- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്തിയത് രഹ്നാ ഫാത്തിമയെന്ന് അറിഞ്ഞതോടെ പൂജകൾ നിർത്തി തന്ത്രിയും മേൽശാന്തിയും; നട അടയ്ക്കുമെന്ന് മുന്നറിയിപ്പും; ആക്ടിവിസ്റ്റ് മലകയറുന്നില്ലെന്ന് ഉറപ്പാക്കാൻ പതിനെട്ടാം പിടിക്ക് താഴെ പരികർമ്മികളുടെ പ്രതിഷേധ നാമജപം; കൈകൊട്ടി ശരണം വിളിയുമായി പൂജാരിമാരും എത്തിയതോടെ സന്നിധാനം സംഘർഷ ഭരിതം; എല്ലാം കൈവിട്ടുവെന്ന് സർക്കാരിനെ അറിയിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ; വത്തക്കാ പ്രതിഷേധക്കാരിയെ ദർശനത്തിന് കൊണ്ടു വന്ന് സർക്കാർ പുലിവാല് പിടിച്ചത് ഇങ്ങനെ
സന്നിധാനം: ശബരിമല സ്ത്രീ പ്രവേശനത്തെ ചെറുക്കാൻ പൂജാരിമാരും നാമ ജപയജ്ഞവുമായെത്തി. ക്ഷേത്രത്തിലെ പൂജകളെല്ലാം നിർത്തി വച്ചാണ് മേൽശാന്തിയുടേയും തന്ത്രിയുടേയും പരികർമ്മികൾ രഹ്നാ ഫാത്തിമയെ തടയാൻ പതിനെ്ട്ടാംപടിക്ക് താഴെ എത്തിയത്. ശബരിമലയെ കളങ്കിതമാക്കാൻ ആക്ടിവിസ്റ്റുകൾ നടത്തുന്ന ശ്രമത്തെ ചെറുക്കാനാണ് പന്തളം രാജകുടുംബത്തിന്റേയും ആഹ്വാനം. ഇതോടെയാണ് പൂജാരിമാർ നാമജപവുമായി പതിനെട്ടാംപടിയിലെത്തിയത്. ആചാരം ലംഘിച്ചാൽ നട അടയ്ക്കുമെന്ന് തന്ത്രിയും നിലപാട് എടുത്തതായി സൂചനയുണ്ടായിരുന്നു. എന്തു വന്നാലും നട അടയ്ക്കില്ലെന്നായിരുന്നു കണ്ഠരര് രാജീവര് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ അവിശ്വാസിയായ സ്ത്രീ സന്നിധാനത്ത് എത്തിയാൽ അതിൽ കടുത്ത നടപടി വേണ്ടിവരുമെന്ന നിലപാട് തന്ത്രിയും എടുക്കുകയായിരുന്നു. ഇതോടെയാണ് പൂജാരിമാരും പ്രതിഷേധത്തിനെത്തിയത്.

Next Story