- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേങ്ങ വലിച്ചെറിഞ്ഞ് പൊലീസ് വലയം ഭേദിച്ച് മല കയറികൊണ്ടിരുന്ന ഒരു തീർത്ഥാടകൻ ആക്രമിക്കാൻ ശ്രമിച്ചു; രഹനയുടെ ഇരുമുടി കെട്ടിൽ ഉണ്ടായിരുന്നത് പേര്ക്കയും ഓറഞ്ചും; തീർത്ഥാടകരിൽ ഭൂരിപക്ഷവും നേരിട്ടത് ശരണം വിളികളോടെ; ഇതുവരെ മല ചവിട്ടാൻ എത്തിയത് രണ്ടു മാധ്യമ പ്രവർത്തകരും രണ്ടു ആക്ടിവിസ്റ്റുകളും ; ഒരൊറ്റ ഭക്ത സ്ത്രീ പോലും എത്താത്തതിൽ വിധി നടപ്പാക്കാൻ വെമ്പുന്ന സർക്കാരിനും നിരാശ
പമ്പ; കഴിഞ്ഞ 2 ദിവസത്തിൽ 4 യുവതികൾ പമ്പയിലെത്തി. ഇവരിൽ രണ്ടുപേർ മാധ്യമ പ്രവർത്തകരും രണ്ടു പേർ ആക്ടിവിസ്റ്റുകളുമായിരുന്നു. 3 പേർ മല ചവിട്ടിയെങ്കിലും പ്രതിഷേധം കടുത്തതോടെ നിവൃത്തിയില്ലാതെ മടങ്ങുകയായിരുന്നു.നാലാമത്തെ സ്ത്രീയെ പമ്പയിൽനിന്നു തന്നെ മടക്കി അയച്ചു ഇതിൽ ഏറ്റവും കൂടുതൽ പ്രതിഷേധത്തിന് ഇരയായത് കഴിഞ്ഞ ദിവസം മല ചവിട്ടിയവരായിരുന്നു.അത്യന്തം നാടകീയ രംഗങ്ങൾക്കാണു പമ്പയും ശബരിമല പാതയും 2 ദിവസം സാക്ഷ്യം വഹിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഷേധത്തിന് ഇരയായത് ആക്ടിവിസ്റ്റും മോഡലുംകൂടിയായ രഹന ഫാത്തിമയായിരുന്നു. എന്നാൽ നട തുറന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടം ഭക്്തരായ സ്ത്രീകൾ എത്താതിൽ സർക്കാരും അതൃപ്തിയുണ്ട്. സൂപ്രീം കോടതി വിധി നടപ്പാക്കാൻ ഉള്ള കാലതാമസമാണ് സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നത്.ഇന്നലെ അതിരാവിലെയാണു ഹൈദരാബാദിലെ മോജോ ടിവി ലേഖിക കവിതയും കൊച്ചി സ്വദേശിനി രഹനാ ഫാത്തിമയും മലയകയാറാൻ എത്തിയത്. ഫാത്തിമയും ഭർത്താവ് മനോജ് കെ. ശ്രീജിത്തും മക്കളും ഒന്നിച്ചാണു പമ്പയിലെത്തിയത്. ഭക്തിയുടെ പേരിലാ
പമ്പ; കഴിഞ്ഞ 2 ദിവസത്തിൽ 4 യുവതികൾ പമ്പയിലെത്തി. ഇവരിൽ രണ്ടുപേർ മാധ്യമ പ്രവർത്തകരും രണ്ടു പേർ ആക്ടിവിസ്റ്റുകളുമായിരുന്നു. 3 പേർ മല ചവിട്ടിയെങ്കിലും പ്രതിഷേധം കടുത്തതോടെ നിവൃത്തിയില്ലാതെ മടങ്ങുകയായിരുന്നു.നാലാമത്തെ സ്ത്രീയെ പമ്പയിൽനിന്നു തന്നെ മടക്കി അയച്ചു ഇതിൽ ഏറ്റവും കൂടുതൽ പ്രതിഷേധത്തിന് ഇരയായത് കഴിഞ്ഞ ദിവസം മല ചവിട്ടിയവരായിരുന്നു.അത്യന്തം നാടകീയ രംഗങ്ങൾക്കാണു പമ്പയും ശബരിമല പാതയും 2 ദിവസം സാക്ഷ്യം വഹിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഷേധത്തിന് ഇരയായത് ആക്ടിവിസ്റ്റും മോഡലുംകൂടിയായ രഹന ഫാത്തിമയായിരുന്നു.
എന്നാൽ നട തുറന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടം ഭക്്തരായ സ്ത്രീകൾ എത്താതിൽ സർക്കാരും അതൃപ്തിയുണ്ട്. സൂപ്രീം കോടതി വിധി നടപ്പാക്കാൻ ഉള്ള കാലതാമസമാണ് സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നത്.ഇന്നലെ അതിരാവിലെയാണു ഹൈദരാബാദിലെ മോജോ ടിവി ലേഖിക കവിതയും കൊച്ചി സ്വദേശിനി രഹനാ ഫാത്തിമയും മലയകയാറാൻ എത്തിയത്. ഫാത്തിമയും ഭർത്താവ് മനോജ് കെ. ശ്രീജിത്തും മക്കളും ഒന്നിച്ചാണു പമ്പയിലെത്തിയത്. ഭക്തിയുടെ പേരിലാണ് താൻ മല കയറാൻ എത്തിയതെന്നായിന്നു രഹനയുടെ വാദം. എന്നാൽ ഇവർ കൊണ്ടുവന്ന ഇരുമുടിക്കെട്ടിൽ പേരയ്ക്കയും ഓറഞ്ചും ആയിരുന്നെന്നു പൊലീസ് പിന്നീട് അറിയിച്ചു. സുരക്ഷയുടെ ഭാഗമായി കവിതയ്ക്കു പൊലീസിന്റെ ജാക്കറ്റും ഹെൽമറ്റും നൽകിയിരുന്നു. ഫാത്തിമയും ഹെൽമെറ്റ് ഉപയോഗിച്ചു. കാനനപാതയിൽ ഒരിടത്ത് ഒരു അയ്യപ്പ ഭക്തൻ കയ്യിൽ കരുതിയ തേങ്ങ ഇരുവർക്കും നേരെ എറിഞ്ഞ് ആക്രമണത്തിന് മുതിർന്നിരുന്നു. എന്നാൽ ഇത് പൊലീസ് അപ്പോൾ തന്നെ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
പൊലീസുകാർക്കിടയിലേക്ക് ഇടിച്ചു കയറിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റി. മറ്റു സ്ഥലങ്ങളിലൊന്നും പ്രശ്‌നം ഉണ്ടായില്ല. ഭക്തർ ശരണം വിളിച്ചു പ്രതിഷേധിക്കുകയേ ചെയ്തുള്ളൂ. നടപ്പന്തലിനു സമീപം ഭക്തർ കുത്തിയിരുന്നു. 2 റിപ്പോർട്ടർമാരും 2 ക്യാമറമാന്മാരും കവിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കവിതയുടെ ഹൈദരബാദിലെ വീടിനു നേരെ ആക്രമണം ഉണ്ടായതായും വിവരമുണ്ട്. പമ്പയിൽനിന്നു മലകയറിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ (46) തടഞ്ഞതും ഭക്തർ തന്നെ. പമ്പയിൽനിന്ന് പൊലീസ് വനിതാ ഗാർഡ് റൂമിനു മുന്നിലൂടെ നടന്നുനീങ്ങിയ മേരീ സ്വീറ്റിയെ 100 മീറ്റർ നടന്നപ്പോഴേക്കും ഭക്തർ തടഞ്ഞു.
.വ്യാഴാഴ്ച രാവിലെ മല കയറാൻ ഒരുങ്ങിയ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനു പ്രതിഷേധത്തെ തുടർന്നു മടങ്ങേണ്ടി വന്നു. പൊലീസ് സുരക്ഷയോടെ മുന്നോട്ടു നീങ്ങിയ സുഹാസിനിക്കു മുന്നിൽ അയ്യപ്പഭക്തർ ശരണം വിളികളുമായി മതിൽ തീർത്തപ്പോൾ, പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ഇവർ മലയിറങ്ങി. ലക്‌നൗ സ്വദേശിനിയായ സുഹാസിനി ന്യൂയോർക്ക് ടൈംസിന്റെ ദക്ഷിണേഷ്യൻ ലേഖികയാണ്.
തനിക്കെതിരെ കല്ലേറുണ്ടായെന്നും ഭക്തരുടെ പ്രതിഷേധം ശക്തമായിരുന്നുവെന്നുമായിരുന്നു സുഹാസിനിയുടെ പ്രതികരണം.പൊലീസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട മേരി സ്വീറ്റി താൻ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നയാളാണെന്നും പറഞ്ഞു. ഇരുമുടിക്കെട്ട് കൊണ്ടുകയറാൻ ഭാരമായതിനാൽ സന്നിധാനത്തു ചെന്നു സംഘടിപ്പിക്കാമെന്നുമായിരുന്നു മറുപടി. ഒടുവിൽ ഡിവൈഎസ്‌പി സ്ഥലത്തെത്തി സുരക്ഷ നൽകാനാകില്ലെന്ന് അറിയിച്ചതോടെയാണ് അവർ തിരിച്ചു നടന്നത്. ശരണം വിളികളും കൂക്കുവിളികളുമായി ഭക്തർ പിന്നാലെ കൂടി. പൊലീസ് ഇവരെ ഗാർഡ് റൂമിലേക്കു മാറ്റുകയായിരുന്നു.
സ്ത്രീകൾക്കു നേരെ ലൈംഗികാക്രമണങ്ങൾ നടക്കുന്നതിനെതിരെ രഹ്ന ഫാത്തിമ മാറു തുറന്ന് പ്രതിഷേധിച്ചു നടത്തിയ സമരം ലോകമാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂർ പൂരത്തിൽ ആദ്യമായി പെൺപുലികൾ ഇറങ്ങിയത് രഹ്നയുടെ ഇറങ്ങിയത് രഹ്നയുടെ നേതൃത്വത്തിലായിരുന്നു. വ്രതം ആരംഭിച്ച് രഹ്ന ഫാത്തിമ ഫേസ്‌ബുക്കിലിട്ട ചിത്രം സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു.
യുവതികൾ പ്രവേശിച്ചാൽ ശ്രീകോവിൽ അടയ്ക്കുമെന്ന് തന്ത്രിയും പൊലീസിനോട് മടങ്ങാൻ ദേവസ്വം മന്ത്രിയും നിർദ്ദേശിച്ചതോടയാണ് ഇവർ തിരിച്ചിറങ്ങിയത്. രഹ്നാ ഫാത്തിമ ശബരിമലയിൽ എത്തിയത് ബിഎസ്എൻഎൽ ഡ്യൂട്ടിയിൽ ഭാഗമായല്ലെന്നും അവരെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
വിശ്വാസികളുടെ താൽപര്യത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിനെ സർക്കാർ പിന്തുണയ്ക്കില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ കയറാൻ എത്തിയാൽ സർക്കാർ അവർക്കൊപ്പം ഉണ്ടാവും. ഭക്തരായുള്ള ആളുകൾ വന്നാൽ അവർക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
യാത്രാസംഘത്തിൽ ആദ്യം കവിത മാത്രമാണ് ഉണ്ടായിരുന്നത്. സ്വാമി അയ്യപ്പൻ റോഡ് തുടങ്ങുന്നയിടത്ത് വച്ചാണ് രഹ്ന സംഘത്തോടൊപ്പം ചേർന്നത്. ഇതിന് ശേഷമാണ് ദേവസ്വം മന്ത്രി വാർത്ത അറിഞ്ഞത്. അതും മാധ്യമങ്ങളിലൂടെ. 7.50 ന് ഡിജിപിയെ വിളിച്ച് നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അപ്പോൾ സംഘം മരക്കൂട്ടത്തിന് അടുത്തെത്തിയിരുന്നു. പക്ഷേ, സംഘം മുന്നോട്ട് തന്നെ നീങ്ങി. ഐജി ശ്രീജിത്തിനോടും ഈ ആവശ്യം മന്ത്രി ഉന്നയിച്ചെന്നാണ് അറിയുന്നത്. ആരെങ്കിലും തടഞ്ഞാൽ പിന്മാറുമെന്നായിരുന്നു ഐജിയുടെ പ്രതികരണം.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരാൾ പോലും സന്നിധാനം വരെ സംഘത്തെ തടഞ്ഞില്ല. ആരെങ്കിലും തടയാതെ പിന്മാറാനാകില്ലെന്ന നിലപാടിൽ ഉറച്ച് പൊലീസ് മുന്നോട്ട് പോയി. അങ്ങനെയാണ് നടപ്പന്തൽ വരെ യാത്രാസംഘം എത്തിയതും നടയടയ്ക്കുമെന്ന നിലപാട് തന്ത്രി എടുത്തതും. ഒടുവിൽ പരികർമികൾ പ്രത്യേകചടങ്ങുകൾ പോലും ബഹിഷ്‌കരിച്ച് പ്രതിഷേധം തുടങ്ങിയപ്പോൾ മന്ത്രി വീണ്ടും ഐജി ശ്രീജിത്തിനെ വിളിച്ചു. ഉടൻ മടങ്ങണമെന്ന കർശനനിർദ്ദേശം കിട്ടിയതോടെയാണ് പൊലീസ് മടങ്ങിയത്.
പൊലീസിന്റെ നടപടിയിൽ കടുത്ത അതൃപ്തി മന്ത്രിയൊട്ട് മറച്ചുവച്ചതുമില്ല. 'വരുന്ന ആളുകൾ ആരാണ്, എന്താണ്, എന്നൊക്കെ അന്വേഷിക്കണമായിരുന്നു. അല്ലാതെ ഒരു അന്വേഷണവുമില്ലാതെ ആക്റ്റിവിസ്റ്റുകളെ മുകളിലേയ്ക്ക് കൊണ്ടുപോകരുതായിരുന്നു. ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല' മന്ത്രി പറഞ്ഞു.