- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിവ്യൂ ഹർജി നൽകുന്നത് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും എൻഎസ് എസും ചേർന്ന്; പുതിയ വാദങ്ങൾ പരിഗണിക്കാതെ വിധിയിലെ പിഴവുകൾ മാത്രം പരിശോധിക്കുന്നതിനാൽ വിജയിക്കണമെങ്കിൽ അതിവിദഗ്ധരുടെ സഹായം വേണ്ടി വരും; ആകെ പ്രതീക്ഷ ദീപക് മിശ്രയ്ക്ക് പകരം എത്തുന്ന ജഡ്ജിയിൽ മാത്രം; കേസ് വിധിച്ച അതേ ബഞ്ച് തന്നെ പരിഗണിക്കുമെന്നതിനാൽ വിജയസാധ്യത കുറവെന്ന് മുൻ അനുഭവങ്ങൾ
പന്തളം: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള സുപ്രീം കോടതി വിധിയിന്മേൽ നായർ സർവീസ് സൊസൈറ്റിയും തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും പുനഃപരിശോധന ഹർജി നൽകുമ്പോൾ അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മുൻ അനുഭവങ്ങളാണ് ഇതിന് കാരണം. സുപ്രീംകോടതി വിധിയിൽ നിന്നു ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങൾ റദ്ദു ചെയ്യണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായാകും തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും ചേർന്നു ഹർജി നൽകുക. വിധിക്കെതിരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. എൻ എസ് എസും ഹർജിയുമായി എത്തും. ഇതോടെ ശബരിമല കേസ് വീണ്ടും സജീവ ചർച്ചയാകും. പുനഃപരിശോധനകളിലൂടെ വിധികൾ മാറ്റിയെഴുതിയ കീഴ്‌വഴക്കങ്ങൾ കുറവാണെന്നതാണ് ഈ സംശയത്തിനാധാരം. അപ്പീൽ എന്ന നിലയ്ക്കല്ല പുനഃപരിശോധനാ ഹർജിയെ കാണുന്നത്. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ പരിശോധിക്കുന്നതിൽ കോടതിക്കു വ്യക്തമായ പിഴവുണ്ടായെന്ന് മാത്രമേ നോക്കൂ. പുതിയ വാദങ്ങൾ പരിഗണിക്കുകയും ഇല്ല. അതുകൊ
പന്തളം: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള സുപ്രീം കോടതി വിധിയിന്മേൽ നായർ സർവീസ് സൊസൈറ്റിയും തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും പുനഃപരിശോധന ഹർജി നൽകുമ്പോൾ അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മുൻ അനുഭവങ്ങളാണ് ഇതിന് കാരണം. സുപ്രീംകോടതി വിധിയിൽ നിന്നു ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങൾ റദ്ദു ചെയ്യണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായാകും തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും ചേർന്നു ഹർജി നൽകുക. വിധിക്കെതിരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. എൻ എസ് എസും ഹർജിയുമായി എത്തും. ഇതോടെ ശബരിമല കേസ് വീണ്ടും സജീവ ചർച്ചയാകും.
പുനഃപരിശോധനകളിലൂടെ വിധികൾ മാറ്റിയെഴുതിയ കീഴ്‌വഴക്കങ്ങൾ കുറവാണെന്നതാണ് ഈ സംശയത്തിനാധാരം. അപ്പീൽ എന്ന നിലയ്ക്കല്ല പുനഃപരിശോധനാ ഹർജിയെ കാണുന്നത്. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ പരിശോധിക്കുന്നതിൽ കോടതിക്കു വ്യക്തമായ പിഴവുണ്ടായെന്ന് മാത്രമേ നോക്കൂ. പുതിയ വാദങ്ങൾ പരിഗണിക്കുകയും ഇല്ല. അതുകൊണ്ട് തന്നെ പഴിവ് ബോധ്യപ്പെടുത്താനായാൽ മാത്രമേ പുനഃപരിശോധനാ ഹർജി വിജയിക്കൂ. കേസിൽ വിധിപറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജിയും പരിഗണിക്കുക. ബെഞ്ചിൽ ആരെങ്കിലും വിരമിച്ചിട്ടുണ്ടെങ്കിൽ മറ്റൊരു ജഡ്ജിയെ ചുമതലപ്പെടുത്തും. ഇതു മാത്രമാണ് ഏക പ്രതീക്ഷ.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ മറ്റൊരു ജഡ്ജി പകരമെത്തും. ഹർജി വാദത്തിനെടുക്കണമോ എന്ന് ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങളും തീരുമാനിക്കണം. ഹർജിക്ക് അടിസ്ഥാനമില്ലെങ്കിൽ ഹർജിക്കാരനിൽനിന്ന് കോടതിച്ചെലവ് ഈടാക്കാൻ ബെഞ്ചിന് അധികാരമുണ്ട്. ഭൂരിഭാഗം കേസുകളിലും ഇത്തരം ഹർജികൾ ജഡ്ജിമാർ ചേംബറിൽ വെച്ചുതന്നെ പരിശോധിച്ചു തള്ളുകയാണ് പതിവ്. അപൂർവം കേസുകളിൽ മാത്രമാണ് പുനഃപരിശോധനാ ഹർജി തുറന്നകോടതിയിൽ കേട്ടത്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവു ചെയ്തതിനെതിരേയുള്ള പുനഃപരിശോധനാ ഹർജിയാണ് അടുത്തകാലത്ത് തുറന്ന കോടതിയിൽ വാദംകേട്ടു തള്ളിയത്. ഇതും ഫലം കണ്ടില്ല. മുൻ വിധിക്കൊപ്പം നിൽക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ ശബരിമലയിലെ പുനപരിശോധനാ ഹർജിയിലും വലിയ പ്രതീക്ഷ വേണ്ടെന്ന് വിലയിരുത്തലുണ്ട്. കേസിൽ കക്ഷിയായിരുന്നവർക്കാണ് പുനഃപരിശോധനാ ഹർജി നൽകാൻ സാധിക്കുക. അല്ലാത്തവർക്കും ഹർജി നൽകാമെങ്കിലും പരിഗണിക്കുന്നകാര്യത്തിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടത്.
പുനഃപരിശോധനാ ഹർജിയും തള്ളിക്കഴിഞ്ഞാൽ അവസാന ആശ്രയമാണ് തിരുത്തൽ ഹർജി. 2002-ലെ രൂപ അശോക് ഹൂഡ കേസിലെ സുപ്രീംകോടതി വിധിയിലാണ് തിരുത്തൽ ഹർജി സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ പറയുന്നത്. വിധിയിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്നും ജഡ്ജിമാരുടെ ഭാഗത്തുനിന്ന് പക്ഷപാതമുണ്ടായെന്നും ബോധിപ്പിക്കാനായാലേ തിരുത്തൽ ഹർജി പരിഗണിക്കൂ. ശബരിമലക്കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഢ്, ആർ.എഫ്. നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയുണ്ടായപ്പോൾ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രം വിയോജിച്ചു. അതിശക്തമായ വാദങ്ങളാണ് ഇന്ദു മൽഹോത്ര ഉന്നയിച്ചതും. ഇത് ഉയർത്തിയാകും പുനപരിശോധനാ ഹർജിയിൽ എൻ എസ് എസും മറ്റും മുന്നോട്ട് പോവുക. സ്ത്രീ പ്രവേശനത്തെ എതിർത്ത് ജസ്റ്റീസ് ഇന്ദു മൽഹോത്ര ഉയർത്തിയാ വാദങ്ങളിൽ മാത്രമാണ് പ്രതീക്ഷ.
ഇതിനൊപ്പം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ കേസ് വാദിക്കാനെത്തിക്കാനും നീക്കമുണ്ട്. വധിയെ സസൂക്ഷമം പരിശോധിച്ച് തെറ്റുകൾ ബോധ്യപ്പെടുത്തണം. ഇതിനായി മുതിർന്ന അഭിഭാഷകനെ എത്തിക്കാൻ എൻ എസ് എസ് നീക്കം തുടങ്ങിയിട്ടുണ്ട. അതിനിടെ ശബരിമലയിൽ സ്ത്രീകളെ കൊണ്ടുപോകാൻ ഇടപെടില്ലെന്ന് സിപിഎം നിലപാട് വ്യക്തമാക്കി. താൽപര്യമില്ലാത്തവർ ശബരിമലയിലേക്ക് പോകണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോടതി വിധിയിലൂടെ ലഭിച്ച അവസരം ഇഷ്ടമുള്ളവർക്ക് വിനിയോഗിക്കാം. ഇത്തരം കാര്യങ്ങളിൽ സിപിഎം ഇടപെടില്ലെന്നും കോടിയേരി വ്യക്തമാക്കി. സ്ത്രീ ഭക്തരുടെ പ്രതിഷേധം തിരിച്ചറിഞ്ഞാണ് ഈ നിലപാട് മയപ്പെടുത്തൽ.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാം എന്ന കോടതി വിധിയെ ബിജെപിയും കോൺഗ്രസും ആദ്യം അനുകൂലിച്ചിരുന്നു. നിലവിൽ ഈ വിഷയത്തിൽ രണ്ട് രാഷ്ട്രീയ പാർട്ടികളും നിലപാട് മാറ്റി. സോണിയ ഗാന്ധിയും ആർഎസ്എസും വിധിയെ എതിർത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടേയും കോൺഗ്രസിന്റെയും പ്രതിഷേധം ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയിലെ ശബരിമല: പുലരേണ്ടത് ശാന്തി എന്ന ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 12 വർഷം കേസ് നടന്നപ്പോൾ അതിലിടപെടാൻ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിനെക്കൊണ്ട് നിലപാട് സ്വീകരിക്കാൻ സമ്മർദം ചെലുത്താമായിരുന്നില്ലേ. ഇനിയും വേണമെങ്കിൽ പുനഃപരിശോധനാ ഹർജി നൽകാമല്ലോ. ഇങ്ങനെയുള്ള നിയമവഴികൾ തേടാതെ എൽഡിഎഫ് സർക്കാരിനെതിരെ ഒരുവിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന് ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകർക്കാനുമുള്ള നീക്കം വിപൽക്കരമാണെന്നും അദ്ദേഹം പറയുന്നു.
സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതംചെയ്തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോൾ നിറംമാറിയിരിക്കുന്നത്. വിധിയെ ആർഎസ്എസ് ദേശീയനേതൃത്വം അനുകൂലിക്കുകയുംചെയ്തു. വിധി മനോഹരം എന്നാണ് കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടതെന്നും ലേഖനത്തിൽ വിശദീകരിക്കുന്നു. 2016ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ കേസെത്തിയപ്പോൾ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരം കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെത്തി. കേസ് ആ ബെഞ്ച് പരിഗണിച്ചപ്പോൾ ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ സ്ത്രീവിലക്ക് നീക്കാനുള്ള 2007ലെ നിലപാട് ആവർത്തിച്ചു.
എന്നാൽ, യുഡിഎഫ് നിയന്ത്രിത ദേവസ്വം ബോർഡ് ആകട്ടെ പ്രവേശനവിലക്ക് തുടരണം എന്ന നിലപാടിലായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരളസമൂഹത്തിനുണ്ടെന്ന് പറഞ്ഞാണ് കോടിയേരി ദേശാഭിമാനിയിലെ ലേഖനം അവസാനിപ്പിക്കുന്നത്.