- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യഭിഷേക ചടങ്ങ് അട്ടിമറിക്കാനോ പൊലീസിന്റെ നിയന്ത്രണങ്ങൾ? രാത്രിയിലെ കടയടപ്പിൽ പ്രതിഷേധിച്ച് കച്ചവടം വേണ്ടെന്ന് വയ്ക്കാനൊരുങ്ങി വ്യാപാരികൾ; സന്നിധാനത്തെ നിയന്ത്രണങ്ങൾ വലയ്ക്കുക കഠിന വൃതമെടുത്ത് എത്തുന്ന അയ്യപ്പഭക്തരെ മാത്രം; അപ്പം-അരവണ വിൽപ്പനയും കുറയുമെന്ന തിരിച്ചറിവിൽ ദേവസ്വം ബോർഡ്; അതൃപ്തിയിലും സർക്കാരിനെതിരെ ഉറച്ച നിലപാട് എടുക്കാൻ മടിച്ച് ബോർഡ് പ്രസിഡന്റ് പത്മകുമാർ; ശബരിമല തീർത്ഥാടനം സർവ്വത്ര പ്രതിസന്ധിയിലേക്ക്; പൊലീസ് രാജിനെതിരെ പ്രതിഷേധം ശക്തം
സന്നിധാനം: ശബരിമലയിൽ സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങളുമായി പൊലീസ്. തീർത്ഥാടകർക്ക് ഓൺലൈൻ ബുക്കിങും വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനും പുറമെ അപ്പം, അരവണ കൗണ്ടറുകൾക്കും അന്നാദാനത്തിനും നിയന്ത്രണമേർപ്പെടുത്തി. വൈകുന്നേരങ്ങളിൽ മുറികൾ വാടകയ്ക്ക് നൽകാൻ പാടില്ല. അരവണ, അപ്പ പ്രസാദ കൗണ്ടറുകൾ ഉൾപ്പടെ രാത്രി പത്ത് മണിക്കും അന്നദാന കൗണ്ടർ 11 മണിക്കും അടക്കണം. അപ്പം, അരവണ കൗണ്ടറുകൾ നേരത്തെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നട അടച്ചാൽ ഉടൻ സമീപത്തെ കടകൾ അടച്ച് താക്കോൽ പൊലീസിനെ ഏൽപിക്കണമെന്നും നിർദ്ദേശമുണ്ടെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. പൊലീസിന്റെ നിയന്ത്രണങ്ങൾ ശബരിമല വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും നടപ്പാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കടകൾ ലേലം വിളിച്ചതിൽ ഇതുവരെ പകുതി മാത്രമെ പോയിട്ടൂള്ളൂ. ഭക്തരെ രാത്രി തങ്ങാൻ അനുവദിച്ചില്ലെങ്കിൽ നെയ്യഭിഷേകം നടത്തുന്നതിന് വളരെ ബുദ്ധിമുട്ടുണ
സന്നിധാനം: ശബരിമലയിൽ സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങളുമായി പൊലീസ്. തീർത്ഥാടകർക്ക് ഓൺലൈൻ ബുക്കിങും വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനും പുറമെ അപ്പം, അരവണ കൗണ്ടറുകൾക്കും അന്നാദാനത്തിനും നിയന്ത്രണമേർപ്പെടുത്തി. വൈകുന്നേരങ്ങളിൽ മുറികൾ വാടകയ്ക്ക് നൽകാൻ പാടില്ല. അരവണ, അപ്പ പ്രസാദ കൗണ്ടറുകൾ ഉൾപ്പടെ രാത്രി പത്ത് മണിക്കും അന്നദാന കൗണ്ടർ 11 മണിക്കും അടക്കണം. അപ്പം, അരവണ കൗണ്ടറുകൾ നേരത്തെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
നട അടച്ചാൽ ഉടൻ സമീപത്തെ കടകൾ അടച്ച് താക്കോൽ പൊലീസിനെ ഏൽപിക്കണമെന്നും നിർദ്ദേശമുണ്ടെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. പൊലീസിന്റെ നിയന്ത്രണങ്ങൾ ശബരിമല വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും നടപ്പാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കടകൾ ലേലം വിളിച്ചതിൽ ഇതുവരെ പകുതി മാത്രമെ പോയിട്ടൂള്ളൂ. ഭക്തരെ രാത്രി തങ്ങാൻ അനുവദിച്ചില്ലെങ്കിൽ നെയ്യഭിഷേകം നടത്തുന്നതിന് വളരെ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ശബരിമലയിലെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കടകൾ തുറക്കേണ്ടെന്നാണ് വ്യാപാരികളുടെ തീരുമാനം.
നെയ്യഭിഷേക ചടങ്ങിനെ തന്നെ അട്ടിമറിക്കുന്നതാണ് പൊലീസ് തീരുമാനം. രാവിലെ ആറു മുതൽ 12വരെയാണ് നെയ്യഭിഷേകം നടക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ അവിടെ തുടരുകയാണ് പതിവ്. അടുത്ത ദിവസം രാവിലെ നെയ്യഭിഷേകവും നടത്തിയാണ് മടങ്ങാറ്. തീർത്ഥാടനത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് ഇത്. അയ്യപ്പവിഗ്രഹത്തിൽ ഇരുമടിക്കെട്ടിലുള്ള നാളികേരത്തിലെ നെയ്യ് അഭിഷേകം ചെയ്തുവെന്ന് ഉറപ്പു വരുത്തുകയെന്നത് എല്ലാ തീർത്ഥാടകരും വളരെ പ്രാധാന്യത്തോടെ ചെയ്യുന്നതാണ്. പൊലീസിന്റെ ഇപ്പോഴത്തെ നിലപാട് കാരണം ഇത് നടക്കാതെ പോകും.
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വലിയ പ്രതിസന്ധിയിലേക്ക് ഇവ കടത്തി വിടും. സാമ്പത്തികമായി ബോർഡിനെ തകർക്കും. എന്നാൽ സിപിഎമ്മുകാരനായ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് പൊലീസ് നടപടിയെ ചോദ്യം ചെയ്യാനുള്ള കരുത്തില്ല. സർക്കാരിന്റെ അതൃപ്തി ഏറ്റുവാങ്ങുമെന്നതിനാലാണ് ഇത്. അതുകൊണ്ട് തന്നെ പൊലീസ് ഇഷ്ടം പോലെ തീരുമാനങ്ങളെടുക്കുകയാണ്. ശബരിമലയിലെ ദൈനം ദിനകാര്യങ്ങളിൽ ഇടപെടരുതെന്ന് സർക്കാരിന് ഹൈക്കോടതിയും നിർദ്ദേശം കൊടുത്തിരുന്നു. ഇതും ലംഘിക്കപ്പെടുകയാണ്.
കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പമ്പയിലും നിലയ്ക്കലിലും പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല തീർത്ഥാടകർ എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നൽകുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നേരത്തെ വാഹനങ്ങളുടെ പാസ് വൈകുന്നത് സംബന്ധിച്ച് പരക്കെ പരാതി ഉയർന്നിരുന്നു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നൽകുകയും വേണമെന്ന് ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. വളരെ വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉറപ്പുവരുത്തണം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇല്ലെന്ന കാരണത്താൽ ഒരു കാരണവശാലും അപേക്ഷകരെ പാസ് നൽകാതെ മടക്കി അയയ്ക്കാൻ പാടില്ലെന്നും ബെഹ്‌റ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തീർത്ഥാടനത്തെ അട്ടിമറിക്കുന്ന തരത്തിലെ കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ് എത്തുന്നത്.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് തുടങ്ങി. രാവിലെ ബസ് സർവ്വീസ് ആരംഭിക്കാത്തതിൽ നിലയ്ക്കലിൽ ചെറിയ തോതിൽ പ്രതിഷേധമുണ്ടായിരുന്നു. ബസ് സർവ്വീസ് ആരംഭിച്ചതോടെ പ്രതിഷേധം അവസാനിച്ചു. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതകളിലും വൻ സുരക്ഷാക്രമീകരണങ്ങളാണ് വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി വനത്തിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ നേരത്തെ വിശദമാക്കിയിട്ടുണ്ട്. അഴുതക്കടവ് - ചെറിയാനവട്ടം , സത്രം- സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്.
കാനനപാതയിൽ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങൾ തടയാനും സംവിധാനങ്ങളുണ്ട്. കഴിഞ്ഞ വർഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതൽ പേരെത്തുമാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്്. വ്യോമ, നാവിക സേനകളുമായി സഹകരിച്ചു പൊലീസ് ശബരിമലയിൽ നിരീക്ഷണം നടത്താനും തീരുമാനമുണ്ട്. പത്തനംതിട്ട ഡിസിപിയാണു വ്യോമ നിരീക്ഷണത്തിന്റെ നോഡൽ ഓഫിസർ. 1 ഐപിഎസ് ഓഫിസർ വ്യോമ, നാവിക സംഘത്തെ അനുഗമിക്കും. എറണാകുളം റേഞ്ച് ഐജിക്കാണു ചുമതല. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നെയിംപ്ലേറ്റും ഐഡി കാർഡും യൂണിഫോമും നിർബന്ധമായും ധരിക്കണമെന്നു നിർദ്ദേശമുണ്ട്. കാക്കി പാന്റ്‌സ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ സുരക്ഷാകാരണങ്ങളാൽ പരിശോധിക്കും.
വനത്തിനുള്ളിലൂടെ ദേശവിരുദ്ധ ശക്തികൾ ക്ഷേത്രത്തിലേക്കു കടന്നുകയറാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. വനത്തിനുള്ളിൽ വനംവകുപ്പുമായി ചേർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി. സന്നിധാനത്തു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു കയ്യിൽ ധരിക്കുന്ന പ്രത്യേക ബാൻഡുകൾ നൽകും. ഐജിയുടെ നേതൃത്വത്തിലാണു സന്നിധാനത്തെ സുരക്ഷ. 12 മണിക്കൂറിൽ കൂടുതൽ ആരെയും സന്നിധാനത്തു തങ്ങാൻ അനുവദിക്കില്ലെന്നാണു പൊലീസ് നിലപാട്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്നു വ്യക്തമല്ല. സന്നിധാനത്തു മുറികൾ ബുക്ക് ചെയ്യുന്നവരെ പൊലീസ് നിരീക്ഷിക്കും. പ്രത്യേക ബാരിക്കേഡ് സംവിധാനവും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.
ദക്ഷിണമേഖലാ എഡിജിപി അനിൽകാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ ഓർഡിനേറ്റർ ആയിരിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണൻ കോ ചീഫ് കോർഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോ ഓർഡിനേറ്ററുമായിരിക്കും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണനെ സ്‌പെഷ്യൽ ലെയിസൺ ഓഫീസറായും നിയോഗിച്ചു. തീർത്ഥാടനകാലം 4 ഘട്ടമായി തിരിച്ചാണു സുരക്ഷാസംവിധാനത്തിനു രൂപം നൽകിയിരിക്കുന്നത്. നവംബർ 16 മുതൽ 30 വരെയുള്ള ഒന്നാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ജോയിന്റ് ചീഫ് കോ ഓർഡിനേറ്റർക്കും മരക്കൂട്ടത്തുകൊച്ചി റേഞ്ച് ഐജി വിജയ് സാഖറെക്കും എരുമേലിയിൽ പരിശീലന വിഭാഗം ഡിഐജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല.
ക്രമസമാധാനപാലനത്തിനു സന്നിധാനത്ത് ഒന്നാം ഘട്ടത്തിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിനെയും രണ്ടാം ഘട്ടത്തിൽ ടെലികമ്യൂണിക്കേഷൻ എസ്‌പി എച്ച്.മഞ്ചുനാഥിനെയും മൂന്നാം ഘട്ടത്തിൽ കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസിനെയും നാലാം ഘട്ടത്തിൽ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ.നായരെയുമാണു നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ ക്രമസമാധാന പാലനത്തിന് 4 ഘട്ടങ്ങളിലായി പൊലീസ് കൺട്രോളർമാരായി നിയോഗിച്ചിരിക്കുന്നതു കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജെ.ഹിമേന്ദ്രനാഥ്, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, കെഎപി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് കാർത്തികേയൻ ഗോകുലചന്ദ്രൻ എന്നിവരെയാണ്.