- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നമായി ഒതുങ്ങുന്ന വിവാഹത്തെ യഥാർത്ഥ്യമാക്കി സബിത; ഇതിനോടകം വസ്ത്രങ്ങളും അനുബന്ധ സഹായങ്ങളും വിതരണം ചെയ്തത് 4000 ന് മുകളിൽ നിർദ്ധനർക്ക്; അവസരം മുതലെടുത്ത് ചൂഷകരും; കണ്ണൂരുകാരി സബിത ജീവിതം പറയുന്നു
കണ്ണൂർ : ഏതൊരാളുടെയും ജീവിതത്തിലുള്ള പ്രധാന മുഹൂർത്തങ്ങളിൽ ഒന്നാണ് വിവാഹം. എന്നാൽ സ്വന്തം വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരത്തിൽ വിവാഹം സ്വപ്‌നം മാത്രമായി ഒതുങ്ങുന്ന നിരവധി ജീവിതങ്ങൾക്ക് അവരുടെ വിവാഹത്തെ യാഥാർത്ഥ്യമാക്കുകയാണ്് കണ്ണൂർ സ്വദേശിനി സബിത. നിർധനരായിട്ടുള്ള ഒത്തിരി കുടുംബങ്ങൾക്ക് സജന്യമായി വിവാഹ വസ്ത്രവും വിവാഹത്തോടനുബന്ധിച്ചുള്ള മറ്റു കാര്യങ്ങളും ചെയ്തു നൽകുകയാണ് ഇവർ.
ഇത്തരം സഹായങ്ങളിലൂടെ ശ്രദ്ധേയമായ ഇഫ്താർ എന്ന കടയും അവിടുള്ള ഇസ്മത്തു് പോലും ഇങ്ങനെ ഒരു കാര്യം തുടങ്ങുന്നതിൽ പ്രചോദനമായത് കണ്ണൂര് കാരിയായ സബിതയാണ്.തന്റെ സഹായം കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സബിത കണ്ണൂരിൽ വച്ച ഒരു എക്‌സിബിഷൻ നടത്തുകയാണ്. വിവാഹ വസ്ത്രങ്ങൾക്കു പുറമേ സാധാരണ ഉപയോഗത്തിനുള്ള പല പ്രായത്തിലുള്ളവർക്കുള്ള വസ്ത്രങ്ങളും ചെരുപ്പുകളും ആഭരണങ്ങളും എക്‌സിബിഷനിൽ ഉണ്ട്.
കോവിഡ് ആദ്യ തരംഗം വന്ന സമയത്താണ് സബിതയുടെ മനസ്സിൽ ഇത്തരത്തിൽ ഒരു ആശയം ഉദിക്കുന്നത്. ആദ്യ സമയങ്ങളിൽ എല്ലാവരിൽനിന്നും ഒത്തിരി എതിർപ്പ് നേരിട്ടു. എന്നാൽ നിശ്ചയദാർഢ്യമുള്ള മനസ്സ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആദ്യമായി സഹായം ചോദിച്ചവർക്ക് വസ്ത്രം കൊടുക്കാനായി ശ്രമിച്ചപ്പോൾ സബിതയിലേക്ക് ഒത്തിരി അധികം വസ്ത്രങ്ങൾ എത്തിച്ചേർന്നു. ഇത് വളരെ അധികം പ്രചോദനമായി. ഇത്തരത്തിൽ മറ്റൊരാൾക്ക് ആവശ്യം വന്നാൽ സഹായിക്കാൻ ഒത്തിരി അധികം ആളുകൾ ഉണ്ടാവും എന്ന് മനസ്സിലായി. അപ്പോഴാണ് മനസ്സിൽ മറ്റൊരു ആശയം ഉദിച്ചത് എന്തുകൊണ്ട് ഇത്തരത്തിൽ വിവാഹ വസ്ത്രങ്ങളും അനുബന്ധ കാര്യങ്ങളും ചെയ്യാൻ കഴിവില്ലാത്തവർക്കായി വസ്ത്രങ്ങൾ ഫ്രീയായി നൽകിക്കൂടാ എന്ന്! ഈ ചിന്ത അവരെ മുന്നോട്ടേക്ക് നയിച്ചു എന്നും സബിത പറയുന്നു.
ഇത്തരത്തിൽ ഒരു സ്വപ്നം മനസ്സിൽ ഉദിച്ചപ്പോൾ ഒരേ പോലെ ചിന്തിക്കുന്ന ഒത്തിരി സുഹൃത്തുക്കൾ സബിതയോടൊപ്പം ചേർന്നു. ആവശ്യമുള്ള ആൾക്ക് ഏതെങ്കിലുമൊരു വസ്ത്രം നൽകുക എന്നതിനപ്പുറം അവർക്കും സെലക്ഷൻ ചെയ്ത വസ്ത്രം എടുക്കുക എന്നതും ഒരു സ്വപ്നം ആയിരിക്കും എന്നു മനസ്സിലാക്കി റെയിൻബോ ബൊട്ടീക് എന്ന ഒരു കട കണ്ണൂരിൽ തുടങ്ങി. അധികം വൈകാതെ ഒരു കട എന്നതിൽ നിന്ന് വളർന്ന് പല സ്ഥലത്തും കടകൾ ആയി.
ഒരിക്കൽ വിവാഹത്തിന് ഉപയോഗിച്ച വസ്ത്രം ആവശ്യം കഴിഞ്ഞാൽ പലപ്പോഴും ഉപയോഗിക്കാതിരിക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ സ്വരൂപിച്ച സബിത മറ്റുള്ള ആവശ്യക്കാർക്ക് നൽകുന്നു. വസ്ത്രങ്ങൾ വളരെ വൃത്തിയായി കഴുകി എടുത്ത ശേഷം മാത്രമേ സബിത കടയിൽ വെയ്ക്കാറുള്ളൂ. ഒരു തവണ മാത്രം ഉപയോഗിച്ച വസ്ത്രങ്ങൾ മാത്രമേ കടയിൽ വെക്കാൻ ഉള്ളൂ. പലപ്പോഴും മുഷിഞ്ഞ ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ആളുകൾ ഏൽപ്പിക്കുന്നു എങ്കിലും ഈ വസ്ത്രങ്ങളൊന്നും സബിത കടയിൽ വയ്ക്കാറില്ല.
ജാതിഭേദമന്യേ എല്ലാ മതത്തിലുള്ള വർക്കും സബിത യും കൂട്ടരും വസ്ത്രങ്ങൾ എത്തിച്ചു നൽകുന്നു. വളരെ ചെറിയ രീതിയിൽ തുടങ്ങി ഒരു കൂട്ടായ്മ ഇന്ന് വളരെ വലുതായി മാറിയിരിക്കുകയാണ്. കേരളത്തിനു പുറമേ ഡൽഹിയിലും സൗദിയിലും അടക്കം ഇന്ന് ഒത്തിരി ആളുകളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ ആയി സബിതയക്കും കൂട്ടർക്കും കഴിയുന്നു. 16 ഓളം ബ്രാഞ്ചുകൾ ഇന്നിവർക്കുണ്ട്. കേരളത്തിൽ തന്നെ ഇടുക്കിയും പത്തനംതിട്ടയും ഒഴികെ മറ്റ് എല്ലാ ജില്ലയിലും ഇവർ പ്രവർത്തിച്ചുവരുന്നു.
പല സ്ഥലത്തുനിന്നും ഓർഡർ എടുക്കാൻ സബിത ആദ്യകാലങ്ങളിൽ കാറോടിച്ച് ഒറ്റയ്ക്ക് പോകുമായിരുന്നു. ഇന്നും ആളുകളെ സഹായിക്കാൻ ആയിട്ടുള്ള ഒത്തിരി ആളുകൾ നമുക്ക് ചുറ്റുമുണ്ട് എന്നും ഇവരുടെ കാരുണ്യം സബിതയുടെയും കൂട്ടരുടെയും പ്രവർത്തനത്തെ ഒത്തിരി അധികം സ്വാധീനിക്കുന്നുണ്ട് എന്നും സബിത പറയുന്നു. പണം എന്നതല്ല ജീവിതം അതിനുമപ്പുറം മന സംതൃപ്തി എന്ന ഒരു കാര്യമുണ്ട് എന്നും മനസ്സിന് സന്തോഷം ഈ പ്രവൃത്തിയിലൂടെ വളരെയധികം ലഭിക്കുന്നുവെന്നും സബിത പറയുന്നു.
4000തിന് മുകളിൽ പെൺകുട്ടികൾക്ക് ഇവർ ഇതിനോടകം വസ്ത്രങ്ങൾ നൽകിക്കഴിഞ്ഞു. ഇവരിൽ മിക്ക ആളുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെ ആക്ടീവ് ആണ് എങ്കിലും ഇവർ ആർക്കാണ് ഫ്രീയായി വസ്ത്രം നൽകുന്നത് എന്ന വിവരം ഇവർ പുറത്തേക്ക് വിടാറില്ല. പബ്ലിസിറ്റി എന്നതിനപ്പുറം മറ്റു പലതും ഈ ലോകത്ത് ഉണ്ട് എന്ന് ഓർമിപ്പിക്കുകയാണ് ഇവർ. സബിത യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒത്തിരി അധികം ആളുകൾ മറ്റുള്ളവരെ സഹായിക്കാനായി ഇത്തരത്തിലുള്ള സംരംഭവുമായി മുന്നോട്ടേക്ക് വരുന്നുണ്ട്.
വിവാഹ വസ്ത്രങ്ങൾക്കു പുറമേ വധുവിന് ഫ്രീയായി മേക്കപ്പ് ചെയ്തു നൽകാൻ മേക്കപ്പ് ആർട്ടിസ്റ്റ് വരെ സബിത ഒരുക്കി നൽകുന്നു. വിവാഹ വസ്ത്രങ്ങൾക്കു പുറമേ വിവാഹത്തിന് ധരിക്കുന്ന ചെരുപ്പുകളും മാലകളും വിവാഹത്തിന് ആവശ്യമുള്ള മറ്റ് അനുബന്ധ കാര്യങ്ങളും ഇവർ നൽകുന്നു.
ആദ്യകാലത്ത് വിവാഹ വസ്ത്രങ്ങളും മറ്റുകാര്യങ്ങളും വാങ്ങാൻ സാമ്പത്തികം ഇല്ലാതെ ആത്മഹത്യയ്ക്ക് ഒരുങ്ങിയ ഒരു കുടുംബത്തിന് വരെ സബിത ആശ്വാസമായിട്ടുണ്ട്. അന്ന് അവർക്ക് വസ്ത്രം നൽകിയപ്പോൾ ആ കുട്ടി സബിതയെ കെട്ടിപ്പിടിച്ച് കരഞ്ഞത് സബിത ഇന്നും ഓർത്തെടുക്കുന്നു. കാര്യമായി മോശം അനുഭവങ്ങൾ ഒന്നും സബിതയ്ക്ക് ഇതുവരെ ഉണ്ടായില്ല എങ്കിലും ചില ആളുകൾ എങ്കിലും ഈ വസ്ത്രങ്ങൾ ഒരിക്കൽ ഉപയോഗിച്ചത് അല്ലേ ഇത് എങ്ങനെയാണ് ഉപയോഗിക്കുക? എന്ന് പറയുമ്പോൾ സബിതക്ക് സങ്കടം തോന്നാറുണ്ട്.
ആദ്യകാലത്ത് ആവശ്യമുള്ള എല്ലാവർക്കും ഇവർ ഫ്രീയായി വസ്ത്രങ്ങളും മറ്റുകാര്യങ്ങളും നൽകിയിരുന്നു എന്നത് പല ആളുകളും ചൂഷണം ചെയ്തിരുന്നു. ആവശ്യമില്ലാതെ വരെ ആദ്യകാലത്ത് ആളുകൾ വസ്ത്രങ്ങൾ വാങ്ങിച്ചു കൂട്ടിയിരുന്നു. ഇത് ഒഴിവാക്കാനായി അമ്പലത്തിൽ നിന്നോ പള്ളിയിൽനിന്നോ അല്ലെങ്കിൽ വാർഡ് മെമ്പറിൽ നിന്നോ ഒരു കല്യാണം ആണ് എന്നും സാമ്പത്തികശേഷി കുറവാണ് എന്ന് തെളിയിക്കുന്ന ഒരു കത്തും കല്യാണ കത്തും സബിതയ്ക്ക് വിശ്വാസ്യത മനസിലാക്കാൻ നൽകേണ്ടതുണ്ട്. അത് നൽകി, കണ്ട് ബോധ്യപ്പെട്ടാൽ ഇവർ ആർക്കും വിവാഹ വസ്ത്രങ്ങൾ ഫ്രീയായി നൽകുന്നു.