- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ സ്ത്രീപ്രവേശന വിധി നടപ്പാക്കുമെന്ന് കേരളം വ്യക്തമാക്കിയതോടെ മറികടക്കാൻ ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുക കേന്ദ്ര സർക്കാറിന്; കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും; എന്നിട്ടും മോദി സർക്കാർ മൗനം പാലിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ; ഓർഡിനൻസ് ആവശ്യം ഉന്നയിച്ച തുഷാർ വെള്ളാപ്പള്ളിയും ബിജെപിയെ വെട്ടിലാക്കി; വസ്തുതകൾ അറിയാമെന്നും പ്രതികരിക്കാൻ ഇല്ലെന്നും പറഞ്ഞ് വിവാദത്തിൽ നിന്നും തടിതപ്പി നിയമമന്ത്രി രവിശങ്കർ പ്രസാദ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. എൻഎസ്എസ് നേതൃത്വം കൊടുക്കുന്ന മുന്നോക്ക വിഭാഗക്കാരാനാണ് സമരത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. എസ്എൻഎസ് നേതൃത്വത്തിൽ പതിനായിരങ്ങൾ തന്നെ തെരുവിലിറങ്ങി. എന്നാൽ, വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം മറികടന്നും നിരവധി എസ്എൻഡിപി സമുദായക്കാർ അയ്യപ്പ ആചാര സംരക്ഷണത്തിന്റെ പേരിൽ തെരുവിലിറങ്ങിയിട്ടുണ്ട്. ഇങ്ങനെ തെരുവിൽ ഇറങ്ങുന്നവർ ആവശ്യപ്പെടുന്നത് സർക്കാർ ഈ വിഷയത്തിൽ പുനപ്പരിശോധനാ ഹർജി നൽകണമെന്നാണ്. എന്നാൽ, അതിന് തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ പിണറായിക്കും എൽഡിഎഫ് സർക്കാറിനും എതിരായ പ്രക്ഷോഭമാക്കി മാറ്റാനാണ് ബിജെപി ശ്രമം. അതിനുള്ള മാർച്ചാണ് പന്തളത്തു നിന്നും സെക്രട്ടറിയേറ്റിലേക്ക് പുറപ്പെട്ടതും. ശബരിമല വിഷയത്തിൽ എന്തു ചെയ്യാൻ സാധിക്കും എന്ന ചോദ്യം ഉയരുമ്പോൾ മനസിലാകുന്നത് ഈ വിഷയത്തിൽ പന്ത് ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാറിന്റെ കോർട്ടിലാണ് എന്നാണ്. തങ്ങൾ നൽകിയ സത്യവാങ്മൂലത
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. എൻഎസ്എസ് നേതൃത്വം കൊടുക്കുന്ന മുന്നോക്ക വിഭാഗക്കാരാനാണ് സമരത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. എസ്എൻഎസ് നേതൃത്വത്തിൽ പതിനായിരങ്ങൾ തന്നെ തെരുവിലിറങ്ങി. എന്നാൽ, വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം മറികടന്നും നിരവധി എസ്എൻഡിപി സമുദായക്കാർ അയ്യപ്പ ആചാര സംരക്ഷണത്തിന്റെ പേരിൽ തെരുവിലിറങ്ങിയിട്ടുണ്ട്. ഇങ്ങനെ തെരുവിൽ ഇറങ്ങുന്നവർ ആവശ്യപ്പെടുന്നത് സർക്കാർ ഈ വിഷയത്തിൽ പുനപ്പരിശോധനാ ഹർജി നൽകണമെന്നാണ്. എന്നാൽ, അതിന് തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ പിണറായിക്കും എൽഡിഎഫ് സർക്കാറിനും എതിരായ പ്രക്ഷോഭമാക്കി മാറ്റാനാണ് ബിജെപി ശ്രമം. അതിനുള്ള മാർച്ചാണ് പന്തളത്തു നിന്നും സെക്രട്ടറിയേറ്റിലേക്ക് പുറപ്പെട്ടതും.
ശബരിമല വിഷയത്തിൽ എന്തു ചെയ്യാൻ സാധിക്കും എന്ന ചോദ്യം ഉയരുമ്പോൾ മനസിലാകുന്നത് ഈ വിഷയത്തിൽ പന്ത് ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാറിന്റെ കോർട്ടിലാണ് എന്നാണ്. തങ്ങൾ നൽകിയ സത്യവാങ്മൂലത്തിന് അനുസരിച്ചുള്ള വിധിയാണ് വന്നതെന്നാണ് മുഖ്യമന്ത്രി പിറണായി വിജയൻ തന്നെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ വിധിയെ മറികടക്കാൻ ഒന്നും ചെയ്യാനാവില്ലെന്നം പ്രക്ഷോഭം ഉണ്ടായാലും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
കേരളത്തിലെ തെരുവിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം കൊണ്ട് സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നതാണ് വാസ്തവം. സർക്കാർ റിവ്യൂ ഹർജി നൽകാനും ഉദ്ദേശമില്ല. ഈ സാഹചര്യത്തിൽ ഇനി ബിജെപിക്കാണ് വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുക. കേന്ദ്രസർക്കാറിന് ഈ വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരാൻ സാധിച്ചു. ഇപ്പോൾ നടത്തുന്ന പ്രക്ഷോഭങ്ങളിൽ ആത്മാർത്ഥ ഉണ്ടെങ്കിൽവിധി മറികടക്കാൻ കേന്ദ്രസർക്കാറിന് ഓർഡിനൻസ് കൊണ്ടുവരാനാകും കഴിയുക. ഈ ദൗത്യം മോദി സർക്കാർ ഏറ്റെടുക്കുമോ എന്നതാണ് ചോദ്യം. സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തിയ കാര്യത്തിലും അനുകൂലമായ വിധി വന്ന ഘട്ടത്തിലും ആർഎസ്എസ് സ്വാഗതം ചെയ്യുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാർ ഇതിന് താൽപ്പര്യപ്പെടുമോ എന്നാണ് അറിയേണ്ടത്.
ഈ വിഷയത്തിൽ പ്രതികരിക്കാതെ മാറി നടക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഓഡിനൻസ് കൊണ്ടുവരണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെടുകയുണ്ടായി. ഇതോടെയാണ് ഈ വിഷയം കൂടുതൽ സജീവമായി ചർച്ചയായതും. അതായത് ബിജെപിക്ക് ഈ വിഷയത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ കേന്ദ്രസർക്കാറിനോട് ഓർഡിനൻസ് കൊണ്ടുവരാൻ ആവശ്യപ്പെടുകയാണ് വേണ്ടത്. അതിന് ബിജെപി തുനിയാതിരിക്കുമ്പോഴാണ് മുതലെടുപ്പ് രാഷ്ട്രീയം വ്യക്തമാകുന്നത്.
തുഷാർ വെള്ളാപ്പള്ളിയുടെ ആവശ്യത്തിന് പിന്നാലെ മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ കേന്ദ്രം ഓർഡിനൻസിന് തയ്യാറെടുക്കുമോ എന്ന ചോദ്യം ഉയർത്തി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന് മുമ്പിൽ എത്തിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ വസ്തുതകൾ അറിയാമെന്നും പ്രതികരിക്കാൻ ഇല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ബിജെപി തന്നെ പല തട്ടിലാണ്. ആർഎസ്എസ് കേന്ദ്രങ്ങൾ സുപ്രീംകോടതി വിധിയെ അനുകൂലിക്കുമ്പോൾ തന്നെയാണ് ബിജെപിക്ക് ഇക്കാര്യത്തിൽ രാഷ്ട്രീയ വൈരം തീർക്കലും.
ഈ വിഷയത്തിലെ കേന്ദ്രസർക്കാറിന്റെ മൗനം വ്യക്തമാക്കുന്നത് മറ്റു പലകാര്യങ്ങളിലേക്കുമാണ്. ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത് ഫെമിനിച്ചികളാണെന്നാണ് രാഹുൽ ഈശ്വറും ശശികല ടീച്ചറും തൊട്ട് പി സി ജോർജ് വരെയുള്ളവർ പ്രചരിപ്പിക്കുന്നത്. സംഘപരിവാർ സംഘടനകളാകട്ടെ അതിൽ മാർക്‌സിസ്റ്റ് ഗൂഢാലോചനയും കണ്ടെത്തുന്നു. എന്നാൽ ശബരിമലയിൽ സ്ത്രീപ്രവശം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പിന്തുണക്കുയല്ലാതെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യധാര ഫെമിനിസ്റ്റ് സംഘടനയും കോടതിയിൽ പോയിട്ടില്ല. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തി അനകൂല വിധി വാങ്ങിയ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷന്റെ പ്രവർത്തകർ ആവട്ടെ ഹിന്ദുമതത്തിലെ പരിഷ്‌ക്കരണ സംഘടയാണെന്നാണ് സ്വയം അവകാശപ്പെടുന്നത്.
ഈ സംഘടനയിലെ ഹരജിക്കാർ ഉൾപ്പെടയുള്ള ഭൂരിഭാഗംപേരും ആർഎസ്എസ് -ബിജെപി അനുഭാവികളുമാണ്. ആർഎസ്എസിന്റെ താൽപ്പര്യമനുസരിച്ച് നടന്ന കേസിലെ വിധിക്കെതിരെ ആർഎസ്എസ് തന്നെ സമരത്തിനെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഉത്തരേന്ത്യയിൽ അയോധ്യക്ക് സമാനമായ രാഷ്ട്രഏയ നേട്ടം ദക്ഷിണേന്ത്യയിലും ശബരിമല സമരത്തിലൂടെ ഉണ്ടാക്കിയെടുക്കാം എന്ന ചില തീവ്ര സംഘപരിവാർ നേതാക്കളുടെ അജണ്ടക്ക് ആർഎസ്എസ് വഴങ്ങിയിരക്കയാണ്.ശബരിമല ഹർജിക്കും വിധി്ക്കും പിന്നിൽ ഫെമിനിച്ചികളും ഇടതുപക്ഷവുമാണെന്ന ആരോപണം നാമജപഘോഷമായ് കേരളത്തിന്റെ തെരുവുകളിൽ ഉയരുത്തുന്നത് രാഷ്ട്രീയ നേട്ടത്തിനായുള്ള തന്ത്രം മാത്രമാണെന്നതാണ് സത്യം.
സ്ത്രീപ്രവേശം ആവശ്യപ്പെട്ട് 2006 ജൂലൈ 28ന് സുപ്രീംകോടതിയിൽ ഹർജി നൽകിയ അഞ്ച് വനിതാ അഭിഭാഷകർ ആർഎസ്എസ്, ബിജെപി, വിഎച്ച്പി സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. നടി ജയമാല ശബരിമലക്ഷേത്രത്തിൽ വന്നതുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദമാണ് ഇവരെ കേസിലക്ക് നയിച്ചത്. പുരുഷനു കയറുന്നിടത്തൊക്കെ സ്ത്രീക്കും കയറാം എന്ന വാദവും ഹിന്ദുമതത്തെ അനാചാര വിമുക്തമാക്കുക എന്ന ആശയവും മൂൻനിർത്തിയാണ് ഇവർ കേസിനുപോയത്. ദലിതർ തൊട്ട് ബ്രാഹ്മണർവരെയുള്ള സകലരുടെയും ഏകീകരണത്തിലൂടെ ഹിന്ദുമതത്തെ സെമിറ്റിക്ക് മതങ്ങളെപ്പോലുള്ള ഉറച്ച രാഷ്ട്രീയ ശക്തിയാക്കുക ്എന്ന ആർഎസ്എസിന്റെ അജണ്ടായായിരുന്നു ഹരജിക്കുള്ള മൂലകാരണം. അക്കാലത്ത് ഹരജിക്കാരായ യുവതികൾ ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സെക്രട്ടറി ഭക്തി പസ്രീജ സേഥി, പ്രേരണകുമാരി, ലക്ഷ്മി ശാസ്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം നീണ്ട കേസിനാധാരമായ ഹർജി നൽകിയത്. ഇവരെല്ലാം ആർഎസ്എസുമായി ബന്ധമുള്ള രാഷ്ട്രസേവികാ സമിതിയുടെ പ്രവർത്തകരാണ്. ഇവർ നാലുപേരും ആശയപരമായ സംഘപരിവാർ അനുകൂലികളാണെന്ന് വരുടെ ഫേസ്‌ബുക്ക് പോസ്ററുകൾ നോക്കിയാൽ വ്യക്തമാണ്. താനും ഭർത്താവും ആർഎസ്എസ് ബന്ധമുള്ളവരാണെന്ന് പ്രേരണകുമാരി ഇന്നലെ ഡൽഹിയിൽ മാധ്യമങ്ങളോട് സമ്മതിച്ചു.സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ സംഘപരിവാർ ആശയങ്ങളുടെ തീവ്രവക്താവായ പ്രേരണകുമാരിയുടെ ഭർത്താവ് സിദ്ധാർഥ് ശംഭു ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവപ്രവർത്തകനാണ്. സിദ്ധാർഥ് ശംഭു ബിജെപി അധ്യക്ഷൻ അമിത് ഷായോടൊപ്പം വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഹരിയാന റോത്തക്ക് സ്വദേശിയായ ഭക്തി സേഥിയും സംഘപരിവാറിന്റെയും മോദിസർക്കാരിന്റെയും വക്താവാണ്.
ഭക്തി സേഥിയുടെ കുടുംബത്തിനും ആർഎസ്എസ് ബന്ധമുണ്ട്. ഇവർ റോത്തക്കിലെ റിട്ടയെർട് കോളേജ് അദ്ധ്യാപകൻ ശ്യാം സുന്തർ പ്രസീജയുടെ മകളാണ്. ബിജെപി യുടെ നേത്യനിരയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ഹരിയാന ബിജെപിയിലെ പ്രധാന നേതാവ് ലക്ഷ്മൺ സിംഗിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്നു. സമാനമാണ് അഞ്ചംഗ വനിത അഭിഭാഷക സംഘത്തിലെ മറ്റ് അംഗങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലം. സുധാപാൽ, ലക്ഷ്മി ശാസ്ത്രി എന്നിവർ സുപ്രീംകോടതിയിലെ അറിയപ്പെടുന്ന തീവ്ര മോദി ഭക്തരായ അഭിഭാഷക ഗണത്തിൽ പെടുന്നു.ജയമാല വിവാദത്തെ തുടർന്നാണ് ശബരിമലയിൽ സ്ത്രീപ്രവേശം ആവശ്യപ്പെട്ട് ഹർജി നൽകാൻ തീരുമാനിച്ചതെന്ന് ഹരജിക്കാരിൽ ഒരാളായ പ്രേരണകുമാരി ആവർത്തിക്കുന്നു. ഇപ്പോഴത്തെ കോടതിവിധി അംഗീകരിക്കുന്നതായും അവർ ഇപ്പോഴും പറയുന്നു.
ഇന്ത്യൻ ലോയേഴ്സ് അസോസിയേഷനിൽനിന്ന് തെറ്റിപ്പിരിഞ്ഞ് ഇന്ത്യൻ യങ്ങ് ലോയേഴസ് അസോസിയഷൻ 2004ൽ രൂപീകരിച്ചതും സംഘപരിവാറിന്റെ ആശയപ്രകാരം ആയിരുന്നു.ഹിന്ദുമതത്തിലെ പരിഷ്‌ക്കരണ ശക്തിയായി അറിയപ്പെടാനാണ് ഇവരുടെ താൽപ്പര്യം.ലോയേഴ്സ് അസോസിയേഷൻ അടക്കമുള്ള അഭിഭാഷക സംഘടകളിൽ കോൺഗ്രസിന്റെയും മാർക്വിസ്റ്റ് പാർട്ടിയുടെ സ്വാധീനമുണ്ടെന്ന് പറഞ്ഞാണ് ഇവർ പുതിയ സംഘടനയുണ്ടാക്കിയത്. അയായത് ഫെമിനിച്ചികളല്ല 'കുലസ്ത്രീകളും' 'സംഘിണികളും' തന്നെയാണ് ഈ സംഘടനയുടെ അ്ടിത്തറ. അവർ കൊടുത്ത കേസിലാണ് വിധിയുണ്ടായത്.ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനായി പ്രക്ഷോഭം നടത്തിയതിലും ഫെമിനിസ്റ്റുകളേക്കാൾ കൂടുതൽ വിശ്വാസികളായ സ്ത്രീകൾ ആയിരുന്നു.