- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാണ് എന്റെ അച്ഛനെ തല്ലുന്നത്; ലഹരി ഉപയോഗിക്കരുത് ഉപയോഗിക്കാനും അനുവദിക്കരുത് എന്നും സാറിനെപ്പോലെ ഉള്ളവരല്ലെ എന്നെ പോലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിനോട് പറയുന്നത്; സച്ചിദേവിന്റെ ചോദ്യത്തിന് മുമ്പിൽ ഉത്തരംമുട്ടിയ എസ് ഐ കലിപ്പ് തീർത്തത് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ അച്ഛനിൽ
കൊച്ചി: കഴിഞ്ഞ 26 ദിവസമായി വൈപ്പിൻ ചെറായി രക്തേശ്വരി ബീച്ചിലെ സർക്കാർ മദ്യവിൽപനശാലയ്ക്കു മുന്നിൽ സമരം നടത്തുകയാണ് നാട്ടുകാർ. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ പൊലീസ് അടിച്ചോടിച്ചിരുന്നു. ആലുവ റൂറൽ എസ്‌പിയുടെ നിർദ്ദേശപ്രകാരം പൊലീസ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പുമായി ആദ്യം ഒരു കൂട്ടം പൊലീസ് സമരന്തലിൽ എത്തുകയായിരുന്നു. തുടർന്ന മാറണമെന്ന് ആവശ്യപ്പെട്ടങ്കിലും മാറാൻ ആരും തയ്യാറായിരുന്നില്ല, തുടർന്ന് മടങ്ങിയ പൊലീസ് സമരം ചെയ്യുന്നവർ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ വീണ്ടും വരികയും സമരക്കാരെ മർദിച്ച് മാറ്റാൻ ശ്രമിക്കുന്നതും. അപ്പോഴാണ് സമരത്തിന്റെ നേതൃ നിരയിലുള്ള ഭിന്നശേഷിക്കാരനും മുൻ പഞ്ചായത്ത് അംഗം കൂടിയായ ടി.പി.ശിവദാസനെ പൊലീസ് കാലിൽ പിടിച്ച് വലിച്ചിഴക്കുകയും വലിച്ച് കൊണ്ട് പോവുകയും ചെയ്യുന്നത്. ഇത് കണ്ടതോടെയാണ് മകനും രാമവർമ യൂണിയൻ ഹൈസ്‌കൂൾ ചെറായിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുമായ എട്ടാം ക്ലാസ് വിദ്യാർത്ഥി സച്ചിദേവ് വടക്കേമുറി സിഐ മുരളിയോട് ചോദ്യങ്ങൾ ചോദിച്ചത്. എന്തിനാണ് സാർ എന്റെ അച്ഛനെ തല്ലുന്നത് എന്ന് ച
കൊച്ചി: കഴിഞ്ഞ 26 ദിവസമായി വൈപ്പിൻ ചെറായി രക്തേശ്വരി ബീച്ചിലെ സർക്കാർ മദ്യവിൽപനശാലയ്ക്കു മുന്നിൽ സമരം നടത്തുകയാണ് നാട്ടുകാർ. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ പൊലീസ് അടിച്ചോടിച്ചിരുന്നു. ആലുവ റൂറൽ എസ്‌പിയുടെ നിർദ്ദേശപ്രകാരം പൊലീസ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പുമായി ആദ്യം ഒരു കൂട്ടം പൊലീസ് സമരന്തലിൽ എത്തുകയായിരുന്നു.
തുടർന്ന മാറണമെന്ന് ആവശ്യപ്പെട്ടങ്കിലും മാറാൻ ആരും തയ്യാറായിരുന്നില്ല, തുടർന്ന് മടങ്ങിയ പൊലീസ് സമരം ചെയ്യുന്നവർ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ വീണ്ടും വരികയും സമരക്കാരെ മർദിച്ച് മാറ്റാൻ ശ്രമിക്കുന്നതും. അപ്പോഴാണ് സമരത്തിന്റെ നേതൃ നിരയിലുള്ള ഭിന്നശേഷിക്കാരനും മുൻ പഞ്ചായത്ത് അംഗം കൂടിയായ ടി.പി.ശിവദാസനെ പൊലീസ് കാലിൽ പിടിച്ച് വലിച്ചിഴക്കുകയും വലിച്ച് കൊണ്ട് പോവുകയും ചെയ്യുന്നത്.
ഇത് കണ്ടതോടെയാണ് മകനും രാമവർമ യൂണിയൻ ഹൈസ്‌കൂൾ ചെറായിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുമായ എട്ടാം ക്ലാസ് വിദ്യാർത്ഥി സച്ചിദേവ് വടക്കേമുറി സിഐ മുരളിയോട് ചോദ്യങ്ങൾ ചോദിച്ചത്. എന്തിനാണ് സാർ എന്റെ അച്ഛനെ തല്ലുന്നത് എന്ന് ചോദിച്ചപ്പോൾ മദ്യശാല പൂട്ടിക്കാൻ ശ്രമിച്ചതിനാണ് എന്ന് പറഞ്ഞു. തുടർന്ന് താൻ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ആണെന്നും സാറിനെപ്പോലുള്ള പൊലീസുകാർ ആണ് എന്നെ ലഹരി അരുതെന്നും ലഹരി ഉപയോഗിക്കരുത് ഉപയോഗിക്കാനും അനുവദിക്കരുതെന്നും പറഞ്ഞത് എന്ന് ചോദിച്ചു.
അപ്പോൾ വിദ്യർത്ഥിയെ തെറി വിളിക്കുകയും ഇവൻ ഏത് എസ് പി സി ആണെന്ന് നോക്കാനും നീയാരാടാ ഇതൊക്കെ ചോദിക്കാൻ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വിൽപനശാലയിലെ ജീവനക്കാരെയും മദ്യം വാങ്ങാനെത്തുന്നവരെയും തടസ്സപ്പെടുത്തുന്ന സമരക്കാരുടെ നടപടിക്കെതിരെ കൺസ്യൂമർഫെഡ് ഹർജി നൽകിയിരുന്നു.തുടർന്നാണ് കൺസ്യൂമർഫെഡിന് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെത്തുടർന്നായിരുന്നു പൊലീസിന്റെ നടപടി.
മൂന്നാഴ്ചയോളമായി നാട്ടുകാർ മദ്യശാലയ്ക്കു മുന്നിൽ ഉപരോധസമരം നടത്തിവരികയായിരുന്നു. വായനശാല, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങൾ അടുത്തുള്ളതു ചൂണ്ടിക്കാട്ടിയാണു നാട്ടുകാർ മദ്യവിൽപനശാല തുടങ്ങുന്നതിനെ എതിർത്തു രംഗത്തുവന്നത്.
അറസ്റ്റ് ചെയവരെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു. സമരപ്പന്തലും പൊലീസ് പൊളിച്ചുമാറ്റി. സമരക്കാരെ നീക്കിയതിനെത്തുടർന്നു വിൽപനകേന്ദ്രം പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.