- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റേയും കോടതിയുടേയും കണ്ണു തുറക്കാൻ ഇന്ന് മുതൽ 12 വരെ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം; അറസ്റ്റിലായവരെ ജാമ്യത്തിൽ ഇറക്കാൻ അഭിഭാഷകരെ ഒരുക്കും; ജാമ്യത്തുക കെട്ടിവയ്ക്കാൻ ഭക്തരിൽ നിന്നും പണം ശേഖരിക്കും; ദക്ഷിണേന്ത്യയിലെ അഞ്ചുകോടി വീടുകളിൽ അയ്യപ്പജ്യോതി തെളിയിക്കും: പൊലീസിനെ ഇറക്കി സർക്കാർ പിടിമുറുക്കുമ്പോൾ സമാധാനത്തിന്റെ പാത സ്വീകരിച്ച് ഹൈന്ദവ ഭക്തർ
കൊച്ചി: സർക്കാരിന്റെ ശബരിമല നയത്തിൽ പ്രതിഷേധിച്ച് ആചാരസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് എൻ എസ് എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സുപ്രീംകോടതി റിവ്യൂ ഹർജിയിൽ തീരുമാനം എടുക്കും വരെ നാമജപയാത്രകൾ എൻ എസ് എസ് തുടരും. ഇതിനൊപ്പം മറ്റ് ഹൈന്ദവ സംഘടനകളും പ്രതിഷേധത്തിന് സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കുകയാണ്. കേരളത്തിൽ ഉടനീളം പ്രതിഷേധം വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടർച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്തുമെന്ന് ഹൈന്ദവ ധർമ ആചാര്യ സംഗമം തീരുമാനിച്ചു. കോടതിക്കും സർക്കാരിനും 'നല്ലബുദ്ധി'യുണ്ടാകാനാണിത്. പമ്പയിലും സന്നിധാനത്തും എല്ലാം പ്രക്ഷോഭം ഉണ്ടാകും. എല്ലായിടത്തും സമാധാനം കാത്ത് സൂക്ഷിക്കാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം. സന്നിധാനത്ത് കഴിയുന്നത്ര ഭക്തരെ എത്തിക്കാനാണ് സംഘപരിവാറിന്റെ തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. അവരും നാമജപത്തിലൂടെയാണ് പ്രതിഷേധം നടത്തുക. അങ്ങനെ പൊലീസിന്റെ കരുത്തിനെ ഭക്തയിലൂടെ മറികടക്കാനാണ് തീരുമാനം. സമാധാനത്തിലൂടെ പ്രതിഷേധിച്ചാൽ പോലും സ്ത്രീ
കൊച്ചി: സർക്കാരിന്റെ ശബരിമല നയത്തിൽ പ്രതിഷേധിച്ച് ആചാരസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് എൻ എസ് എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സുപ്രീംകോടതി റിവ്യൂ ഹർജിയിൽ തീരുമാനം എടുക്കും വരെ നാമജപയാത്രകൾ എൻ എസ് എസ് തുടരും. ഇതിനൊപ്പം മറ്റ് ഹൈന്ദവ സംഘടനകളും പ്രതിഷേധത്തിന് സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കുകയാണ്. കേരളത്തിൽ ഉടനീളം പ്രതിഷേധം വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടർച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്തുമെന്ന് ഹൈന്ദവ ധർമ ആചാര്യ സംഗമം തീരുമാനിച്ചു. കോടതിക്കും സർക്കാരിനും 'നല്ലബുദ്ധി'യുണ്ടാകാനാണിത്.
പമ്പയിലും സന്നിധാനത്തും എല്ലാം പ്രക്ഷോഭം ഉണ്ടാകും. എല്ലായിടത്തും സമാധാനം കാത്ത് സൂക്ഷിക്കാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം. സന്നിധാനത്ത് കഴിയുന്നത്ര ഭക്തരെ എത്തിക്കാനാണ് സംഘപരിവാറിന്റെ തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. അവരും നാമജപത്തിലൂടെയാണ് പ്രതിഷേധം നടത്തുക. അങ്ങനെ പൊലീസിന്റെ കരുത്തിനെ ഭക്തയിലൂടെ മറികടക്കാനാണ് തീരുമാനം. സമാധാനത്തിലൂടെ പ്രതിഷേധിച്ചാൽ പോലും സ്ത്രീ പ്രവേശനം ശബരിമലയിൽ സാധ്യമാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ക്ഷേത്രത്തിനകത്തെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടുന്നതിൽനിന്ന് ഭരണകൂടം വിട്ടുനിൽക്കണമെന്നും എറണാകുളത്തുചേർന്ന ആചാര്യ സംഗമത്തിനുശേഷം തന്ത്രിസമാജം പ്രതിനിധികൾ ആവശ്യപ്പെട്ടു. ദൈവത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവർ ക്ഷേത്രാചാരങ്ങളിൽ ഇടപെടുന്നത് അവയുടെ നാശത്തിനു കാരണമാകും. എൻ.എസ്.എസ്. മന്ദിരം ആക്രമിച്ച സമൂഹവിരുദ്ധരുടെപേരിൽ നിയമനടപടികൾ സ്വീകരിക്കണം. കോടതിവിധിയിലും അതേത്തുടർന്നുണ്ടായ നടപടികളിലും വിശ്വാസിസമൂഹം ആശങ്കയിലാണ്. ആചാരത്തിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ല. ഈശ്വരസാന്നിധ്യത്തെക്കുറിച്ച് വിധിപറയാൻ കോടതികൾക്കു കഴിയില്ല. വിധി ശബരിമലയെ മാത്രമല്ല, കേരളീയ തന്ത്രശാസ്ത്ര വിധിപ്രകാരം ആചാരങ്ങൾ അനുഷ്ഠിച്ചുപോരുന്ന നാൽപ്പതിനായിരത്തോളം ക്ഷേത്രങ്ങളിലെ ആരാധനാക്രമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇവർ അഭിപ്രായപ്പെട്ടു.
ആചാരലംഘനമുണ്ടാകാതിരിക്കാൻ സന്നിധാനത്ത് രക്തം വീഴ്‌ത്താൻ പദ്ധതിയിട്ടെന്നുള്ള രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ തന്ത്രിസമാജം തള്ളി. ക്ഷേത്രത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത് വിശ്വാസികളാണെങ്കിൽപ്പോലും അത് അനുവദിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി. അതിനിടെ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് നിയമസഹായം ഉറപ്പാക്കാൻ ശബരിമല കർമസമിതിയും തീരുമാനിച്ചു. പത്തനംതിട്ട ജില്ലയിൽ 22 അഭിഭാഷകരെ ഇതിനായി ചുമതലപ്പെടുത്തി. നിയമസഹായം ഉറപ്പുവരുത്താൻ പ്രത്യേക സബ്കമ്മിറ്റിക്കും രൂപംനൽകി. അങ്ങനെ എല്ലാ അർത്ഥത്തിലും പ്രതിഷേധത്തിൽ അറസ്റ്റിലായവരെ സഹായിക്കാനാണ് തീരുമാനം.
അറസ്റ്റിലായവരിൽ പലർക്കും ജാമ്യം ലഭിക്കാൻ വൻതുക കെട്ടിവെയ്‌ക്കേണ്ടതുണ്ട്. ഗൃഹസന്ദർശനം നടത്തി ധനശേഖരണം നടത്താനാണ് തീരുമാനം. ഞായറാഴ്ചവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിധിശേഖരണം നടത്തും. മറ്റുജില്ലകളിൽ ഏഴുമുതൽ 10 വരെയാണ് ധനസമാഹരണം. ധനസമാഹരണത്തിന് സമിതി രൂപവത്കരിച്ചു. കഴിഞ്ഞദിവസം കോട്ടയത്ത് ചേർന്ന ഹൈന്ദവ നേതൃസമ്മേളനത്തിലാണ് ഈ തീരുമാനമുണ്ടായത്. രണ്ട് കോടിയോളം കെട്ടിവച്ചാലെ 12ഓളം പേർക്ക് ജാമ്യം കിട്ടൂ. ഈ സാഹചര്യത്തിലാണ് പണം പരിക്കുന്നത്. ഭക്തരിലേക്ക് കൂടുതൽ അടുക്കാൻ ഇത്തരം ഇടപെടലിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
ശബരിമലയിലെ അവകാശ സംരക്ഷണത്തിന്റെ പേരിൽ ദക്ഷിണേന്ത്യയിലെ അഞ്ചുകോടി വീടുകളിൽ അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശിവസേനയും അറിയിച്ചു. ആറിന് സന്നിധാനത്തുനിന്ന് പകർന്നെടുക്കുന്ന ദീപം ജ്യോതിപ്രയാണം നടത്തി അഞ്ചു സംസ്ഥാനങ്ങളിലെ വീടുകളിലെത്തിക്കും. സംസ്ഥാനസർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്നും പൊലീസിനെ കുത്തിനിറച്ച് ശബരിമലയിലെ ആധ്യാത്മികാന്തരീക്ഷം തകർക്കരുതെന്നും ശിവസേന ആവശ്യപ്പെട്ടു.