- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ ഭക്തജനങ്ങളുടെ പ്രതിഷേധം വ്യാപിക്കുമ്പോൾ സർക്കാറിന് തിരിച്ചടി നൽകി തന്ത്രി കുടുംബവും; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാറുമായുള്ള ചർച്ചകളിൽ നിന്നും തന്ത്രി കുടുംബം പിന്മാറി; പുനഃപരിശോധനാ ഹർജിയിൽ തീരുമാനം ആയതിന് ശേഷം ചർച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനമെന്ന് കണ്ഠര് മോഹനര്; തുലാമാസ പൂജാസമയത്ത് വനിതാ പൊലീസിനെ മലകയറ്റുന്നത് ആചാരലംഘനമെന്നും തന്ത്രി; രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമെന്ന് വിലയിരുത്തി സിപിഎം
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന ഉത്തരവ് സമവായത്തോടെ നടപ്പിലാക്കാനുള്ള സർക്കാർ നീക്കം പാളുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചർച്ചയിൽ നിന്നും തന്ത്രികുടുംബം പിന്മാറിയതോടെയാണ് വിഷയം കൂടുതൽ രാഷ്ട്രീയമാനം കൈവന്നത്. പുനപരിശോധനാ ഹർജിയിൽ തീരുമാനമായ ശേഷം ചർച്ചമതി എന്നാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിര് നിൽക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ. തുലാമാസ പൂജാസമയത്ത് വനിതാ പൊലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചർച്ച നടത്താനിരുന്നത്. പുനഃപരിശോധനാ ഹർജി നാളെ കൊടുക്കുമെന്നാണ് സൂചന. ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചർച്ച നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചർച്ച നടത്താൻ തീരുമാനിക്കുകയുമായിരുന്നു. സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടിൽ സർക്കാറിനും സിപിഎമ്മിനും വിട്ടുവീഴ്ചയില്ല. മുസ്ലിം പള്ളികളിലടക്കം എല്
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന ഉത്തരവ് സമവായത്തോടെ നടപ്പിലാക്കാനുള്ള സർക്കാർ നീക്കം പാളുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചർച്ചയിൽ നിന്നും തന്ത്രികുടുംബം പിന്മാറിയതോടെയാണ് വിഷയം കൂടുതൽ രാഷ്ട്രീയമാനം കൈവന്നത്. പുനപരിശോധനാ ഹർജിയിൽ തീരുമാനമായ ശേഷം ചർച്ചമതി എന്നാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിര് നിൽക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ. തുലാമാസ പൂജാസമയത്ത് വനിതാ പൊലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചർച്ച നടത്താനിരുന്നത്. പുനഃപരിശോധനാ ഹർജി നാളെ കൊടുക്കുമെന്നാണ് സൂചന. ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചർച്ച നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചർച്ച നടത്താൻ തീരുമാനിക്കുകയുമായിരുന്നു. സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടിൽ സർക്കാറിനും സിപിഎമ്മിനും വിട്ടുവീഴ്ചയില്ല. മുസ്ലിം പള്ളികളിലടക്കം എല്ലാ ആരാധാനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെന്ന് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.
ശബരിമല വിഷയത്തിൽ നിലപാടിൽ അയവുവരുത്തിയ സിപിഎം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനായി തന്ത്രികുടുംബമായും പന്തളം കൊട്ടാരമായും ചർച്ച നടത്തുന്നതിനു മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചുമതലപ്പെടുത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ തങ്ങൾക്ക് ഇതു സംബന്ധിച്ച അറിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചത്. കോൺഗ്രസ്സും ബിജെപിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് സിപിഎം ഗൗരവമായി കാണുന്നുണ്ട്.
വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. സ്ത്രീ പ്രവേശനത്തിൽ കോടതി വിധി വന്ന ഘട്ടത്തിൽ തന്നെ താഴമൺ കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ വലിയതോതിൽ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് താഴമൺ കുടുംബവുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായത്.
വിധി നടപ്പിലാക്കാനാണെങ്കിൽ പിന്നെ എന്തിനാണ് ചർച്ച എന്നതാണ് ചർച്ച ഈ ഘട്ടത്തിൽ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. സർക്കാർ ഒരു ഓർഡിനൻസിനെ കുറിച്ച് ചിന്തിക്കണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് വിഷയത്തിൽ പിന്തുണച്ച മാതൃകയിൽ സിപിഎം ഈ വിഷയത്തിലും ഓർഡിനൻസിനായി പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ സുപ്രീംകോടതി വിധിയെ തുടർന്ന് കേരളത്തിൽ അയ്യപ്പഭക്തരുടെ രോഷം അണപൊട്ടി ഒഴുകുന്ന അവസ്ഥയാണ്. തെക്കൻ കേരളത്തിലാണ് ഈ രോഷപ്രകടനം വൻ റാലികളായി മാറുന്ന സ്ഥിതിയാണ്. ചങ്ങനാശ്ശേരി നഗരത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു പടുകൂറ്റൻ പ്രകടമാണ് ഇന്നലെ നടന്നത്. ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന അയ്യപ്പ നാമജപയാത്രയായിരുന്നു നടന്നത്. ചങ്ങനാശ്ശേരി നഗരം ചുറ്റി എൻഎസ്എസ് ആസ്ഥാനത്തിന് സമീപത്തായി അവസാനിക്കുന്ന വിധത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്.
എസ്എൻഡിപിയും എൻഎസ്എസും അടക്കം 17 ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര നടത്തിയത്. സ്ത്രീകളുടെ വൻ പങ്കാളിത്തം തന്നെയായിരുന്നു ഈ യാത്രയുടെ പ്രത്യേകതയും. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും യാത്രയിൽ പങ്കാളികളായി. സേവ് ശബരിമല, റെഡി ടു വെയ്റ്റ് മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളേന്തിയാണ് ആളുകൾ എത്തിയത്. ശരണം വിളികളും അയ്യപ്പന്റെ ചിത്രങ്ങളും ഏന്തി ആളുകളെത്തി. യാത്രയുടെ ഘട്ടത്തിൽ മൂന്ന് തവണ ശ്രീകൃഷ്ണ പരുന്ത് അകമ്പടിയായി എത്തിയത് ഭക്തജനങ്ങൾക്ക് ആവേശമായി മാറി.
വരും ദിവസങ്ങളിൽ കോട്ടയം ജില്ലയുടെ കൂടുതൽ ഭാഗങ്ങളിൽ സമരം സംഘടിപ്പിക്കാനാണ് തീരുമാനം. അയ്യപ്പ സമാജത്തിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. അതേസമയം ഒരു വശത്ത് അയ്യപ്പഭക്തരെ അണിനിരത്തി ഭരണസിരാകേന്ദ്രത്തിലേക്കും മാർച്ച് നടത്താൻ ഹിന്ദു സംഘടനകൾ ആലോചിക്കുന്നുണ്ട്. ഈ മാസം 14 ന് അഞ്ച് ലക്ഷം അയ്യപ്പഭക്തരെ അണിനിരത്തി ഭരണസിരാകേന്ദ്രം സ്തംഭിപ്പിക്കാനുള്ള പദ്ധതിയുമായി ഹൈന്ദവ സംഘടനകൾ. സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി റിവ്യു പെറ്റീഷൻ നൽകിക്കുകയും, ഓർഡിനൻസ് ഇറക്കിക്കുകയുമാണ് ഹൈന്ദവ സംഘടനകൾ ലക്ഷ്യമിടുന്നത്.