ കടക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികളും
തിരുവനന്തപുരം: തുലാമാസം നടതുറക്കുമ്പോൾ ശബരിമലയിൽ വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജോലിയും വിശ്വാസവും രണ്ടാണെന്നും സേനയിൽ സ്ത്രീ പുരുഷ വിത്യാസമില്ലെന്നും ഡിജിപി പറഞ്ഞു. അഞ്ഞൂറോളം വനിതാ പൊലീസുകാർക്കാണ് പരിശീലനം നൽകുക. താൽപ്പര്യമുള്ളവർക്ക് മുൻഗണന നൽകുമെന്നും ഡിജിപി പറഞ്ഞു. ഇതോടെ പ്രതിഷേധം പുതിയ തലത്തിലെത്തുകയാണ്. ശബരിമലയിൽ ഈ സീസണിൽ സ്ത്രീകളെ എത്തിക്കാനുള്ള ഗൂഡനീക്കമാണ് പൊലീസ് എടുക്കുന്നതെന്നാണ് ഹിന്ദു സംഘടനകളുടെ നീക്കം. പൊലീസുമായി ശബരിമലയിൽ എത്തുന്ന വാഹനത്തെ ഭക്തർ തടയും. ഇതോടെ തുലാമാസത്തിൽ ശബരിമലയിൽ സംഘർഷ സാധ്യത നിറയുകയാണ്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകൾ പരസ്യപ്രതിഷേധങ്ങൾ നടത്തുന്നുണ്ടെങ്കിലും സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. വനിതാ പൊലീസുകാരെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങൾക്ക് ഡിജിപി കത്ത് അയച്ചിരുന്നു. എന്നാൽ മറ്റൊരു സംസ്ഥാനവും ഈ വിഷയത്തിൽ അനുകൂലമായി പ്രതികരിക്കില്ലെന്നാണ് സൂചന. സ്ത്രീ പ്രവേശനം
തിരുവനന്തപുരം: തുലാമാസം നടതുറക്കുമ്പോൾ ശബരിമലയിൽ വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജോലിയും വിശ്വാസവും രണ്ടാണെന്നും സേനയിൽ സ്ത്രീ പുരുഷ വിത്യാസമില്ലെന്നും ഡിജിപി പറഞ്ഞു. അഞ്ഞൂറോളം വനിതാ പൊലീസുകാർക്കാണ് പരിശീലനം നൽകുക. താൽപ്പര്യമുള്ളവർക്ക് മുൻഗണന നൽകുമെന്നും ഡിജിപി പറഞ്ഞു. ഇതോടെ പ്രതിഷേധം പുതിയ തലത്തിലെത്തുകയാണ്. ശബരിമലയിൽ ഈ സീസണിൽ സ്ത്രീകളെ എത്തിക്കാനുള്ള ഗൂഡനീക്കമാണ് പൊലീസ് എടുക്കുന്നതെന്നാണ് ഹിന്ദു സംഘടനകളുടെ നീക്കം. പൊലീസുമായി ശബരിമലയിൽ എത്തുന്ന വാഹനത്തെ ഭക്തർ തടയും. ഇതോടെ തുലാമാസത്തിൽ ശബരിമലയിൽ സംഘർഷ സാധ്യത നിറയുകയാണ്.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകൾ പരസ്യപ്രതിഷേധങ്ങൾ നടത്തുന്നുണ്ടെങ്കിലും സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. വനിതാ പൊലീസുകാരെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങൾക്ക് ഡിജിപി കത്ത് അയച്ചിരുന്നു. എന്നാൽ മറ്റൊരു സംസ്ഥാനവും ഈ വിഷയത്തിൽ അനുകൂലമായി പ്രതികരിക്കില്ലെന്നാണ് സൂചന. സ്ത്രീ പ്രവേശനം വിശ്വാസത്തിന്റെ പ്രശ്‌നമാണ്. പല പൊലീസുകാരികളും വിശ്വാസത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. അവരെ നിർബന്ധിച്ച് സന്നിധാനത്ത് എത്തിക്കാനുള്ള നീക്കമാണ് ഡിജിപി നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പന്തളം രാജകുടുംബത്തിന്റേയും നീക്കം.
അതിനിടെ ശബരിമലയിൽ തുലാമാസ പൂജക്ക് നട തുറക്കുമ്പോൾ യുവതികളെ പ്രവേശിപ്പിക്കരുത് പ്രവീൺ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള എ എച്ച് പിയുടെ പ്രതീഷ് വിശ്വനാഥ് ഹൈക്കോടതിയെ സമീപിച്ചു. 41 ദിവസത്തെ വൃതം ആരായാലും നിർബന്ധം. സുപ്രീംകോടതിക്കും അതിൽ തർക്കമില്ല. സെപ്റ്റംബർ 28ന് വിധി വന്ന് ഒക്ടോബർ 18 ആകുമ്പോൾ 41 ദിവസം തികയുകയും ഇല്ല. വൃതം അനുഷ്ഠിച്ചാണ് വരുന്നത് എന്ന് ആർക്കും ഒരു ഉറപ്പും ഇല്ല. പ്രത്യേകിച്ചും തൃപ്തി ദേശയിയെ പോലുള്ളവർ വിശ്വാസത്തിലും കൂടുതൽ ജൻഡർ സമത്വത്തിനാണ് പ്രാധാന്യം നൽകുന്നത് എന്ന് തുറന്ന് പറഞ്ഞ സ്ഥിതിക്കാണ് നിയമ പോരാട്ടത്തിന് ഹൈക്കോടതിയെ സമീപിക്കുന്നത്.
യുവതികളായ 'ഭക്തർക്കും' വനിതാ പൊലീസുകാർക്കും ഇത് ബാധകം. പമ്പക്കപ്പുറം ഡ്യൂട്ടിക്ക് തയ്യാറല്ലെന്ന് പറയുന്ന വനിതാ പൊലീസുകാരെ അവരുടെ വിശ്വാസങ്ങളെ മറികടക്കാൻ അച്ചടക്ക നടപടികളുടെ വാള്മുനയിൽ നിർത്തുന്നത് ഹൈന്ദവ വിശ്വാസങ്ങളോടുള്ള വെല്ലുവിളി തന്നെയാണെന്നും പ്രതീഷ് പറയുന്നു. വിശ്വാസികളെയും അവിശ്വാസികളെയും എല്ലാ മതസ്ഥരെയും ഒരു പോലെ സംരക്ഷിക്കാൻ ബാധ്യത ഉള്ള സർക്കാർ ഹൈന്ദവ വിശ്വാസങ്ങൾക്ക് എതിരെ ഒരു നിലപാട് എടുക്കുമ്പോൾ കോടതി തന്നെ ശരണമെന്ന് പ്രതീഷ് അറിയിച്ചു.
അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സിപിഎം നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. ശബരിമലയ വിഷയത്തിൽ ഇഷ്ടമുള്ള സ്ത്രീകൾക്ക് അവസരം ഉപയോഗിക്കാമെന്നും എന്നാൽ സ്ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തെ ഒരു സംഘർഷ വിഷയമാക്കാനല്ല എല്ലാവരുമായും സഹകരിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ശബരിമലയിൽ പുലരേണ്ടത് ശാന്തിയാണെന്നും കോടിയേരി പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസുകാരെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം ഡിജിപി സജീവമാകുന്നത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് കടുപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും. സുപ്രീംകോടതി വിധിക്കെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ്. പത്തനംതിട്ടയിൽ ഇന്ന് നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംപിമാരും കോൺഗ്രസ് നേതാക്കളും പങ്കെടുക്കും..