- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ക്ഷേത്രങ്ങളിൽ കൊല്ലവർഷം 1197 മാണ്ടിലെ മണ്ഡലം--മകരവിളക്ക് മഹോൽസവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക സെക്യൂരിറ്റി ഗാർഡായി സേവനം അനുഷ്ഠിക്കാൻ അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർക്കും, സംസ്ഥാനപൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളിൽ നിന്ന് വിരമിച്ചവർക്കുമാണ് അവസരം.
വിമുക്തഭടന്മാരും സംസ്ഥാനപൊലീസ്,എക്‌സൈസ്,ഫയർഫോഴ്‌സ്,ഫോറസ്റ്റ് തുടങ്ങിയ സർവ്വീസുകളിൽ കുറഞ്ഞത് 5 വർഷം ജോലി നോക്കിയിട്ടുള്ളവരും60 വയസ്സ് പൂർത്തിയാകാത്തവരും ശാരീരികശേഷി ഉള്ളവരുമായ ഹിന്ദുവിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്കാണ് അവസരം ലഭിക്കുക.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം,ഭക്ഷണം എന്നിവ സൗജന്യമാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 8 ആണ്.വിശദവിവരങ്ങൾക്ക് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ www.travancoredevaswomboard.orgഎന്ന വെബ്‌സെറ്റ് സന്ദർശിക്കുക.
മറുനാടന് ഡെസ്ക്