- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങളിൽ കുരുങ്ങി ശബരിമലയിൽ വരുമാന നഷ്ടം ഉണ്ടായതോടെ ചോർച്ച അടക്കാൻ പുതിയ വഴികൾ തേടി ദേവസ്വം ബോർഡ്; ദിവസം വെറും പതിനഞ്ചു പേർക്ക് മാത്രം അനുവാദം നൽകിയിരുന്ന അഷ്ടാഭിഷേകം ആർക്കും എപ്പോൾ വേണമെങ്കിലും നടത്താവുന്ന അവസ്ഥ; ഒരു കോടിയെങ്കിലും സമാഹരിക്കാൻ നീക്കം; സീസൺ അവസാനിക്കുമ്പോൾ 100 കോടിയുടെ കുറവുണ്ടാകുമെന്നു സൂചന; തീർത്ഥാടനം ലാഭകരമാക്കാമെന്ന പ്രതീക്ഷയിലായിരുന്ന കച്ചവടക്കാരും കടുത്ത ആശങ്കയിൽ
തിരുവനന്തപുരം: അൽപ ലാഭത്തിനു പെരും ചേതം എന്ന പഴമൊഴി ശരിവയ്ക്കും വിധമാണ് ശബരിമലയിൽ ഇപ്പോൾ കാര്യങ്ങൾ. മണ്ഡലകാല സീസൺ തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോൾ വരുമാന ചോർച്ച 35 കോടിയിലേക്കു നീങ്ങുമ്പോൾ ദേവസ്വത്തിന്റെ കാര്യം പരുങ്ങലിൽ ആകുന്നു. ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ചു മാത്രം നിലനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വത്തിന് വരുമാന ചോർച്ച വഴിയുള്ള നഷ്ടം നികത്താൻ തൽക്കാലം മുന്നിൽ മറ്റു വഴികൾ ഇല്ലാത്തതിനാൽ കുറുക്കു വഴി തേടിയുള്ള പരക്കം പാച്ചിൽ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ദിവസം വെറും പതിനഞ്ചു പേർക്ക് മാത്രം അനുവാദം നൽകിയിരുന്ന അഷ്ടാഭിഷേകം ഇനി എപ്പോൾ വേണമെങ്കിലും എത്ര പേർക്കും വഴിപാട് രസീതാക്കാം എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. മറ്റു വഴിപാടുകളുടെ കാര്യത്തിലും സമാനമായ തരത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നാണ് ദേവസ്വം വൃത്തങ്ങൾ നൽകുന്ന സൂചന. ഏതു വിധേനെയും ശേഷിക്കുന്ന ദിവസങ്ങൾ കൊണ്ട് പരമാവധി വരുമാനം കണ്ടെത്തണമെന്ന നിർദ്ദേശമാണ് ദേവസ്വം അധികൃതർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. അഷ്ടാഭിഷേകം അയ്യപ്പന്റെ ഇഷ്ട വഴിപാട്
തിരുവനന്തപുരം: അൽപ ലാഭത്തിനു പെരും ചേതം എന്ന പഴമൊഴി ശരിവയ്ക്കും വിധമാണ് ശബരിമലയിൽ ഇപ്പോൾ കാര്യങ്ങൾ. മണ്ഡലകാല സീസൺ തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോൾ വരുമാന ചോർച്ച 35 കോടിയിലേക്കു നീങ്ങുമ്പോൾ ദേവസ്വത്തിന്റെ കാര്യം പരുങ്ങലിൽ ആകുന്നു. ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ചു മാത്രം നിലനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വത്തിന് വരുമാന ചോർച്ച വഴിയുള്ള നഷ്ടം നികത്താൻ തൽക്കാലം മുന്നിൽ മറ്റു വഴികൾ ഇല്ലാത്തതിനാൽ കുറുക്കു വഴി തേടിയുള്ള പരക്കം പാച്ചിൽ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ദിവസം വെറും പതിനഞ്ചു പേർക്ക് മാത്രം അനുവാദം നൽകിയിരുന്ന അഷ്ടാഭിഷേകം ഇനി എപ്പോൾ വേണമെങ്കിലും എത്ര പേർക്കും വഴിപാട് രസീതാക്കാം എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. മറ്റു വഴിപാടുകളുടെ കാര്യത്തിലും സമാനമായ തരത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നാണ് ദേവസ്വം വൃത്തങ്ങൾ നൽകുന്ന സൂചന. ഏതു വിധേനെയും ശേഷിക്കുന്ന ദിവസങ്ങൾ കൊണ്ട് പരമാവധി വരുമാനം കണ്ടെത്തണമെന്ന നിർദ്ദേശമാണ് ദേവസ്വം അധികൃതർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.
അഷ്ടാഭിഷേകം അയ്യപ്പന്റെ ഇഷ്ട വഴിപാട് എന്ന നിലയിൽ പ്രമുഖ മാധ്യമങ്ങളിൽ എല്ലാം പ്രധാന വാർത്തയായി നൽകിയാണ് ദേവസ്വം ഭക്തരെ ആകർഷിക്കാൻ ശ്രമിക്കുന്നത്. തെന്നിത്യൻ സംസ്ഥാനങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ വഴി ഈ വാർത്ത പരമാവധി പ്രചാരം നൽകാനും ദേവസ്വം പബ്ലിക് റിലേഷൻ ശ്രമം തുടങ്ങി. കളഭം, ഭസ്മം, പാൽ, തേൻ, നെയ്യ്, പനിനീർ, പഞ്ചാമൃതം, കരിക്കു എന്നിവ ഉപയോഗിച്ച് നടത്തുന്ന അഷ്ടാഭിഷേകത്തിനു 5000 രൂപയാണ് നിരക്ക് ഈടാക്കുക. എട്ടു തരം അഭിഷേകങ്ങൾ അടങ്ങിയതിനാൽ ഭഗവാന് ഏറെ പ്രീതി ഉള്ളതാണെങ്കിലും ഇതിനു വേണ്ടി വരുന്ന സമയ നഷ്ടം മൂലമാണ് മുൻപ് വെറും പതിനഞ്ചു പേർക്കെന്നു നിശ്ചയിച്ചിരുന്നത്.
എന്നാൽ ദിവസം 50 പേരെങ്കിലും വഴിപാട് ചീട്ടാക്കിയാൽ ഒരു ദിവസം രണ്ടര ലക്ഷം രൂപയുടെ വരുമാനം ദേവസ്വത്തിന് കണ്ടെത്താം എന്ന ബുദ്ധിയാണ് അഷ്ടാഭിഷേകം തടസമില്ലാതെ നടത്താൻ ഉള്ള നടപടിയുമായി ഇപ്പോൾ ദേവസ്വം മുന്നോട്ട് വന്നിരിക്കുന്നത്. ഭകതരെ ആകർഷിക്കാൻ അഷ്ടാഭിഷേകം വഴിപാട് ചെയ്താൽ നാല് പേർക്ക് സോപാനത്ത് നിന്ന് അഭിഷേകം കഴിയും വരെ ഭഗവാനെ വണങ്ങി നിൽക്കാം എന്ന ഓഫറും നൽകുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭകതർ സൗകര്യമായി നിന്ന് തൊഴാൻ എത്ര പണം വേണമെങ്കിലും നൽകാൻ തയ്യാറായിരിക്കെ അഷ്ടാഭിഷേകം വഴിപാട് ഏറ്റെടുക്കാൻ അനേകം പേരെ കിട്ടും എന്നാണ് പ്രതീക്ഷ. കോടതി ഉത്തരവുകൾ വഴി നിയന്ത്രണങ്ങൾ മാറിയതോടെ കൂടുതൽ അന്യ സംസ്ഥാന ഭക്തർ എത്തും എന്ന പ്രതീക്ഷയിലാണ് ദേവസ്വം അധികൃതർ.
ഇത്തരത്തിൽ ഭക്തരെ ആകർഷിക്കാൻ കഴിഞ്ഞാൽ ഏറ്റവും ചുരുങ്ങിയത് സീസൺ അവസാനിക്കുമ്പോഴേക്കും ഒരു കോടി രൂപ എങ്കിലും ഈ ഇനത്തിൽ മാത്രം കണ്ടെത്താൻ കഴിയും. ഇതുപോലെ മറ്റു വഴിപാടുകൾ കൂടി നിയന്ത്രണ രഹിതമാക്കി പരമാവധി പണം കണ്ടെത്തുക എന്ന പദ്ധതിയാണ് ഇപ്പോൾ ദേവസ്വം പദ്ധതി ഇടുന്നത്. ഭക്തരാകട്ടെ ഇതിന്റെ ബിസിനസ് തന്ത്രം മനസിലാക്കാതെ ദേവപ്രീതി തേടി വഴിപാടുകൾക്കു തയാറാകുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞാണ് അഷ്ടാഭിഷേകത്തിന്റെ പേരിൽ ദേവസ്വം രംഗത്ത് വന്നിരിക്കുന്നത്. ഭകതരുടെ വരവിൽ ഉള്ള കുറവ് മറ്റു ദിവസങ്ങളിലും തുടർന്നാൽ ഈ സീസണിൽ നൂറു കോടിയുടെ എങ്കിലും കുറവുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
തിരുവിതാംകൂർ ദേവസ്വത്തെ സംബന്ധിച്ചാകട്ടെ ഇത്രയും വലിയ തുകയുടെ കുറവ് ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളെ പത്തു വർഷമെങ്കിലും പിന്നോട്ടടിക്കുന്നതിനു കാരണമാക്കും. പ്രത്യേകിച്ച് പ്രളയനാന്തര നിർമ്മിതിയുടെ കാര്യത്തിലും. പമ്പ ത്രിവേണിയിലെ വലിയ പാലം പോലും മണ്ണിനടിയിൽ കാണാതായപ്പോൾ വെള്ളത്തിൽ ഒലിച്ചു പോയെന്നു കരുതി സർക്കാരിന് മുന്നിൽ സഹായം തേടി എത്തിയപ്പോൾ കൈ മലർത്തി കാണിച്ച അനുഭവത്തിൽ കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കാനും കഴിയില്ല. ശബരിമലയിൽ വരുമാന കുറവ് ജീവനക്കാരുടെ ശമ്പളത്തെ പോലും പ്രതികൂലമായി ബാധിച്ചേക്കും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി തന്നെ സൂചിപ്പിച്ച പശ്ചാത്തലത്തിൽ സത്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും നിശ്ചയമില്ലാത്ത വലയുകയാണ് ദേവസ്വം അധികൃതർ.
എന്നാൽ ശബരിമലയിൽ വരുമാനത്തിൽ ഉള്ള കുറവ് ഒരു കാരണവശാലും മാധ്യമങ്ങളിൽ എത്തരുത് എന്നാണ് ദേവസ്വം ജീവനക്കാർക്കുള്ള കർശന നിർദ്ദേശം. എന്നാൽ കൃത്യമായ ഇടവേളകളിൽ പ്രമുഖ മാധ്യമങ്ങൾ എല്ലാം തന്നെ കണക്കുകൾ ചോർത്തി പ്രസിദ്ധീകരിക്കുന്നുമുണ്ട്. ഏറ്റവും ഒടുവിൽ പുറത്തു വന്ന കണക്കിൽ മുൻ വർഷത്തേക്കാൾ 35 കോടി രൂപയുടെ കുറവാണു കാണിക്കുന്നത്. രണ്ടു ലക്ഷം അരവണ വരെ കഴിഞ്ഞ വർഷം ഓരോ ദിവസവും വിറ്റിരുന്ന സ്ഥാനത്തു ഇത്തവണ വെറും 40000 ആരവണയാണ് പരവമതി വിൽക്കാൻ കഴിഞ്ഞത്. ഇതേ അനുപാതത്തിൽ എല്ലാ വരുമാനത്തിലും കുറവുണ്ടായതാണ് വഴിപാടുകൾ വഴി ചെറിയ തോതിൽ എങ്കിലും തിരിച്ചു പിടിക്കാൻ ഉള്ള ദേവസ്വം ശ്രമം.
എന്നാൽ ദേവസ്വത്തിന് മാത്രമല്ല ലക്ഷകണക്കിന് രൂപ തറവാടക നൽകി കച്ചവടത്തിന് എത്തിയ ചെറുകിട കച്ചവടക്കാരും ഭീമമായ നഷ്ടം നേരിടുകയാണ്. വർഷങ്ങളായി ശബരിമലയിൽ കച്ചവടം ചെയുന്നവർക്കു ജീവിതത്തിൽ ഒരിക്കലും ഇത്തരം അനുഭവം മുൻപ് ഉണ്ടായിട്ടില്ല. പല കച്ചവടക്കാരും ഒരു വർഷത്തേക്കുള്ള ജീവനോപാധി കണ്ടെത്തുക ശബരിമലയിൽ ഒരു സീസണിൽ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ്. എന്നാൽ ഇത്തവണ സീസണ് ശേഷം കടം വീട്ടാൻ വേണ്ടിയും മറ്റു ജോലി കണ്ടെത്തേണ്ട അവസ്ഥയിൽ ആണെന്ന് കച്ചവടക്കാർ പറയുന്നു. ശിവകാശിയിൽ നിന്നും കടമായി വാങ്ങിയ സാധനങ്ങളുടെ പണം ഇനി എങ്ങനെ തിരികെ നൽകും എന്ന ആശങ്കയാണ് കച്ചടക്കാരിൽ അധികവും പങ്കിടുന്നതും.