- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും; തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ കളഭ കലശപൂജയും കളഭ കലശ മെഴുന്നെള്ളത്തും നടന്നു
ശബരിമല: കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര തിരുനട നാളെ അടയ്ക്കും. രാത്രി 8.50 ന് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്ക് ആണ് ക്ഷേത്ര നട അടക്കുക.മീനമാസ പൂജകൾക്കായി ക്ഷേത്രനട മാർച്ച് 14 ന് വൈകുന്നേരം തുറക്കും. മീനമാസ പൂജകൾക്കൊപ്പം ഈ വർഷത്തെ ഉത്സവവും നടക്കും. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവത്തിന് മാർച്ച് 19ന് നടക്കുന്ന കൊടിയേറ്റോടെ തുടക്കമാകും.
രാവിലെ 7.15നും 8 മണിക്കും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും.മുളയിടൽ, മുളപൂജ, ശ്രീഭൂതബലി, ഉത്സവബലി ,വിളക്ക് എഴുന്നള്ളത്ത് എന്നിവ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടാകും.27 ന് പള്ളിവേട്ട.28 ന് രാവിലെ പമ്പയിൽ തിരു ആറാട്ട് നടക്കും.ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിയ ശേഷം കൊടിയിറക്കും. തുടർന്ന് ആറാട്ട് കലശം, ഉച്ചപൂജ. വൈകുന്നേരം ദീപാരാധന. രാത്രി 8.30 ന് അത്താഴപൂജ . 8.50 ന് ഹരിവരാസനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.