- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനങ്ങൾ പരിശോധിച്ച് യുവതികളെ തടയാൻ സമരക്കാരെ അനുവദിക്കില്ല; യഥാർത്ഥ ഭക്തരല്ലാത്ത ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട് വാർത്ത ഉണ്ടാക്കാൻ വരുന്ന യുവതികളേയും കടത്തി വിടില്ല; ഇരുമുടി കെട്ടില്ലെങ്കിൽ പ്രത്യേക പരിശോധന; പമ്പയുടെ പരിധിയിൽ വരുന്ന സർവ്വ മൊബൈൽ ഫോണും നിരീക്ഷിക്കും; 20 കിലോമീറ്റർ ചുറ്റളവിൽ അതീവ സുരക്ഷ; ഇന്ന് നട തുറക്കാൻ ഇരിക്കവേ ശബരിമലയുടെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്
നിലയ്ക്കൽ : ചിത്തിര ആട്ടവിശേഷത്തിന് ഇന്ന്‌വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ശബരിമലയുടേയും പരിസര പ്രദേശത്തിന്റേയും സുരക്ഷ ഏറ്റെടുത്തു കഴിഞ്ഞു. പമ്പയിൽ നൂറു വനിതാപൊലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഇവരിൽ അമ്പത് വയസ്സിന് മുകളിലുള്ള 30 പേരെ സന്നിധാനത്ത് എത്തിക്കും. ശബരിമലയിൽ യുവതീപ്രവേശം തടയാൻ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്. സന്നിധാനത്ത് ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. യുവതികൾ ദർശനത്തിനുവന്നാൽ തടസ്സമുണ്ടാക്കാൻ അനുവദിക്കില്ല, എന്നാൽ, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂർവമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പൊലീസ് പറഞ്ഞു. തുലാമാസ പൂജാസമയത്തുണ്ടായ ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധ
നിലയ്ക്കൽ : ചിത്തിര ആട്ടവിശേഷത്തിന് ഇന്ന്‌വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ശബരിമലയുടേയും പരിസര പ്രദേശത്തിന്റേയും സുരക്ഷ ഏറ്റെടുത്തു കഴിഞ്ഞു. പമ്പയിൽ നൂറു വനിതാപൊലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഇവരിൽ അമ്പത് വയസ്സിന് മുകളിലുള്ള 30 പേരെ സന്നിധാനത്ത് എത്തിക്കും.
ശബരിമലയിൽ യുവതീപ്രവേശം തടയാൻ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്. സന്നിധാനത്ത് ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. യുവതികൾ ദർശനത്തിനുവന്നാൽ തടസ്സമുണ്ടാക്കാൻ അനുവദിക്കില്ല, എന്നാൽ, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂർവമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പൊലീസ് പറഞ്ഞു. തുലാമാസ പൂജാസമയത്തുണ്ടായ ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.
ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാൻ അനുവദിക്കൂ.തീർത്ഥാടകരുെട കൈവശം ഏതെങ്കിലും തിരിച്ചറിയൽ കാർഡുണ്ടാകണം. അയ്യപ്പന്മാരുടെ വിശ്വാസത്തിന് കോട്ടംവരുന്ന നടപടികൾ ഉണ്ടാകരുതെന്ന് പൊലീസുകാർക്ക് നിർദ്ദേശമുണ്ട്. മാധ്യമപ്രവർത്തകർക്ക് പമ്പയിലേക്കുള്ള നിയന്ത്രണം ഞായറാഴ്ച വൈകീട്ടോടെ പിൻവലിച്ചു. ദർശനത്തിനെത്തുന്നവരെ തിങ്കളാഴ്ച ഉച്ചയോടെ പമ്പയ്ക്ക് വിടും. യുവതീപ്രവേശനം എതിർത്ത് സന്നിധാനത്തോ വലിയ നടപ്പന്തലിലോ പ്രതിഷേധമുണ്ടാകുന്നത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. സന്നിധാനത്ത് പ്രതിഷേധമുണ്ടായാൽ എതിർക്കുന്നവരെ നീക്കുന്നതിന് പരിമിതികളുണ്ട്. അതിനാൽ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഘട്ടംഘട്ടമായി തീർത്ഥാടകരെ കടത്തിവിടുകയെന്നതാണ് പൊലീസിനുമുന്നിലുള്ള മാർഗം.
സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെ പൂർണവിവരങ്ങൾ ശേഖരിച്ച പൊലീസ് അവരുടെ സൈബർ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ തടയുകയാണ് ലക്ഷ്യം. വ്യാപാരകേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, അതിഥിമന്ദിരം, ഡോണർ ഹൗസുകൾ എന്നിവിടങ്ങളിൽ അനാവശ്യമായി ആരെയും തങ്ങാൻ അനുവദിക്കില്ല. പമ്പയിലെ ഓഫീസുകളിലെ വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. പ്രതിഷേധക്കാർ വാഹനങ്ങളിലെത്താതിരിക്കാനാണിത്. പമ്പയിലും സന്നിധാനത്തും കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. 12 മുഖംതിരിച്ചറിയൽ ക്യാമറകളും ശബരിമലയിൽ സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ ചിത്രങ്ങൾ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കിൽ കസ്റ്റഡിയിലെടുക്കും
ശബരിമലയിൽ ഗൂഢലക്ഷ്യങ്ങളുമായി വരുന്നവർക്ക് ദർശനത്തിന് അനുവാദം നൽകില്ലെന്ന നിലപാട് തന്നെയാണ് സർക്കാരിന്റേതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.. ആക്ടിവിസ്റ്റുകൾ എന്ന പേരിൽ ദർശനത്തിനെത്തുന്നവരെ തടയും. ദർശനത്തിന് യുവതികൾ ആരും ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. ശബരിമലയിൽ മാധ്യമപ്രവർത്തകരെ തടയുകയല്ല, സുരക്ഷ ഒരുക്കുകയാണ് സർക്കാർ ചെയ്തതെന്ന് ദേവസ്വം മന്ത്രി വിശദീകരിച്ചു. ശബരിമലയിൽ മാധ്യമസ്വാതന്ത്ര്യം വിലക്കാൻ പൊലീസ് ഉദ്ദേശിക്കുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ദർശനത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സുരക്ഷയുമൊരുക്കും. ക്രമസമാധാന സുരക്ഷാ ആവശ്യങ്ങൾക്ക് ധാരാളം പൊലീസുകാരെ നിയമിക്കുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന്ഡി.ജി.പി ലോക്നാഥ് ബെഹ്റയും അറിയിച്ചു.
ദർശനം കഴിഞ്ഞാൽ ഉടൻ മല ഇറങ്ങണം.
ഇന്നലെയെത്തിയ തമിഴ് തീർത്ഥാടകരോടു നിലയ്ക്കലിൽ വിരിവയ്ക്കാൻ നിർദ്ദേശിച്ചു. കെഎസ്ആർടിസി ബസിലെത്തിയ തീർത്ഥാടകരെയും തടഞ്ഞു.പമ്പയിലും സന്നിധാനത്തും എത്തേണ്ട ജീവനക്കാരെയും കടയുടമകളെയും കടത്തിവിട്ടു. പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പമ്പയിലേക്കു പോകണമെന്നു പറഞ്ഞെത്തിയ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥിനെയും നിലയ്ക്കലിൽനിന്നു തിരിച്ചയച്ചു. തിങ്കളും വ്യാഴവും ഒപ്പിടണമെന്നാണു കോടതി നിർദ്ദേശം.ഒരുക്കങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
ദർശനം കഴിഞ്ഞാൽ ഉടൻ മലയിറങ്ങണമെന്നും 2 മണിക്കൂറിൽ കൂടുതൽ സന്നിധാനത്തിൽ തങ്ങാൻ പറ്റില്ലെന്നുമുള്ള നിയന്ത്രണം കാരണം നെയ്യഭിഷേകത്തിനുള്ള അവസരം നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ട്. ഇന്നു വൈകിട്ടു നട തുറന്നാൽ പൂജകളില്ല. ദർശനത്തിനുള്ള അവസരമേയുള്ളൂ. നാളെ രാവിലെ 5.30 മുതൽ 9.30 വരെയാണു നെയ്യഭിഷേകം.
മാധ്യമങ്ങൾക്കും കടുത്ത നിയന്ത്രണം
നിലയ്ക്കലിൽനിന്നു കടത്തിവിട്ട മാധ്യമപ്രവർത്തകരെ പമ്പയിൽ തടഞ്ഞു. ത്രിവേണി പാലത്തിന് അപ്പുറത്തേക്ക് വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നു പൊലീസ് അറിയിച്ചു. മാധ്യമപ്രവർത്തകർക്കു പാലത്തിന് അപ്പുറം വരെ നടന്നുപോകാൻ പൊലീസ് അനുവാദം നൽകി. പമ്പയിൽനിന്നു സന്നിധാനത്തേക്കു മാധ്യമപ്രവർത്തകരെ ഇന്നു കയറ്റിവിടില്ലെന്നാണ് പൊലീസ് നിലപാട്. ഇന്ന് രാവിലെ പത്ത് മണിയോടെ മാത്രമേ മാധ്യമ പ്രവർത്തകരെ സന്നിധാനത്തേക്ക് പറഞ്ഞു വിടൂ. രാത്രി എട്ടരയോടെയാണ് മാധ്യമ പ്രവർത്തകരെ നിലയ്ക്കലിൽനിന്നു പമ്പയിലേക്കു കടത്തിവിട്ടത്. കർശന പരിശോധനകൾക്കു ശേഷമാണ് പൊലീസ് പ്രവേശനം അനുവദിച്ചത്.
നേരത്തെ, മാധ്യമ വിലക്കില്ലെന്ന് ദേവസ്വം മന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടും ശബരിമലയുടെ പരിസര പ്രദേശങ്ങളിൽ മാധ്യമപ്രവർത്തകരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. നിലയ്ക്കലിൽനിന്നു പമ്പയിലേക്ക് കടത്തിവിടില്ലെന്നാണ് അറിയിച്ചിരുന്നത്. ഐജി അശോക് യാദവാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. പമ്പയിൽ ഒന്നും ചിത്രീകരിക്കാനില്ലെന്ന് ഐജി അശോക് യാദവ് പറഞ്ഞു. ശബരിമലയിൽ മാധ്യമങ്ങൾക്കു വിലക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് ഗുരുവായൂരിൽവച്ചും ആവർത്തിച്ചു. അതിന് ശേഷമാണ് പമ്പവരെ മാധ്യമ പ്രവർത്തകരെ പോകാൻ അനുവദിച്ചത്.
തടയാനുറച്ച് ബിജെപി
ലഹളകളുണ്ടാകുമ്പോൾ കണ്ണീർവാതക ഷെല്ലുകൾ തൊടുക്കുന്ന 'വജ്ര', ജലപീരങ്കിയായ 'വരുൺ' എന്നിവയടക്കമുള്ള സന്നാഹമാണു പൊലീസിന്റേത്. നിരോധനാജ്ഞ ഏർപ്പെടുത്തിയതിനു പുറമേ, പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ഓരോരുത്തരെയും പരിശോധിക്കും. നേരത്തേ സംഘർഷമുണ്ടാക്കിയതിനു നോട്ടപ്പുള്ളികളാക്കിയവർക്കു 'ഫെയ്സ് ഡിറ്റക്ഷൻ ക്യാമറ' ഉപയോഗിച്ച് കെണിയൊരുക്കും. ദക്ഷിണമേഖലാ എ.ഡി.ജി.പി. അനിൽ കാന്തിന്റെ നേതൃത്വത്തിലാണു 2000 പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കൽ മുതൽ സന്നിധാനം വരെ വിന്യസിക്കുന്നത്. പമ്പയിലും സന്നിധാനത്തും ഐ.ജിമാർക്കാണു ചുമതല.
മലചവിട്ടുന്നതിനു സംരക്ഷണം ആവശ്യപ്പെട്ട് ഇതുവരെ യുവതികളാരും സമീപിച്ചിട്ടില്ലെന്നു ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പറയുന്നതു വിശ്വാസികൾ മുഖവിലയ്ക്കെടുത്തിട്ടില്ല. ചെറിയ സംഘങ്ങളായി അഞ്ചു ജില്ലകളിൽ നിന്നുള്ള ബിജെപി, യുവമോർച്ച പ്രവർത്തകരും സന്നിധാനത്തുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ കെട്ടുനിറച്ച് കെ.എസ്.ആർ.ടി.സി. ബസിലാകും നിലയ്ക്കലിൽ എത്തുക. ഇവർ പരിസരപ്രദേശങ്ങളിൽ എത്തിയെന്നും സൂചനയുണ്ട്. ഇന്ന് ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽനിന്നു മലചവിട്ടാൻ അനുവദിക്കും.
യുവതികളാരും എത്തിയിട്ടില്ലെന്ന് പൊലീസ്
ശബരിമല ദർശനത്തിനായി ഇതുവരെ ഒരു യുവതിയും പൊലീസിനെയോ ജില്ലാ ഭരണകൂടത്തേയോ സമീപിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. അതേ സമയം സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് പല കാര്യങ്ങളും പൊലീസ് പരസ്യമാക്കാൻ തയ്യാറാകുന്നില്ല.
ഇതിനിടെ ശബരിമല വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ ശക്തമാക്കി. വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ധർണ്ണ ഉദ്ഘാടനം ചെയ്തത്.