- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിക്ക് അന്ത്യവിശ്രമം ഒരുക്കിയത് വിവാദമാക്കാൻ പാത്രിയാക്കീസ് ബാവ തയ്യാറല്ല; യാക്കോബായ സഭ സുന്നഹദോസ് തീരുമാനത്തിന് സ്റ്റേ; കോട്ടയം ഭദ്രാസനാധിപനായി മാർ തിമോത്തിയോസ് തുടരും; തീരുമാനം ചർച്ചകൾ ഒഴിവാക്കാൻ തന്നെ
കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ ചുമതലകളിൽ നിന്നു മാറ്റിയ കാതോലിക്കാ് ബാവയുടെ നടപടി പാത്രിയാർക്കീസ് ബാവ റദ്ദു ചെയ്തു. ബോളിവുഡിലെ താരറാണിമാരിലൊരാളായ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയതിന് അനുമതി നൽകിയതുമായി ബന്ധപ്പട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഭദ്രാസനാധിപനെ മാറ്റിയതെന്ന് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയതിരുന്നു. സംഭവം ദേശീയ തലത്തിൽ ചർച്ചയാതോടെയാണ് പാത്രിയാർക്കീസ് ബാവ ചുമതലകളിൽ നിന്നും മാറ്റിയ നടപടി റദ്ദു ചെയ്തത്. അതിനിടെ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി ജോൺ അഖൗരിയുടെ സംസ്‌കാരം കോട്ടയം കുമരകം ആറ്റാമംഗലം പള്ളിയിൽവച്ച് നടത്താത്തതിൽ വിശദീകരണവുമായി ഇടവക വികാരി രംഗത്തെത്തുകയും ചെയ്തു. കീഴ്‌വഴക്കങ്ങളും ദേവാലയ ഭരണഘടനയുമാണ് പാലിച്ചത്. പ്രിയങ്ക ചോപ്ര സെലിബ്രിറ്റിയായതാണ് സംഭവം വിവാദമാകാൻ കാരണം. സഭയ്ക്കും ഇടവകയ്ക്കും പ്രിയങ്കയല്ല, ഇടവകാംഗങ്ങളാണ് പ്രധാനമെന്നും ആറ്റാമംഗലം പള്ളി വികാരി ഫാ.സൈമൺ മാനുവൽ പറഞ്ഞു. വിവാഹത്തിനു ശേഷം അക്രൈസ്തവ
കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ ചുമതലകളിൽ നിന്നു മാറ്റിയ കാതോലിക്കാ് ബാവയുടെ നടപടി പാത്രിയാർക്കീസ് ബാവ റദ്ദു ചെയ്തു. ബോളിവുഡിലെ താരറാണിമാരിലൊരാളായ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയതിന് അനുമതി നൽകിയതുമായി ബന്ധപ്പട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഭദ്രാസനാധിപനെ മാറ്റിയതെന്ന് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയതിരുന്നു. സംഭവം ദേശീയ തലത്തിൽ ചർച്ചയാതോടെയാണ് പാത്രിയാർക്കീസ് ബാവ ചുമതലകളിൽ നിന്നും മാറ്റിയ നടപടി റദ്ദു ചെയ്തത്.
അതിനിടെ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി ജോൺ അഖൗരിയുടെ സംസ്‌കാരം കോട്ടയം കുമരകം ആറ്റാമംഗലം പള്ളിയിൽവച്ച് നടത്താത്തതിൽ വിശദീകരണവുമായി ഇടവക വികാരി രംഗത്തെത്തുകയും ചെയ്തു. കീഴ്‌വഴക്കങ്ങളും ദേവാലയ ഭരണഘടനയുമാണ് പാലിച്ചത്. പ്രിയങ്ക ചോപ്ര സെലിബ്രിറ്റിയായതാണ് സംഭവം വിവാദമാകാൻ കാരണം. സഭയ്ക്കും ഇടവകയ്ക്കും പ്രിയങ്കയല്ല, ഇടവകാംഗങ്ങളാണ് പ്രധാനമെന്നും ആറ്റാമംഗലം പള്ളി വികാരി ഫാ.സൈമൺ മാനുവൽ പറഞ്ഞു. വിവാഹത്തിനു ശേഷം അക്രൈസ്തവ രീതിയിലായിരുന്നു മേരി ജോണിന്റെ ജീവിതമെന്നും സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ദേവാലയ അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഇതിനാലാണു മരിച്ചതിനുശേഷം ഇവിടെ സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചതെന്നും അവർ വ്യക്തമാക്കി. ഈ വിശദീകരണത്തോടെ തിമോത്തിയോസിനെ മാറ്റിയതിന്റെ കാരണം പ്രിയങ്കാ ചോപ്രാ വിവാദമാണെന്നും വ്യക്തമായി.
മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്‌കാരം കുമരകത്തെ ദേവാലയ സെമിത്തേരിയിൽ നടത്താൻ സാധിക്കാതിരുന്നതിനെതിരെ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരുന്നു. ദേവാലയത്തിന്റെ നടപടി തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക ഒരു ദേശീയ മാദ്ധ്യമത്തോടാണ് പ്രതികരിച്ചത്. ഇതിന് തൊട്ട് പിന്നാലെയാണ് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ ചുമതലകളിൽ നിന്നു മാറ്റിയത്. കാതോലിക്കാ ബാവ സ്ഥാനം ഒഴിയുമ്പോൾ ഈ പദവിയിലേക്ക് പരിഗണിച്ചിരുന്ന പ്രധാനിയായിരുന്നു ഡോ. തോമസ് മാർ തിമോത്തിയോസ്. കഴിഞ്ഞ മൂന്നിനാണു മേരി ജോൺ അഖൗരി മരിച്ചത്. തുടർന്ന് അഞ്ചിനു കോട്ടയത്തെത്തിച്ച മൃതദേഹം കുമരകത്തെ ദേവാലയ അധികൃതരുടെ എതിർപ്പിനെ തുടർന്നു പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണു സംസ്‌കരിച്ചത്. ഇതിന് സാഹചര്യം ഒരുക്കിയത് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസായിരുന്നു.
വിവാഹത്തിനു ശേഷം അക്രൈസ്തവ രീതിയിലായിരുന്നു പ്രിയങ്കയുടെ മുത്തശ്ശി മേരി ജോണിന്റെ ജീവിതമെന്നും സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ വിശ്വാസങ്ങൾക്ക് നിരക്കാത്ത നടപടിയാണ് ഡോ. തോമസ് മാർ തിമോത്തിയോസ് ചെയ്തതെന്നായിരുന്നു ഇന്നലെ ചേർന്ന സുന്നഹദോസ് വിലയിരുത്തിയത്. ഇതിനൊപ്പം ഭദ്രാസന സ്വത്ത് കൈകാര്യം ചെയ്യുന്നതുൾപ്പെടെ പല വിഷയങ്ങളിലും മാർ തിമോത്തിയോസും സഭാ നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണു സൂചന. എന്നാൽ, മാർ തിമോത്തിയോസിനെ ചുമതലകളിൽ നിന്നു മാറ്റിനിർത്താനുള്ള കാരണത്തെക്കുറിച്ചു സഭ ഔദ്യോഗിക വിശദീകരണം നൽകിയിരുന്നില്ല. മാർ തിമോത്തിയോസിനെതിരെ നാൽപതോളം വൈദികർ പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്കു പരാതി അയച്ചിരുന്നതായി സഭാ വൃത്തങ്ങൾ പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ പരാതി തീർപ്പാക്കാൻ പാത്രിയർക്കീസ് ബാവാ സുന്നഹദോസിനെ ചുമതലപ്പെടുത്തി. തുടർന്ന്, കഴിഞ്ഞ മാസം 12 നു നടന്ന സുന്നഹദോസ് ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സുന്നഹദോസിനു മുൻപ് അനുരഞ്ജന ശ്രമം നടത്തിയെങ്കിലും പരിഹാരമായില്ല. തുടർന്നാണു മെത്രാപ്പൊലീത്തയെ ചുമതലയിൽ നിന്നു താൽക്കാലികമായി ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സഭാ വൃത്തങ്ങൾ പറയുന്നു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ സ്ഥാനം ഒഴിയാൻ ഇരിക്കുകയാണ്. അതിന് ശേഷം ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്ന പേരുകളിൽ ഒരാളാണ് ഡോ. തോമസ് മാർ തിമോത്തിയോസ്. ഈ സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് ഇടപെടലുകൾ. ബിജെപിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് ഡോ. തോമസ് മാർ തിമോത്തിയോസ്. ഈ ബന്ധമാണ് പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങ് നടത്താൻ കാരണമായതെന്നാണ് സഭയിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. മഹാരാഷ്ട്രയിലും മറ്റും വലിയ സ്വാധീനമുള്ള ഡോ. തോമസ് മാർ തിമോത്തിയോസ് അന്തരിച്ച മുൻ ബിജെപി നേതാവ് പ്രമോദ് മഹാജനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. ബിജെപിയിലെ മുതിർന്ന നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം സഭയുടെ നിലപാടിന് വിരുദ്ധമായി ചെയ്‌തെന്നാണ് ആക്ഷേപം. കാതോലിക്കാ ബാവയായി ഡോ. തോമസ് മാർ തിമോത്തിയോസ് എത്താതിരിക്കാൻ മറ്റ് ചില ആക്ഷേപങ്ങളും സജീവമായിരുന്നു. അതിനിടെയാണ് വിശ്വാസപരമായ വിഷയം സഭയ്ക്ക് കിട്ടിയത്. എന്നാൽ സംഭവം വലിയ വിവാദത്തിലേക്ക് നീങ്ങുമെന്നതിനാൽ പാത്രിയാക്കീസ് ബാവ സുന്നഹദോസിന്റെ തീരുമാനം അംഗീകരിച്ചില്ല.
മുംബൈയിൽ 94ാം വയസ്സിൽ അന്തരിച്ച മധു ജ്യോത്സ്‌ന അഖൗരി യഥാർഥത്തിൽ കോട്ടയത്തുനിന്ന് മുംബൈയിലെത്തിയ മേരി ജോൺ ആയിരുന്നു. ഹിന്ദു മതത്തിലേക്ക് മാറിയതോടെയാണ് മേരി ജോൺ മധു ജ്യോത്സ്‌നയായത്. കുമരകത്തെ ആറ്റമംഗംലത്തെ സെന്റ് ജോൺസ് പള്ളിയിൽ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു മധു ജ്യോത്സ്‌നയുടെ ആഗ്രഹം. ഇത് പ്രിയങ്കാ ചോപ്രയടക്കമുള്ളവരെ അറിയിച്ചിരുന്നു. ഇടയ്ക്ക് ഈ പള്ളിയിൽ ഇവർ എത്തുകയും കുമ്പസാരം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഹിന്ദു മതത്തിലേക്ക് മാറിയ മേരി ജോൺ തിരിച്ച് മതവിശ്വാസത്തിലേക്ക് മടങ്ങിയെത്തിയതായി കരുതാൻ ഇത് പോരെന്നായിരുന്നു കുമരകത്തെ ആറ്റമംഗംലത്തെ സെന്റ് ജോൺസ് മതംമാറിയതിനാൽ പള്ളിയധികൃതരുടെ തീരുമാനം. ഹിന്ദുവിനെ വിവാഹം കഴിച്ചതോടെ പള്ളിയുമായുള്ള ബന്ധം വിഛേദിച്ചയാളുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ അടക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. മേരി ജോണിന്റെ പേര് മധു ജ്യോത്സ്‌ന അഖൗരിയായി മാറിയും ചൂണ്ടിക്കാട്ടി. അന്യമതസ്ഥനെ വിവാഹം കഴിച്ചതും പിന്നീട് പള്ളിയുമായി ഇവർ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ലെന്നതും മറ്റും യോഗത്തിൽ ചോദ്യങ്ങളായി. ഹിന്ദുമതത്തിലേക്ക് മേരി ജോൺ മതം മാറിയെന്ന വാദവുമെത്തി. ഇതും സംസ്‌കാരം നടക്കാതിരിക്കാൻ കാരണമായി. നിലവിലുള്ള വഴക്കങ്ങൾക്കും നടപടികൾക്കും വിരുദ്ധമാകും സംസ്‌കാരമെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ.
ഇതോടെ പ്രിയങ്ക ചോപ്രയും കുടുംബവും നിരാശരായി. കോട്ടയത്ത് സംസ്‌കാരം നടത്താനാകുമെന്ന വിശ്വാസത്തിലാണ് മൃതദേഹവുമായി അവർ എത്തിയത്. പള്ളിയുടെ നിലപാട് എതിരായതോടെ അവർ മൃതദേഹവുമായി മുംബൈയിലേക്ക് പോകാനും തീരുമാനിച്ചു. ഈ ഘട്ടത്തിൽ ഉന്നത തല സമ്മർദ്ദം ഡോ. തോമസ് മാർ തിമോത്തിയോസിനെ തേടിയെത്തിയത്. ഉന്നത ബിജെപി നേതാക്കളാണ് വിളിച്ചതെന്നാണ് സഭയിലെ പ്രമുഖർ ഉയർത്തുന്ന ആക്ഷേപം. ഇതോടെ പൊൻകുന്നത്തെ സെന്റ് തോമസ് യാക്കോബൈറ്റ് പള്ളിയിൽ സംസ്‌കാരം നടന്നു. ഭദ്രാസനാധിപൻ നേരിട്ടെത്തിയതിനാൽ എതിർക്കാൻ പള്ളിയിലെ വൈദികനുമായില്ല. അന്യമതസ്ഥനെ വിവാഹം ചെയ്‌തെങ്കിലും മേരി അഖൗരി അവസാന കാലത്ത് മുംബൈയിൽ മുടങ്ങാതെ പള്ളിയിൽ പോകുന്ന ഇടവകാംഗമായിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് സഭയുടെതന്നെ മറ്റൊരു പള്ളിയിൽ സംസ്‌കരിക്കാൻ സൗകര്യം ഒരുക്കിയതെന്ന ന്യായത്തെ ഒടുവിൽ പാത്രിയാക്കീസ് ബാവ അംഗീകരിച്ചു. ദേശീയ മാദ്ധ്യമങ്ങളിലെല്ലാം പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി മരിച്ചത് വാർത്തയായിരുന്നു. അവരെല്ലാം മധു ജ്യോത്സ്‌ന അഖൗരി അന്തരിച്ചുവെന്നാണ് വാർത്ത നൽകിയത്. മേരി ജോൺ എന്ന് പേരു പോലും എല്ലാവരും മറുന്നു. എന്നിട്ടും അവരെ പള്ളിയിൽ അടക്കിയത് ശരിയായ നടപടിയല്ലെന്നായിരുന്നു സുന്നഹദോസിന്റെ നിലപാട്. എന്നാൽ തൽക്കാലം വിഷയം വിവാദമാക്കേണ്ടെന്നാണ് പാത്രിയാക്കീസ് ബാവയുടെ തീരുമാനം. അതിനാൽ അതിവേഗം സ്റ്റേ നൽകുകയും ചെയ്തു. ഇതോടെ കോട്ടയം ഭദ്രാസനാധിപന്റെ ചുമതല ഡോ. തോമസ് മാർ തിമോത്തിയോസിനെ തേടി വീണ്ടുമെത്തുകയാണ്.
ബീഹാറിലെ എം.എൽ.സി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയായ മേരി ജോണും ദീർഘകാലം എം.എൽ.സി ആയിരുന്നു.ജോലി തേടിയാണ് മേരി ബീഹാറിലെത്തിയത്. പിന്നീട് അവിടെ സ്ഥിര താമസമാക്കി. അപ്പോഴും ജന്മനാടിനോടായിരുന്നു സ്‌നേഹം. അത് മക്കളോട് പറയുകയും ചെയ്തു. ഇതുമനസ്സിലാക്കിയാണ് ജന്മനാട്ടിൽ സംസ്‌കാരത്തിന് കുടുംബം എത്തിയത്. പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. മുത്തശ്ശിയുടെ സംസ്‌കാരത്തിന് പ്രിയങ്ക ചോപ്ര, സഹോദരൻ സിദ്ധാർത്ഥ് ചോപ്ര, മാതാവ് മധു അശോക് ചോപ്ര എന്നിവരുൾപ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊൻകുന്നത്ത് എത്തിയിരുന്നു. മേരി ജോൺ അഖൗരിയുടെ സംസ്‌കാരം കുമരകത്തെ ദേവാലയ സെമിത്തേരിയിൽ നടത്താൻ സാധിക്കാതിരുന്നതിനെതിരെ പ്രിയങ്കാ ചോപ്ര വിമർശനവും ഉയർത്തിയിട്ടുണ്ട്.
ദേവാലയത്തിന്റെ നടപടി തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക ഒരു ദേശീയ മാദ്ധ്യമത്തോടു പ്രതികരിച്ചിരുന്നു. എന്നാൽ മുത്തശ്ശിയുടെ ആഗ്രഹം നടക്കാത്തതിനാൽ പ്രിയങ്കാ ചോപ്ര അടക്കമുള്ളവർ നിരാശരായിരുന്നു. അതാണ് തുറന്നു പറയുന്നത്. എന്നാൽ കൂടുതൽ വിവാദങ്ങൾക്കുമില്ല. ഇതു കണക്കിലെടുക്കുന്നില്ലെന്നും കുടുംബത്തിലെ ഒരു മുതിർന്ന അംഗം നഷ്ടപ്പെട്ടതാണു പ്രധാന കാര്യമെന്നും അവർ പറഞ്ഞു. ഈ വിവാദത്തിന് തൊട്ട് പിന്നാലെയാണ് ഡോ. തോമസ് മാർ തിമോത്തിയോസിനെതിരെ യാക്കോബായ സഭ നടപടിയെടുത്തത്. കഴിഞ്ഞ മൂന്നിനാണു മേരി ജോൺ അഖൗരി മരിച്ചത്.