- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടർ സബ്സർ ഭട്ട് അടക്കം പത്തുകൊടുംഭീകരരെ സൈന്യം വധിച്ചത് 24 മണിക്കൂർ കൊണ്ട്; പാക് പിന്തുണയോടെ യുവാക്കളും വിദ്യാർത്ഥികളും അടക്കം ആയിരങ്ങൾ സേനയ്ക്കെതിരെ പ്രതിഷേധവുമായി തെരുവിൽ; പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി തെരുവുകൾ നിറയെ പ്രകടനങ്ങൾ; കാശ്മീർ കനത്ത സംഘർഷത്തിലേക്ക്
ശ്രീനഗർ: കശ്മീരിൽ ഭീകരസംഘടന ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടറായിരുന്ന ബുർഹാൻ വാനിയുടെ പിൻഗാമി സബ്സർ അഹമ്മദ് ഭട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ കാശ്മീർ വീണ്ടും സംഘർഷത്തിലേക്ക്. സംഘടനയുടെ കമാൻഡറായ ഭട്ടിന്റെ തലയ്ക്ക് സൈന്യം 10 ലക്ഷം രൂപ വിലയിട്ടിരുന്നു. സംഭവത്തിനുപിന്നാലെ കശ്മീർ താഴ്‌വരയിൽ വിഘടനവാദികളുടെ പ്രക്ഷോഭം ശക്തമായി. പാക് അനുകൂല മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികളാണ് തെരുവിലിറങ്ങിയത്. ഹിസ്ബുൾ നേതാവായ ബുർഹാൻ വാനി കഴിഞ്ഞ ജൂലായിലാണ് കൊല്ലപ്പെട്ടത്. വാനിയുടെ മരണത്തെത്തുടർന്ന് താഴ് വര ആഴ്ചകളോളം സംഘർഷഭരിതമായിരുന്നു. സമാനമായ സാഹചര്യമാണ് ഭട്ടിന്റെ മരണത്തെത്തുടർന്നും മേഖലയിലുള്ളത്. കശ്മീരിലെ പുൽവാമ ജില്ലയിലെ ട്രായിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് സബ്‌സർ ഭട്ടും മറ്റൊരു ഭീകരവാദിയും കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ഏറ്റുമുട്ടൽ ശനിയാഴ്ച രാവിലെയാണ് അവസാനിച്ചത്. മറ്റൊരു സംഭവത്തിൽ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ആറുഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ റാംപുരിലാണ് ഭീകരരുടെ
ശ്രീനഗർ: കശ്മീരിൽ ഭീകരസംഘടന ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടറായിരുന്ന ബുർഹാൻ വാനിയുടെ പിൻഗാമി സബ്സർ അഹമ്മദ് ഭട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ കാശ്മീർ വീണ്ടും സംഘർഷത്തിലേക്ക്. സംഘടനയുടെ കമാൻഡറായ ഭട്ടിന്റെ തലയ്ക്ക് സൈന്യം 10 ലക്ഷം രൂപ വിലയിട്ടിരുന്നു. സംഭവത്തിനുപിന്നാലെ കശ്മീർ താഴ്‌വരയിൽ വിഘടനവാദികളുടെ പ്രക്ഷോഭം ശക്തമായി. പാക് അനുകൂല മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികളാണ് തെരുവിലിറങ്ങിയത്. ഹിസ്ബുൾ നേതാവായ ബുർഹാൻ വാനി കഴിഞ്ഞ ജൂലായിലാണ് കൊല്ലപ്പെട്ടത്. വാനിയുടെ മരണത്തെത്തുടർന്ന് താഴ് വര ആഴ്ചകളോളം സംഘർഷഭരിതമായിരുന്നു. സമാനമായ സാഹചര്യമാണ് ഭട്ടിന്റെ മരണത്തെത്തുടർന്നും മേഖലയിലുള്ളത്.
കശ്മീരിലെ പുൽവാമ ജില്ലയിലെ ട്രായിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് സബ്‌സർ ഭട്ടും മറ്റൊരു ഭീകരവാദിയും കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ഏറ്റുമുട്ടൽ ശനിയാഴ്ച രാവിലെയാണ് അവസാനിച്ചത്. മറ്റൊരു സംഭവത്തിൽ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ആറുഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ റാംപുരിലാണ് ഭീകരരുടെ നീക്കം സൈന്യം തകർത്തത്.ഇതിനെതുടർന്ന് അമ്പതോളം കേന്ദ്രങ്ങളിൽ പ്രക്ഷോഭകർ സുരക്ഷാസൈനികർക്കുനേരേ കല്ലേറുനടത്തി. അനന്ത്നാഗിൽ പ്രക്ഷോഭത്തിനിടെ ഒരാൾക്ക് പരിക്കേറ്റു. അനന്ത്നാഗ്, ഷോപ്പിയാൻ, പുൽവാമ മേഖലകളിൽ കടകൾ അടഞ്ഞുകിടന്നു. പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇന്റർനെറ്റിന് പൂർണവിലക്കേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
അതിനിടെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ സബ്‌സർ ഭട്ടിനെ സൈനിക നടപടിയിലൂടെ വധിച്ച ഇന്ത്യൻ നടപടിയെ വിമർശിച്ച് പാക്കിസ്ഥാൻ രംഗത്തുവന്നു. വിഷയത്തിൽ യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പ്രതികരിച്ചു. ഇന്ത്യ നടത്തുന്നത് നിയമവിരുദ്ധമായ കൊലപാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ച മുതൽ പുൽവാമയിലും ബാരാമുള്ളയിലുമായി 12 കശ്മീരി യുവാക്കളെയാണ് ഇന്ത്യ കൊലപ്പെടുത്തിയത്. ഇതിൽ മൂന്നുപേരുടേത് നിയമപരമല്ലാതെ രാജ്യം നടത്തിയ കൊലപാതകമാണ്. കശ്മീരിലുള്ളവർക്ക് നേരെ ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും സർതാജ് അസീസ് ആവശ്യപ്പെട്ടു.
എന്നാൽ, 24 മണിക്കൂറിനുള്ളിൽ വൻ ആയുധങ്ങളുമായെത്തിയ 10 ഭീകരരെ വധിച്ചുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം റാംപൂർ മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ആറു ഭീകരരെ വധിച്ചു. ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരൻ സബ്‌സർ ഭട്ട് ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു. അതിന് മുൻപ് വെള്ളിയാഴ്ച വൈകിട്ട് പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീമിലെ രണ്ടു പേരെയും വധിച്ചുവെന്ന് സൈന്യത്തിന്റെ വടക്കൻ കമാൻഡന്റ് അറിയിച്ചു. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് ആക്രമണങ്ങൾ നടക്കുന്നതെന്നും വിശുദ്ധ റംസാൻ മാസത്തിലും ഇന്ത്യയെ ആക്രമിക്കുകയാണെന്നും സൈന്യം പത്രക്കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസമായി ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു സബ്‌സർ ഭട്ടും സംഘവും. ശ്രീനഗറിൽ നിന്ന് 36 കിലോമീറ്റർ അകലെയള്ള ത്രാൽ ജില്ലയിലെ ഒരു വീട്ടിൽ ഭട്ട് ഉൾപ്പെടെ മൂന്നു ഭീകരർ ഒളിച്ചു കഴിയുന്നുവെന്ന് സൂചനയെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ സംഘടിപ്പിച്ചത്. ത്രാൽ കശ്മീരിലെ വിഘടനവാദികളുടെ പ്രധാന കേന്ദ്രമാണ്. സബ്‌സറിന്റെ മരണം സൈന്യത്തിന് നേട്ടമാണ്. കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിട്ടുണ്ട്' കശ്മീരിലെ സിആർപിഎഫ് ഐജി (ഓപ്പറേഷൻസ്) സുൽഫികർ ഹസൻ പറഞ്ഞു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും ഒരു എകെ47 തോക്കും ഒരു ഇൻസാഫ് റൈഫിളും വലിയ തോതിൽ ആയുധങ്ങളും കണ്ടെടുത്തുവെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉന്നതതലയോഗം വിളിച്ചുചേർത്തിട്ടുണ്ട്.
അതിനിടെ രാജ്യത്ത് ഇരുപതോളം വരുന്ന ലഷ്‌കർ സംഘം നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മൂന്നറിയിപ്പിന് പിന്നാലെ രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഭീകരാക്രമണ സാധ്യത മുൻ നിർത്തി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ തയിബ ഭീകരാക്രമണം നടത്തിയേക്കുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മൂന്നാര്‌റിയിപ്പ്. ഇരുപതോളം ലഷ്‌കർ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവർ ആക്രമണം നടത്തിയേക്കുമെന്നുമാണ് ഏജൻസി മൂന്നാര്‌റിയിപ്പ് നൽകിയത്.
പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി മുതിർന്ന യു എസ് രഹസ്യാന്വേഷണ വിഭാഗം മെയ് ആദ്യം മൂന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതായുള്ള വിവരം പുറത്തുവരുന്നത്. പാക് ചാരസംഘടനയുടെ പരിശീലനം ലഭിച്ചവരാണ് നുഴഞ്ഞുകയറിയ ഭീകരരെന്നും ഇവർ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോകളിലും അതിർത്തി മേഖലകളായ പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം ലക്ഷ്യമിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. മൂന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മെട്രോ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പ്രമുഖ ഹോട്ടലുകൾ, തിരക്കേറിയ മാർക്കറ്റുകൾ, തീർത്ഥാടക കേന്ദ്രങ്ങൾ, സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.
സുരക്ഷ ശക്തമാക്കിയതിനൊപ്പം പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പ്രത്യേക ഭീകരാക്രമണം നടത്തുന്നതിനാണ് ഭീകരർ പദ്ധതിയിടുന്നതെന്നാണ് സൂചന. തിരക്കേറിയ സ്ഥലങ്ങളിൽ വലിയ ശക്തിയേറിയ സ്‌ഫോടനമോ ചാവേറാക്രമണോ നടക്കാൻ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു