- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കരയിൽ എസ്എൻഡിപി ശക്തി തെളിയിക്കാനില്ല; തീരുമാനം പ്രദേശിക വികാരം കണക്കിലെടുത്തെന്ന് വെള്ളാപ്പള്ളി; ശബരിനാഥൻ എൻഎസ്എസ്-എസ്എൻഡിപി നേതാക്കളെ കണ്ടു
ആലപ്പുഴ: നായർ, ഈഴവ സമുദായ നേതാക്കളുമായി അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ കൂടിക്കാഴ്ച നടത്തി. ശബരീനാഥൻ എൻ . എസ് . എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി .സുകുമാരൻനായരുമായി ചർച്ചനടത്തി. വൈകിട്ട് ആറരയോടെ പെരുന്നയിലെ ഓഫീസിലെത്തി ജനറൽ സെക്രട്ടറിയുടെ മുറിയിൽ അരമണിക്കൂറോളം സംസാരിച്ചതിന് ശേഷമാണ് തിരികെ പോയത്. പിന്നീട് എസ
ആലപ്പുഴ: നായർ, ഈഴവ സമുദായ നേതാക്കളുമായി അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ കൂടിക്കാഴ്ച നടത്തി. ശബരീനാഥൻ എൻ . എസ് . എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി .സുകുമാരൻനായരുമായി ചർച്ചനടത്തി.
വൈകിട്ട് ആറരയോടെ പെരുന്നയിലെ ഓഫീസിലെത്തി ജനറൽ സെക്രട്ടറിയുടെ മുറിയിൽ അരമണിക്കൂറോളം സംസാരിച്ചതിന് ശേഷമാണ് തിരികെ പോയത്. പിന്നീട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സന്ദർശിച്ചു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ചാണ് ഇരു നേതാക്കളേയും ശബരിനാഥൻ കണ്ടത്.
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി. യോഗം ശക്തി തെളിയിക്കാനില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ പ്രാദേശിക താത്പര്യം കണക്കിലെടുത്തായിരിക്കും വോട്ട് ചെയ്യുക. ആർക്ക് വോട്ട് ചെയ്യണമെന്ന് പ്രാദേശിക നേതൃത്വമായിരിക്കും തീരുമാനിക്കുകവെള്ളാപ്പള്ളി പറഞ്ഞു.
അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എസ് .ശബരീനാഥൻ എൻ. എസ്. എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി .സുകുമാരൻനായരുമായി വൈകിട്ടോടെയാണ് ചർച്ചനടത്തിയത്. വൈകിട്ട് ആറരയോടെ പെരുന്നയിലെ ഓഫീസിലെത്തി ജനറൽ സെക്രട്ടറിയുടെ മുറിയിൽ അരമണിക്കൂറോളം സംസാരിച്ചതിന് ശേഷമാണ് തിരികെ പോയത് . അന്തരിച്ച ജി .കാർത്തികേയനും എൻ .എസ് .എസുമായി ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു.
കാർത്തികേയന്റെ ഭാര്യ ഡോ .എം ടി .സുലേഖ ചങ്ങനാശേരിക്കടുത്ത് കുന്നന്താനം സ്വദേശിനിയാണ്. എൻ .എസ് . എസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയും. എൻ .എസ് .എസ് കോളേജുകളിൽ അദ്ധ്യാപികയും , പ്രഥമാദ്ധ്യാപികയുമായി പ്രവർത്തിച്ചിട്ടുണ്ട്. അരുവിക്കര സ്ഥാനാർത്ഥിയെന്ന നിലയിൽ സൗഹൃദസന്ദർശനമായിരുന്നു ശബരീനാഥന്റേതെന്ന് പിന്നീട് ജി.സുകുമാരൻനായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.