- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർക്കടകമാസ പൂജകൾക്കായി ശബരിമലനട തുറന്നു; വെർച്ച്വൽ ക്യൂ വഴി 5000 പേർക്ക് പ്രതിദിനം ദർശന അനുമതി
ശബരിമല: കർക്കടക മാസപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ശനിയാഴ്ച രാവിലെ ഏഴുമുതൽ നെയ്യഭിഷേകം നടക്കും. 11-ന് ഇരുപത്തിയഞ്ച് കലശാഭിഷേകവും വൈകീട്ട് ഏഴിന് പടിപൂജയും ഉണ്ടാകും.
ശനിയാഴ്ച പുലർച്ചെ മുതലാണ് തീർത്ഥാടകരെ കടത്തിവിടുന്നത്. കോവിഡ് രണ്ടാം തരംഗം ഉണ്ടായ ശേഷം ആദ്യമായാണ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുന്നത്. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 പേർക്ക് വീതമാണ് പ്രതിദിനം ദർശനത്തിന് അനുമതി.
രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവർക്ക് ദർശനത്തിനെത്താം. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
കോവിഡ് പരിശോധന നടത്താത്തവർക്കും സർട്ടിഫിക്കറ്റിന്റെ കാലവധി കഴിഞ്ഞവർക്കുമായി ആർ.ടി.പി.സി.ആർ. സൗകര്യം നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പോസിറ്റീവാകുന്നവരെ പെരുനാട് സി.എഫ്.എൽ.ടി.സി.യിലേക്ക് മാറ്റും.
ന്യൂസ് ഡെസ്ക്