- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്റ്റർ ബ്ലാസ്റ്റർക്ക് ഈ കൂടിക്കാഴ്ച 'ഫന്റാസ്റ്റിക്'; രണ്ട് പതിറ്റാണ്ടിന് ശേഷം കാണാനായത് 'വണ്ടർഫുൾ'; സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ വാനോളം പ്രശംസിക്കുന്ന മലയാളിയെ പരിചയപ്പെടാം
അഞ്ജൻ സതീഷിന്റെ ഇഷ്ടതാരമാണ് സച്ചിൻ തെണ്ടുൽക്കർ. ജീവതത്തിൽ സച്ചിന്റെ ക്ലാസിക് ഷോട്ടുകളുടെ ആവേശം നിറച്ച് മുന്നേറിയ വ്യക്തി. സച്ചിനെ പൊലെ ലോകമറിയുന്ന ക്രിക്കറ്റ് താരമാകണമെന്ന് സ്വപ്‌നത്തിൽ വിചാരിക്കാൻ പോലും അഞ്ജന് കഴിയുമായിരുന്നില്ല. എന്നാൽ കുരുന്ന് അഞ്ജന് പ്രതീക്ഷയാകാൻ രണ്ട് പതിറ്റാണ്ട് മുമ്പ സച്ചിൻ നേരിട്ടെത്തി. അത് നൽകിയ ആവ
അഞ്ജൻ സതീഷിന്റെ ഇഷ്ടതാരമാണ് സച്ചിൻ തെണ്ടുൽക്കർ. ജീവതത്തിൽ സച്ചിന്റെ ക്ലാസിക് ഷോട്ടുകളുടെ ആവേശം നിറച്ച് മുന്നേറിയ വ്യക്തി. സച്ചിനെ പൊലെ ലോകമറിയുന്ന ക്രിക്കറ്റ് താരമാകണമെന്ന് സ്വപ്‌നത്തിൽ വിചാരിക്കാൻ പോലും അഞ്ജന് കഴിയുമായിരുന്നില്ല. എന്നാൽ കുരുന്ന് അഞ്ജന് പ്രതീക്ഷയാകാൻ രണ്ട് പതിറ്റാണ്ട് മുമ്പ സച്ചിൻ നേരിട്ടെത്തി. അത് നൽകിയ ആവേശം ചെറുതായിരുന്നില്ല. അതിൽ പിടിച്ചായിരുന്നു മുന്നോട്ടുള്ള യാത്ര.
സെറിബ്രൽ പാഴ്‌സി ബാധിച്ച് അഞ്ജൻ സതീഷിനടുത്ത് ഇരുപതുകൊല്ലം മുമ്പ് സച്ചിനെത്തിയത് ആത്മവിശ്വാസം നൽകാനായിരുന്നു. ഇന്ന് അഞ്ജൻ ചെറുപ്പത്തിലേക്ക് എത്തിയിരിക്കുന്നു. ഇവിടെ കൂടുതൽ ആത്മബലമുള്ള യുവാവിനെ കാണാം. ഈ മാറ്റത്തെ കൈയടിച്ച് അംഗീകരിക്കുകയാണ് സാക്ഷാൽ സച്ചിൻ. കഴിഞ്ഞ ദിവസം വീണ്ടും അഞ്ജനെ സച്ചിൻ കണ്ടു. അസാധാരണമായ കൂടിക്കാഴ്ചയെന്നാണ് മാസ്റ്റർ ബ്ലാസ്റ്റർ ഇതിനെ ഫെയ്‌സ് ബുക്കിൽ വിശേഷിപ്പിച്ചത്.
ഇരുപതുകൊല്ലം മുമ്പ് കുട്ടിയാരിക്കുമ്പോൾ അഞ്ജനുമൊപ്പം നിൽക്കുന്നതും ഇപ്പോഴത്തെ ചിത്രവും ചേർത്തുകൊളാഷും ഫെയ്‌സ് ബുക്കിലിട്ടു. നിമിഷ നേരം കൊണ്ട് മലയാളി യുവാവുമൊത്തൊള്ള ഈ ചിത്രം വൈറലായി. സെറിബ്രൽ പാൾസിയെ പോരാടി തോൽപ്പിച്ച് കാർട്ടൂണെന്ന കലയിൽ മുന്നേറിയ യുവാവിനെ സച്ചിൻ അഭിനന്ദിക്കുകയാണ്. അങ്ങനെ ഇരുപത് വർഷങ്ങൾക്കിപ്പുറം അഞ്ജൻ സച്ചിന്റെ താരമാകുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോൾ മത്സരത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സച്ചിന്റെ കാർ്ട്ടൂണും തൽസമയം അഞ്ജൻ വരച്ചു നൽകി.
ചെറു പ്രായത്തിൽ പിടികൂടിയ സെറിബ്രൽ പാൾസി രോഗം കാഴ്‌ച്ച ശക്തിയും കേൾവി ശക്തിയും സംസാര ശേഷിയും ഭാഗികമായി കവർന്നെടുത്ത അഞ്ജൻ സതീഷ് ഇന്ന് ചിത്രകലാ അദ്ധ്യാപകനാണ് . കാർട്ടൂൺ അക്കാദമി അംഗം കൂടിയായ അഞ്ജൻ സതീഷ് ഇപ്പോൾ തൃപ്പൂണിത്തറയിലെ വിഭിന്ന ശേഷിയുള്ള കുട്ടികളുടെ ആദർശ്ശ് സ്‌ക്കൂളിലെ ചിത്രകലാ അദ്ധ്യാപകനാണ് .ത്യപ്പൂണിത്തുറ കണ്ണംകുളങ്ങര കീർത്തി നഗറിൽ അഞ്ജനത്തിൽ ഫെഡറൽ ബാങ്ക് സീനിയർ മാനേജർ സതീഷ് കുമാറിന്റേയും, ഹൈക്കോടതിയിൽ കോർട്ട് ഓഫീസറായ ലതികാ സതീഷിന്റേയും മകനാണ്.
Fantastic meeting with #AnjanSatish. Talented cartoonist who has fought cerebral palsy & physical challenges to pursue his art. Wonderful seeing him after nearly two decades and enjoy his art!
Posted by Sachin Tendulkar on Sunday, October 18, 2015
ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ട് വരകളുടെ ലോകത്ത് വിസ്മയം തീർത്ത അഞ്ജൻ എപിജെ അബുദുൾ കലാം അടക്കം സമൂഹത്തിലെ ഒട്ടേറെ പ്രമുഖരുടെ ശ്രദ്ധാ കേന്ദ്രമായിട്ടുണ്ട്. സ്‌പെഷ്യൽ സ്‌ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് 3 ഡി അനിമേഷൻ പഠനം നടത്തിയ അഞ്ജൻ സ്വന്തം മനക്കരുത്തും പ്രയത്‌നവും കൊണ്ടാണ് സമൂഹത്തിന് മാതൃകയായാത്. എട്ടാം വയസിൽ അമൃത കീർത്തിപുരസ്‌ക്കാരം,റോട്ടറി ഇന്റർനാഷണൽ സ്‌പെഷ്യൽ ടാലന്റ് അവാർഡ്,നാഷണൽ അബിലിംബിക്‌സിൽ പുരസ്‌ക്കാരം എന്നിവയെല്ലാം അഞ്ജനെ തേടിയെത്തിയിട്ടുണ്ട്.കേരള ഹൈക്കോർട്ട് മുൻപ് ഫുൾ കോർട്ട് ഓണർ നൽകി അഞ്ജൻ സതീഷിനെ ആദരിച്ചിട്ടുണ്ട്.
പരിമിതികളെല്ലാം മറന്നാണ് അഞ്ജൻ മുന്നേറുന്നത്. സെറിബ്രൽ പാൾസി തളർത്തിയ അഞ്ജൻ ക്രിക്കറ്റ്താരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെ ഒട്ടേറെപ്പേരുടെ കാരിക്കേച്ചറുകൾ വരച്ചിട്ടുണ്ട്. കായികമത്സരങ്ങൾ കാണുന്നതും രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നതും തന്റെ ശീലമാണെന്നും തന്റെ ഭാവനയ്ക്കനുസരിച്ചാണ് താൻ വരയ്ക്കുന്നതെന്നും ആദർശിൽ കംപ്യൂട്ടർ അദ്ധ്യാപകൻകൂടിയായ അഞ്ജൻ പറയുന്നു.