പത്തനംതിട്ട: ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ഇത്തവണ സൗജന്യ ഭക്ഷണം നൽകാനാവില്ലെന്ന് മെസ്സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവിരക്കി.

സാധാരണ സർക്കാരാണ് പണം നൽകാറ്. എന്നാൽ ഇത്തവണ കോവിഡ് മൂലം സർക്കാർ പണം നൽകിയിട്ടില്ല. മണ്ഡല-മകര വിളക്ക് കാലത്ത് ഇവിടെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് മൂന്നു നേരവും മെസ്സിൽ നിന്നും സൗജന്യമായാണ് ഭക്ഷണം.

ഇത്തവണ ആകെ 350 പൊലീസുകാരെ മാത്രമാണ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുള്ളത്. മാത്രമല്ല, സർക്കാർ പണം അനുവദിക്കാത്തതിന് ദേവസ്വം ബോർഡ് പണം അനുവദിച്ചില്ലെന്നാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.

ഭക്ഷണത്തിന്റെ കാര്യത്തിൽ വന്ന ഉത്തരവിനെതിരെ സേനയിൽ എതിർപ്പ് ശക്തമാണ്. സർക്കാർ അനുവദിച്ച പണം കൊണ്ട് നിലവിൽ മെസ്സ് തുടങ്ങിയിട്ടുണ്ടെങ്കിലും സർക്കാർ സഹായം ലഭിക്കാത്തിനാൽ പൊലീസുകാരിൽ നിന്നും പണം വാങ്ങാതെ മെസ്സ് നടത്തികൊണ്ടു പോകാനാവില്ലെന്ന് ബറ്റാലിയൻ എഡിജിപി കെ പത്മകുമാർ പറഞ്ഞു.