പത്തനംതിട്ട: സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത തുറക്കാൻ തയ്യാറെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. സർക്കാർ അനുമതി വൈകില്ലെന്നു പ്രതീക്ഷിക്കുന്നത്. വഴി ശുചീകരിച്ചു, ആശുപത്രിയും കുടിവെള്ള സൗകര്യവും തയാറായതായും അനന്തഗോപൻ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തരെ ഇപ്പോൾ കടത്തിവിടുന്നത്. പരമ്പരാഗത കാനനപാത വഴിയും ഭക്തരെ കടത്തിവിടുന്നില്ല.