- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ നിരോധനാജ്ഞ നിലവിൽ വരും; അഞ്ചിന് രാവിലെ എട്ടിന് മുമ്പ് മാധ്യമ പ്രവർത്തകർക്ക് പോലും സന്നിധാനത്തേക്ക് പ്രവേശനമില്ല; പ്രതിഷേധക്കാരെ തടയാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്; ഇന്നു മുതൽ പത്തനംതിട്ട ജില്ലയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം; നിലയ്ക്കൽ മുതൽ ശബരിമല വരെ പ്രത്യേക സുരക്ഷാ പ്രദേശം; ആളനങ്ങിയാൽ പൊലീസ് ഓടിയെത്തും; എഡിജിപിയുടെ നേതൃത്വവും രണ്ട് ഐജിമാരും അഞ്ച് എസ് പിമാരും 10 ഡി വൈ എസ് പിമാരും അടങ്ങിയ സുരക്ഷ
പത്തനംതിട്ട: ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി ഇന്ന് മുതൽ പത്തനംതിട്ട ജില്ലയിൽ കനത്ത സുരക്ഷാ നിർദ്ദേശങ്ങളുമായി പൊലീസ്. ശബരിമലയിലേക്കുള്ള എല്ലാ വഴികളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം അഞ്ചിനു ശബരിമല നട തുറക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. നവംബർ മൂന്നിന് അർധരാത്രി നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. പത്തനംതിട്ടയുടെ മറ്റ് ഭാഗങ്ങളിലും സമാന സുരക്ഷയാകും ഒരുക്കുക. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് എന്ത് സംഭവിക്കാമെന്ന സാഹചര്യം നിലവിലുള്ളിതിനാലാണ് ഇത്. അതിനിടെ തമിർത്ത് പെയ്യുന്ന തുലാമഴ പൊലീസിന് കാര്യങ്ങൾ വെല്ലുവിളിയാക്കിയിട്ടുണ്ട്. ശബരിമലയിൽ മാധ്യമങ്ങൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. പതിവുപോലെ നടതുറക്കുന്നതിനു മുൻപ് മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കില്ല. അ?ഞ്ചിനു രാവിലെ എട്ടുമണിക്കേ മാധ്യമപ്രവർത്തകരെ നിലയ്ക്കലിൽനിന്ന് കടത്തിവിടൂ. ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് പൊലീസ് തീരുമാനം. ദർശനത
പത്തനംതിട്ട: ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി ഇന്ന് മുതൽ പത്തനംതിട്ട ജില്ലയിൽ കനത്ത സുരക്ഷാ നിർദ്ദേശങ്ങളുമായി പൊലീസ്. ശബരിമലയിലേക്കുള്ള എല്ലാ വഴികളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം അഞ്ചിനു ശബരിമല നട തുറക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. നവംബർ മൂന്നിന് അർധരാത്രി നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. പത്തനംതിട്ടയുടെ മറ്റ് ഭാഗങ്ങളിലും സമാന സുരക്ഷയാകും ഒരുക്കുക. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് എന്ത് സംഭവിക്കാമെന്ന സാഹചര്യം നിലവിലുള്ളിതിനാലാണ് ഇത്. അതിനിടെ തമിർത്ത് പെയ്യുന്ന തുലാമഴ പൊലീസിന് കാര്യങ്ങൾ വെല്ലുവിളിയാക്കിയിട്ടുണ്ട്.
ശബരിമലയിൽ മാധ്യമങ്ങൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. പതിവുപോലെ നടതുറക്കുന്നതിനു മുൻപ് മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കില്ല. അ?ഞ്ചിനു രാവിലെ എട്ടുമണിക്കേ മാധ്യമപ്രവർത്തകരെ നിലയ്ക്കലിൽനിന്ന് കടത്തിവിടൂ. ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് പൊലീസ് തീരുമാനം. ദർശനത്തിന് യുവതികളെത്തിയാൽ അവർക്കു സുരക്ഷ ഒരുക്കാൻ പൊലീസ് സുസജ്ജമാകുകയാണ്. ശനിയാഴ്ച മുതൽ പത്തനംതിട്ട ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തും. ശബരിമലയിലും പരിസരത്തും അതീവ ജാഗ്രത നിർദ്ദേശത്തിനൊപ്പം പരിശോധന ശക്തിപ്പെടുത്തും. സുപ്രീം കോടതി വിധി നടപ്പാക്കാൻ സേന സുസജ്ജമാണ്. ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും ഡിജിപി സൂചനകൾ നൽകുന്നു. ഫലത്തിൽ പത്തനംതിട്ടയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് കാര്യങ്ങൾ.
ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്കായാണ് ശബരിമലനട ഈ മാസം അഞ്ചിനു തുറക്കുന്നത്. യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലയ്ക്കൽ മുതൽ ശബരിമല വരെ പ്രത്യേക സുരക്ഷാ മേഖലയായി പൊലീസ് പ്രഖ്യാപിച്ചു. വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. ദക്ഷിണ മേഖല എഡിജിപി അനിൽകാന്ത് ഉൾപ്പടെ മുഴുവൻ ഉദ്യോഗസ്ഥരും ശനിയാഴ്ച മുതൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. രണ്ട് ഐജിമാർ, അഞ്ച് എസ്‌പിമാർ, 10 ഡിവൈഎസ്‌പിമാർ അടക്കം 1,200 പൊലീസുകാരെയാണ് വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്.
അഞ്ചാം തീയതി ഉച്ചയോടെ ഭക്തരെ കടത്തിവിടുമ്പോൾ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പ്രത്യേക സുരക്ഷാ പരിശോധന നടത്താനാണ് തീരുമാനം. സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കാനും തീരുമാനമായി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് തന്നെ പമ്പയിലെത്തും. ശബരിമല കോടതിവിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളിൽ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് 543 കേസുകളിലായി 3701 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്‌റ അറിയിച്ചു. തീർത്ഥാടനം സുഗമമാക്കാൻ വേണ്ടിയാണ് ഈ അറസ്റ്റുകൾ.
രണ്ടും കൽപ്പിച്ച് പരിവാറുകാർ
യുവതികൾ ദർശനത്തിനു വന്നാൽ സുപ്രീംകോടതി വിധി പാലിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് എസ്‌പി. ടി. നാരായണൻ അറിയിച്ചു. യുവതീപ്രവേശം തടയാൻ വിവിധ സംഘടനകൾ ഒരുങ്ങുന്നതിനാൽ നിലയ്ക്കലിലേക്ക് വരുന്ന വാഹനങ്ങൾ പൊലീസ് പരിശോധിക്കും. എരുമേലി, ളാഹ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പൊലീസ് യാത്രക്കാരുടെ വാഹന നമ്പറും വിവരങ്ങളും ശേഖരിക്കും. ദക്ഷിണമേഖലാ എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ രണ്ട് ഐ.ജി.മാർ, അഞ്ച് എസ്‌പി.മാർ, 10 ഡിവൈ.എസ്‌പി.മാർ എന്നിവരുൾപ്പെടെ 1200 പൊലീസുകാരെയാണ് നിയോഗിച്ചത്. ശനിയാഴ്ചമുതൽ വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ നാല് സെക്ടറുകളിലാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
യുവതീപ്രവേശം തടയാൻ ആർഎസ്എസ്. നേതൃത്വത്തിലുള്ള കൂട്ടായ്മയും സന്നിധാനത്തും പരിസരത്തുമുണ്ടാകും. മുതിർന്ന ആർഎസ്എസ്. നേതാവാണ് നീക്കങ്ങൾ ഏകോപിപ്പിക്കുന്നത്. തുലാമാസപൂജാ സമയത്ത് ചെയ്തതുപോലെ ശരണംവിളിച്ചുള്ള സമരമാണ് ആലോചിക്കുന്നത്. ഇരുമുടിക്കെട്ടുമായി വരുന്ന തീർത്ഥാടകരെ 24 മണിക്കൂർ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്നതിനാൽ പ്രതിരോധം എളുപ്പമാണെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് പൊലീസും സുരക്ഷ ശക്തമാക്കുന്നത്. എന്നാൽ ഇരുമുടിയുമായെത്തുന്ന ഭക്തരെ എങ്ങനെ തടയുമെന്ന ആശയക്കുഴപ്പം പൊലീസിനുണ്ട്.
നട തിങ്കളാഴ്ച തുറക്കും- ചിത്തിര ആട്ടവിശേഷത്തിന് ശബരിമലനട അഞ്ചിന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേകപൂജകൾ ഒന്നുമില്ല. ആറിന് സഹസ്രകലശം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. രാത്രി 10-ന് നട അടയ്ക്കും. ആറിനാണ് അട്ടചിത്തിര,
പൊലീസ് ഒരുക്കുന്നത് പഴുതടച്ച സുരക്ഷ
തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ സംഘർഷമുണ്ടായ സാഹചര്യം പൊലീസ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്്. ഇന്റലിജൻസ് വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഒരു ദിവസത്തേക്കായി നട തുറക്കുമ്പോൾ ദർശനത്തിനായി സ്ത്രീകളെത്താൻ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. എന്നാൽ, വിശ്വാസികളായ യുവതികളെത്തിയാൽ അവർക്ക് സുരക്ഷ നൽകുമെന്നും പൊലീസ് പറയുന്നു. ബിജെപി.യും കോൺഗ്രസും നടത്തുന്ന പദയാത്രകളും പ്രതിഷേധയോഗങ്ങളും ഞായറാഴ്ച പത്തനംതിട്ട ജില്ലയിൽ സമാപിക്കും.
എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷാസംവിധാനങ്ങളൊരുക്കാനാണ് പൊലീസ് തീരുമാനം. തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാമിന്റെ നിയന്ത്രണത്തിൽ സന്നിധാനത്തും പമ്പയിലും രണ്ട് ഐ.ജി.മാരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കും. സന്നിധാനത്ത് ഐ.ജി. പി. വിജയന്റെ നേതൃത്വത്തിലാണ് പൊലീസിനെ വിന്യസിക്കുത്. പമ്പ, നിലയ്ക്കൽ മേഖലകളുടെ ചുമതല തൃശ്ശൂർ റേഞ്ച് ഐ.ജി. എം.ആർ. അജിത്കുമാർ വഹിക്കും. മരക്കൂട്ടത്ത് സ്‌പെഷ്യൽ സെൽ എസ്‌പി.യുടെ നേതൃത്വത്തിലും പൊലീസുണ്ടാകും. അടുത്ത രണ്ടു ദിവസങ്ങളിലേക്ക് ശബരിമല മേഖലയിൽ ആവശ്യമുള്ള മൊത്തം പൊലീസ് ഉദ്യോഗസ്ഥരിൽ പകുതിപേരും ശനിയാഴ്ച രാവിലെ മുതൽ ചുമതലയിലുണ്ടാകും.
സന്നിധാനത്ത് ലോക്കൽ പൊലീസിനെക്കൂടാതെ സായുധസേനാ വിഭാഗത്തിൽനിന്നുള്ള രണ്ട് കമ്പനിയെ നിയോഗിക്കും. മരക്കൂട്ടത്ത് സായുധ സേനാവിഭാഗത്തിൽനിന്ന് ഒരു കമ്പനി പൊലീസ് സുരക്ഷയ്ക്കുണ്ട്. പമ്പയിൽ രണ്ട് കമ്പനി സായുധ സേനാവിഭാഗത്തെ കൂടാതെ വനിതാ ബറ്റാലിയന്റെ ഒരു കമ്പനിയെയും വിന്യസിക്കും. നിലയ്ക്കലിൽ വനിതാ ബറ്റാലിയന്റെ ഒരു കമ്പനി ഉൾപ്പെടെ മൂന്ന് കമ്പനി സായുധ സേനാവിഭാഗത്തെ വിന്യസിക്കും.